താൾ:Bhashabharatham Vol1.pdf/314

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യൗവനം വന്നു ത—ക്കൊന്നേവം കണ്ടിട്ടു ബുദ്ധിമാ൯
ഭീഷ്മ൯ വിചിത്രവീര്യന്റെ വിവാഹത്തിന്നുമോ൪ത്തുതേ. 2

എന്നിരിക്കെക്കാശിരാജകന്യമാ൪ മൂവരൊപ്പമേ
സ്വയംവരസ്ഥമാരെന്നും സ്വയം ഭീഷ്മരു കേട്ടുതേ 3

രഥിശ്രേഷ്ഠ൯ തനിച്ചൊറ്റ രഥത്താലരിജിത്തവ൯
മാതൃസമ്മതവും വാങ്ങിസാദരം കാശി പൂകിനാ൯. 4

അവിടെപ്പല രാജാക്കന്മാരെയും കന്യമാരെയും
നന്മയിൽ കണ്ടുകൊണ്ടാനാബ്ഭീഷ്മ൯ ശാന്തനുനന്ദന൯. 5

മെല്ലേ രാജാക്കൾത൯ പേരു ചൊല്ലിപ്പോരുന്നനേരമേ
ഒറ്റയ്ക്കു ഭീഷ്മരാകുന്ന വൃദ്ധശാന്തനുപുത്രനെ 6

കണ്ടുട൯ വൃദ്ധനെന്നോ൪ത്തുകൊണ്ടു പാരം വെറുപ്പൊടും
ഒന്നു പി൯വാങ്ങിനാരൊപ്പം സുന്ദരാംഗികൾ കന്യകൾ. 7

“വൃദ്ധ൯ പരമധ൪മ്മാത്മാവത്രേ മൂത്തു നരച്ചവ൯
നാണം വിട്ടെന്തിനാണിങ്ങുവന്നതിബ്ഭരഷ൪ഭ൯? 8

ഹന്ത!മിഥ്യാപ്രതിജ്ഞ൯ താനെന്തിനിച്ചൊൽവു ഭാരത!
ബ്രഹ്മചാരീ ഭീഷ്മനെന്നു പഴുതേ പേരിരതൂഴിയിൽ.” 9

എന്നു ചൊല്ലിച്ചിരിച്ചാരാ മന്നവാധമരേവരും.
ക്ഷത്രിയന്മാ൪ ചൊല്ലു കേട്ടു ഭീഷ്മ൪ കോപിച്ചു ഭാരത! 10

പരം കന്യകമാരെത്താ൯ വരിച്ചൂ ഭീഷ്മരപ്പൊഴേ.
ഉരച്ചു മന്നവന്മാരോടിര—മേഘനിസ്വന൯ 11

തേരിൽ കന്യകളെക്കേറ്റിയിരുത്തീ ഭീഷ്മ൪ വീര്യവാ൯.
വിളിച്ചു"ഗുണവാന്മാ൪ക്കു കന്യദാനം ബുധാദൃതം. 12

ശക്തിക്കടുത്തലങ്കാരത്തൊടുമൊത്ത ധനത്തൊടും
പെടും ഗോമിഥുനത്തോടും കൊടുപ്പൂ കന്യയെച്ചില൪. 13

വിത്തത്താലും ബലത്താലും സമ്മതത്താലുമേ ചില൪
അസമ്മതത്തിലും കൊൾവൂ സ്വയവും കന്യയെച്ചില൪. 14

 യജ്ഞക൪മ്മത്തിൽവെച്ചിട്ടും കന്യയേ വേൾപ്പതും ചില൪
എട്ടാമതാം വിവാഹം തന്നിഷ്ടം സജ്ജനസമ്മതം. 15

സ്വയംവരം മന്നവന്മാ൪ പ്രശംസിച്ചേററുകൊൾവതാം
ജയിച്ചിട്ടു ഹരിച്ചെന്നാൽ ശ്രേഷ്ഠമെന്നിഹ ധാ൪മ്മിക൪. 16

എന്നാലിവരെ ഞാനൂക്കാൽ ഹരിപ്പേനവനീശരേ!
ശ്രമിക്കുവി൯ യഥാശക്തി തോല്മയ്ക്കോ വിജയത്തിനോ. 17

കാത്തുനിന്നേ൯ നൃപന്മാരേ,യുദ്ധംചെയ് വാനൊരുങ്ങി ഞാ൯.”
എന്നു ചൊല്ലിബ് ഭ്രപരോടും കാശിരാജാവിനോടുമേ 18

പിടിച്ചു കന്യമാരെത്താ൯ തേരിലേറ്റീട്ടു കൗരവ൯,
വിളിച്ചുചൊല്ലി വേഗത്തിൽ കന്യമാരൊത്തിറങ്ങിനാ൯. 19

ഉട൯ മന്നവരെല്ലാരുമിടഞ്ഞേറ്റു ചൊടിച്ചഹോ!

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/314&oldid=156646" എന്ന താളിൽനിന്ന് ശേഖരിച്ചത്