താൾ:Bhashabharatham Vol1.pdf/411

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അരമാസ്സത്യജിത്തിൻ വില്ലറുത്തെത്തീ നൃപാന്തികേ. 49

സത്യജിത്തൂക്കെഴുന്നന്യസദ്ധനുസ്സേന്തി വിദ്രുതം
അശ്വസൂതരഥോപേതമാശു പാർത്ഥനെയെയ്തുതേ. 50

അതർജ്ജുനൻ സഹിച്ചീലന്നേതും പാഞ്ചാലപീഡനം
ഉടനായവനെക്കൊൽവാൻ കടുത്തമ്പുകൾ തൂകിനാൻ; 51

അശ്വങ്ങൾകൊടിപിൻസൂതർവിൽ മുഷ്ടിയിവപോക്കിനാൻ.
വീണ്ടും വീണ്ടും മുൻകണക്കിൽക്കണ്ടു വില്ലു മുറിക്കവേ 52

അശ്വങ്ങൾ വീഴവെയവനാപ്പോരിൽ പിൻതിരിഞ്ഞുപോയ്.
സത്യജിത്തിൻ പാടിവണ്ണം പാർത്തു പാഞ്ചാലപാർത്ഥിവൻ 53

ഏറ്റുക്കോടർജ്ജുനനോടേറ്റു പോരിട്ടു നിഷ്ഠുരം.
അപ്പോൾ ചെയ്താൻ ഫൽഗുനനും കെല്പോടത്യുഗ്രമാം രണം 54
              
അവന്റെ വില്ലറുത്താശു കൊടിയും വീഴ്ത്തിയർജ്ജുനൻ;
അഞ്ചമ്പുകൊണ്ടെയ്തിതശ്വങ്ങളെയും സൂതനേയുമേ. 55

ആ വില്ലു വിട്ടവൻ വേറെ ചാപതൂണികൾ തേടവേ
വാളൂരിക്കൊണ്ടു കൗന്തേയൻ നീളെയൊന്നലറീടിനാൻ; 56

പാഞ്ചാലനുടെ തേർത്തട്ടിൽത്താൻ ചാടിക്കേറിനാനുടൻ.
പാഞ്ചാലത്തേരിലേറിച്ചെന്നഞ്ചാതാശു ധനഞ്ജയൻ 57

ക്ഷുബ്ധാബ്ധിയായ് പാമ്പിനെപ്പോലവനെപ്പിടികൂടിനാൻ;
ഉടൻ പാഞ്ചാലരെല്ലാരും പേടിച്ചങ്ങോടി ചുറ്റുമേ. 58

സർവ്വവീരർക്കുമങ്ങാത്മദോർവ്വീര്യം കാട്ടുമാറവൻ
അട്ടഹാസം ചെയ്തു പുറപ്പെട്ടു പിന്നെദ്ധനഞ്ജയൻ. 59

അർജ്ജുനൻ പോന്നീടുവതു പാർത്തു മറ്റും കുമാരകർ
മർദ്ദിച്ചിതാ ദ്രുപദഭൂഭൃത്തിനുള്ളോരു പത്തനം. 60

അർജ്ജുനൻ പറഞ്ഞു
കുരുവീരർക്കു സംബന്ധി ദ്രുപദൻ നൃപസത്തമൻ,
ഭീമ, കൊല്ലായ്ക തൽസൈന്യം, ഗുരുദക്ഷിണ ചെയ്ക നാം. 61

വൈശമ്പായനൻ പറഞ്ഞു
ഏവം ജിഷ്ണു തടഞ്ഞോരു ഭീമസേനൻ മഹീപതേ!
പോരിൽ തൃപ്തി ജനിക്കാതെ തിരിയെപ്പോന്നു വീര്യവാൻ. 62


യജ്ഞസേനദ്രുപദനേയവർ പോരിൽ പിടിച്ചുടൻ
അമാത്യസഹിതം ദ്രോണർക്കേകിനാർ ഭരതർഷഭ! 63

ഗർവ്വു കെട്ടു ധനം നഷ്ടപ്പെട്ടു തൻപാട്ടിലായതിൽ
പൂർവ്വവൈരത്തെയോർത്തോതീ ദ്രോണൻ ദ്രുപദനോടഹോ! 64

ദ്രോണൻ പറഞ്ഞു
നിന്റെ നാടും നഗരവും ഹന്ത!മർദ്ദിച്ചു വിട്ടു ഞാൻ
ഉയിരോടരിതൻ പാട്ടിലായ് നീ മുൻവേഴ്ച വേഴ്ചയോ? 65

വൈശമ്പായനൻ പറഞ്ഞു
എന്നൊന്നു വിഹസിച്ചിട്ടു പിന്നെയും ചൊല്ലിനാനവൻ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/411&oldid=156754" എന്ന താളിൽനിന്ന് ശേഖരിച്ചത്