താൾ:Bhashabharatham Vol1.pdf/223

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശകുന്തള പറഞ്ഞു
അച്ഛൻ ഫലം കൊണ്ടുവരാനാശ്രമംവിട്ടിറങ്ങിനാൻ
മുഹൂർത്തനേരം കാത്താലുമിഹ വന്നിട്ടു കണ്ടിടാം. 9

വൈശമ്പായനൻ പറഞ്ഞു
ഋഷിയെക്കണ്ടിടാഞ്ഞാത്തേന്മൊഴിയാളിതി ചൊന്നതിൽ
അഴിഞ്ഞ പുഞ്ചിരിക്കൊണ്ട മൊഴിയും സുന്ദരാംഗിയായ്. 10

തപസ്സോടും ദമത്തോടും വപുസ്സിൻ ഭംഗിയോടുമേ
രൂപയൗവനനാർന്നുള്ള കന്യയോടോതി മന്നവൻ. 11

ദുഷ്യന്തൻ പറഞ്ഞു
നീയാരാരുടെയെന്തിന്നാണീയരണ്യത്തിൽ വന്നു നീ?
ഈയൊത്ത നല്ലഴകെഴും നീയെങ്ങുള്ളവളോമനേ? 12

കണ്ട മാത്രയിൽ നീ നേടിക്കൊണ്ടിതെന്മാനസം ശുഭേ!
നിന്നെ ഞാനറിവാനിച്ഛിക്കുന്നു ചൊല്ലുക ശോഭനേ! 13

വൈശമ്പായനൻ പറഞ്ഞു
പൃത്ഥ്വീശനാശ്രമത്തിങ്കൽവെച്ചേവം ചൊന്ന കന്യക
 മൃദുസ്മിതത്തൊടബ് ഭൂമീപതിയോടോതി മെല്ലവേ; 14

“ധന്യധർമ്മതപസ്സേറും കണ്വമാമുനിതന്നുടെ
കന്യ ഞാനൊന്നുവെച്ചലും ദുശ്യന്ത ധരണീപതേ!” 15

ദുഷ്യന്തൻ പറഞ്ഞു
ഭഗവാനൂദ്ധ്വരേതസ്സാണല്ലയോ ലോകപൂജിതൻ?
ധർമ്മൻ ധർമ്മത്തിനും തെറ്റാ, മിളകാ സംശിതവ്രതൻ. 16

നീയാ മുനീന്ദ്രന്റെ മകളായതെങ്ങനെ സുന്ദരി!
എനിക്കുള്ളീസംശയം നീയിനിയില്ലാതെയാക്കണം. 17

ശകുന്തള പറഞ്ഞു
ഇതെനിക്കറിവായ് വന്നവിധം മുൻകഥ ചൊല്ലിടാം
േട്ടാലും നൃപ,ഞാൻ കണ്വപുത്രിയായ്ത്തീർന്ന വാർത്തയെ. 18

ഒരു മാമുനിയിങ്ങെത്തീട്ടെൻ ജന്മസ്ഥിതി കേൾക്കവേ
അവനോടോതി ഭഗവീനതു കേൾക്ക മഹീപതേ! 19

കണ്വൻ പറ‍ഞ്ഞു
പണ്ടുഗ്രമാം തപം ചെയ്യും വിശ്വാമിത്രൻ ദൃഢവ്രതൻ
ഉൾത്തപിപ്പിച്ചുപോലേറ്റം വൃത്രജിത്താം മഹേന്ദ്രനേ; 20

“തപസ്സുയർന്നിടുമിവനെൻപദം പോക്കു” മെന്നഹോ!
പേടിച്ചിന്ദ്രൻ മേനകയെ വിളിച്ചിങ്ങനെ ചൊല്ലിനാൻ; 21

ഇന്ദ്രൻ പറഞ്ഞു
ദിവ്യാപ്സരോഗുണം പാർത്താൽ നീ മുന്തിയവൾ മേനകേ!
എനിക്കു നീ നന്മ ചെയ്യുകിനിച്ചൊൽവതു കേളെടോ. 22

ഇതാ സൂര്യസമൻ വിശ്വാമിത്രൻ ഭൂരിതപോവ്രതൻ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/223&oldid=156545" എന്ന താളിൽനിന്ന് ശേഖരിച്ചത്