താൾ:Bhashabharatham Vol1.pdf/323

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

398
“സന്താനാർത്ഥം മഹാഭാഗ,യെൻ ഭാര്യകളിൽ മാനദ!
ഉൽപാദിപ്പിക്ക ധർമ്മാർത്ഥവ്യുൽപന്നന്മാർ കുമാരരെ.” 44

എന്നു ചൊന്നളവവ്വണ്ണമെന്നറ്റൂ യോഗ്യനാം മുനി.
മന്നൻ തദന്തികം വിട്ടു പത്നിയാകും സുദേഷ്ണയെ 45

അന്ധൻ കിഴവനെന്നോർത്തു ചെന്നീലാദ്ദേവിയെപ്പൊഴേ;
സ്വന്തം ധാത്രേയിയതത്താൻ തദന്തികത്തെയ്ക്കയച്ചുതേ. 46

ജനിപ്പിച്ചൂ മുനിവരനവളിൽ ശൂദ്രയോനിയിൽ
കാക്ഷീവാനെന്നുതൊട്ടുള്ള പതിനൊന്നു കുമാരരെ. 47

കാക്ഷീവാൻമുതൽപേർ മക്കളോത്തുചൊൽവതു കണ്ടുടൻ
ചൊന്നാൻ മുനിയൊടാ മന്നനെന്മക്കളിവരെന്നുതാൻ. 48

അല്ലല്ലീയിരെന്മക്കളല്ലോയെന്നാൻ മുനീശ്വരൻ.
ദീർഗ് ഘതമസ് സു പറഞ്ഞു
ശൂദ്രയോനിജരെന്മക്കളിവർ കാക്ഷീവദാദികൾ. 49

അന്ധനായ് വൃദ്ധനാമെന്നെസ്സുദേഷ്ണ തവ വല്ലഭ
പാർത്തു പുച്ഛിച്ചുടൻ വി‍ഡ്ഢി വിട്ടു ധാത്രേയി ശൂദ്രയെ. 50

ഭീഷ് മൻ പറഞ്ഞു
തൽപാർശ്വം വിട്ടു ബലിതൻ ഭാര്യയാകും സുദേഷ്ണയെ. 51

അവളെത്തഴുകിദ്ദീർഗ്ഘതമസ്സുമുനി ചൊല്ലിനാൻ.
ദീർഗ് ഘതമസ് സു പറഞ്ഞു
ഉണ്ടാം നിനക്കു സൂര്യാഭപൂണ്ട വീരർ കുമാരകർ 52

അംഗൻ വംഗൻ കലിംഗൻതാൻ പുണ്ഡ്രൻ സുഹ്മനുമിങ്ങനെ;
അവർ വാഴുന്ന രാജ്യങ്ങളവർപേരിൽ പുകഴ്ന്നിടും 53

അംഗന്നംഗം ദേശമത്രേ വംഗന്നോ വംഗദേശമാം.
കലിംഗരാജ്യമാകുന്നൂ കലിംഗന്നതിവിശ്രുതം 54

പുണ്ഡ്രം പുണ്ഡ്രന്നുമവ്വണ്ണം സുഹ്മം സുഹ്മന്നുമങ്ങനെ.
ഭീഷ് മൻ പറഞ്ഞു്
ഏവം മുന്നം ബലികുലം കേൾവിപ്പെട്ടൂ ദ്വിജോത്ഭവം 55

ഇമ്മട്ടു മറ്റും വീരന്മാർ ബ്രാഹ്മണശ്രേഷ്ഠരാൽ നൃപർ
ജാതന്മാർ ബഹുധർമ്മജ്ഞരതി വീര്യപരാക്രമർ; 56

ഇതു കേട്ടിനിയെന്നമ്മേ, ചെയ്തുകൊൾക യഥേഷ്ടമേ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/323&oldid=156656" എന്ന താളിൽനിന്ന് ശേഖരിച്ചത്