താൾ:Bhashabharatham Vol1.pdf/413

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ധൃതി സ്ഥൈര്യം സഹിഷ്ണുത്വമാനൃശംസതയാർജ്ജവം
ഭൃത്യന്മാരിൽദ്ദയ ദൃഢസ്നേഹമെന്നിവയൊക്കുവോൻ 2

പിന്നെയല്പദിനംകൊണ്ടു കുന്തീപുത്രൻ യുധിഷ്ഠിരൻ
മാച്ചു ശീലപ്രൗഢിസമാധിക*ളാൽ പിതൃകീർത്തിയെ. 3

അസിയുദ്ധം ഗദായുദ്ധം രഥയുദ്ധമിതൊക്കെയും
ബലഭദ്രനിൽനിന്നിട്ടും ശീലിച്ചിതു വൃകോദരൻ 4

സമാപ്തശിക്ഷനാം ഭീമൻ ദ്യുമത്സേനോഗ്രശക്തിമാൻ
പരാക്രമി പരം ഭ്രാതൃജനത്തിൻ പാട്ടിൽ നിന്നുതേ. 5

പ്രഗാഢദൃഢമുഷ്ടിത്വം ലാഘവം ലക്ഷ്യഭേദനം
ക്ഷുരനാരാചഭല്ലാദിമുറയെന്നിവ കണ്ടവൻ 6

നേർർക്കും വളച്ചും നീട്ടീട്ടും പ്രയോഗിപ്പവനർജ്ജുനൻ
ലഘുസുഷ്ഠുപ്രയോഗത്തിലിഹ മറ്റില്ലൊരുത്തനും 7

പാർത്ഥന്നു തുല്യനെന്നോർത്തു പാർത്തിതാ ദ്രോണനാം ഗുരു;
പിന്നെഗ്ഗുഡാകേശനോടു ചൊന്നാൻ ദ്രോണൻ സഭാന്തരേ. 8

അഗസ്ത്യന്നു ധനുർവ്വേദശിഷ്യനാണാദ്യനെൻഗുരു
അഗ്നിവേശാഖ്യനവനു ശിഷ്യൻ ഞാനിഹ ഭാരത! 9

ശിഷ്യപാരമ്പര്യവഴി ചേർപ്പാനിതു മുത്ർന്നു ഞാൻ
തപസ്സാൽ ഞാൻ നേടിയതായമോഘമശനിപ്രഭം 10

അസ്ത്രംബ്രഹ്മശിരസ്സെന്നതിദ്ധരിത്രിയെരിപ്പതാം
അതേകുമ്പോളോതി ഗുരു'വിതെയ്യൊല്ലാ മനുഷരിൽ. 11

ഭാരദ്വാജ, വിശേഷിച്ചുമല്പവീര്യരി'ലെന്നുമേ
ദിവ്യമാമതു നീ നേടിയന്യന്നർഹതയില്ലിതിൽ 12

ഗുരു കല്പിച്ച നിയമമിനി നീ കാട്ടണം പ്രഭോ!
ഗുരു ദക്ഷിണ തന്നാലും പരം ബന്ധുക്കൾ കാൺകവേ 13

തരാമെന്നർജ്ജുനൻ ചൊല്കെപ്പരമാചാര്യനോതിനാൻ:
“എന്നോടു നീ പൊരുതണം നിന്നോടീ ഞാനെതിർക്കുകിൽ" 14

ദ്രോണരോടായതാവാമെന്നാണയിട്ടൂ കുരൂത്തമൻ
കാൽ പിടിച്ചു വണങ്ങീട്ടു വടക്കോട്ടേക്കിറങ്ങിനാൻ. 15

കടൽചൂഴുമൊരീയൂഴിയടച്ചുണ്ടായി പേരഹോ!
'വില്ലാളിയില്ലർജ്ജുനന്നു തുല്യനായി മന്നി' ലെന്നുമേ 16


ഗദായുദ്ധം ഖൾഗയുദ്ധം രഥയുദ്ധമതിൽപ്പരം
ധനുര്യുദ്ധമിതിന്നെല്ലാം കര കണ്ടിതുഫൽഗുനൻ. 17

നീതിമാൻ നീതിയൊക്കേയും വിബുധാധിപനോടുതാൻ
പഠിച്ചുടൻ ഭ്രാതൃവശവർത്തിയായ് സഹദേവനും. 18

ദ്രോണൻതന്നെ പഠിപ്പിച്ചോൻ നകുലൻ ഭൂതൃവത്സലൻ
വിചിത്രയോധിയായ് പേരുകേട്ടാനതിരഥോത്തമൻ. 19

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/413&oldid=156756" എന്ന താളിൽനിന്ന് ശേഖരിച്ചത്