താൾ:Bhashabharatham Vol1.pdf/388

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കരുമുഖ്യരിരുന്നീടും ഹസ്തിനാപുരി പൂകിനാൻ. 13
നാഗപത്തനമെത്തീട്ടു ഗൗതമൻതന്റെമന്ദിരേ
പരം പ്രച്ഛന്നനാ‍യ് പാർത്തു ഭാരദ്വാജൻ ദ്വിജോത്തമൻ. 14
കൃപന്നു തുണയായ് പാർത്ഥന്മാരെപ്പിന്നീടു തത്സുതൻ*
അസ്ത്രം പഠിപ്പിച്ചുകൊണ്ടാനറി‍ഞ്ഞീലവനെ‍ജ്ജനം; 15
ഇത്തരം ഗൂഢമാ‍യ് തത്ര പാർത്തു ദ്രോണൻ കുറച്ചുനാൾ.
കുമാരാന്മാരൊരു ദിനം പുരം വി‍ട്ടു പുറത്തുപോയ് 16
കാരോട്ടും കളിയാടീട്ടാ വീരർ നന്ദിച്ചു കൂടിനാർ.
അവർ തട്ടിക്കളിക്കുബോൾ കിണറ്റിൽ കാര വീണുപോയ് 17
വീണ്ടും കാരയെടുത്തീടാൻവേണ്ടി യത്നിച്ചിതായവർ;
കണ്ടതില്ലാക്കാരയെടുക്കണ്ടു കൗശലമന്നവർ. 18
പിന്നെപ്പരസ്പരം നോക്കിനിന്നു നാണിച്ചിതായവർ;
അതിങ്ങെടുത്തു കിട്ടീടുന്നതിനത്യാഗഹത്തൊടും. 19
നരച്ചു ക്രശനായ് ശ്യാമനായ്ശ്യാമനിറമായോരു വിപ്രനെ
അഗ്നിഹോത്രത്തോടു കൂടീട്ടെന്തിന്നോ ദൂരെ നില്പതായ്, 20
ആ മഹാത്മാവിക്കണ്ടിട്ടാക്കുമാരരടുത്തുപോയ്
ഭഗ്നോത്സോഹക്രിയന്മാരാ ബ്രാഹ്മണൻചുറ്റുമായിതേ. 21
ഉടൻദ്രോണൻ കാര്യമോർത്തെത്തിടും ബാലകരോടുതാൻ
പുഞ്ചിരിക്കൊണ്ടു മാധുര്യമഞ്ചിടുംവണ്ണമോതിനാൻ. 22

ദ്രോണൻ പറഞ്ഞു

മോശം നിങ്ങടെയി ക്ഷാത്രം മോശമസ്ത്രപ്പഠിപ്പുമെ
കാര കെല്പോടെടുക്കാനിബ് ഭാരതന്മാർ കുഴങ്ങയോ? 23
കാരയും മോതിരവുമിന്നേരമൊന്നിച്ചു രണ്ടുമേ
ഇഷീകകൊണ്ടെടുക്കാം ഞാനെനിക്കഷ്ടിക്കു നല്കുമോ? 24

വൈശമ്പായനൻ പറഞ്ഞു

എന്നാലബ്ബാലകരോടോതി ഭ്രോണൻ തന്നുടെ മോതിരം
പൊട്ടക്കിണറ്റിലേക്കായിട്ടിട്ടുകൊണ്ടാനരിന്ദമൻ; 25
അന്നേരം ദ്രോണരോടോതീ കുന്തീപുത്രൻ യധിഷ്ഠിരൻ:
“ക്രപന്റെ സമ്മതത്തോടെ ഭിക്ഷയങ്ങെന്നുമേല്ക്കുക.” 26
അതു കേട്ടു ചിരിച്ചോതീ ഭാരതന്മാരൊടായവൻ.

ദ്രോണൻ പറഞ്ഞു
   
ഈയിഷീകപ്പിടിക്കെട്ടിലസ്ത്രം മന്ത്രിച്ചു കേറ്റി ഞാൻ 27
മറ്റൊന്നിലും കണ്ടീടാത്ത ശക്തി കാണ്മിനിതില്പരം.
കാരയിൽ കോർത്തിടാമൊന്നങ്ങതിൽ മറ്റൊന്നു കോർത്തിടാം
വേറെയൊന്നതിലും കോർത്തിക്കാര കൈക്കൊൾവതുണ്ടു ഞാൻ.

വൈശമ്പായനൻ പറഞ്ഞു

പിന്നെച്ചൊന്നവിധം ചെയ്തിതന്നുടൻ ദ്രോണരാപ്പണി 29

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/388&oldid=156727" എന്ന താളിൽനിന്ന് ശേഖരിച്ചത്