താൾ:Bhashabharatham Vol1.pdf/389

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അതുകണ്ടത്ഭുതപ്പെട്ടു കണ്മിഴിച്ചു കുമാരകർ
ഇതെന്താശ്ചര്യമെന്നോർത്തു ധ്രതകൗകതുകമോതിനാർ: 30
“വിപ്രർഷേ,മോതിരത്തേയും ക്ഷിപ്രമങ്ങൊന്നൊടുക്കുക.”
വില്ലുമമ്പുമൊടുത്തിട്ടു ചൊല്ലെഴും ദ്രോണരങ്ങുടൻ 31
അമ്പയ്താ മോതിരം മല്പൊട്ടമ്പിൽ പൊന്തിച്ചു വീര്യവാൻ
അമ്പോടും മോതിരംകൂപത്തിങ്കൽനിന്നങ്ങെടുത്തഹോ! 32
വിസ്മയപ്പെട്ടവർക്കസ്തവിസ്മയൻ നല്കിനാനവൻ;
മുദ്രികോദ്ധരണം കണ്ടു* തത്രചൊന്നാർ കുമാരകർ. 33

കുമാരന്മാർ പറഞ്ഞു

അഭിവാദ്യം ബ്രഹ്മണ,നിൻവിദ്യ മറ്റർക്കുമില്ലദഹോ!
അങ്ങാരാരുടെയാൾ ചൊല്ലു ഞങ്ങൾ ചെയ്യേണ്ടതെന്തിനി? 34

വൈശമ്പായനൻ പറഞ്ഞു

ഏവം കേട്ടാ ദ്രാണർ ബാലന്മാരോടുത്തരമോതിനാൻ:
“ഭീഷ്മരോടെന്നെയാകാരഗുണപ്പടിയുണർത്തുവിൻ 35
മഹത്മാവാമവൻതന്നേ പിന്നെ വെണ്ടതു ചെയ്യുമേ"
ഏവമെന്നായ്പോന്നു ബാലർ ദോവവ്രതനൊടോതിനാർ 36
ആ ബ്രഹ്മണൻ ചൊന്ന വാക്കും ചെമ്മേ കാണിച്ച കാര്യവും;
കുമാരർ ചൊന്നതിൽ ഭീഷ്മൻ ദ്രോണരാണെന്നറിഞ്ഞുതേ. 37
യോഗ്യൻ ഗുരുവവൻതാനെന്നുൾക്കാമ്പിങ്കലുറച്ചുടൻ
വരുത്തിയവനെത്താനേ പെരുത്തും സൽക്കരിച്ചഹോ! 38
ചോദച്ചും ഭീഷ്മരൊട്ടേറെ പ്രീതിയാൽ ശസ്ത്രവിത്തമൻ
വരവിൻ കാരണം ചൊന്നാൻ വിരവിൽ ദ്രോണരൊക്കെയും. 3

ദ്രോണൻ പറഞ്ഞു

അഗ്നിവേശമുനീന്ദ്രന്റെ സന്നിധാനത്തിലച്യുത!
ഞാനസ്ത്രാർത്ഥം പോയി മുന്നം ധനുർവ്വേദം പഠിക്കുവാൻ. 40
ബ്രഹ്മചാരി ജടാധാരി നന്മയോടെറെയുണ്ടു ഞാൻ
ഗുരുശുശ്രൂഷയും ചോയ്തങ്ങിരുന്നേൻ ചിരകാലമേ. 41
പാഞ്ചാല്യനാം രാജപുത്രൻ യജ്ഞസേനൻ മഹാബലൻ
ഇഷ്വസ്ത്രത്തിന്നാഗ്ഗുരുവിൻ പാർശ്വത്തിൽ പാർത്തിതാ പ്രഭു. 42
എനിക്കവൻ തോഴരായന്നുപകാരിയവൻ പ്രിയൻ
അവനോടും ചേർന്നു പാർത്തനവിടെച്ചിലനാൾ വിഭോ! 43
ബാല്യംതൊട്ടേ സഹാദ്ധ്യായിയല്ലോ കൗരവ,കേളവൻ
എൻ പ്രിയസ്നേഹിതൻപാരം പ്രിയംചൊവോൻ പ്രിയങ്കരൻ. 44
ചൊന്നനെന്നോടഹോ! ഭീഷ്മ,നന്ദിവാക്കിപ്രകാരമേ.

 പാഞ്ചാലൻ പറഞ്ഞു

ദ്രോണ,ഞാൻ മാന്യനായീടുമെന്നച്ഛന്നിഷ്ടപുത്രാം. 45
എന്നെപ്പാഞ്ചാലരാജ്യത്തു മന്നനാക്കീടുമപ്പൊഴേ,

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/389&oldid=156728" എന്ന താളിൽനിന്ന് ശേഖരിച്ചത്