താൾ:Bhashabharatham Vol1.pdf/236

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അസത്യം ചൊല്ലി നീയേവം ശ്രദ്ധ കൈവിട്ടിരിക്കിലോ 108

ഞാനിതാ ഹന്ത!പോകുന്നേൻ നിന്നോടേ വേണ്ട സംഗമം.
ദുഷ്യന്ത, നീയൊഴിഞ്ഞാലുമുച്ചാദ്രിമുടി ചൂടിയും 109

ആഴി ചുറ്റിയുമുള്ളോരീയൂഴി കാത്തീടുമെന്മകൻ.
വൈശമ്പായനൻ പറഞ്ഞു
നരേന്ദ്രനോടേവമോതിപ്പുറപ്പെട്ടു ശകുന്തള 110

അപ്പോൾ ദുഷ്യന്തനോടുണ്ടായ ശരീരോക്തയംബരേ.
ഋത്വിൿപുരോഹിതാചാര്യമന്ത്രിമദ്ധ്യത്തിൽവെച്ചഹോ! 111

“ഉലയാണമ്മയച്ഛന്റെ മകൻതാൻ താൻ ജനിച്ചവൻ.
ഭരിക്ക മകനേ മാനിക്കുക ദുഷ്യന്ത, ഭാര്യയെ. 112

ബീജോത്ഭവൻ സുതൻ കാക്കും നരകാൽമനുജേശ്വര!
ഈഗ്ഗർഭാധാനകൃത്താം നീ സത്യം ചൊല്ലീ ശകുന്തള. 113

പെറുമേ പുത്രനെജ്ജായയവൻ രണ്ടാം നിജാംഗമാം
എന്നാൽ ഭരിക്ക ദുഷ്യന്ത,ശാകുന്തളകുമാരനെ. 114

ജീവിക്കും പുത്രനെ വിട്ടു ജീവിക്കുകതികഷ്ടമാം
ഭരിക്ക ശാകുന്തള നാം ദൗഷ്യന്തിയെ നരാധിപ! 115

പരമീ ഞങ്ങൾചൊല്ലാലേ ഭരിച്ചീടുക കാരണം
നരേന്ദ്ര,നിൻ പുത്രനിവൻ ഭരതാഭിധനായ്വരും.” 116

ഏവം ദേവോക്തി കേട്ടിട്ടാപ്പൗരവൻ നരനായകൻ
പുരോഹിതാമാത്യരോടു ഹൃഷ്ടനായ് ചൊല്ലിയിങ്ങനെ. 117

ദുഷ്യന്തൻ പറഞ്ഞു
കേൾക്കുവിൻ നിങ്ങളെല്ലാമീദ്ദേവദൂതന്റെ ഭാഷിതം
എനിക്കുമറിയാമെന്റെ സൂനുവാണിവനെന്നിഹ. 118

ഓതിക്കേൾക്കുമ്പൊഴേ ഞാനീസ്സുതനെ സ്വീകരിക്കിലോ

വൈശമ്പായനൻ പറഞ്ഞു
ദേവദൂതോക്തിയാലേവം ശുദ്ധി കാണിച്ച ശേഷമേ
പ്രഹൃഷ്ടനായ് നരപതി സുതനെ സ്വീകരിച്ചു തേ 120

പിന്നെ രാജാവു പുത്രന്നു പിതൃകർമ്മങ്ങളൊക്കെയും
കഴിപ്പിച്ചൂ മുദിതനായ് പുത്രവാത്സല്യമാർന്നവൻ. 121

ശിരസ്സിൽ നാറ്റി സ്നേഹത്തോടരചൻ പുല്കി പുത്രനെ
വിപ്രപൂജകൾ കൈക്കൊണ്ടു വന്ദിസ്തുതികൾ കേട്ടുമേ. 122

പുത്രസ്പർശസുഖം പൂണ്ടു തത്ര പാർത്ഥിവസത്തമൻ
ആബ്ഭാര്യയെയും ദുഷ്യന്തൻ മാനിച്ചൂ ധർമ്മമാംവിധം. 123

അവളോടോതി രാജാവൂ സ്വാന്തനത്തൊടുമിങ്ങനെ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/236&oldid=156559" എന്ന താളിൽനിന്ന് ശേഖരിച്ചത്