താൾ:Bhashabharatham Vol1.pdf/238

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

313
അവ്വണ്ണമേ യാദവകൗരവർക്കാബ് ഭാരതർക്കുമേ
ഉള്ള വംശം മഹാപുണ്യം പിന്നെ സ്വസ്തയനം പരം, 2

ധന്യം യശസ്യമായുഷ്യമത്രേ ചൊല്ലാമതിങ്ങു ഞാൻ.
വീര്യം കൊണ്ടുളവായ് വന്നു മഹർഷിസമവീര്യരായ് 3

പ്രാചീനബർഹിസ്സിന്നത്രേ പ്രാചേതസ്സുകൾ പത്തുപേർ
മുഖാഗ്നിയാൽ ദഹിപ്പിച്ചോർ മുന്നം പുണ്യജനാടവി. 4

പ്രാചേതസനവർക്കുണ്ടായ് ദക്ഷൻ, ദക്ഷനിന്നിഹ
പ്രജയെല്ലാമുത്ഭവിച്ചി, തവൻ ലോകപിതാമഹൻ. 5

പ്രാചേതസൻ ദക്ഷനൃഷി വീരപുത്രിസമാഗമാൽ
തനിക്കൊത്തായിരംപേരെജ്ജനിപ്പിച്ചിതു മക്കളെ 6

ഇത്ഥമോരായിരം ദക്ഷപുത്രരെപിന്നെ നാരദർ
മോഷമാർഗ്ഗം പഠിപ്പിച്ചു സാംഖ്യജ്ഞാനമനുത്തമാം. 7

പിന്നെ പ്രജാസൃഷ്ടികാമനായി ദക്ഷപ്രജാപതി
കന്യമാരെജ്ജനിപ്പിച്ചതിൻപരേ ജനമേജയ! 8

പത്തുപേരെദ്ധർമ്മനേകീ കശ്യപന്നായ് ത്രയോദശ
കാലം നടത്തുന്നവരെയിരുപത്തിയേഴു ചന്ദ്രനും. 9

പതിമൂന്നേ പത്നിമാരിൽ ദാക്ഷയണിയിലാദ്യയിൽ
ആദിത്യരെജ്ജനിപ്പിച്ചു മാരീചൻ കശ്യപൻ മുനി 10

ഇന്ദ്രാദിവീരരെപ്പിന്നെ വിവസ്വാനേയുമങ്ങനെ.
വിവസ്വാനുള്ള തനയൻ യമൻ വൈവസ്വതൻ പ്രഭു 11

മാർത്താണ്ഡനുണ്ടായ് തനയൻ ധീമാൻ മനു മഹാപ്രഭു
യമനുണ്ടായി പിന്നീടാ മനുവിന്നനുജൻ പ്രഭു 12

ധീമാനാ മനു ധർമ്മിഷ്ടനുവന്നുണ്ടായി വംശവും.
മാനവർക്കാ മനുഷകുലമാണെന്നേറ്റം പ്രസിദ്ധമാം 13

ബ്രഹ്മക്ഷത്രാദ്യർ മനുവിൽനിന്നുണ്ടായവർ മാനവർ
പിന്നെയുണ്ടായ് മഹാരാജ, ബ്രഹ്മക്ഷത്രർക്കു ചാർച്ചയും14

മാനവന്മാർ ബ്രാഹ്മണന്മാർ സാംഗവേദം ധരിച്ചുതേ
വേനൻ ധൃഷ്ണ നരിഷ്യന്തൻ നാഭാഗേക്ഷ്വാകുവെന്നവർ 15

കാരൂഷനഥ ശര്യാതിയെട്ടാമതിളയാം മകൾ.
പൃഷഘ്നൻ പിന്നെ നവമൻ ക്ഷത്രധർമ്മപരായണൻ 16

നാഭാഗാരിഷ്ടനെന്നേവം മനുവിന്മക്കൾ പത്തുപേർ.
മനുവിന്മക്കൾ വേറിട്ടുമുണ്ടായൻപതുപേരിഹ 17

തമ്മിൽ ഛിദ്രമൂലമവർ നശിച്ചാരെന്നു കേൾപ്പു ഞാൻ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/238&oldid=156561" എന്ന താളിൽനിന്ന് ശേഖരിച്ചത്