താൾ:Bhashabharatham Vol1.pdf/353

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

 അപ്രിയം ചെയ്കയിലെന്തോ നാട്ടുകാർക്കോതിടേണമോ

       ഇത്ഥമാരണ്യശാസ്ത്രംപോലുഗ്രാത്യുഗ്രവിധിക്രമം

       കാത്തു കൈക്കൊള്ളുവൻ ഞാനീക്കായനാശം വരുംവരെ.

        വൈശമ്പായനൻ പറഞ്ഞു

        പരമേവം ഭാര്യമാരോടുരച്ചാക്കുരുനന്ദനൻ

        ചൂഢാമണി പതക്കം തോൾവള വന്മണികുണ്ഢലം

        വിലയേറുന്ന വസ്ത്രങ്ങൾ മടവാർഭൂഷണങ്ങളും

        എല്ലാം വിപ്രർക്കു നല്കീട്ടു ചൊല്ലിനാൻ പാണ്ഢു പിന്നെയും

        പാണ്ഢു പറഞ്ഞു

        ഹസ്തിനാപുരി പുക്കോരു പാണ്ഢു കാടേറിയെന്നുടൻ

       അർത്ഥം കാമം സുഖം പാരമൊത്തിടും രതിഎന്നിവ

       എല്ലാം വിട്ടും ഭാര്യമാരുമൊത്തു പൊയ്ക്കൊണ്ടിതെന്നുതാൻ.

        വൈശമ്പായനൻ പറഞ്ഞു

       അപ്പോളവന്നു തുണയാമാബ് ഭൃത്യഗണമൊക്കെയും

       ഭരതേന്ദ്രന്റെ കരുണാപൂരാവാക്കുകൾ കേട്ടുടൻ

        പെരുത്താർത്തസ്വരം കൂട്ടിക്കരഞ്ഞാർ സങ്കടത്തൊടും.

       ചുടുന്ന നെടുവീർപ്പിട്ടിട്ടുടൻ നൃപനെ വിട്ടവർ
     
        തദ്ധനം സർ൮വുംകൊണ്ടു ഹസ്തിനാപുരി പൂകിനാർ

        രാജാലയത്തിലുൾപ്പുക്കാ രാജാവിന്നുടനാദ്ധനം

        വിവരം സർ൮വും കേൾപ്പിച്ചവരർപ്പിച്ചു കേവലം.

        അവർ ചൊല്ലിക്കാട്ടിലൊത്താ വിവരം കേട്ടു സർ൮വും

        ധൃതരാഷ്ട്രനൃപൻ പാണ്ഢുവിനെത്താൻ മാലൊടോർത്തുതേ.

         ശയ്യാസനോപഭോഗത്തിൽ പ്രീതി തേടീല ലേശവും

         ഭ്രാതൃശോകം കലർന്നിട്ടാകാര്യമോർത്തോർത്തു പാർത്ഥിവൻ.



        രാജപുത്രൻ പാണ്ഢുനൃപൻ ഫലമുലാശിയായുടൻ

        ചെന്നെത്തി ഭാര്യമാരൊത്തു പിന്നേ നാഗശതാദ്രിയിൽ.

        അവൻ ചൈത്രരഥം പുക്കു കാളകൂടം കടന്നുടൻ

        പനിമാമലയും കേറിഗ്ഗന്ധമാദനമെത്തിനാൻ.

        മഹാഭൂതാന്വിതം സിദ്ധമഹാമുനികൾ രക്ഷയിൽ

        അവർ പാർത്തൂ തത്ര സമവിഷമങ്ങളിൽ മന്നവ!

        ഇന്ദ്രദ്യുമ്നസരസ്സെത്തി ഹംസകൂടം കടന്നവൻ

        ശതശൃംഗത്തിങ്കലങ്ങു തപസ്സും ചെയ്തു കൂടിനാൻ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/353&oldid=156689" എന്ന താളിൽനിന്ന് ശേഖരിച്ചത്