താൾ:Bhashabharatham Vol1.pdf/397

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

133. ദ്രോണഗ്രാഹമോക്ഷണം

ലക്ഷ്യമായ കൊച്ചുപക്ഷിയുടെ കഴുത്തു മാത്രമേ താൻ കാണുന്നുള്ളഎന്നു പറഞ്ഞ അർജ്ജുനൻ ഗുരുവിന്റെ അനുഗ്രഹത്തിനും അഭിനന്ദത്തിനും പാത്രമായിത്തീരുന്നു. ഇതുപോലെ കുളിക്കാനായി സരസ്സിലിറങ്ങിയ തന്റെ കാലിൽ പിടികൂടിയ മുതലയെ കൊല്ലാനായി ഗുരു കല്പിച്ചതു കേട്ടു് മറ്റുള്ളവരെല്ലാം ഭയപ്പെട്ടു മടിച്ചുകൊണ്ടുനില്ക്കേ , അന്വെയ്തുമുതലയെക്കൊന്ന അർജ്ജുനൻ വീണ്ടും ദ്രോണരുടെ അനുഗ്രഹത്തിനുപാത്രമാകുന്നു.

വൈശന്വായനൻ പറഞ്ഞു

പിന്നെസ്സസ്മിതമാ ദ്രോണൻ ചൊന്നൈനർജ്ജുനനോടുടൻ :
“എയ്തുവീഴ്ത്തേണ്ടുമീ ലാക്കു നീ തക്കത്തോടു വീഴ്ത്തെടോ. 1
ഞാൻ പറഞ്ഞാലുടനെ നീയന്വീലാക്കിന്മെലെയ്യണം
വില്ലും കുലച്ചു നീന്നാലുമല്ലേ വത്സ, കുറച്ചിട. ” 2
എന്നു കേട്ടാസ്സവ്യസാചി നന്നായ് വില്ലു വളച്ചുടൻ
ഭാസത്തിനേ നോക്കിനിന്നാനാചാര്യനരുൾ ചെയ്കയാൽ. 3
മുഹൂർത്തം ചെന്നതിൽപ്പിന്നെ ദ്രോണനവ്വണ്ണമോതിനാൻ;
“ഭാസത്തെക്കാണ്മതുണ്ടോ നീയീമരത്തേയുമെന്നെയും?” 4
'ഭാസംമാത്രം കാണ്മതുണ്ടെ'ന്നോതീ ദ്രോണരെടർജ്ജുനൻ
വന്മരത്തെയുമങ്ങയും കാണ്മതില്ലന്നുമേ നൃപ! 5
പിന്നെസ്സന്തുഷ്ടനായ് ദ്രോണൻ മുഹുർത്തം നിന്നു വീണ്ടുമേ
ദുർദ്ധർഷവീര്യനാപ്പാണ്ഡുപുത്രവീരനോടോതിനാൻ: 6
“ഭാസത്തെക്കാണ്മതുണ്ടോനീയുണ്ടെന്നാലെന്നൊടോതെടോ.”
"തലമാത്രം കാണ്മ ദേഹം കാണ്മീലെ"ന്നവനോതിനാൻ. 7
ഏവമർജ്ജുനനോതുന്വോൾ കോൾമയിർക്കൊണ്ടുടൻ ഗുരു
എയ്യുകെന്നാൻ പാർത്ഥനോതങ്ങെയ്താവനസംശയം. 8
ക്ഷരം കൊണ്ടാ മരം വാഴും കൂരിയാറ്റയതിന്നുടെ
ശിരസ്സറുത്തു വീഴിച്ചു ശരിക്കുടനെയർജ്ജുനൻ. 9
അക്കർമ്മം ചെയ്തുകണ്ടപ്പൊൾ തഴുകീ ഗുരു പാർത്ഥനെ
കൂട്ടത്തോടും ദ്രുപദനെപ്പോരിൽ വെന്നെന്നുറച്ചുതേ. 10
ഒരിക്കൽ ശിഷ്യരോടൊത്താദഗ്ഗുരുവാംഗിരസോത്തമൻ
ഗംഗയിങ്കൽ കുളിപ്പാനായങ്ങു പോയീ ന്യപോത്തമ! 11
വെള്ളത്തിങ്കലിറങ്ങുമ്പോൾ ദ്രോണരെസ്സലിലേചരൻ
പിടികൂടി മഹാനക്രം കാലിന്മേൽ കാലചോദിതൻ. 12
ശിഷ്യരോടോതി വിടുവിക്കുവാൻ താൻ ദക്ഷനെങ്കിലും
ഗ്രാഹത്തെക്കൊന്നെന്നെ വിടുവിക്കുകെന്നു സസംഭ്രമം. 13
ചൊന്നവാറാശു ബീഭത്സു തീക്ഷ്ണാവാര്യശരങ്ങളെ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/397&oldid=156737" എന്ന താളിൽനിന്ന് ശേഖരിച്ചത്