താൾ:Bhashabharatham Vol1.pdf/356

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

 
അനപത്യൻ ശുഭസ്ഥാനമണയില്ലെന്നു ചിന്തയാൽ.

      നഷ്ടനായ് മൃഗശാപത്താൽ ദുഷ്ടനാം മമ സന്തതി

      നൃശംസം ചെയ്കയാൽ ഭീരു, പരം കേടേറ്റു പണ്ടു ഞാൻ.

     ബന്ധുദായാദരിയാറു പുത്രരാം ധർമ്മവിത്തമേ!

     അബന്ധുദായദതരുമുണ്ടാറു കേളതു കുന്തി നീ

     സ്വയം ജാതൻ ജനിപ്പിച്ചോൻ വിലയ്ക്കുണ്ടാക്കി വിട്ടവൻ

     പുനർഭ്രസൂനു കാനീനൻ സ്വൈരിണീജാതനാം സുതൻ

     ദത്തൻ വിലയ്ക്കു വാങ്ങിച്ചോൻ കൃത്രിമൻ കയ്യിൽ വന്നവൻ

     സഹോഢൻ ജ്ഞാതിതനയൻ ഹീനയോനിജനാത്മജൻ

     മുൻമുൻചൊന്നവരില്ലെങ്കിൽ മറ്റു പുത്രനെ നേടണം;

     ആപത്തിൽ ദേവരവർതൻവഴി കാംക്ഷിപ്പു പുത്രനെ.

     ധർമ്മസിദ്ധിക്കപത്യത്തെ മുഖ്യം നേടുന്നു മാനവൻ

     പിതൃവംശത്തിൽനിന്നിട്ടുമെന്നല്ലോ മനു ചൊൽവതും.

      അതിനാൽ നിന്നെയേല്പിപ്പേൻ സ്വപ്രജാഹീനനായ ഞാൻ

      സമോത്തമന്മാരിൽനിന്നു നീയപത്യത്തെ നേടടോ.

      ശാരദണ്ഡായനിയുടെ കഥ കേൾക്കുക കുന്തി , നീ.

      ആ വീരപത്നി ഭർത്താവിൻ പുത്രോത് പാദനശാസനാൽ

      ഋതുസ്നാനാൽ പരം രാവിൽ കുന്തി, കേൾ വഴിപൂക്കഹോ!

      ദ്വിജേന്ദ്രനെ വരിച്ചിട്ടു ചെയ്തു പുംസവനാഹുതി.

      അക്കർമ്മത്തെ മുടിച്ചിട്ടുമവനോടൊത്തു പാർത്തുതേ

      ദുർജ്ജയാതിമഹാവീരർ മൂന്നു മക്കളെ നേടിനാൾ

      അവ്വണ്ണം സുഭഗേ, നീയും ബ്രഹ്മർഷീന്ദ്രനിൽനിന്നുടൻ

     എൻ നിയോഗാൽ പുത്രജന്മത്തിന്നു യത്നിച്ചുകൊള്ളണം.

വ്യുഷിതാശ്വോപാഖ്യാനം

മരിച്ചുപോയ വ്യുഷിതാശ്വൻ എന്ന മഹർഷി പതിവ്രതയായ ഭാര്യയുടെ

അപേക്ഷയനുസരിച്ച് അവരിൽ സന്തതുൽപാദനം നടത്തിയ കഥ വിവരിച്ച്

അതുപോലെ പാണ്ഡുതന്നെ സന്താനോത് പാദനം നടത്തിയാൽ മതിയെന്ന്

കുന്തി പാണ്ഡുവിനോടു പറയുന്നു.



വൈശമ്പായനൻ പറഞ്ഞു
     
    എന്നു ചൊന്നപ്പോഴേ കുന്തി ചൊന്നാൾ മന്നവവീരനായ്

    കുരുപ്രവരനായ് തന്റെ വരനാം പാണ്ഡുവോടുടൻ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/356&oldid=156692" എന്ന താളിൽനിന്ന് ശേഖരിച്ചത്