താൾ:Bhashabharatham Vol1.pdf/414

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗന്ധർവ്വവിപ്ലവത്തിങ്കൽ മൂവാണ്ടു മഖമാണ്ടവൻ
ഹതനായിതു സൗവീരനർജ്ജുനാദികളാൽ രണേ. 20
പാണ്ഡുവിന്നു വശത്താക്കാൻ പണ്ടു പററാതെയുളളവൻ
അർജജുനന്നു വശപ്പെട്ടു വീരനാം യവനാധിപൻ 21
അതിശക്തൻ കൗരവരിലതിയായ് ഗർവ്വിയന്നവൻ
വികുലാഭിധസൗവീരൻ ശസ്തനായിതു പാർത്ഥനാൽ. 22
ദത്താമിത്രാഖ്യനായ് പോരിലെത്രയും വീര്യമുള്ളവൻ
സുമിത്രനെന്ന സൗവീരൻ പാർത്ഥാസ്ത്രംകൊണ്ടു ദാന്തനായ് 23
ഭീമസേനൻ തുണയായ് തേരാളി പതിനായിരം
പ്രാച്യവർഗ്ഗം ഫൽഗുനൻതാനൊററത്തേരാൽ മടക്കിനാൻ. 24
അവ്വണ്ണമേകരഥനായ് വെന്നു ദക്ഷിണദിക്കിനെ
കരുരാജ്യത്താനയിച്ചൂ ധനവൗഘത്തെദ്ധഞ്ജയൻ. 25
ഏവമെല്ലാം മഹാത്മാക്കൾ പാണ്ഡവന്മാർ നരോത്തമർ
പരരാഷ്ട്രം കീഴടക്കി സ്വരാഷ്ട്രം പുഷ്ടിയാക്കിനാനർ. 26
വില്ലാളിവീരരവർതൻ നല്ലോരശ്ശക്തി കേൾക്കയാൽ
ദുഷിച്ചു ധൃതരാഷ്ട്രന്നു ഭാവമപ്പാണ്ഡുപുത്രരിൽ 27
ആ നൃപന്നാധിയാൽ രാത്രിയുറക്കം വന്നിടാതെ

140.കണികവാക്യം

വർദ്ധിച്ചുവരുന്ന പാണ്ഡവബലംകണ്ടു് വിഷാദമഗ്നനായിത്തീർന്ന ധൃതരാഷ്ട്രൻ,കണികൻ എന്ന മന്ത്രിയെ വിളിച്ചുവരുത്തി കാര്യമെല്ലാം തുറന്നുപറയുകയും താൻ എന്താണു വേണ്ടതെന്നു ചോദിക്കുകയും ചെയ്യുന്നു.ശത്രുക്കളെ സമൂലം നശിപ്പിക്കയാണ് ക്ഷേമകാംക്ഷികളായ രാജാക്കന്മാരുടെ കർത്തവ്യമെന്നും,അതിനു വ്യാജംവരെയുള്ള ഏതു മാർഗ്ഗങ്ങളും സ്വീകരിക്കാൻ വിരോധമില്ലെന്നും,ബന്ധുക്കളെന്നുവേണ്ട ഗുരുനാഥന്മാരയാലും ശത്രുക്കളെന്നുകണ്ടാൽ സംഹരിക്കാൻ മടിക്കരുതെന്നും കണികൻ ഉപദേശിക്കുന്നു.


വൈശമ്പായനൻ പറഞ്ഞു

പാണ്ഡവന്മാർക്കു പെരുകും ബലവീര്യപരാക്രമം
ധൃതരാഷ്ട്രനൃപൻ കേട്ടിട്ടാതുരൻ ചിന്ത തേടിനാൻ. 1
മന്ത്രജ്ഞനായ് ശാസ്രുവാത്താം കണികാഭിധമന്തിയെ
വരുത്തിദ്ധൃതരാഷ്ട്രക്ഷ്മാവരിങ്ങനെ ചൊല്ലിനാൻ. 2

ധൃതരാഷ്ട്രർ പറഞ്ഞു

ഉത്സക്തർ പാണ്ഡവരിവർപേരിലുണ്ടൊരസൂയ മേ
വേണ്ടുംവിധമിതിൽ സന്ധിവിഗ്രഹക്രമമങ്ങുടൻ 3

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/414&oldid=156757" എന്ന താളിൽനിന്ന് ശേഖരിച്ചത്