താൾ:Bhashabharatham Vol1.pdf/354

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വംശം നിലനിർത്തുന്നതിനുവേണ്ടിയും പിതൃക്കളുടെ കടം തീർക്കുന്നതിനുവേണ്ടിയും സന്താനോത്പാദനം നടത്തണമെന്നു പാണ്ഢു കുന്തിയോടു പറയുന്നു.ആ അഭിപ്രായത്തിന് ഉപോദ്ബലകമായി ശാരദണ്ഢായനി യുടെ കഥ പറഞ്ഞു കേൾപ്പിക്കുന്നു.

വൈശമ്പായനൻ പറഞ്ഞു
അവിടെ ശ്രേഷ്ഠമാമ്മട്ടു തപസ്സുംചെയ്തു വാണവൻ
സിദ്ധചാരണമുഖ്യർക്കും പ്രിയ ദർശനനായിതേ.
ശുശ്രൂഷുവായ് ഢംഭമെന്ന്യേ യതാത്മാവായ് ജിതേന്ദ്രിയൻ
സ്വവീര്യംകൊണ്ടവൻ സ്വർഗ്ഗം നേടാനായ് നോക്കി ഭാരത!
ചിലർക്കവൻ സോദരനായ് ചിലർക്കേറ്റവുമിഷ്ടനായ്
ചിലരായവനെപ്പുത്രന്മട്ടു പാലിച്ചു താപസർ.
ഏറെക്കാലംക്കൊണ്ടു നേടി നിഷ്കല്മഷതപസ്സഹോ!
ബ്രഹ്മർഷിസമനായ്തീർന്നൂ പാണ്ഢു ഭാരതസത്തമ!
 വെളുത്തവാവിലൊരുനാൾ സംശിതവ്രതരാമവർ
ബ്രഹ്മാവിനെകാണുവാനായ് പുറപ്പെട്ടു മഹർഷികൾ.
മുനീന്ദ്രർ പോവതായ് ക്കണ്ട പാണ്ഢു ചോദിച്ചിതപ്പൊഴേ
“എങ്ങോട്ടു നിങ്ങൾ പോകുന്നൂ ചെല്ലുവിൻ മുനിമുഖ്യരേ!”

ഋഷികൾ പറഞ്ഞു
ഇന്നുണ്ടൊരു മഹായോഗം ബ്രഹ്മലോകത്തുവെച്ചഹോ!
ദേവർഷിപിതൃമുഖ്യന്മാരേവരും കൂടിടുംവിധം:
ഞങ്ങൾ പോകുന്നിതങ്ങോട്ടാ ബ്രഹ്മനെക്കണ്ടു പോരുവാൻ.

വൈശമ്പായനൻ പറഞ്ഞു
എഴുന്നേറ്റിതുടൻ പാണ്ഢു മുനിമാരൊത്തുപോകുവാൻ
ശതശൃംഗാൽ വടക്കോട്ടു നോക്കി സ്വർഗ്ഗം കടക്കുവാൻ.
പുറപ്പെട്ടു പത്നിമാരൊത്തപ്പോൾ ചൊന്നാർ മഹർഷികൾ
കുന്നിൽനിന്നിട്ടുമേന്മേലായ് വടക്കോട്ടുയരുന്നവർ

മഹർഷിമാർ പറഞ്ഞു
നാനാവിമാനബഹുളം ഗീതനാദമനോജ്ഞമായ്
ദേവഗന്ധർവ്വാപ്സരസ്ത്രീവിനോദസ്ഥാനമായഹോ
കുബേരോദ്യാനഭാഗങ്ങൾ സമം വിഷമമായുമേ
മഹാനദിക്കരകളും ഗിരിദുർഗ്ഗങ്ങളും പരം
ഉണ്ടേറ്റം മഞ്ഞുമായിട്ടുമൃഗപക്ഷികളെന്നിയേ
ചിലേടമുണ്ടു വലിയ ഗുഹയേറ്റം ദുരാസദം.
പക്ഷിപോലും കടക്കില്ലാ പിന്നെയുണ്ടോ മൃഗവ്രജം?
കാറ്റുമാത്രം സഞ്ചരിക്കും സിദ്ധന്മാരാം മുനീന്ദ്രരും
ഈക്കുന്നിന്മേൽ സഞ്ചരിപ്പതെങ്ങനെ രാജപുത്രികൾ?

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/354&oldid=156690" എന്ന താളിൽനിന്ന് ശേഖരിച്ചത്