താൾ:Bhashabharatham Vol1.pdf/355

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇവരേറ്റം കുഴങ്ങേണ്ടാ പോരേണ്ടാ ഭരതർഷഭ!

ചാണേഢു പറഞ്ഞു
സന്താനമില്ലാത്തവനു പൂജ്യരേ, വഴിയില്ലപോൽ
സ്വർഗ്ഗത്തിലേക്കതോർത്തിട്ടു ദു:ഖിച്ചോതുന്നതുണ്ടു ഞാൻ
പിത്ര്യമാകും കടം തീർപ്പാനൊത്തിടാതെ മുനിന്ദ്രരെ!
ദേഹം വീണാൽ പിതൃക്കൾക്കും വീഴ്ചയാണതു നിശ്ചയം.
നാലു പങ്കു കടത്തോടും ജനിപ്പു മന്നിൽ മാനവർ
പിതൃദേവർഷിമർത്ത്യൻമാർക്കതു വീട്ടുകാർ ധർമ്മമേ.
ഇവ വേണ്ടുന്ന കാലത്തിലറിയാത്തവനാകിലോ
അവന്നു ലോകമില്ലെന്നാം ധർമ്മജ്ഞരുടെ നിശ്ചയം.
യജ്ഞാൽതീർപ്പൂവാനവരിൽ,സ്വാദ്ധ്യായത്താൽമുനീന്ദ്രരിൽ,
പിതൃക്കളിൽ സുതശ്രാദ്ധാലാനൃശംസ്യാൽ മനുഷ്യരിൽ.
ഋഷിദേവമനുഷ്യർക്കു ധർമ്മാൽ വീട്ടി കടത്തെ ഞാൻ
ഈ മൂവർക്കുള്ളൊരു കടമിവിടെത്തിർത്തുവെച്ചു ഞാൻ
പിത്രിയമാകും കടം മാത്രം തീർത്തിട്ടില്ലാ മുനീന്ദ്രരേ!
പ്രജാർത്ഥമായിതിന്നത്രെ പ്രജനിപ്പൂ നരോത്തമർ.
ഞാനെൻ പിതൃക്ഷേത്രമതിൽ മുനിയാൽ ജാതനാംവിധം
ഏവമെങ്ങനെയെൻ ക്ഷേത്രമതിൽ പ്രജ ജനിച്ചിടും?

ഋഷികൾ പറഞ്ഞു
ധർമ്മമാത്മൻ, ദിവ്യചക്ഷുസ്സാൽ നന്മയിൽ കണ്ടു ഞങ്ങളും
ദേവതുല്യം ശുഭാപത്യം ധർമ്മജ്ഞ, തവ സിദ്ധമാം.
ദേവോദ്ദിഷ്ടമീതങ്ങുന്നു കർമ്മത്താൽ സിദ്ധമാക്കുക
അക്ലിഷ്ടമാം ഫലം ബുദ്ധയൊത്തവൻ നേടുമേ നരൻ.
ആ ഫലം കണ്ടിരിക്കുന്നു പ്രയത്നചെയ്ക ഭ്രുപതേ
ഗുണമേറുമപത്യത്തെ നേടി നന്ദിച്ചിടും ഭവാൻ.

വൈശമ്പായനൻ പറഞ്ഞു
മുനിനാക്കീവിധം കേട്ടു പാണ്ഡു ചിന്തയിലാണ്ടുതേ
തനിക്കു മുനിശാപത്താൽ ക്രിയാനാശമറിഞ്ഞവൻ.
വിജനത്തിൽ കുന്തിയാകും ധർമ്മപത്നിയോടോതിനാൻ.

പാണ്ഡു പറഞ്ഞു
ആപത്തിൽ നീ സിദ്ധമാക്കുകപത്യോത് പാദനം പ്രിയേ!
അപത്യമെന്നതോ ലോകപ്രതിഷ്ഠാധർമ്മമാർഗ്ഗമാം
എന്നല്ലോ ചൊൽവു ധീരന്മാർ നിത്യമേ ധർമ്മവാദികൾ.
യജ്ഞം ദാനം തപസ്സൊത്തവണ്ണം നിയമമെന്നിവ
എല്ലാമപത്യമറ്റോനൊക്കില്ലാ ശുദ്ധിവരുത്തുവാൻ.
ഞാനീത്തത്ത്വമറിഞ്ഞിട്ടു നിനയ്ക്കുന്നേൻ ശുചിസ്മിതേ!

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/355&oldid=156691" എന്ന താളിൽനിന്ന് ശേഖരിച്ചത്