താൾ:Bhashabharatham Vol1.pdf/328

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സത്യവതി പറഞ്ഞു
ദേവരൻ തവ കൗസല്യേ, വരും നിന്നോടു ചേരുവാൻ
കരുതിക്കാത്തിരുന്നാലും പരം രാത്രിയിലെത്തിടും. 2

വൈശമ്പായനൻ പറഞ്ഞു
ഇത്ഥ ശ്വശ്രൂക്തി കേട്ടിട്ടു മെത്ത കേറിക്കിടന്നവൾ
പരം ചിന്തിച്ചു ഭീഷ്മാദികുരുപുംഗവരെത്തദാ. 3

പിന്നെയംബികയിൽ ചേരാൻ മുന്നം കല്പിച്ച മാമുനി
വിളക്കെല്ലാം കത്തി നില്ക്കെത്തെളിവുള്ളകമേറിനാൻ. 4

ആക്കൃഷ്ണനുള്ള മ‍ഞ്ഞച്ച ജടയും ദീപ്തദൃഷ്ടിയും
ചെമ്പിച്ച മീശയും കണ്ടു ചീമ്പീ മിഴികളായവൾ. 5

അമ്മ കല്പിക്കയാൽ ചെയ്തിതംബികാസംഗമായവൻ
ആക്കാശീശാത്മജയ്ക്കങ്ങു നോക്കാൻ പറ്റീല പേടിയാൽ. 6

പുറത്തു വന്ന മകനോടമ്മ ചോദിച്ചിതാദരാൽ:
“ഇവളിൽ ഗുണവാൻ രാജപുത്രൻ പുത്ര, പിറക്കുമോ?” 7

ഓതീ മാതാവിനോടപ്പോൾ വ്യാസൻ സത്യവതീസുതൻ:
“നാഗായുതബലൻ വിദ്വാനാകും രാജേർഷിസത്തമൻ 8

മഹാഭാഗൻ മഹാവീര്യൻ മഹാധീമാൻ ജനിക്കുമേ.
ആ മഹാത്മാവിനും മക്കൾ നൂറുപേരുത്ഭവിച്ചിടും 9

എന്നാലമ്മയ്ക്കെഴും തെറ്റാലന്ധനായ് ത്തീരുമായവൻ.”
അവന്റെയാ വാക്കു കേട്ടിട്ടമ്മ പുത്രനൊടോതിനാൾ: 10

“അന്ധൻ കുരുക്കൾക്കരചൻ ഹന്ത! ചേരാ തപോധന!
ജ്ഞാതിവംശം ഭരിപ്പോനായ് പിതൃവംശദനായിനി 1

രണ്ടാമതും കുരുമഹിക്കണ്ടർകോനെത്തരേണമേ!”
എന്നാലങ്ങനെയെന്നോതിപ്പിന്നെയും പോയിനാനവൻ 1

കാലേ പെറ്റിതു കൗസല്യയവളന്ധകുമാരനെ.
വീണ്ടുമാദ്ദേവിയേല്പിച്ചുകൊണ്ടാൾ സ് നുഷയെയാവിധം 13

വരുത്തീ മുനിയെസ്സത്യ പരം മുന്മട്ടരിന്ദമ!
പിന്നെയവ്വണ്ണമേതന്നെയന്നമ്മുനിയടുത്തുടൻ 4

അംബാലികയൊടും ചേർന്നാനൃഷിയെക്കണ്ടവാറവൾ
വിവർണ്ണയായ് പാണ്ഡുമൂർത്തിയായി നിന്നിതു ഭാരത! 15

വിഷണ്ണയായ് പാണ്ഡുമൂർത്തിയവളെപ്പാർത്തു പാർത്ഥിവ!
വ്യാസൻ സത്യവതിപുത്രനോതിനാൻ പുനരിങ്ങനെ 16

“തിണ്ണം വിരൂപനാമെന്നെക്കണ്ടു നീ പാണ്ഡുവാകയാൽ
നിർണ്ണയം നിൻ മകനിവൻ പാണ്ഡുവായിബ് ഭവിച്ചിടും. 17

ഇവന്നു പേരുമിതുതാനാവും നൂനം ശുഭാനനേ!”
ഏവം പറഞ്ഞു പോന്നാനാബ് ഭഗവാൻ മുനിസത്തമൻ. 18

പുറത്തു വന്നാ മകനോടമ്മ ചോദിച്ചു വീണ്ടുമേ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/328&oldid=156661" എന്ന താളിൽനിന്ന് ശേഖരിച്ചത്