ഭാഷാഭാരതം/ആദിപർവ്വം/ജതുഗൃഹപർവ്വം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഭാഷാഭാരതം
രചന:കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
ജതുഗൃഹപർവ്വം
[ 496 ] [ 497 ]

കേടുതട്ടാതാരുമറിഞ്ഞീടാതാപ്പാണ്ഡുനന്ദനർ
ശിഷ്ടരമ്മയുമായ് രക്ഷപ്പെട്ടൂ വിദുരകൗശലാൽ. 12
വാരണാവതമാണ്ടീടുന്നോരന്നാട്ടാരശേഷവും
അരക്കില്ലം വെന്തുകണ്ടിട്ടരം ദുഃഖാർത്തരായഹോ! 13
അരചെന്നീ വർത്തമാനമറിയിച്ചിതു പത്തനേ:
“ഇഷ്ടം പെരുത്തോത്തിതു തേ ചുട്ടു നീ പാണ്ഡുപുത്രരെ 14
സകാമനായി നീ രാജ്യം വാഴ്ക മക്കളോടൊത്തിനി.”
അതു കേട്ടാത്മജരുമായ് ധൃതരാഷ്ട്രൻ വിഷണ്ണനായ് 15
പ്രേതകാര്യങ്ങൾ ചെയ്യിച്ചൂ ഹന്ത! ബന്ധുക്കളൊത്തുതാൻ
പാണ്ഡവർക്കാ വിദുരനവ്വണ്ണമേതന്നെ ഭീഷ്മരും. 16

ജനമേജയൻ പറഞ്ഞു

വിപ്രേന്ദ്ര,വിസ്തരിച്ചൊന്നു കേൾപ്പാനുണ്ടിവനാഗ്രഹം
അരക്കില്ലം ചുട്ടതുമന്നരം പാണ്ഡവർ വിട്ടതും. 17
ക്രൂരമായവർ ചെയ്തോരീ നൃശംസക്രിയയൊക്കയും
നടന്നപോലെ ചൊന്നാലും കൗതൂഹലമെനിക്കിതിൽ. 18

വൈശമ്പായനൻ പറഞ്ഞു

കേട്ടാലും ഞാൻ വിസ്മരിച്ചിമട്ടിലോതാം മഹീപതേ!
അരക്കില്ലം ചുട്ടതുമന്നരം പാണ്ഡവർ വിട്ടതും. 19
ബലം ഭീമന്നുമാ വിദ്യാബലമർജ്ജുനനും പരം
കാൺകമൂലം ബുദ്ധി കെട്ടു മാഴ്കിയേറ്റം സുയോധനൻ. 20
തത്ര വൈകർത്തനൻ കർണ്ണൻ ധൂർത്തൻ ശകുനി സൗബലൻ
ഇവർ പാണ്ഡവരെക്കൊൽവാൻ നോക്കീ പലവിധത്തിലും. 21
വന്നതൊക്കത്തടുത്തുംകൊണ്ടന്നഹോ! പാണ്ഡുപുത്രരും
ഒന്നും പുറത്തു ചൊല്ലാതെ നിന്നൂ വിദുരവാക്കിനാൽ. 22
ഗുണങ്ങൾ കൂടിടും പാണ്ഡുപുത്രരെപ്പൗരർ പാർത്തഹോ !
പുകഴ്ത്തിനാർ തൽഗുണങ്ങൾ നാട്ടാർ കൂടുന്നിടങ്ങളിൽ. 23
രാജ്യം വാഴാനടുത്തോരാ ജേഷ്ഠ്നാം ധർമ്മപുത്രനെ
പരം പുകഴ്ന്നാർ സഭകൾതോറും തെരുവുതോറുമേ: 24
“നോട്ടം ബുദ്ധിക്കുള്ള ധൃതരാഷ്ട്രൻ കുരുടനാകയാൽ
മുന്നേ രാജ്യം വാണതില്ലീങ്ങിന്നുണ്ടോ ഭൂപനാവതും? 25
ഇത്ഥം ശാന്തനവൻ ഭീഷ്മൻ സത്യസന്ധൻ മഹാവ്രതൻ
രാജ്യം വെടിഞ്ഞു നില്പാണീ രാജ്യം വാഴുന്നതല്ലവൻ. 26
വൃദ്ധപ്രിയൻ സത്യദയാശുദ്ധൻ തരുണനായവൻ
പാണ്ഡവജ്യേഷ്ഠനവനു ചെയ്ക രാജ്യാഭിഷേചനം. 27
അവൻ ഗംഗേയനെയുമാ ധൃതരാഷ്ട്രനെയും പരം
ധർമ്മജ്ഞൻ മക്കളോടൊത്തു സുഖിപ്പിച്ചാദരിക്കുമേ.” 28
ഇക്കണക്കവർ ജല്പിക്കും വാക്കു കേട്ടു സുയോധനൻ

[ 498 ]

യുധിഷ്ഠിരാനുരക്തോക്തിയതിൽ ഖേദിച്ചു ദുർമ്മതി. 29
ഉൾക്ലേശമാണ്ടവനർവാക്കു ചെറ്റും പൊറാതെയായ്
ഈർഷ്യാസന്തപ്തനായ് ചെന്നാൻ ധൃതരാഷ്ട്രന്റെ സാന്നിധൗ. 30
പൗരാനുരാഗസന്താപം പൊറാതിങ്ങനെ ചൊല്ലിനാൻ.

ദുര്യോധനൻ പറഞ്ഞു
താത, ഞാൻ കേട്ടു പൗരന്മാരോതീടുമശിവോക്തികൾ 31
അങ്ങെയും ഭീഷ്മനേയും വിട്ടീശനായോർപ്പു പാർത്ഥനെ.
ഭീഷ്മർക്കിതും സമ്മതംതാൻ ഭൂമി വാഴുന്നതല്ലവൻ 32
ഞങ്ങൾക്കു പീഡയ്ക്കായോർക്കുന്നിങ്ങീപ്പുരനിവാസികൾ.
പാണ്ഡു പണ്ടു ഗുണംകൊണ്ടെറ്റാണ്ടൂ താതന്റെ മന്നിടം 33
അങ്ങന്ധനായ്പ്പോകമൂലമിങ്ങു നേടീല നാടഹോ!
പാണ്ഡുവിൻമുതലെന്നൂഴി പാണ്ഡവൻ നേടിയെങ്കിലോ 34
തൽ പുത്രന്നും തൽ സുതനും തൽ പുത്രന്നും ക്രമത്തിലാം.
ഈ ഞങ്ങളോ രാജവംശഹീനരായ് മക്കളൊത്തഹോ! 35
ലോകർക്കവജ്ഞാതരായിപ്പോകുമേ ജഗതീപതേ!
എന്നുമേ നരകം നേടുമന്യപിണ്ഡോപജീവനം 36
ഞങ്ങൾക്കു പറ്റാത്തവിധമങ്ങു നീതി നടത്തണം.
മുന്നമേ നിന്തിരുവടി മന്നിടം വാണിരിക്കിലോ 37
നാടു ഞങ്ങൾക്കായിരുന്നൂ നാട്ടാർ പാട്ടിൽ പെടായ്ക്കിലും

142 .ദുർയ്യോധനപരാമർശം[തിരുത്തുക]

ദുശ്ശാസനകർണ്ണശകുനിമാരുമായാലോചിച്ച് ദുർയ്യോധനൻ വീണ്ടും ധൃതരാഷ്ട്രരെചെന്നു കാണുന്നു.പാണ്ഡവരെ എങ്ങനെയെങ്കിലും നല്ലവാക്കു പറഞ്ഞ് വാരണാവതത്തിലേക്കയയ്ക്കണമെന്നു് ഉണർത്തിക്കുന്നു.ഭീഷ്മദ്രോണാദികൾ പാണ്ഡവപക്ഷത്താകയാൽ അവർ ആ പ്രവർത്തിസഹിക്കയില്ലെന്നു ധൃതരാഷ്ട്രർ പറയുന്നു.അതിന് ദുർയ്യോധനന്റെ യുക്തിയുക്തമായ മറുപടി


വൈശമ്പായനൻ പറഞ്ഞു
പ്രജ്ഞാചക്ഷുസ്സായ നൃപനിച്ചൊന്ന സുതവാക്യവും
കണികൻ ചൊന്നരാ വാക്കും കണക്കിൽ കേട്ടറിഞ്ഞുടൻ 1
ധൃതരാഷ്ട്രൻ ബുദ്ധി രണ്ടുവിധമായഴൽ തേടിനാൻ.
ദുര്യോധനൻ കർണ്ണനൊരുകയ്യാം ശകുനി സൗബലൻ 2
ദുശ്ശാസനൻ നാൽവരിവരൊത്തു മന്ത്രിച്ചു വീണ്ടുമേ
പിന്നെദ്ദുര്യോധനൻ ചെന്നു ധൃതരാഷ്ടനൊടോതിനാൻ: 3
“പാണ്ഡവന്മാരിൽനിന്നല്ലോ ഭയമായവരെബ് ഭവാൻ
മാറ്റിയാലും കൗശലത്താൽ വാരണാവതപത്തനേ.” 4

[ 499 ]

വൈശമ്പായനൻ പറഞ്ഞു

ധൃതരാഷ്ട്രൻ പുത്രനോർത്തീവിധം ചൊന്നതു കേട്ടുടൻ
പരം മുഹൂർത്തം ചിന്തിച്ചു ദുര്യോധനനൊടോതിനാൻ. 5

ധൃതരാഷ് ട്രൻ പറഞ്ഞു

ധർമ്മനിത്യൻ പാണ്ഡു പാരം ധർമ്മതത്ത്വപരായണൻ
ജ്ഞാതിലോകത്തിലൊക്കേയും വിശേഷിച്ചിജ്ജനത്തിലും. 6
അറിഞ്ഞിട്ടില്ലവൻ താനേ കഴിക്കും ഭോജനാദിയെ
രാജ്യമെല്ലാമെനിക്കെന്നാ പ്രാജ്യശീലനുരയ്ക്കുമേ. 7
അവന്റെ പുത്രനോ പാണ്ഡുസമനായോരു ധാർമ്മികൻ
പാരിൽ പുകഴ്ന്ന ഗുണവാൻ പൗരന്മാർക്കതിസമ്മതൻ. 8
അവനെക്കേവലം നമ്മൾ വേർപെടുത്തുന്നതെങ്ങനെ
പിതൃപൈതാമഹമഹീപദാൽ,സാഹ്യദർ കൂടുമേ. 9
അമാത്യർ പാണ്ഡുഭൃതരാം സൈന്യവും പാണ്ഡുസംഭൃതം
അവർക്കെഴും പുത്രപൗത്രന്മാരുമേ പാണ്ഡു പോറ്റിയോർ. 10
പാണ്ഡു മാനിച്ചുവെച്ചോരാകുന്നൂ പൗരജനങ്ങളും
യുധിഷ്ഠിരാർത്ഥമവരിന്നമ്മെക്കൊല്ലാതിരിക്കുമോ? 11

ദുര്യോധനൻ പറഞ്ഞു

ശരിയാണിതു ഞാൻ മുൻപേ കരുതീട്ടുള്ള ദോഷമാം
ഞാനാ പ്രകൃതികൾക്കർത്ഥമാനാൽ പ്രീതി വളർത്തിനേൻ. 12
നമുക്കു തുണയായ് നില്ക്കും സമം മുറ്റും പ്രമാണികൾ
ഭണ്ഡാരവും മന്ത്രികളുമെന്നധീനത്തിലാം വിഭോ! 13
പാണ്ഡവന്മാരെയങ്ങൊന്നു വേണ്ടവണ്ണമകറ്റണം
മൃദുവാം കൗശലാൽ വാരണാവതത്തേക്കു ഭ്രപതേ! 14
പരമീ രാജ്യമിങ്ങെന്നിലുറച്ചെന്നു വരും വിധൗ
തിരിയേ മക്കളോടൊത്തു വരുത്താം നൃപ,കുന്തിയെ. 15

ധൃതരാഷ് ട്രൻ പറഞ്ഞു

ദുര്യോധന,മനക്കാമ്പിലിയ്യുള്ളോനുമിതോർപ്പതാം
അഭിപ്രായം പാപമെന്നോർത്തുരിയാടാത്തതാണെടോ. 16
ഭീഷ്മരും ദ്രോണരും പിന്നെ വിദുരൻ കൃപരും പരം
കൗന്തേയരേ മാറ്റുവതു സമ്മതിക്കില്ലൊരിക്കലും. 17
ആക്കൗരവേയർക്കവരും മകനേ, നമ്മളും ശരി
പക്ഷഭേദം സഹിക്കില്ലാ സൂക്ഷ്മം കാണുന്ന ധാർമ്മികർ. 18
എന്നാലീ നമ്മളാക്കൗരവേയമാന്യജനത്തിനും
നാട്ടാർക്കുമിങ്ങു വിദ്വിഷ്ടരാകാതാകുന്നതെങ്ങനെ? 19

[ 500 ]

ദുര്യോധനൻ പറഞ്ഞു

ഭീഷ്മൻ മദ്ധ്യസ്ഥനാണെന്നും ദ്രോണഭ്രവിന്റെ പങ്കിലാം
മകനുള്ളേടമേ ദ്രോണൻ നിൽക്കൂ സംശയമില്ലതിൽ. 20
ഇവർ നില്ക്കം പങ്കിലല്ലോ നിൽക്കൂ ശാരദ്വതൻ കൃപൻ
ദ്രോണനേയും മരുമകനേയും കൈവിട്ടിടാ ദൃഢം. 21
അർത്ഥാൽ നമുക്കാം വിദുരൻ,ഗുഢം മാറ്റാർക്കധീനനാം;
പാണ്ഡവാർത്ഥമവൻ താനേ നമ്മേബാധിക്കില്ലൊത്തിടാ. 22
നിശ്ശങ്കമമ്മയോടൊന്നിച്ചകറ്റൂ പാണ്ഡുപുത്രരെ
വാരണാവതദേശത്തേക്കുടൻ പോംപടിയാക്കുക. 23
ഉറക്കം വന്നിടാതേറ്റം കരൾക്കു കടുശല്യമായ്
ഇമ്മാലാം വഹ്നിയൻപോടീക്കർമ്മം കൊണ്ടു കെടുക്കുക. 24

143. വാരണാവതയാത്ര[തിരുത്തുക]

ധൃതരാഷ്ട്രപ്രേരണയനുസരിച്ചു ചില മന്ത്രിമാർ വാരണാവതത്തെ പുകഴ് ത്തുന്നു.ഇതുകേട്ടു് ആ സ്ഥലത്തു പോയി താമസിക്കാൻ പാണ്ഡവർക്കുകൗതുകമുണ്ടാകുന്നു. ഇതു തന്നെ തക്കമെന്നു നിശ്ചയിച്ച് ധൃതരാഷ്ട്രർ ധർമ്മപുത്രാദികളെ വിളിച്ച് 'നിങ്ങൾക്കു വേണമെങ്കിൽ വാരണാവതത്തിൽ പോയി താമസിക്കുന്നതിന് വേണ്ട സൗകര്യങ്ങളൊക്കെ ഞാൻ ഉണ്ടാക്കിത്തരാ'മെന്നു പറയുന്നു. പാണ്ഡവന്മാർ വാരണാവതത്തിലേക്കു പുറപ്പെടുന്നു.

വൈശമ്പായനൻ പറഞ്ഞു

പിന്നെദ്ദുര്യോധനനൃപനൊന്നായ് പ്രകൃതിമണ്ഡലം
അർത്ഥമാനങ്ങളാൽ പാട്ടിലാക്കികൊണ്ടാൻ സഹാനുജൻ. 1
ധൃതരാഷ്ട്രപ്രേരണയാൽ ചതുരം ചില മന്ത്രികൾ
ചൊന്നാർ വിശേഷം നഗരം വാരണാവതമെന്നഹോ! 2
മന്നിലേറ്റം വിശേഷപ്പെട്ടൊന്നീശന്റേ മഹോത്സവം
അടുത്തു വന്നിടുന്നല്ലോവാരണാവതപത്തനേ. 3
സർവ്വരത്നാകീർണ്ണമതു സർവ്വർക്കും സുഖസാധനം;
എന്നെല്ലാം ധൃതരാഷ്ട്രന്റെ വാക്കാൽ ചൊല്ലിത്തുടങ്ങിനാർ 4
വാരണാവതമിമ്മട്ടു രമ്യമെന്നു പുകഴ്ത്തവേ
അവിടെപ്പോകുവാനുണ്ടായ് പാണ്ഡവന്മാർക്കൊരാഗ്രഹം. 5
അവർക്കുണ്ടായ് കൗതുകമെന്നവനീശനറിഞ്ഞുടൻ
ചൊന്നാനാപ്പാണ്ഡവരൊടു ചെന്നപ്പോളംബി കാസുതൻ. 6

ധൃതരാഷ് ട്രൻ പറഞ്ഞു

എന്നോടുണ്ടിവർ ചൊല്ലുന്നൂ പിന്നെയും പിന്നെയും പരം
അഴകേറുന്നതാണത്രേ നഗരം വാരണാവതം. 7
എന്നാലുണ്ണികളിച്ഛിക്കുന്നെന്നാലാ വാരണാവതേ
ഉത്സവം കണ്ടുകൊൾവിൻ പോയ് കൂട്ടരൊത്തമരാഭായ്. 8

[ 501 ]

ബ്രാമണർക്കും രത്നജാലം ഗായകർക്കും യഥേഷ്ടമേ
കൊള്ളുവിൻ നിങ്ങൾ ദേവന്മാരെന്നപോലവേ. 9
കുറച്ചുനാൾ കളിച്ചേവം പരമാനന്ദമാർന്ന ഹോ!
തിരിച്ചീ ഹസ്തിനപുരത്തേക്കുതാൻ പോന്നുകൊള്ളുവിൻ. 10

വൈശമ്പായനൻ പറഞ്ഞു

ധൃതരാഷ്ട്രന്റെയാ മോഹമഥ കണ്ടു യുധിഷ്ഠിരൻ
തൻ സഹായത്തേയും പാർത്തിട്ടാവാമെന്നോതിയുത്തരം. 11
പിന്നെബ് ഭീഷ്മരൊടും ബുദ്ധിയേറും വദൂരനോടുമേ
ദ്രോണൻ ബാൽഹീകനാസ്സോമദത്തനെന്നിവരോടുമേ, 12
കൃപനോടും ഗുരുസുതനോടും ഭ്രരിശ്രവസ്സൊടും
മറ്റു മാന്യരൊടും മന്ത്രിമാരോടും വിപ്രരോടുമേ, 13
കുലാചാര്യരൊടും പൗരരൊടും ഗാന്ധാരിയോടുമേ
യുധിഷ്ഠിരൻ ദീനമനസ്സായിട്ടിങ്ങനെ ചൊല്ലിനാൻ. 14

യുധിഷ്ഠിരൻ പറഞ്ഞു

രമ്യമായ് നാട്ടുകാർ കൂടും വാരണാവതപത്തനേ
കൂട്ടമായ് ഞങ്ങൾ പോകുന്നൂ ധൃതരാഷ്ട്രാജ്ഞ കേട്ടുടൻ. 15
പ്രസന്നരായ് നിങ്ങളെല്ലാം മംഗളോക്തികളോതുവിൻ
ആശിസ്സുകൂടം ഞങ്ങൾക്കങ്ങൊരാപത്തും വരാ ദൃഢം. 16

വൈശമ്പായനൻ പറഞ്ഞു

എന്നാപ്പാണ്ഡവനോതുമ്പോളൊന്നായ് കൗരവരേവരും
പ്രസന്നമുഖരായ് പാണ്ഡുനന്ദനർക്കു തുണച്ചുതേ. 17
സ്വസ്തി നിങ്ങൾക്കു മാർഗ്ഗത്തിൽ സർവ്വഭ്രതങ്ങൾ മൂലവും
നിങ്ങൾക്കുണ്ടായ് വരാ തെല്ലുപോലും ദൃഢമമംഗളം. 18
പിന്നെ സ്വസ്ത്യയനം ചെയ് തൂ രാജ്യസിദ്ധിക്കു പാർത്ഥിവർ
കൃത്യമെല്ലാം ചെയ്തു വാരണാവതത്തേക്കിറങ്ങിനാർ. 19

144.പുരോചനോപദേശം[തിരുത്തുക]

പാണ്ഡവന്മാർ വാരണവതത്തിലേക്കു പോകാൻ സമ്മതിച്ചു എന്നു മനസ്സിലാക്കിയ ദുർയ്യോധനൻ,പുരോചനൻ എന്ന മന്ത്രിയെ വിളിച്ച്, പാണ്ഡവന്മാർക്കു താമസിക്കാനായി വാരണവതത്തിൽ അരക്കു മുതലായവ എളുപ്പം തീപിടിക്കുന്ന സാധനങ്ങളുപയോഗിച്ചു് ഒരു വലിയ വീടു പണിയിക്കാൻ ഏർപ്പാടുചെയ്യുന്നു.


വൈശമ്പായനൻ പറഞ്ഞു

പാണ്ഡവന്മാരൊടീവണ്ണം മന്നവൻ ചൊല്ലിയപ്പൊഴേ
ദുഷ്ടൻ ദുര്യോധനൻ പാരം ഹൃഷ്ടനായിച്ചമഞ്ഞുതേ. 1
ഗൂഢം പുരോചനാഖ്യാനം തേടും മന്ത്രിയെയായവൻ
വരുത്തീട്ടു വലംകൈയും പിടിച്ചിങ്ങനെ ചൊല്ലിനാൻ: 2

[ 502 ]

പുരോചന,നമുക്കാമീപ്പുരുസ്വത്തുള്ള മേദിനി
എനിക്കെന്നവിധംതന്നെ തനിക്കുമിതു കാക്ക നീ. 3
നീയല്ലാതിത്ര വിശ്വസ്തനീയെനിക്കന്യനില്ലെടോ
നിന്നെപ്പോലെ സഹായിച്ചുനിന്നു മന്ത്രം നടത്തുവാൻ. 4
ഈയാലോചന സൂക്ഷിച്ചു ചെയ്യെടോ വൈരിനിഗ്രഹം
നല്ല കൗശലമൊന്നീ ഞാൻചൊല്ലുമ്പടി നടത്തുക. 5
ധൃതരാഷ്ട്രൻ വിട്ടു വാരണാവതത്തേക്കു പാർത്ഥരെ
ഉത്സവം കൊണ്ടാടി വാഴുമവരച്ഛന്റെയാജ്ഞയാൽ. 6
ഉടൻ നീ നല്ല കഴുത പൂട്ടിയോടിച്ച തേരിനാൽ
വാരണാവതമിപ്പോൾ പോയ്ച്ചേരുവാനായൊരുങ്ങെടോ. 7
അവിടെപ്പോയ് നാലുകെട്ടുപുരയൊന്നതിഗൂഢമേ
നഗരത്തിന്നടുത്തായിത്തീർപ്പിക്ക ബഹുമെച്ചമായ്. 8
ചണവും പയനിൻ പന്തുംമറ്റുമായ് പല ജാതിയിൽ
ആഗ്നേയവസ്തുക്കളെയങ്ങാഗൃഹത്തിലിണയ്ക്കുക. 9
പരം നെയ്യെണ്ണ വസയുമരക്കും പരമങ്ങനെ
മണ്ണിൽ കുഴച്ചു കൂട്ടീട്ടു തേപ്പിക്കൂ ഭിത്തിതോറുമേ. 10
ചണം നെയ്യെണ്ണയും പിന്നെയരക്കുംമരമുട്ടിയും
എല്ലാമാബ് ഭവനത്തിങ്കൽ നല്ലവണ്ണം നിരത്തണം. 11
പരീക്ഷിക്കുകിലാപ്പാണ്ഡവരും മറ്റു ജനങ്ങളും
ആഗ്നേയഗൃഹമായ് കാണാതന്നിലയ്ക്കാക്കിടേണമേ. 12
ഈ നിലയ്ക്കാ ഗൃഹം തീർന്നാൽ മാനിച്ചാപ്പാണ്ഡുപുത്രരെ
കുന്തിയോടും കൂട്ടരോടുമൊന്നിച്ചതിലിരുത്തണം. 13
ദിവ്യമാമ്മാറു പീഠങ്ങൾ വാഹങ്ങൾ മൃദുമെത്തകൾ
പാണ്ഡവർക്കിഹ തീർക്കേണമച്ഛൻ തൃപ്തിപ്പെടുംപടി. 14
ചതിയാരും ധരിക്കാത്ത സ്ഥിതിയായ് വാരണാവതേ
കില്ലൊഴിപ്പിച്ചു കൊള്ളേണമെല്ലാം കാലം വരും വരെ. 15
വിശ്വസിച്ചിട്ടവർ ഭയം വിട്ടുറങ്ങുന്നനേരമേ
ദ്വാരഭാഗംതോറുമങ്ങാബ് ഭവനം കൊള്ളിവെയ്ക്കണം. 16
സ്വന്തം ദേഹം ദഹിച്ചിട്ടു വെന്തുപോയാൽ ജനങ്ങളും
പാണ്ഡവന്മാർക്കു വേണ്ടീട്ടു നിന്ദിക്കാ പിന്നെ നമ്മളെ. 17

വൈശമ്പായനൻ പറഞ്ഞു

ദുര്യോധനനൊടവണ്ണം ചെയ്യാനേറ്റു പുരോചനൻ
പോയിനാൽ നല്ല കഴുതപൂട്ടിയോടിച്ച തേരിനാൽ. 18
സുയോധനപ്രിയം നോക്കുമായവൻ ചെന്നുടൻ നൃപ!
രാജപുത്രൻ ചൊന്നതെല്ലാമാശു ചെയ് തൂ പുരോചനൻ. 19

[ 503 ]

145. വാരണാവതഗമനം[തിരുത്തുക]

പാണ്ഡവൻമാർ വാരണാവതത്തിലേക്ക് പുറപ്പെടുന്നു. നഗരവാസികളായ ബ്രാഹ്മണർ ദുര്യാധനന്റെ ദുഷ്ടതയെ പഴിക്കുന്നു. കാരണവർ പറയുന്നതനുസരി‍ക്കയാണു തങ്ങളുടെ കുലവ്രതമെന്നു പറഞ്ഞ് ധർമ്മപുത്രൻ അവരെ സമാധാനപ്പെടുത്തുന്നു. വിദുരൻ, അരക്കില്ലത്തെപ്പറ്റി മുന്നറിയിപ്പു നല്കി രക്ഷപ്പെടാനുള്ള ഉപായം നിർദ്ദേശിക്കുന്നു.


വൈശമ്പായനൻ പറഞ്ഞു

വായുവേഗാശ്വനിരയെത്തേരിൽ പൂട്ടീട്ടു പാണ്ഡവർ
കയറുമ്പോൾ ഭീഷ്മരുടെ കാൽ പിടിച്ചാർ വിഷണ്ണരായ്, 1
മന്നുനാം ധൃരായഷ്ടന്റെമാന്യൻ ദ്രോണന്റെയിങ്ങനെ
അന്യരാം വൃദ്ധരുടെയും കൃപന്റെ വിദുരന്റെയും. 2
ഇമ്മട്ടെല്ലാം കുരുകുലവൃദ്ധരെക്കൂപ്പിയായവർ
സമന്മാരെത്തഴുകിയും ബാലവന്ദനയേറ്റുമേ 3
മാതാക്കളോടുണർത്തിച്ചു വലംവെച്ചു യഥാക്രമം
എല്ലാ നാട്ടാരൊടും ചൊല്ലിപുകിനാർ വാരണാവതം. 4
ബുദ്ധിമാനാം വിദരരും മറ്റുള്ള കുരുമുഖ്യരും
പൗരന്മാരും ശോകമോടുമനുയാത്ര തുടങ്ങിനാർ 5
പൗരന്മാരും ഓതിനാർ നിർഭയന്മാരായതിൽ ചില മഹീസുരർ
ഇണ്ടലാണ്ടപാണ്ഡവരെകണ്ടു വീണ്ടും വിഷണ്ണരായ്. 6

ബ്രാഹ്മണർ പറഞ്ഞു

പക്ഷഭേദം കാട്ടിടുന്നൂ മന്ദബുദ്ധി മഹീപതി
ധൃതരാഷ്ട്രൻ കുരുവരൻ ധർമ്മം നോക്കുന്നിതില്ലിവൻ. 7
അപാഹനാം ധർമ്മജനോ പാപമോർക്കില്ല പണ്ഡവൻ
ബലമേറും ഭീമനുമിക്കൗന്തേയൻ സവ്യസാചിയും. 8
ചെയ് വതുണ്ടോ യോഗ്യരാമീ മാദ്രീനന്ദനർ കില്ബിഷം?
പിതൃരാജ്യമിവർക്കെന്നാൽ ധൃതരാഷ്ട്രന്നസഹ്യമാം‌. 9
അധർമ്മ്യമേറ്റനിക്കർമ്മം ഭീഷ്മരും സമ്മതിക്കയോ?
അസ്ഥാനേ നഗരം നഗരം വിട്ടു മാറ്റുവാൻ സമ്മതിച്ചതോ? 10
മുന്നം ഞങ്ങൾക്കച്ഛനെപ്പോലാർന്നൂ ശാന്തനവൻ നൃപൻ
വിചിത്രവീര്യരാജഷിയവണ്ണംതന്നെ പാണ്ഡുവും. 11
ആ നരശ്രേഷ്ഠനീവണ്ണം വാനോർപുരി ഗമിക്കവേ
ബാലരാജസുതന്മാരിൽ ധൃതരാഷ്ട്രൻ വെറുത്തതേ. 12
ഇതു നാം സമ്മതിക്കാതിപ്പൂരം വിട്ടുടനേവരും
ഗൃഹം കൈവിട്ടു പോകേണം ധർമ്മജൻ വാണീടുന്നിടം. 13

വൈശമ്പായനൻ പറഞ്ഞു

പാരമേവം മാലൊടോതും പൗരരോടതിദു:ഖിതൻ‌
ചെമ്മേ ചെറ്റോർത്തു ചൊന്നാനാദ്ധർമ്മരാജൻ യുധിഷ്ഠിരൻ. 14

[ 504 ]

ധർമ്മപുത്രൻ പറഞ്ഞു

പിതാവു മാന്യൻ ഗുരുവാം നൃപനെന്തരുൾചെയ് വതോ
ശങ്ക വിട്ടതു ചെയ്യേണം ഞങ്ങൾക്കിങ്ങനെയാം വ്രതം. 15
ഭവാന്മാരിഷ്ടർ ഞങ്ങൾക്കു വലംവെച്ചിനി ഞങ്ങളെ
നന്ദിച്ചനുഗ്രഹിച്ചിട്ടു മന്ദിരം പൂകവേണമേ. 16
ഞങ്ങൾക്കു നിങ്ങളെക്കൊണ്ടു കാര്യമുണ്ടായിടുമ്പൊഴേ
ചെയ്തകൊൾവിൻ പ്രിയഹിതമായിടും കർമ്മമൊക്കെയും. 17

വൈശമ്പായനൻ പറഞ്ഞു

എന്നു കേട്ടാപ്പൗരജനം വലവച്ചുടനേവരും
നിന്ദിച്ചാശിസ്സവർക്കേകി മന്ദിരം പൂകി മെല്ലവേ 18
പൗരന്മാർ പോയതിൽപ്പിന്നെ വിദുരൻ ധർമ്മവിത്തമൻ
പാണ്ഡവശ്രേഷ്ഠനോടേവമറിവിന്നായുണർത്തിനാൻ 19
പ്രാജ്ഞൻ പ്രാജ്ഞപ്രലാപജ്ഞൻ പ്രലാപജ്ഞനൊടീ മൊഴി
ഗൂഢം ഗൂഢജ്ഞനോടായി ഗൂഢാർത്ഥമിതു ചൊല്ലിനാൻ. 20

വിദുരൻ പറഞ്ഞു

നീതിശാസ്ത്ര പിൻതുടങ്ങും പരബുദ്ധിയറിഞ്ഞവൻ
അറിഞ്ഞങ്ങനെ ചെയ്യേണമാപത്തങ്ങൊഴിയുംവിധം. 21
അലോഹം തീക്ഷ്ണമാം ശാസ്ത്രാ ശരീരപരികർത്തനം
അറിഞ്ഞു കൈ കണ്ടവനെ ഹനിക്കില്ലിഹ വൈരികൾ 22
കാടെരിപ്പോൻ മഞ്ഞൊഴിപ്പോൻ കാട്ടിൽ ഗർത്തസ്ഥരെപ്പരം
ചൂടില്ലെന്നോർത്താത്മരക്ഷ ചെയ്വോൻ ജീവിച്ചുപോന്നീടും
കുരുടൻ വഴി കാണില്ലാ കുരുടൻ ദിക്കറിഞ്ഞിടാ
നിലവിട്ടാൽ ബുദ്ധി കിട്ടില്ലോർക്കുകോർമ്മ തരുന്നു ഞാൻ. 24
അനാപ്തർ തന്നിടുമലോഹശസ്ത്രമെടുക്കുകിൽ
ശലഭാരാതിയൊഴിവാൻ ശലലാലയമാശ്രയം. 25
നടന്നാൽ വഴി കണ്ടീടുംനക്ഷത്രം ദിക്കു കാട്ടീടും
തന്നാൽത്താനഞ്ചടക്കീടിൽ പിന്നെപ്പീഡപ്പെടാ ദൃഢം. 26

വൈശമ്പായനൻ പറഞ്ഞു

എന്നു കേട്ടുത്തരം ചൊന്നാൻ ധർമ്മരാജൻ യുധിഷ്ഠിരൻ
വിദ്വാനാകും വിദുരനോടറിഞ്ഞേനെന്നു പാണ്ഡവൻ. 27

[ 505 ]

അനുശാസിച്ചഥ വലംവച്ചു പാണ്ഡവരോടവൻ
സമ്മതം വാങ്ങി വിദുരൻ സ്വഗൃഹത്തേക്കു പോയിനാൻ 28
വിദുരൻ ഭീഷ്മരും പിന്നെപ്പൗരന്മാരും പിരിഞ്ഞതിൽ
അജാതശത്രുവിനൊടാക്കുന്തിയിങ്ങനെ ചൊല്ലിനാൾ. 29

കുന്തി പറഞ്ഞു

ജനമദ്ധ്യത്തിൽ വിദുരൻ ചൊല്ലാത്തപ്പടി ചൊന്നതും
ഏവമെന്നേറ്റു നീ ഞങ്ങളറിഞ്ഞില്ലെന്തിതെന്നഹോ! 30
ഞങ്ങൾക്കുമറിവയാമെന്നാൽ ദോഷമില്ലെന്നിരിക്കിലോ
അതൊക്കക്കേൾക്കുവാനുണ്ടു മോഹം ചൊല്ലെന്തു ചൊന്നതും?

യുധിഷ്ഠിരൻ പറഞ്ഞു

ഗൃഹത്തിൽ തീ കരുതുകെന്നോതീ വിദുരനാദ്യമേ
ആരും കാണാത്ത വഴിയാം നിങ്ങൾക്കെന്നും സുധാർമ്മികൻ 32
ജിതേന്ദ്രിയൻ വീണ്ടുമൂഴി നേടുമെന്നുമുരച്ചുതേ
ധരിച്ചേനെന്നു ഞാൻ ചൊന്നേൻ ക്ഷത്താവോടതിനുത്തരം. 33

വൈശമ്പയൻ പറഞ്ഞു

അവർ ഫാൽഗുനമാസത്തിലെട്ടാം നാൾ രോഹിണീദിനം
വാരണാവതമുൾപ്പുക്കു കണ്ടു പൗരജനങ്ങളെ 34

146. യുധിഷ്ഠിരഭീമസംവാദം[തിരുത്തുക]

വാരണാവതത്തിലെ ജനങ്ങൾ പാണ്ഡവന്മാരെ വളരെ ബഹുമാനത്തോടുകൂടിസ്വീകരിക്കുന്നു.പുരോചനൻ പാണ്ഡവന്മാരെ അരക്കില്ലത്തിൽ കൊണ്ടുചെന്നാക്കുന്നു.വിദുരൻ ഉപദേശിച്ചതനുസരിച്ചു രഹസ്യമായി ഒരു തുരങ്കം സൃഷ്ടിക്കണമെന്നും എപ്പോഴും സശ്രദ്ധരായി കഴിഞ്ഞു കൂടണമെന്നും ധർമ്മപുത്രൻ സഹോദരന്മാരോടു പറയുന്നു.


വൈശമ്പയൻ പറഞ്ഞു

പിന്നെയെല്ലാവരും ചേർന്നു വാരണാവതവാസികൾ
യഥാശാസ്ത്രം മംഗളങ്ങൾ കൈക്കൊണ്ടുത്ഹാമാണ്ടഹോ 1
പാണ്ഡവന്മാർ വന്നതായ് ക്കണ്ടന്നോരോ വാഹനങ്ങളാൽ
കേട്ടമാത്രയ്ക്കു സന്തോഷപ്പെട്ടു ചെന്നെതിരേറ്റുതേ. 2
പരം കൗന്തേയരെക്കണ്ടു വാരണാവതവാസികൾ
ജയാശീർവ്വാദവും ചെയ്തു ചുറ്റും കൂടി നിരന്നുതേ. 3
അമ്മട്ടവർ ചുഴന്നൊത്ത ധർമ്മരാജൻ യുധിഷ്ഠിരൻ
വാനോർ ചുഴന്നു നില്ക്കുന്ന വാനോർകോൻഭംഗി തേടിനാൻ. 4
പൗരസൽക്കാരവമേറ്റിട്ടാപൗരരെസ്സൽക്കരിച്ചവൻ
അലങ്കരിച്ചാൾത്തിരക്കാം വാരണാവതമേറിനാൻ. 5
അപ്പുരത്തിൽച്ചെന്നു കേറീട്ടപ്പൊഴേ വീരരാമവർ
ചെന്നു കണ്ടാർ കർമ്മനിഷ്ഠയാർന്ന വിപ്രഗൃഹങ്ങളെ. 6

[ 506 ]

നഗരാധികൃതാവാസങ്ങളും രഥിഗൃഹങ്ങളും
ചെന്നു കണ്ടാർ നരശ്രഷ്ഠർ വൈശ്യശൂദ്രഗൃഹങ്ങളും. 7
പൗരലോകാർച്ചിതന്മാരായ് പാർത്ഥന്മാർ ഭരതർഷഭ!
പരം ഗൃഹം പൂകിനാരാപ്പുരോചനപുരസ്സരർ. 8
ഭക്ഷ്യപാനങ്ങളുമവർക്കാഗ്ര്യശ്രീശയനങ്ങളും
ദിവ്യപീഠങ്ങളും നല്കീ ഭവ്യനാമാപ്പുരോചനൻ. 9
അവന്റെ സൽക്കാരമേറ്റു ദിവ്യോപകരത്തൊടും
പൗരലോകർച്ചിതന്മാരായ് പൗരവോത്തമർ മേവിനാർ. 10
പത്തു നാളങ്ങനെയവർ പാർത്തശേഷം പുരോചനൻ
അശിവംശവമെന്നുള്ളാ ഗൃഹം കാണിച്ചുണർത്തിനാൻ. 11
സപരിച്ഛദരായ് പൂക്കരതിലാപ്പുരുഷർഷഭർ
പുരോചനോക്തിയാൽ കൈലാസത്തിൽ ഗുഹ്യകർപോലവേ
ആഗ്ഗേഹം ചുറ്റുമേ നോക്കിസർവ്വധർമ്മജ്ഞസമ്മതൻ.
ആഗ്നേയമാണെന്നു ചൊന്നാൻ ഭീമനോടു യുധിഷ്ഠിരൻ. 13

യുധിഷ്ഠിരൻ പറഞ്ഞു

നെയ്യരക്കും കലർന്നുള്ള വസാഗന്ധം മണക്കയാൽ
ആഗ്നേയകൃതമാം നൂനമിഗ്ഗേഹം ഹേ, പരന്തപ 14
ശണസജ്ജരസം ചേർത്തീ ഗൃഹം പണിയുമപ്പോഴേ
മുഞ്ജവല്ലജവംശാദിയെല്ലാം നെയ്യിൽ നനച്ചുതാൻ 15
പടിപ്പേറുന്നാപ്തശില്പിഗണം താൻ തീർത്ത ഗൃഹം.
വിശ്വസ്തർ നമ്മെച്ചുടുവാൻ ദുഷ്ടനാമീപ്പുരോചനൻ 16
ഈയിതിന്നായ് നില്പ് മന്ദൻ ദുര്യോധനവശത്തിവൻ.
ഇതു മുൻപേ മഹാബുദ്ധി വിദുരൻ കണ്ടുവെച്ചതാം 17
അതാണു പാർത്ഥ, മുൻകൂട്ടിബ്ബോധം തന്നതെനിക്കവൻ.
നിത്യം നമുക്കു ഹിതമായോർത്തുപോരുന്നൊരാ മഹാൻ 18
കനിഷ്ഠതാതനധികം കനിഞ്ഞോതീട്ടറിഞ്ഞു നാം
ദുഷ്ടദുര്യോധനവശർ കെട്ടത്തീർത്തശിവാലയം. 19

ഭീമസേനൻ പറഞ്ഞു

ഇതാഗ്നേയഗൃഹംതാനെന്നതങ്ങുന്നു നിനയ്ക്കിലോ
മുന്നം വാണൊരിടത്തേക്കു പിന്നയും പോക നാമുടൻ. 20

യുധിഷ്ഠിരൻ പറഞ്ഞു

കരുതിത്തന്നെയാകാരം കാട്ടാതിവിടെ വാഴ്ക നാം
അപ്രമാദം മോക്ഷമാർഗ്ഗ നോക്കിക്കണ്ടെന്നു മന്മതം. 21

[ 507 ]

നമുക്കുടയൊരാകാരാമറിഞ്ഞാലാപ്പുരോചനൻ
ഉടൻ മുതിർന്നഹോ! നമ്മെച്ചുടം കടു ഹഠാൽ ദൃഢം. 22
ദുഷ്പേരധർമ്മമിവയെപ്പേടിക്കില്ലീപ്പുരോചനൻ
അവ്വണ്ണമായ് നില്പ് മന്ദൻ ദുര്യോധനവശത്തിവൻ 23
നമ്മെച്ചുട്ടെന്നു കേട്ടെന്നാൽ ഭീഷ്മൻ കുരുപിതാമഹൻ
കോപിക്കല്ലേ,യെന്തിനവൻ കോപിപ്പിപ്പൂ കുരുക്കളെ? 24
അല്ലെങ്കിൽ നമ്മളെച്ചുട്ടാൽ ഭീഷ്മനസ്മസൽ പിതാമഹൻ
ധർമ്മമെന്നു ചൊടിച്ചേക്കാമമ്മട്ടന്യകുരുക്കളും. 25
നമ്മൾ ദാഹഭയംമൂലമമ്മട്ടോടിഗ്ഗമിക്കിലോ
ചാരരെക്കൊണ്ടു കൊല്ലിക്കും രാജ്യലുബ്ലൻ സുയോധനൻ. 26
അപക്ഷരെപ്പക്ഷസംസ്ഥൻപദസ്ഥനപദസ്ഥരെ
അകോശരെക്കോശപ്പൂർണ്ണൻ പ്രയോഗത്താൽ മുടിക്കുമേ. 27
അതിനാലി ദുഷ്ടനേയുമാദ്ദുര്യോധനനേയുമേ
വഞ്ചിച്ചൊളിച്ചുപാർക്കേണമങ്ങമിങ്ങും നമുക്കിനി. 28
നമുക്കു വേട്ടയാടിക്കൊണ്ടീ മന്നിൽ സഞ്ചരിച്ചിടാം
എന്നാൽ നമുക്കൊളിച്ചോടിപ്പോമ്പോൾ വഴിയറിഞ്ഞിടാം.
ധരയ്ക്കുള്ളിൽ നമുക്കാശു തുരങ്കം തീർത്തു വെയ്ക്കണം
അതിൽപാർത്തുച്ഛ്വസിക്കുമ്പോൾ ഹൂതാശയൻ വെന്തുകൊണ്ടീടാ.
അതിൽ പാർക്കുന്നതായ് നമ്മെയറിയൊല്ലാ പുരോചനൻ
പൗരലോകവുമവ്വണ്ണം പോരോടൊപ്പിക്കണം ക്ഷണം. 31

147. ജതുഗൃഹവാസം[തിരുത്തുക]

വിദുരൻ പറഞ്ഞയച്ച ഖനകൻ പാണ്ഡവന്മാരെ ചെന്നു കാണുന്നു. അവൻ അരക്കില്ലത്തിൽനിന്നു രഹസ്യമായി പുറത്തുകടക്കത്തക്കവണ്ണം ഒരു തുരങ്കം നിർമ്മിക്കുന്നു.

വൈശമ്പയൻ പറഞ്ഞു

വിദുരൻതന്നിഷ്ടനേകൻ ഖനകൻ പടു പൂരുഷൻ
വിവിക്തത്തിൽ പാണ്ഡവരെക്കണ്ടുണർത്തിച്ചിതിങ്ങനെ. 1

ഖനകൻ പറഞ്ഞു

വിദുരൻ ചൊല്ലിവിട്ടോരു ഖനകൻ പടുവാണു ഞാൻ
പാണ്ഡവപ്രിയകൃത്തെന്തു നിങ്ങൾക്കായ് പണിയേണ്ടു ഞാൻ?
വിദുരൻ ചൊല്ലി'നീ ഗൂഢമാശ്രയിക്കുക പാർത്ഥരെ'
വിശ്വസിപ്പിക്കുന്നിതെന്തു നിങ്ങൾക്കായ് പണിയേണ്ടു ഞാൻ?

[ 508 ]

കൃഷ്ണപക്ഷപ്പതിന്നാനങ്കു രാത്രിയിങ്ങു പുരോചനൻ
ഭവാന്റെ ഭവനം ദ്വാരംതോറുമേ കൊള്ളിവെയ്ക്കുമേ. 4
അമ്മയോടൊത്തു വേവേണം പുരുഷർഷഭർപാണ്ഡവർ
എന്നാനണാദ്ദ ഷ്ടനാം ധാർത്തരാഷ്ട്രൻ കല്പിച്ച നിശ്ചയം 5
ഏതാണ്ടു വിദൂരൻ മ്ലേച്ചഭാഷയിൽ ചൊല്ലി പാണ്ഡവ!
അതങ്ങവ്വണ്ണമെന്നേറ്റിതു വിശ്വാസസൂചനം 6

വൈശമ്പായനൻ പറഞ്ഞു

സത്യധീരനുരച്ചാനങ്ങവനോടു യുധിഷ്ഠിരൻ:
“അറിഞ്ഞേൻ സൗമ്യ,വിദൂരസുഹൃത്താണെന്നു നിന്നെ ഞാൻ
ശുദ്ധനാപ്തൻ പ്രിയൻ നിത്യഭക്തിമാനാണു നീ ദൃഢം.
ആക്കവീന്ദ്രനറിഞ്ഞല്ലാതൊക്കുകില്ലൊരു കാര്യവും 8
അവന്നാംപടി ഞങ്ങൾക്കും നീ നിനക്കിങ്ങു ഞങ്ങളും
നീയുമാക്കവിയെപ്പോലെ പാലിച്ചീടുക ഞങ്ങളെ 9
ആഗ്നേയമാമീബ് ഭവനം നമുക്കായ് തീർത്തു നിശ്ചയം,
പുരോചനൻ ദുഷ്ടദുര്യോധനൻതന്നുടെയാജ്ഞയാൽ 10
കോപവാനപ്പാപശീലൻ സസഹായൻ മഹാശഠൻ
നമ്മെബ്ബാധിച്ചുകൂടുന്നൂ നിത്യവും നിഷ്ഠുരാഷയൻ. 11
ഞങ്ങളെക്കാത്തുകൊണ്ടാലുമങ്ങുന്നഗ്നിയിൽന്നുടൻ
ഞങ്ങൾ വെന്തീടിലോ സിദ്ധകാമനാമാസ്സുയോധനൻ. 12
ഇതാദ്ദുഷ്ടന്റെ സമ്പൂർണ്ണായുധായതനമാണെടോ‌‌
കോട്ടക്കെട്ടോ പ്രതീകാരം കിട്ടാതേറ്റമുറച്ചതാം. 13
ഇതാണശുഭമാദ്ദുഷ്ടമതി ചിന്തിപ്പിതെന്നഹോ!
മുന്നേ വിദുരർ കണ്ടോർമ്മ തന്നൂ ഞങ്ങൾക്കു ബുദ്ധിമാൻ. 14
മുന്നേ വിദുരർ കണ്ടോരാപത്തിപ്പോൾ വന്നടുത്തുതേ
പുരോചനൻ ധരിക്കാതെ നീ രക്ഷിക്കുക ഞങ്ങളെ." 15
അവനവ്വണ്ണമെന്നേറ്റു ഖനകൻ യത്നമാർന്നുടൻ
കിടങ്ങു കോരുകെന്നായിഗൂഢമായ്ഗുഹ തീർത്തുതേ. 16
അ ഗൃഹത്തിൻ നടുവിലുമുണ്ടാക്കീ ചെറുതാം ഗുഹ
നിലതാനത്തൊളിവിൽ വാതിലുമായിട്ടു ഭാരതേ! 17
പുരോചനഭയത്താലാത്തുരങ്കം മൂടിനാനവൻ
ആദ്ദുഷ്ടനാ ഗൃഹദ്വാരത്തത്രേ പാർക്കുന്നു കശ്മലൻ. 18
അവിടെപ്പാർത്തിടും രാത്രിയവരായുധശാലികൾ
പകലെല്ലാം പാണ്ഡവന്മാർ വേട്ടയാടും വനങ്ങളിൽ. 19
വിശ്വസ്തമട്ടവിശ്വസ്തരാപ്പുരോചനവഞ്ചകർ
അതുഷ്ടൻ തുഷ്ടരാമ്മട്ടു പാർത്താർ പരമവിസ്മിതർ. 20

[ 509 ]

ഇവർക്കുള്ളീ നിലയറിഞ്ഞില്ലാ നഗരവാസികൾ
വിദുരാമാത്യനായോരു ഖനകൻ മാത്രമെന്നിയേ. 21

148. ജതുഗൃഹദാഹം[തിരുത്തുക]

പുരോചനൻ അരക്കില്ലത്തിനു തീവെക്കാൻ സമയം കാത്തുകൊണ്ടിരിക്കെവ, വിരുന്നുകാരിയായി ഒരു വിഷാദസ്ത്രീയും അഞ്ചു മക്കളും കൂടി എത്തിയ ഒരുദിവസം രാത്രി പാണ്ഡവന്മാർ അരക്കില്ലത്തിനു തീ കൊടുത്തു തുരങ്കം വഴി രക്ഷപ്പെടുന്നു.

      
വൈശമ്പായനൻ പറഞ്ഞു

അവരോരാണ്ടു നന്ദിച്ചായവിടെപ്പാർത്തു കണ്ടതിൽ
വിശ്വസ്തരായെന്നു ഹർഷം വാച്ചു നിന്നൂ പുരോചനൻ. 1
പുരോചനൻ പ്രഹർഷിക്കെക്കുന്തീപുത്രൻ യുധിഷ്ടരൻ
ഭീമാർജ്ജൂനയമന്മാരോടിമ്മട്ടങ്ങോതി ധാർമ്മികൻ. 2

യുധിഷ്ടിരൻ പറഞ്ഞു

നമ്മൾ വിശ്വസ്തരായെന്നോർക്കുന്നൂ പാപി പുരോചനൻ
ഈ ക്രുരനേ നാം വഞ്ചിച്ചു ലാക്കു നോക്കാം പുറപ്പെടാൻ. 3
ആയുധപ്പുരയും ചുട്ടീപ്പുരോചനനെ വെന്തുടൻ
ആറാളെയിങ്ങു കൊണ്ടിട്ടിട്ടൊളിച്ചോടാം നമുക്കിനി. 4

വൈശമ്പായനൻ പറഞ്ഞു

ദാനവ്യാജത്തോടും കുന്തി പിന്നെ ബ്രാഹ്മണഭോജനം
കഴിച്ചു രാത്രിയതിലേയ്ക്കണഞ്ഞൂ പല നാരികൾ. 5
അവർ കൂത്താടിയും തിന്നും കുടിച്ചും നിശി ഭാരത!
കുന്തിതൻ സമ്മതം വാങ്ങി സ്വന്തം വീടുകൾ പൂകിനാർ. 6
അസ്സദ്യയ്ക്കഞ്ചു സതരുമായി നിഷാദി യദൃച്ഛയാൽ
മക്കളോയും കൂടിനാളന്തകാജ്ഞയ്ക്കു ചോറിനായ് 7
മദ്യം കുടിചച്ചു മത്തടും മക്കളൊത്തു തളർന്നവൾ
ആക്കുമാരരൊടുംകൂടീട്ടാ ഗൃഹത്തിനകത്തുതാൻ 8
കിടന്നുറങ്ങിനാൾ ചത്തപടിതാൻ ബോധമോന്നിയേ.
ഏറ്റവും കാറ്റു വീശുമ്പോളേവരും രാവുറങ്ങവേ 9
പുരോചനനുറങ്ങുന്നാപ്പുര ചുട്ടു വൃകോദരൻ.
ഉള്ളവാതിൽക്കരക്കില്ലം കൊള്ളിവെച്ചിതു പാണ്ഡവൻ 10
മുറ്റും തീവെച്ചു പിന്നീടു ചുറ്റുമാപ്പുരയിൽ പരം
ആ ഗൃഹം കത്തിയാളുന്നതായ് ക്കണ്ടിട്ടാശു പാണ്ഡവർ 11
പരമമ്മയൊടും കൂടിത്തുരങ്കത്തിലിറങ്ങിനാർ.
ഉടൻ തീയിൻ കടും ചൂടു പടരും പടുഘോഷവും 12
പുറത്തുമെത്തിയതിനാൽ പരം നാട്ടാരുണർന്നുതേ;
പൗരരാബ് ഭവനം കത്തിക്കണ്ടു ശുഷ്കാസ്യരോതിനാർ. 13

[ 510 ]

പൗരന്മാർ പറഞ്ഞു
ദുര്യോദനപ്രയോഗത്താൽ ദുഷ്ടൻ ദുർബുദ്ധിയാമവൻ
സ്വനാശാർത്ഥം ഗൃഹം തീർത്തു സ്വയം ചുട്ടു കരിച്ചുതേ. 14
അയ്യയ്യോ! ധൃതരാഷ്ട്രന്റെ ബദ്ധി നന്നല്ല തെല്ലുമേ
നല്ലോർ പാണ്ഡവരെച്ചുട്ടുവല്ലോ ശത്രുകണക്കവൻ. 15
ഭാഗ്യമെന്നാൽ പാപിയാമാ മൂർഖൻ വെന്തുതു സാമ്പ്രതം
വിശ്വസ്തരാം പൂജ്യപാണ്ഡുപുത്രരെച്ചുട്ടെരിച്ചവൻ. 16

വൈശമ്പായനൻ പറഞ്ഞു

മുറയിട്ടാരിപ്രകാരം വാരണാവതവാസികൾ
രാത്രിയാബ്ബ്ഭവനം ചുറ്റുമൊത്തുകൂടീട്ടു നിന്നുതേ. 17
പാണ്ഡവന്മാരമ്മയോടുമൊന്നിച്ചഴലിയന്നഹോ!
ആത്തുരങ്കംവഴി പുറത്തെത്തിനാരാശു ഗൂഢമായ്. 18
ഉറക്കമറ്റു ഭയമാർന്നൊരു പാണ്ഡവരപ്പൊഴേ
ഉടൻ നടപ്പാൻ വയ്യാതെയമ്മയൊത്തു കുഴങ്ങിനാർ. 19
ഭീമസേനൻ നൃപമണേ, ഭീമവേഗപരാക്രമൻ
ഭ്രാതാക്കളമ്മയിവരെയെടുത്തേറ്റി നടന്നുതേ. 20
അമ്മയെത്തോളിലൊക്കത്തു യമന്മാരെയുമങ്ങനെ
എടുത്താപ്പാർത്ഥരെക്കൈയ്ക്കു പിടിച്ചു പടുശക്തിമാൻ. 21
മാറാൽ മരം തകർത്തുംതാൻ കാലൽ ഭൂമി കുലുക്കിയും
വായുവേഗത്തൊടും പോന്നൂ വായുപുത്രൻ വൃകോദരൻ. 22

149.ഗംഗോത്തരണം[തിരുത്തുക]

വിദുരൻ മാൻകുട്ടി ചട്ടംകെട്ടിയിരുന്ന ഒരു തോണിയിൽ കയറി പാണ്ഡവന്മാരും കുന്തിയും ഗംഗയുടെ മറുകരയിലെത്തുന്നു.

വൈശമ്പായനൻ പറഞ്ഞു

ഇന്നേരത്തിങ്കലാകട്ടെ മുന്നേ കണ്ടവിധം ബുധൻ
വിദുരൻ കാട്ടിലേക്കങ്ങു വിട്ടൂ വിശ്വസ്തഭൃത്യനെ. 1
അവനുദ്ദിഷ്ടമാമ്മട്ടു കാട്ടിൽ പോയ്ക്കണ്ടു പാർത്ഥരെ
അമ്മയോടൊത്താറ്റിലെത്രയംബുവബണ്ടെന്നു പാർപ്പതായ്. 2
ബുദ്ധിമാൻ വിദുരൻ തന്റെ ബുദ്ധിയിൽ കണ്ടതാണതും
എന്നാല്ലാദ്ദഷ്ടർ ചെയ് വാനുന്നതും ചാരദൃഷ്ടിയാൽ 3
അതിനാൽ വിദുരൻ കൈകൊണ്ടോതിവിട്ടോരു പൂരുഷൻ
പാർത്ഥരെക്കാട്ടിനാൻ വായുമാനസപ്പടി പോവതായ്, 4
കാറ്റിൽ പായ് കെട്ടിയോടിക്കും കൊടി നാടിടുയ വഞ്ചിയെ
ശുദ്ധഭാഗീരഥിയിൽ വിശ്വസ്തനാവികരൊത്തഹോ! 5
പിന്നെ മുൻ ചൊല്ലിവിട്ടോരച്ചിഹാനവാക്കുമുണർത്തിനാൻ:

[ 511 ]

ചാരൻ പറഞ്ഞു
യുധിഷ്ടിര,ഭവാൻ കേൾക്ക ചിഹ്നമാക്കവിഭാഷിതം. 6
കാടെരിപ്പോൻ മഞ്ഞൊഴിപ്പോൻ കാട്ടിൽ ഗർത്തസ്ഥരെപ്പരം
ചുടില്ലെന്നോർത്താത്മരക്ഷചെയ് വോൻ ജീവിച്ചുപോന്നിടും.
ഈച്ചിഹ്നംകൊണ്ടറികവൻ വിട്ട വിശ്വസ്തനാണു ഞാൻ.
പിന്നെയും ചൊല്ലിയെന്നോടാ വിദുരൻ ധർമ്മവിത്തമൻ. 8
കർണ്ണനേയും സാനുജനാം ദുര്യോധനനെയും ഭവാൻ
വെല്ലും ശകുനിയെയും നീ കുന്തീനന്ദന, നിർണ്ണയം. 9
വെള്ളത്തിൽ സുഖമായ് പാഞ്ഞുകൊള്ളുമീ വാരീവാഹനം
നിങ്ങളെല്ലാവരെയും ദൂരെയങ്ങു കൊണ്ടാക്കി വിട്ടിടും. 10

വൈശമ്പയൻ പറഞ്ഞു

അമ്മയൊത്തവരാർത്തിപ്പെട്ടമ്മട്ടായതു പാർത്തവൻ
ഗംഗയിൽ തോണി കേറ്റീട്ടു യാത്രയായപ്പൊഴോതിനാൻ: 11
'വിദുരൻ തലയിൽ ഘ്രാണിച്ചശേഷം ചെയ്തു വീണ്ടുമേ
അരിഷ്ടം യാത്രചെയ്ക'ന്നും പരം നിങ്ങളോടൊതിനാൻ. 12
ഇതങ്ങായവരോടോതി വിദുരൻ വിട്ട പൂരുഷൻ
ഗംഗയ്ക്കക്കരെയെത്തിച്ചാൻ മങ്ങാതാ നരവീരരെ. 13
ഗംഗാനദിക്കക്കരയിലങ്ങായവരടുക്കവേ
ജയാശീർവ്വാദവും നല്കിപോയാൻ വന്നവഴിക്കവൻ. 14
പ്രതിസന്ദേശവും നല്കി വിദുരർക്കഥ പാണ്ഡവർ
ഗംഗാനദി കടന്നിട്ടു ഗൂഢചാരികൾ പോയിനാർ. 15

150. വനപ്രവേശം[തിരുത്തുക]

രാവിലെ പാണ്ഡവന്മാരെ കാണാനെത്തിയ പൗരന്മാർ അരക്കില്ലം വെന്തുപോയതും ഒരു സ്ത്രീയും പുരോചനനുൾപ്പടെ ആറു പുരുഷന്മാരും മരിച്ചുകിടക്കുന്നതും കാണുന്നു. അവർ ദുര്യോധനനെ കുറ്റപ്പെടുത്തുന്നു. ധ്രതരാഷ്ട്രാദികൾ പാണ്ഡവർ മരിച്ചുവെന്നു കേട്ടു വ്യസനം നടിക്കുന്നു. അവർക്കുവേണ്ടി ശേഷക്രിയ നടത്തുന്നു.


വൈശമ്പയൻ പറഞ്ഞു

പിന്നെ രാത്രികഴിഞ്ഞപ്പൊളൊന്നിച്ചാപ്പുരവാസികൾ
സത്വരം ചെന്നിതാപ്പാണ്ഡുപ്പുത്രരെത്തത്ര നോക്കുവാൻ. 1
തീ കൊടുത്തിട്ടാജ്ജനങ്ങൾ നോക്കുമ്പോൾ കണ്ടു കേവലം
അരക്കില്ലം വെന്തതുമാപ്പുരോചനനെരിഞ്ഞതും. 2
“ഇതു ദുര്യോധനൻ ദുഷ്ടൻ ചേയ്തതാണതു നിശ്ചയം
പാണ്ഡവന്മാർ മുടിയുവാ"നെന്നാക്രോശിച്ചു നാട്ടുകാർ. 3
ധ്രതരാഷ്ട്രനറിഞ്ഞിട്ടാം ചതിയിൽ ധ്രതരാഷ്ട്രജൻ
ചുട്ടുതീപ്പാണ്ഡുസുതരെത്തടുത്തീലതിനാലവൻ. 4

[ 512 ]

ഇതിൽ ശാന്തനവൻപോലും ധർമ്മം നോക്കുന്നതില്ലഹോ!
ദ്രോണൻ കൃപൻ വിദുരനും മറ്റു കൗരവമുഖ്യരും. 5
അറിയിക്കേണമാദ്ദഷ്ടധ്രതരാഷ്ട്രനെ നാമുടൻ:
'നിന്റെ മോഹം പറ്റി പാണ്ഡുപുത്രരെച്ചുട്ടെരിച്ചു നീ.' 6
പാണ്ഡവാർത്ഥം പുനരവർ വീണ്ടും വൻതീ കെടുത്തതിൽ
കണ്ടാരൈമക്കളോടൊത്തു വെന്ത സാധുനിഷാദിയെ. 7
എന്നാലാ ഖനകൻ ഗേഹം നന്നായ് ശോധിക്കയെന്നുടൻ
മണ്ണിട്ടു മൂടി ബലിവുമറിഞ്ഞില്ലതു നാട്ടുകാർ 8
അറിയിച്ചാരുടനെയാദ്ധൃതരാഷ്ട്രനെ നാഗരർ
'തീയിൽ വെന്താർ പാണ്ഡവരും പുരോചനനു'മെന്നുതാൻ. 9
ധൃതരാഷ്ട്രനനൃപൻ കേട്ടു ബത താനീയൊരപ്രിയം
പാണ്ഡുപുത്രക്ഷയം പാരം വിലപിച്ചിതു മാലൊടും. 10

ധൃതരാഷ്ട്രൻ പറഞ്ഞു

ഇന്നേ മരിച്ചതെൻ തമ്പി പാണ്ഡു പേർകേട്ട പാർത്ഥിവൻ
അമ്മയോടൊത്തു ഹാ! കഷ്ടമമ്മഹാവീരർ വെന്തതിൽ. 11
ഉടനാൾക്കാരു പോകട്ടേ വാരണാവതപത്തനേ
സംസ്ക്കരിക്കട്ടെയാ വീരൻമാരെയും കുന്തിയേയുമേ. 12
സംസ്ക്കരിക്കട്ടെ വൻപിച്ച ശുഭാസ്ഥികളശേഷവും
പോകട്ടെയങ്ങു ചത്തോർക്കു ചേരും ബന്ധുക്കളിന്നുടൻ 13
ഇവ്വണ്ണമാം നിലയ്ക്കീ ഞാൻ ചെയ് വതിന്നാവതാം ഹിതം
കുന്തിക്കുമാപ്പാണ്ഡവർക്കും ചെയ്ക വേണ്ടും ധനങ്ങളാൽ. 14

വൈശമ്പയൻ പറഞ്ഞു

എന്നു ചൊല്ലി ജ്ഞാതികളോടൊന്നിച്ചു ബത ചെയ്തുതേ
ധ്രതരാഷ്ട്രൻ പാണ്ഡവർക്കു വിധിപോലുദകക്രിയ. 15
കരഞ്ഞാരേവർക്കും ചേർന്നിട്ടെരിഞ്ഞാളുന്ന മാലൊടും
ഹാഹാ! യുധിഷ്ഠിരായെന്നും ഹാ! ഭീമായെന്നുമേ ചിലർ. 16
ഹാ! ഫൽഗുനായെന്നുമേ ഹാ! യമരേയെന്നുമേ ചിലർ
ആർത്തരായ് കുന്തുയെപ്പാർത്തുമുദകം നല്കിയായവർ. 17
മറ്റുള്ള പൗരരും പാണ്ഡുപുത്രരെപ്പറ്റി മാഴ്കിനാർ;
വിദുരൻ കേണുതാനല്പമതന്നറിവില്ലയോ? 18
പാണ്ഡുനന്ദനരോ വാരണാവതം വിട്ടു പോന്നുടൻ
അമ്മയോടൊത്താറുപേരാഗ്ഗംഗ പുക്കു മഹാബലർ.
ദാശൻ തൻ കൈയൂക്കുകൊണ്ടുമാശുസ്രോതസ്സു കൊണ്ടുമേ
അനുകൂലക്കാറ്റുകൊണ്ടുമണഞ്ഞാരവരക്കരെ. 20
ഉടനെ വഞ്ചി കൈവിട്ടു നടന്നാർ തെക്കുകണ്ടുതാൻ
രാത്രി നക്ഷത്രവും നോക്കി വഴി കണ്ടുപിടിച്ചഹോ! 21

[ 513 ]

പാടുപെട്ടായവർ കൊടുംകാടു കേറീടിനാർ വിഭോ!
പാരം തളർന്നു ദാഹിച്ചങ്ങുറക്കംവന്ന പാണ്ഡവർ 22
ഭീമവീര്യമിയന്നീടും ഭീമസേനനൊടോതിനാർ.

പാണ്ഡവർ പറഞ്ഞു

ഇതിലും കഷ്ടമെന്താ നാമതിഭീഷണമാം വനേ 23
ദിക്കറിഞ്ഞീടാത്തലഞ്ഞു നടക്കാനരുതാതെയായ്.
അറിയുന്നീലതും വെന്തുപോയോ പാപി പുരോചനൻ? 24
ഒളിച്ചു പോകും നമ്മൾക്കീ ഭയം തീരുന്നതെങ്ങനെ?
ഇനിയും ഞങ്ങളെപ്പേറി നീ നടക്കുക ഭാരത! 25
ഈയുളളവരിൽ നീയല്ലോ വായുതുല്യൻ മഹാബലൻ.
                                                          
വൈശമ്പായൻ പറഞ്ഞു

എന്നു ധർമ്മസുതൻ ചൊല്ലിനിന്നപ്പോൾ വായുനന്ദനൻ 26
ഭ്രാതാക്കളേയും ജനനിയേയുമേന്തി നടന്നുതേ.

151. ഭീമജലാഹരണം[തിരുത്തുക]

പാണ്ഡവന്മാർ നടന്നു ക്ഷീണീച്ച് ഒരു കാട്ടിലെത്തുന്നു. വല്ലാതെ ദാഹിക്കുന്നു എന്നു കുന്തി പറയുന്നതുകേട്ടു ഭീമൻ വെളളമന്വേഷിച്ചു പോകുന്നു. വെളളവും കൊണ്ടു തിര്യെ വന്നപ്പോൾ, എല്ലാവരും ക്ഷീണിച്ചുറങ്ങുന്നതുകണ്ടു ഭീമൻ അവർക്കു കാവലിരിക്കുന്ന. ഈവക സങ്കടങ്ങൾക്കെല്ലാം കാരണകാരനായ ദുര്യോധനനന്റെ നേരെ ഭീമൻ ക്രുദ്ധനാകുന്നു


വൈശമ്പായൻ പറഞ്ഞു
                                  
ഊക്കോടവൻ നടക്കുമ്പോളൂരുവേഗമരുത്തിനാൽ
ക്കൊടുംകൊമ്പുലയും വൃക്ഷംപെടും കാടുകുലുങ്ങിതേ 1
കണങ്കാൽക്കാറ്റുമിളകീ ശുചീശുക്രമരുൽസമം
ശക്തൻ ലതാവൃക്ഷനിര നീക്കി നിർമ്മിച്ചുതാൻ വഴി. 2
പൂത്തും കാച്ചും കണ്ട മരം പേർത്തും മർദ്ദിച്ചുക്കൊണ്ടവൻ
 വഴിക്കടുത്ത ഗുല്മങ്ങൾ പുഴക്കിക്കൊണ്ടു പോന്നുതേ. 3
 ചൊടിപ്പിച്ചു ചൊടിച്ചോണം പടുവൃക്ഷം മുടിച്ചവൻ
 മുപ്പാടു മദമോലുന്ന മത്തേഭപ്പടി പോയിനാൻ 4
താർക്ഷ്യമാരുതവേഗത്തോടൂക്കിൽ ഭീമൻ നടക്കവേ
മറ്റുളള പാണ്ഡവന്മാർക്കു മൂർച്ഛയാപ്പെട്ട മട്ടിലായ്. 5
പലപാടും വീതികൂടും ചോല നീന്തിക്കടന്നവർ
ഒളിച്ച വഴിയേ പോന്നാർ ധാർത്തരാഷ്ട്രഭയത്തിനാൽ. 6
സൗകുമാര്യമെഴുന്നോരാപ്പുകൾ പൂണ്ടീടുമമ്മയെ

[ 514 ]

കുന്നിലും കുണ്ടിലും കൃചഛ്രമാർന്നെടുത്തീടിനാനവൻ. 7
ഫലം മൂലം വെള്ളമിഹ കൂറയെ ക്രൂരപക്ഷികൾ
നിറയും കാട്ടുഭാഗത്തുസന്ധ്യയായപ്പൊഴെത്തിനാർ. 8
പാരം ഭീഷണമായ് സന്ധ്യ ഘോരങ്ങൾ മൃഗപക്ഷികൾ
ദിക്കൊന്നും കണ്ടിടാതായിതുഗ്രമായ് ക്കാറ്റു വീശിതേ. 9
ഇലയും കായ്കളും വീണു പല ഘോരാരവത്തൊടും
വള്ളിക്കൂടിൽ പെടും വൃക്ഷം തള്ളിച്ചാ‍ഞ്ഞുള്ളിടത്തിലായ്, 10
തളർന്നു ദാഹമധികം വളർന്നാക്കൗരവർക്കഹോ!
നടക്കവയ്യെന്നായേറ്റം കടുക്കും നിദ്രയാർന്നുമേ, 11
ഇരുന്നാരവരെല്ലാവരും നീരു കാണാത്തൊരാ വനേ;
ഹന്ത! ദാഹിച്ചു തളരും കുന്തി മക്കളൊടോതിനാൾ. 12
അമ്മ പാണ്ഡവരാം മക്കളൈവർക്കും നടുവാണ്ടവൾ
'ദാഹിച്ചു തളരുന്നേ'നെന്നോതിനാൾ മക്കളോടവൾ. 13
മാതൃസ്നേഹത്താൽ ഭീമസേനനിതോതിക്കേട്ടനേരമ
കാരുണ്യം കൊണ്ടുള്ള ചുട്ടു വീരൻ പോവാനൊരുങ്ങിനാൻ. 14
പിന്നെബ്ഭീമൻ ഘോരമായി ശ്ശൂന്യമാംകാടു പുക്കുടൻ
ചെമ്മേ നിഴൽ പരന്നേറ്റം രമ്യമാമാലു കണ്ടുതേ. 15
അവിടെക്കൊണ്ടിറക്കീട്ടായവരോടാ നരർഷഭൻ,
“വെള്ളം തിരയുവേൻവിശ്രമിപ്പിനെങ്ങെ"ന്നു ചൊല്ലിനാൻ. 16
“ഇതാ കൂകുന്നു മധുരം ഹംസങ്ങൾ ജലപക്ഷികൾ
അവിടം പെരുകും വെള്ളമുള്ള ദിക്കെന്നു ബുദ്ധി മേ.” 17
പോകയെന്നായ് സമ്മതിച്ചാ ജ്യേഷ്ഠൻ ചൊല്ലീട്ടു ഭാരത!
അങ്ങു ചെന്നാനെങ്ങു നില്പ ഹംസങ്ങൾ ജലപക്ഷികൾ. 18
അങ്ങു വെള്ളം കുടിച്ചൊന്നു കുളിച്ചിട്ടായവൻ നൃപ!
ഉടൻ ഭ്രാതാക്കൾക്കുവേണ്ടിയെടുത്തു ഭ്രാതൃവത്സലൻ 19
ഉത്തരീയത്തിനാൽ വെള്ളം കൊണ്ടുവന്നിതു ഭാരത!
അരം രണ്ടു വിളിപ്പാടു ദൂരാൽ സോദരസന്നിധൗ 20
ചെന്നു ദു:ഖാർത്തനായ് നിശ്വസിച്ച പാമ്പെന്നപോലവൻ.
മണ്ണിൽ ക്കിടന്നമ്മയുമാ ഭ്രാതാക്കളുമുറങ്ങവേ 21
കണ്ടു സങ്കടമാണ്ടിട്ടു വിലപിച്ചു വൃകോദരൻ.ഭീമസേനൻ പറഞ്ഞു
ഇതിലും വലുതാം കഷ്ടമെന്തു കാണേണ്ടിവന്നിടും? 22
മണ്ണിൽക്കിടക്കും ഭ്രാതാക്കൻമാരെക്കാണുന്നു പാപി ഞാൻ.
പട്ടുമെത്തകളിൽപ്പോലും മുന്നമാ വാരണാവതേ 23
ഉറങ്ങാത്തോർ മണ്ണിലുണ്ടിങ്ങുറങ്ങീടുന്നു കേവലം.
വൈരിവർഗ്ഗം മുടിപ്പോരാ വസുദേവന്റെ സോദരി 24

[ 515 ]

കുന്തിരാജന്റെ സുതയാം കുന്തി ലക്ഷണമൊത്തവൾ,
വിചിത്രവീര്യസ് നുഷയാപ്പാണ്ഡുരാജന്റെ വല്ലഭ 25
ഞങ്ങളെപ്പെറ്റമ്മ പരം പുണ്ഡരീകോദരപ്രഭ,
സുകുമാരാംഗി നൽപ്പട്ടുമെത്തമേൽ പളളികൊളളുവോൾ 26
മണ്ണിൽക്കിടക്കുന്നു നോക്കുകിതിന്നു ചിതയല്ലിവൾ.
ധമ്മേന്ദ്രവായുക്കളിൽനിന്നിമ്മുമ്മക്കളെ നേടിയോൾ 27
മേടയിൽപളളികൊളെളണ്ടോൾ കിടപ്പുമണ്ണിലിങ്ങനെ.
ഇതിലും വലുതാം ദു:ഖമെന്തു കാണേണ്ടതുണ്ടു മേ? 28
മണ്ണിലീ മനുജവ്യാഘ്രരുറങ്ങന്നതു കാണ്മുഞാൻ
ത്രൈലോക്യരാജ്യത്തിന്നർഹൻ ധർമ്മനിത്യൻ നൃപോത്തമൻ 29
ഇദ്ദേഹം പ്രാകൃതപ്രായം കിടപ്പൂ മണ്ണിലെങ്ങനെ?
കാർവ്വർണ്ണൻ മർത്ത്യരിലെതിരറ്റോരർജജുനനുഴിയിൽ 30
കിടപ്പു പ്രാകൃതപ്രായം ദു:ഖമെന്തുണ്ടിതിൽ പരം?
വാനോരിലശ്വിനീദേവർ പോലെ സുന്ദരരീയിവർ 31
മണ്ണിൽ കിടപ്പൂ മാദ്രേയരയ്യോ!പ്രാകൃതതുല്യമേ!
കുലപാംസനരാം* ദുഷ്ടദായാദർ കിടയാത്തവൻ 32
ലോകേ സുഖം വാഴുമൊറ്റ ഗ്രാമവൃക്ഷം കണക്കിനെ.
ഗ്രാമത്തിലൊറ്റ മരമങ്ങിലയും കായുമാർന്നഹോ! 33
ജ്ഞാതിയെന്ന്യേ ചൈത്യമായിപ്പൂജ്യമായ് പൂജയേല്ക്കുമേ.
ശുരരായ് ധർമ്മമിയലുമേറെ ജ്ഞാതികളുള്ളവർ 34
ലോകത്തിൽ സുഖമായ് വാഴുമേതുമാമയമെന്നിയേ.
ബലമാർന്നർത്ഥവും വാച്ചോർ മിത്രബാന്ധവനന്ദനർ 35
തമ്മിൽ ചേർന്നു സുഖം വാഴും കാട്ടുവൃക്ഷങ്ങൾപോലവേ.
ഞങ്ങളോ മക്കളോടൊത്ത ദുഷ്ടനാം ധൃതരാഷ്ടനാൽ 36
അകറ്റപ്പെട്ടിതു പരം ദഗ്ദ്ധരായീല ഭാഗ്യമേ.
ഞങ്ങളാത്തീയൊഴിഞ്ഞിപ്പോളിങ്ങീ വൃക്ഷച്ചുവട്ടിലായ് 37
തിങ്ങും ക്ലേശം സഹിച്ചുംകൊണ്ടങ്ങും പോകേണ്ടുകഷ്ടമേ?
സകാമനായ് വാഴ്ക ദുഷ്ട, ധാർത്തരാഷ്ട്ര, ജളപ്രഭോ! 38
നിനക്കു ദൈവം തുണയി, ങ്ങനുവാദം യുധിഷ്ഠിരൻ
നിങ്ങളെക്കൊല്ലുവാൻ തന്നീലതേ ജീവിപ്പു ദുഷ്ട,നീ. 39
എന്നാൽ പുത്രാമാത്യരോടും കർണ്ണസൗബലരോടുമേ
വന്നു കോപത്തൊടും നിന്നെക്കൊന്നൊടുക്കുന്നതുണ്ടു ഞാൻ.
എന്തു ചെയ്യേണ്ടു ഞാൻനിങ്കൽച്ചൊടിക്കുന്നില്ല മന്നവൻ
ധർമ്മശീലൻ,നൃപശ്രേഷ്ടൻ ദുർമ്മതേ,ധർമ്മന്ദനൻ. 41

[ 516 ]

വൈശമ്പായനൻ പറഞ്ഞു

ഏവം ചൊല്ലി മഹാബാഹു കോപസന്ദീപ്തചിത്തനായ്
കൈകൊണ്ടു കൈ തിരുമ്മീട്ടു നെടുവീർപ്പിട്ടു മാലൊടും. 42
വീണ്ടും ദീനമനസ്സായി ജ്വാല കെട്ടഗ്നിപോലവേ
നിലത്തുറങ്ങും ഭ്രാതാക്കന്മാരെ നോക്കീ വൃകോദരൻ 43
വിശ്വസ്തരാമ്മട്ടു മറ്റു ജനം പോലെയുറങ്ങവേ..
'ഈക്കാട്ടിൽനിന്നത്ര ദൂരത്തല്ലാ നഗരമോർക്കകിൽ 44
കാക്കേണ്ടപ്പോളുറങ്ങുന്നൂ കാക്കുവേന്നിങ്ങുണർന്നു ഞാൻ.
വെളളം കുടിച്ചോട്ടെയിവരുണർന്നാൽ ക്ഷീണമെന്നിയേ' 45
എന്നുറച്ചാബ് ഭീമനുണർന്നിരുന്നു തനിയെ തദാ.