താൾ:Bhashabharatham Vol1.pdf/430

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അനുശാസിച്ചഥ വലംവച്ചു പാണ്ഡവരോടവൻ
സമ്മതം വാങ്ങി വിദുരൻ സ്വഗൃഹത്തേക്കു പോയിനാൻ 28
വിദുരൻ ഭീഷ്മരും പിന്നെപ്പൗരന്മാരും പിരിഞ്ഞതിൽ
അജാതശത്രുവിനൊടാക്കുന്തിയിങ്ങനെ ചൊല്ലിനാൾ. 29

കുന്തി പറഞ്ഞു

ജനമദ്ധ്യത്തിൽ വിദുരൻ ചൊല്ലാത്തപ്പടി ചൊന്നതും
ഏവമെന്നേറ്റു നീ ഞങ്ങളറിഞ്ഞില്ലെന്തിതെന്നഹോ! 30
ഞങ്ങൾക്കുമറിവയാമെന്നാൽ ദോഷമില്ലെന്നിരിക്കിലോ
അതൊക്കക്കേൾക്കുവാനുണ്ടു മോഹം ചൊല്ലെന്തു ചൊന്നതും?

യുധിഷ്ഠിരൻ പറഞ്ഞു

ഗൃഹത്തിൽ തീ കരുതുകെന്നോതീ വിദുരനാദ്യമേ
ആരും കാണാത്ത വഴിയാം നിങ്ങൾക്കെന്നും സുധാർമ്മികൻ 32
ജിതേന്ദ്രിയൻ വീണ്ടുമൂഴി നേടുമെന്നുമുരച്ചുതേ
ധരിച്ചേനെന്നു ഞാൻ ചൊന്നേൻ ക്ഷത്താവോടതിനുത്തരം. 33

വൈശമ്പയൻ പറഞ്ഞു

അവർ ഫാൽഗുനമാസത്തിലെട്ടാം നാൾ രോഹിണീദിനം
വാരണാവതമുൾപ്പുക്കു കണ്ടു പൗരജനങ്ങളെ 34

146. യുധിഷ്ഠിരഭീമസംവാദം

വാരണാവതത്തിലെ ജനങ്ങൾ പാണ്ഡവന്മാരെ വളരെ ബഹുമാനത്തോടുകൂടിസ്വീകരിക്കുന്നു.പുരോചനൻ പാണ്ഡവന്മാരെ അരക്കില്ലത്തിൽ കൊണ്ടുചെന്നാക്കുന്നു.വിദുരൻ ഉപദേശിച്ചതനുസരിച്ചു രഹസ്യമായി ഒരു തുരങ്കം സൃഷ്ടിക്കണമെന്നും എപ്പോഴും സശ്രദ്ധരായി കഴിഞ്ഞു കൂടണമെന്നും ധർമ്മപുത്രൻ സഹോദരന്മാരോടു പറയുന്നു.


വൈശമ്പയൻ പറഞ്ഞു

പിന്നെയെല്ലാവരും ചേർന്നു വാരണാവതവാസികൾ
യഥാശാസ്ത്രം മംഗളങ്ങൾ കൈക്കൊണ്ടുത്ഹാമാണ്ടഹോ 1
പാണ്ഡവന്മാർ വന്നതായ് ക്കണ്ടന്നോരോ വാഹനങ്ങളാൽ
കേട്ടമാത്രയ്ക്കു സന്തോഷപ്പെട്ടു ചെന്നെതിരേറ്റുതേ. 2
പരം കൗന്തേയരെക്കണ്ടു വാരണാവതവാസികൾ
ജയാശീർവ്വാദവും ചെയ്തു ചുറ്റും കൂടി നിരന്നുതേ. 3
അമ്മട്ടവർ ചുഴന്നൊത്ത ധർമ്മരാജൻ യുധിഷ്ഠിരൻ
വാനോർ ചുഴന്നു നില്ക്കുന്ന വാനോർകോൻഭംഗി തേടിനാൻ. 4
പൗരസൽക്കാരവമേറ്റിട്ടാപൗരരെസ്സൽക്കരിച്ചവൻ
അലങ്കരിച്ചാൾത്തിരക്കാം വാരണാവതമേറിനാൻ. 5
അപ്പുരത്തിൽച്ചെന്നു കേറീട്ടപ്പൊഴേ വീരരാമവർ
ചെന്നു കണ്ടാർ കർമ്മനിഷ്ഠയാർന്ന വിപ്രഗൃഹങ്ങളെ. 6

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/430&oldid=156775" എന്ന താളിൽനിന്ന് ശേഖരിച്ചത്