താൾ:Bhashabharatham Vol1.pdf/425

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദുര്യോധനൻ പറഞ്ഞു

ഭീഷ്മൻ മദ്ധ്യസ്ഥനാണെന്നും ദ്രോണഭ്രവിന്റെ പങ്കിലാം
മകനുള്ളേടമേ ദ്രോണൻ നിൽക്കൂ സംശയമില്ലതിൽ. 20
ഇവർ നില്ക്കം പങ്കിലല്ലോ നിൽക്കൂ ശാരദ്വതൻ കൃപൻ
ദ്രോണനേയും മരുമകനേയും കൈവിട്ടിടാ ദൃഢം. 21
അർത്ഥാൽ നമുക്കാം വിദുരൻ,ഗുഢം മാറ്റാർക്കധീനനാം;
പാണ്ഡവാർത്ഥമവൻ താനേ നമ്മേബാധിക്കില്ലൊത്തിടാ. 22
നിശ്ശങ്കമമ്മയോടൊന്നിച്ചകറ്റൂ പാണ്ഡുപുത്രരെ
വാരണാവതദേശത്തേക്കുടൻ പോംപടിയാക്കുക. 23
ഉറക്കം വന്നിടാതേറ്റം കരൾക്കു കടുശല്യമായ്
ഇമ്മാലാം വഹ്നിയൻപോടീക്കർമ്മം കൊണ്ടു കെടുക്കുക. 24

143. വാരണാവതയാത്ര

ധൃതരാഷ്ട്രപ്രേരണയനുസരിച്ചു ചില മന്ത്രിമാർ വാരണാവതത്തെ പുകഴ് ത്തുന്നു.ഇതുകേട്ടു് ആ സ്ഥലത്തു പോയി താമസിക്കാൻ പാണ്ഡവർക്കുകൗതുകമുണ്ടാകുന്നു. ഇതു തന്നെ തക്കമെന്നു നിശ്ചയിച്ച് ധൃതരാഷ്ട്രർ ധർമ്മപുത്രാദികളെ വിളിച്ച് 'നിങ്ങൾക്കു വേണമെങ്കിൽ വാരണാവതത്തിൽ പോയി താമസിക്കുന്നതിന് വേണ്ട സൗകര്യങ്ങളൊക്കെ ഞാൻ ഉണ്ടാക്കിത്തരാ'മെന്നു പറയുന്നു. പാണ്ഡവന്മാർ വാരണാവതത്തിലേക്കു പുറപ്പെടുന്നു.

വൈശമ്പായനൻ പറഞ്ഞു

പിന്നെദ്ദുര്യോധനനൃപനൊന്നായ് പ്രകൃതിമണ്ഡലം
അർത്ഥമാനങ്ങളാൽ പാട്ടിലാക്കികൊണ്ടാൻ സഹാനുജൻ. 1
ധൃതരാഷ്ട്രപ്രേരണയാൽ ചതുരം ചില മന്ത്രികൾ
ചൊന്നാർ വിശേഷം നഗരം വാരണാവതമെന്നഹോ! 2
മന്നിലേറ്റം വിശേഷപ്പെട്ടൊന്നീശന്റേ മഹോത്സവം
അടുത്തു വന്നിടുന്നല്ലോവാരണാവതപത്തനേ. 3
സർവ്വരത്നാകീർണ്ണമതു സർവ്വർക്കും സുഖസാധനം;
എന്നെല്ലാം ധൃതരാഷ്ട്രന്റെ വാക്കാൽ ചൊല്ലിത്തുടങ്ങിനാർ 4
വാരണാവതമിമ്മട്ടു രമ്യമെന്നു പുകഴ്ത്തവേ
അവിടെപ്പോകുവാനുണ്ടായ് പാണ്ഡവന്മാർക്കൊരാഗ്രഹം. 5
അവർക്കുണ്ടായ് കൗതുകമെന്നവനീശനറിഞ്ഞുടൻ
ചൊന്നാനാപ്പാണ്ഡവരൊടു ചെന്നപ്പോളംബി കാസുതൻ. 6

ധൃതരാഷ് ട്രൻ പറഞ്ഞു

എന്നോടുണ്ടിവർ ചൊല്ലുന്നൂ പിന്നെയും പിന്നെയും പരം
അഴകേറുന്നതാണത്രേ നഗരം വാരണാവതം. 7
എന്നാലുണ്ണികളിച്ഛിക്കുന്നെന്നാലാ വാരണാവതേ
ഉത്സവം കണ്ടുകൊൾവിൻ പോയ് കൂട്ടരൊത്തമരാഭായ്. 8

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/425&oldid=156769" എന്ന താളിൽനിന്ന് ശേഖരിച്ചത്