താൾ:Bhashabharatham Vol1.pdf/440

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കുന്തിരാജന്റെ സുതയാം കുന്തി ലക്ഷണമൊത്തവൾ,
വിചിത്രവീര്യസ് നുഷയാപ്പാണ്ഡുരാജന്റെ വല്ലഭ 25
ഞങ്ങളെപ്പെറ്റമ്മ പരം പുണ്ഡരീകോദരപ്രഭ,
സുകുമാരാംഗി നൽപ്പട്ടുമെത്തമേൽ പളളികൊളളുവോൾ 26
മണ്ണിൽക്കിടക്കുന്നു നോക്കുകിതിന്നു ചിതയല്ലിവൾ.
ധമ്മേന്ദ്രവായുക്കളിൽനിന്നിമ്മുമ്മക്കളെ നേടിയോൾ 27
മേടയിൽപളളികൊളെളണ്ടോൾ കിടപ്പുമണ്ണിലിങ്ങനെ.
ഇതിലും വലുതാം ദു:ഖമെന്തു കാണേണ്ടതുണ്ടു മേ? 28
മണ്ണിലീ മനുജവ്യാഘ്രരുറങ്ങന്നതു കാണ്മുഞാൻ
ത്രൈലോക്യരാജ്യത്തിന്നർഹൻ ധർമ്മനിത്യൻ നൃപോത്തമൻ 29
ഇദ്ദേഹം പ്രാകൃതപ്രായം കിടപ്പൂ മണ്ണിലെങ്ങനെ?
കാർവ്വർണ്ണൻ മർത്ത്യരിലെതിരറ്റോരർജജുനനുഴിയിൽ 30
കിടപ്പു പ്രാകൃതപ്രായം ദു:ഖമെന്തുണ്ടിതിൽ പരം?
വാനോരിലശ്വിനീദേവർ പോലെ സുന്ദരരീയിവർ 31
മണ്ണിൽ കിടപ്പൂ മാദ്രേയരയ്യോ!പ്രാകൃതതുല്യമേ!
കുലപാംസനരാം* ദുഷ്ടദായാദർ കിടയാത്തവൻ 32
ലോകേ സുഖം വാഴുമൊറ്റ ഗ്രാമവൃക്ഷം കണക്കിനെ.
ഗ്രാമത്തിലൊറ്റ മരമങ്ങിലയും കായുമാർന്നഹോ! 33
ജ്ഞാതിയെന്ന്യേ ചൈത്യമായിപ്പൂജ്യമായ് പൂജയേല്ക്കുമേ.
ശുരരായ് ധർമ്മമിയലുമേറെ ജ്ഞാതികളുള്ളവർ 34
ലോകത്തിൽ സുഖമായ് വാഴുമേതുമാമയമെന്നിയേ.
ബലമാർന്നർത്ഥവും വാച്ചോർ മിത്രബാന്ധവനന്ദനർ 35
തമ്മിൽ ചേർന്നു സുഖം വാഴും കാട്ടുവൃക്ഷങ്ങൾപോലവേ.
ഞങ്ങളോ മക്കളോടൊത്ത ദുഷ്ടനാം ധൃതരാഷ്ടനാൽ 36
അകറ്റപ്പെട്ടിതു പരം ദഗ്ദ്ധരായീല ഭാഗ്യമേ.
ഞങ്ങളാത്തീയൊഴിഞ്ഞിപ്പോളിങ്ങീ വൃക്ഷച്ചുവട്ടിലായ് 37
തിങ്ങും ക്ലേശം സഹിച്ചുംകൊണ്ടങ്ങും പോകേണ്ടുകഷ്ടമേ?
സകാമനായ് വാഴ്ക ദുഷ്ട, ധാർത്തരാഷ്ട്ര, ജളപ്രഭോ! 38
നിനക്കു ദൈവം തുണയി, ങ്ങനുവാദം യുധിഷ്ഠിരൻ
നിങ്ങളെക്കൊല്ലുവാൻ തന്നീലതേ ജീവിപ്പു ദുഷ്ട,നീ. 39
എന്നാൽ പുത്രാമാത്യരോടും കർണ്ണസൗബലരോടുമേ
വന്നു കോപത്തൊടും നിന്നെക്കൊന്നൊടുക്കുന്നതുണ്ടു ഞാൻ.
എന്തു ചെയ്യേണ്ടു ഞാൻനിങ്കൽച്ചൊടിക്കുന്നില്ല മന്നവൻ
ധർമ്മശീലൻ,നൃപശ്രേഷ്ടൻ ദുർമ്മതേ,ധർമ്മന്ദനൻ. 41

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/440&oldid=156786" എന്ന താളിൽനിന്ന് ശേഖരിച്ചത്