താൾ:Bhashabharatham Vol1.pdf/436

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചാരൻ പറഞ്ഞു
യുധിഷ്ടിര,ഭവാൻ കേൾക്ക ചിഹ്നമാക്കവിഭാഷിതം. 6
കാടെരിപ്പോൻ മഞ്ഞൊഴിപ്പോൻ കാട്ടിൽ ഗർത്തസ്ഥരെപ്പരം
ചുടില്ലെന്നോർത്താത്മരക്ഷചെയ് വോൻ ജീവിച്ചുപോന്നിടും.
ഈച്ചിഹ്നംകൊണ്ടറികവൻ വിട്ട വിശ്വസ്തനാണു ഞാൻ.
പിന്നെയും ചൊല്ലിയെന്നോടാ വിദുരൻ ധർമ്മവിത്തമൻ. 8
കർണ്ണനേയും സാനുജനാം ദുര്യോധനനെയും ഭവാൻ
വെല്ലും ശകുനിയെയും നീ കുന്തീനന്ദന, നിർണ്ണയം. 9
വെള്ളത്തിൽ സുഖമായ് പാഞ്ഞുകൊള്ളുമീ വാരീവാഹനം
നിങ്ങളെല്ലാവരെയും ദൂരെയങ്ങു കൊണ്ടാക്കി വിട്ടിടും. 10

വൈശമ്പയൻ പറഞ്ഞു

അമ്മയൊത്തവരാർത്തിപ്പെട്ടമ്മട്ടായതു പാർത്തവൻ
ഗംഗയിൽ തോണി കേറ്റീട്ടു യാത്രയായപ്പൊഴോതിനാൻ: 11
'വിദുരൻ തലയിൽ ഘ്രാണിച്ചശേഷം ചെയ്തു വീണ്ടുമേ
അരിഷ്ടം യാത്രചെയ്ക'ന്നും പരം നിങ്ങളോടൊതിനാൻ. 12
ഇതങ്ങായവരോടോതി വിദുരൻ വിട്ട പൂരുഷൻ
ഗംഗയ്ക്കക്കരെയെത്തിച്ചാൻ മങ്ങാതാ നരവീരരെ. 13
ഗംഗാനദിക്കക്കരയിലങ്ങായവരടുക്കവേ
ജയാശീർവ്വാദവും നല്കിപോയാൻ വന്നവഴിക്കവൻ. 14
പ്രതിസന്ദേശവും നല്കി വിദുരർക്കഥ പാണ്ഡവർ
ഗംഗാനദി കടന്നിട്ടു ഗൂഢചാരികൾ പോയിനാർ. 15

150. വനപ്രവേശം

രാവിലെ പാണ്ഡവന്മാരെ കാണാനെത്തിയ പൗരന്മാർ അരക്കില്ലം വെന്തുപോയതും ഒരു സ്ത്രീയും പുരോചനനുൾപ്പടെ ആറു പുരുഷന്മാരും മരിച്ചുകിടക്കുന്നതും കാണുന്നു. അവർ ദുര്യോധനനെ കുറ്റപ്പെടുത്തുന്നു. ധ്രതരാഷ്ട്രാദികൾ പാണ്ഡവർ മരിച്ചുവെന്നു കേട്ടു വ്യസനം നടിക്കുന്നു. അവർക്കുവേണ്ടി ശേഷക്രിയ നടത്തുന്നു.


വൈശമ്പയൻ പറഞ്ഞു

പിന്നെ രാത്രികഴിഞ്ഞപ്പൊളൊന്നിച്ചാപ്പുരവാസികൾ
സത്വരം ചെന്നിതാപ്പാണ്ഡുപ്പുത്രരെത്തത്ര നോക്കുവാൻ. 1
തീ കൊടുത്തിട്ടാജ്ജനങ്ങൾ നോക്കുമ്പോൾ കണ്ടു കേവലം
അരക്കില്ലം വെന്തതുമാപ്പുരോചനനെരിഞ്ഞതും. 2
“ഇതു ദുര്യോധനൻ ദുഷ്ടൻ ചേയ്തതാണതു നിശ്ചയം
പാണ്ഡവന്മാർ മുടിയുവാ"നെന്നാക്രോശിച്ചു നാട്ടുകാർ. 3
ധ്രതരാഷ്ട്രനറിഞ്ഞിട്ടാം ചതിയിൽ ധ്രതരാഷ്ട്രജൻ
ചുട്ടുതീപ്പാണ്ഡുസുതരെത്തടുത്തീലതിനാലവൻ. 4

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/436&oldid=156781" എന്ന താളിൽനിന്ന് ശേഖരിച്ചത്