താൾ:Bhashabharatham Vol1.pdf/431

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നഗരാധികൃതാവാസങ്ങളും രഥിഗൃഹങ്ങളും
ചെന്നു കണ്ടാർ നരശ്രഷ്ഠർ വൈശ്യശൂദ്രഗൃഹങ്ങളും. 7
പൗരലോകാർച്ചിതന്മാരായ് പാർത്ഥന്മാർ ഭരതർഷഭ!
പരം ഗൃഹം പൂകിനാരാപ്പുരോചനപുരസ്സരർ. 8
ഭക്ഷ്യപാനങ്ങളുമവർക്കാഗ്ര്യശ്രീശയനങ്ങളും
ദിവ്യപീഠങ്ങളും നല്കീ ഭവ്യനാമാപ്പുരോചനൻ. 9
അവന്റെ സൽക്കാരമേറ്റു ദിവ്യോപകരത്തൊടും
പൗരലോകർച്ചിതന്മാരായ് പൗരവോത്തമർ മേവിനാർ. 10
പത്തു നാളങ്ങനെയവർ പാർത്തശേഷം പുരോചനൻ
അശിവംശവമെന്നുള്ളാ ഗൃഹം കാണിച്ചുണർത്തിനാൻ. 11
സപരിച്ഛദരായ് പൂക്കരതിലാപ്പുരുഷർഷഭർ
പുരോചനോക്തിയാൽ കൈലാസത്തിൽ ഗുഹ്യകർപോലവേ
ആഗ്ഗേഹം ചുറ്റുമേ നോക്കിസർവ്വധർമ്മജ്ഞസമ്മതൻ.
ആഗ്നേയമാണെന്നു ചൊന്നാൻ ഭീമനോടു യുധിഷ്ഠിരൻ. 13

യുധിഷ്ഠിരൻ പറഞ്ഞു

നെയ്യരക്കും കലർന്നുള്ള വസാഗന്ധം മണക്കയാൽ
ആഗ്നേയകൃതമാം നൂനമിഗ്ഗേഹം ഹേ, പരന്തപ 14
ശണസജ്ജരസം ചേർത്തീ ഗൃഹം പണിയുമപ്പോഴേ
മുഞ്ജവല്ലജവംശാദിയെല്ലാം നെയ്യിൽ നനച്ചുതാൻ 15
പടിപ്പേറുന്നാപ്തശില്പിഗണം താൻ തീർത്ത ഗൃഹം.
വിശ്വസ്തർ നമ്മെച്ചുടുവാൻ ദുഷ്ടനാമീപ്പുരോചനൻ 16
ഈയിതിന്നായ് നില്പ് മന്ദൻ ദുര്യോധനവശത്തിവൻ.
ഇതു മുൻപേ മഹാബുദ്ധി വിദുരൻ കണ്ടുവെച്ചതാം 17
അതാണു പാർത്ഥ, മുൻകൂട്ടിബ്ബോധം തന്നതെനിക്കവൻ.
നിത്യം നമുക്കു ഹിതമായോർത്തുപോരുന്നൊരാ മഹാൻ 18
കനിഷ്ഠതാതനധികം കനിഞ്ഞോതീട്ടറിഞ്ഞു നാം
ദുഷ്ടദുര്യോധനവശർ കെട്ടത്തീർത്തശിവാലയം. 19

ഭീമസേനൻ പറഞ്ഞു

ഇതാഗ്നേയഗൃഹംതാനെന്നതങ്ങുന്നു നിനയ്ക്കിലോ
മുന്നം വാണൊരിടത്തേക്കു പിന്നയും പോക നാമുടൻ. 20

യുധിഷ്ഠിരൻ പറഞ്ഞു

കരുതിത്തന്നെയാകാരം കാട്ടാതിവിടെ വാഴ്ക നാം
അപ്രമാദം മോക്ഷമാർഗ്ഗ നോക്കിക്കണ്ടെന്നു മന്മതം. 21

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/431&oldid=156776" എന്ന താളിൽനിന്ന് ശേഖരിച്ചത്