താൾ:Bhashabharatham Vol1.pdf/423

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യുധിഷ്ഠിരാനുരക്തോക്തിയതിൽ ഖേദിച്ചു ദുർമ്മതി. 29
ഉൾക്ലേശമാണ്ടവനർവാക്കു ചെറ്റും പൊറാതെയായ്
ഈർഷ്യാസന്തപ്തനായ് ചെന്നാൻ ധൃതരാഷ്ട്രന്റെ സാന്നിധൗ. 30
പൗരാനുരാഗസന്താപം പൊറാതിങ്ങനെ ചൊല്ലിനാൻ.

ദുര്യോധനൻ പറഞ്ഞു
താത, ഞാൻ കേട്ടു പൗരന്മാരോതീടുമശിവോക്തികൾ 31
അങ്ങെയും ഭീഷ്മനേയും വിട്ടീശനായോർപ്പു പാർത്ഥനെ.
ഭീഷ്മർക്കിതും സമ്മതംതാൻ ഭൂമി വാഴുന്നതല്ലവൻ 32
ഞങ്ങൾക്കു പീഡയ്ക്കായോർക്കുന്നിങ്ങീപ്പുരനിവാസികൾ.
പാണ്ഡു പണ്ടു ഗുണംകൊണ്ടെറ്റാണ്ടൂ താതന്റെ മന്നിടം 33
അങ്ങന്ധനായ്പ്പോകമൂലമിങ്ങു നേടീല നാടഹോ!
പാണ്ഡുവിൻമുതലെന്നൂഴി പാണ്ഡവൻ നേടിയെങ്കിലോ 34
തൽ പുത്രന്നും തൽ സുതനും തൽ പുത്രന്നും ക്രമത്തിലാം.
ഈ ഞങ്ങളോ രാജവംശഹീനരായ് മക്കളൊത്തഹോ! 35
ലോകർക്കവജ്ഞാതരായിപ്പോകുമേ ജഗതീപതേ!
എന്നുമേ നരകം നേടുമന്യപിണ്ഡോപജീവനം 36
ഞങ്ങൾക്കു പറ്റാത്തവിധമങ്ങു നീതി നടത്തണം.
മുന്നമേ നിന്തിരുവടി മന്നിടം വാണിരിക്കിലോ 37
നാടു ഞങ്ങൾക്കായിരുന്നൂ നാട്ടാർ പാട്ടിൽ പെടായ്ക്കിലും

142 .ദുർയ്യോധനപരാമർശം

ദുശ്ശാസനകർണ്ണശകുനിമാരുമായാലോചിച്ച് ദുർയ്യോധനൻ വീണ്ടും ധൃതരാഷ്ട്രരെചെന്നു കാണുന്നു.പാണ്ഡവരെ എങ്ങനെയെങ്കിലും നല്ലവാക്കു പറഞ്ഞ് വാരണാവതത്തിലേക്കയയ്ക്കണമെന്നു് ഉണർത്തിക്കുന്നു.ഭീഷ്മദ്രോണാദികൾ പാണ്ഡവപക്ഷത്താകയാൽ അവർ ആ പ്രവർത്തിസഹിക്കയില്ലെന്നു ധൃതരാഷ്ട്രർ പറയുന്നു.അതിന് ദുർയ്യോധനന്റെ യുക്തിയുക്തമായ മറുപടി


വൈശമ്പായനൻ പറഞ്ഞു
പ്രജ്ഞാചക്ഷുസ്സായ നൃപനിച്ചൊന്ന സുതവാക്യവും
കണികൻ ചൊന്നരാ വാക്കും കണക്കിൽ കേട്ടറിഞ്ഞുടൻ 1
ധൃതരാഷ്ട്രൻ ബുദ്ധി രണ്ടുവിധമായഴൽ തേടിനാൻ.
ദുര്യോധനൻ കർണ്ണനൊരുകയ്യാം ശകുനി സൗബലൻ 2
ദുശ്ശാസനൻ നാൽവരിവരൊത്തു മന്ത്രിച്ചു വീണ്ടുമേ
പിന്നെദ്ദുര്യോധനൻ ചെന്നു ധൃതരാഷ്ടനൊടോതിനാൻ: 3
“പാണ്ഡവന്മാരിൽനിന്നല്ലോ ഭയമായവരെബ് ഭവാൻ
മാറ്റിയാലും കൗശലത്താൽ വാരണാവതപത്തനേ.” 4

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/423&oldid=156767" എന്ന താളിൽനിന്ന് ശേഖരിച്ചത്