താൾ:Bhashabharatham Vol1.pdf/426

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബ്രാമണർക്കും രത്നജാലം ഗായകർക്കും യഥേഷ്ടമേ
കൊള്ളുവിൻ നിങ്ങൾ ദേവന്മാരെന്നപോലവേ. 9
കുറച്ചുനാൾ കളിച്ചേവം പരമാനന്ദമാർന്ന ഹോ!
തിരിച്ചീ ഹസ്തിനപുരത്തേക്കുതാൻ പോന്നുകൊള്ളുവിൻ. 10

വൈശമ്പായനൻ പറഞ്ഞു

ധൃതരാഷ്ട്രന്റെയാ മോഹമഥ കണ്ടു യുധിഷ്ഠിരൻ
തൻ സഹായത്തേയും പാർത്തിട്ടാവാമെന്നോതിയുത്തരം. 11
പിന്നെബ് ഭീഷ്മരൊടും ബുദ്ധിയേറും വദൂരനോടുമേ
ദ്രോണൻ ബാൽഹീകനാസ്സോമദത്തനെന്നിവരോടുമേ, 12
കൃപനോടും ഗുരുസുതനോടും ഭ്രരിശ്രവസ്സൊടും
മറ്റു മാന്യരൊടും മന്ത്രിമാരോടും വിപ്രരോടുമേ, 13
കുലാചാര്യരൊടും പൗരരൊടും ഗാന്ധാരിയോടുമേ
യുധിഷ്ഠിരൻ ദീനമനസ്സായിട്ടിങ്ങനെ ചൊല്ലിനാൻ. 14

യുധിഷ്ഠിരൻ പറഞ്ഞു

രമ്യമായ് നാട്ടുകാർ കൂടും വാരണാവതപത്തനേ
കൂട്ടമായ് ഞങ്ങൾ പോകുന്നൂ ധൃതരാഷ്ട്രാജ്ഞ കേട്ടുടൻ. 15
പ്രസന്നരായ് നിങ്ങളെല്ലാം മംഗളോക്തികളോതുവിൻ
ആശിസ്സുകൂടം ഞങ്ങൾക്കങ്ങൊരാപത്തും വരാ ദൃഢം. 16

വൈശമ്പായനൻ പറഞ്ഞു

എന്നാപ്പാണ്ഡവനോതുമ്പോളൊന്നായ് കൗരവരേവരും
പ്രസന്നമുഖരായ് പാണ്ഡുനന്ദനർക്കു തുണച്ചുതേ. 17
സ്വസ്തി നിങ്ങൾക്കു മാർഗ്ഗത്തിൽ സർവ്വഭ്രതങ്ങൾ മൂലവും
നിങ്ങൾക്കുണ്ടായ് വരാ തെല്ലുപോലും ദൃഢമമംഗളം. 18
പിന്നെ സ്വസ്ത്യയനം ചെയ് തൂ രാജ്യസിദ്ധിക്കു പാർത്ഥിവർ
കൃത്യമെല്ലാം ചെയ്തു വാരണാവതത്തേക്കിറങ്ങിനാർ. 19

144.പുരോചനോപദേശം

പാണ്ഡവന്മാർ വാരണവതത്തിലേക്കു പോകാൻ സമ്മതിച്ചു എന്നു മനസ്സിലാക്കിയ ദുർയ്യോധനൻ,പുരോചനൻ എന്ന മന്ത്രിയെ വിളിച്ച്, പാണ്ഡവന്മാർക്കു താമസിക്കാനായി വാരണവതത്തിൽ അരക്കു മുതലായവ എളുപ്പം തീപിടിക്കുന്ന സാധനങ്ങളുപയോഗിച്ചു് ഒരു വലിയ വീടു പണിയിക്കാൻ ഏർപ്പാടുചെയ്യുന്നു.


വൈശമ്പായനൻ പറഞ്ഞു

പാണ്ഡവന്മാരൊടീവണ്ണം മന്നവൻ ചൊല്ലിയപ്പൊഴേ
ദുഷ്ടൻ ദുര്യോധനൻ പാരം ഹൃഷ്ടനായിച്ചമഞ്ഞുതേ. 1
ഗൂഢം പുരോചനാഖ്യാനം തേടും മന്ത്രിയെയായവൻ
വരുത്തീട്ടു വലംകൈയും പിടിച്ചിങ്ങനെ ചൊല്ലിനാൻ: 2

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/426&oldid=156770" എന്ന താളിൽനിന്ന് ശേഖരിച്ചത്