താൾ:Bhashabharatham Vol1.pdf/331

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


406
ജീവിച്ചിരുന്നുഗ്രതപൻ താൻ വരുത്തീ മുനീന്ദ്രരെ
സങ്കടപ്പെട്ടു മുനികളങ്ങേവം കണ്ടു താപസർ. 15

രാത്രി പക്ഷികളായ് പാർശ്വമെത്തീട്ടായവർ ഭാരത!
നേരിട്ടു ചെന്നു ചോദിച്ചാർ നേരേയാ മുനിയോടഹോ! 16

മുനികൾ പറഞ്ഞു‍
ഞങ്ങൾക്കു കേൾക്കണം പാപമങ്ങെന്തേ ചെയ്തതും ദ്വിജ!
ഇങ്ങിശ്ശൂലാരോഹണത്താൽ മങ്ങിദു:ഖം സഹിക്കവാൻ? 17

108. വിദുരപൂർവ്വജന്മം

വളരെക്കാലം ശൂലത്തിന്മേൽ മാണ്ഡവ്യൻ മരിക്കാത്തതു കണ്ടു് രാജാവു് ആ മുനിയെ തന്റെ മുമ്പിൽ വരുത്തുന്നു. രാജമാണ്ഡവ്യസംവാദം. ധർമ്മത്തിനു വിപരീതമായി വിധികല്പിച്ച രാജാവിനെ 'നീ ശുദ്രയോനിയിൽ മനുഷ്യനായി ജനിക്കു'മെന്നു മാണ്ഡവ്യൻ ശപിക്കുന്നു. അതനുസരിച്ചു് ജനിച്ച ആളാണു് വിദൂരനെന്നു പറഞ്ഞു് വൈശമ്പായനൻ കഥ ഉപസംഹരിക്കുന്നു.


വൈശമ്പായനൻ പറഞ്ഞു
പിന്നെയാ മുനിശാർദ്ദൂ ലൻ ചൊന്നാൻ താപസരോടുടൻ:
“ആരെക്കുറ്റപ്പെടുത്തും മറ്റാരും ദ്രോഹിച്ചതില്ല മേ.” 1

ഇമ്മട്ടവനെയേറ്റംനാൾ ചെന്നിട്ടും കണ്ടു രക്ഷികൾ
പരം നടന്ന വൃത്താന്തമറിയിച്ചാർ നരേന്ദ്രനെ. 2

അവർ ചൊന്നതു കേട്ടിട്ടു മന്ത്രിമാരൊത്തുറച്ചുടൻ
പ്രസാദിപ്പിച്ചു ശൂലത്തിൽ നില്ക്കും മുനിയെ മന്നവൻ. 3

രാജാവു പറഞ്ഞു
ദ്രോഹിച്ചുപോയ് ഞാൻ മൗഢ്യത്താലറിയാതെ മുനീശ്വര!
പ്രസാദിപ്പിപ്പനെൻപേരിൽ പ്രകോപിക്കായ്കവേണമേ. 4

വൈശമ്പായനൻ പറഞ്ഞു
പ്രഭുവേവം പറഞ്ഞപ്പോൾ പ്രസദിച്ചൂ മഹർഷിയും
പ്രസന്നൻ മുനിയെത്താഴത്തിറക്കിച്ചു നരേശ്വരൻ. 5

ശൂലത്തിൽനിന്നിറങ്ങീട്ടാ ശൂലമൂരാൻ വലിക്കിലും
ഊരിപ്പോരായ്കയാൽ രാവിയറുത്തിതടിപറ്റവേ. 6

സഞ്ചരിച്ചാനുള്ളിലേറ്റ ശൂലത്തോടാ മുനീശ്വരൻ
ആത്തപസ്സാന്യനെത്താതുള്ള ലോകം ജയിച്ചുതേ. 7

അണീമാണ്ഡവ്യനെന്നേവമന്നുതൊട്ടു പുകഴ്ന്നവൻ
ആ മുനീന്ദ്രൻ ധർമ്മദേവഭവനം പുക്കു സത്തമൻ. 8

ആസ്ഥാനത്തിലെഴും ധർമ്മോപാലംഭം ചെയ്തു*താൻ പ്രഭു:
“അറിയാതെന്തു പാപം ഞാൻ പരമിങ്ങനെ ചെയ്തതും 9

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/331&oldid=156665" എന്ന താളിൽനിന്ന് ശേഖരിച്ചത്