താൾ:Bhashabharatham Vol1.pdf/399

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പഠിപ്പു കാട്ടീടുമവർ ഭ്രപ, നിൻ കല്പനപ്പടി.” 3
അപ്പോൾ ചൊന്നാൻ മന്നവേന്ദ്രനുൾപ്പൂവേറ്റം തെളിഞ്ഞുടൻ

ധ്യതരാഷ്ട്രൻ പറഞ്ഞു

ഭാരദ്വാജ, ഭവാൻ ചെയ്തൂ പാരം വലിയൊരിപ്പമണി 4
അഭങ്ങെപ്പോഴെന്നുറയ്ക്കുന്നുവെച്ചെന്തുമാതിരി
അപ്പടിക്കു നടത്തിപ്പാൻ കല്പിച്ചീടണമെന്നൊടും 5
മതിമങ്ങിക്കണ്ണുകാണും സ്ഥിതിക്കാശിച്ചിടുന്നു ഞാൻ
അമ്മട്ടുള്ളോക്കു കാണാമേ പുത്രക്കുള്ളോരും പാടവം 6
പരമാചാര്യനോതുമ്പോലോരുക്കു വിരൂദരാശു നീ
ഇതുപോലൊരു സന്തോഷമില്ലല്ലേ ധർമ്മവത്സല ! 7

വൈശമ്പായനൻ പറഞ്ഞു

മന്നനോടങ്ങുണർത്തിച്ചു പോന്നൂ വിദുരനപ്പൊഴേ
ഭാരദ്വാജൻ മഹാവിദ്വാനളപ്പിച്ചൂ ധരിത്രയെ. 8
പരപ്പിൽ വൃക്ഷഗുല്മങ്ങളറ്റുദക്കൊഴുകം സ്ഥലേ
നല്ല നാൾ പക്കവും നോക്കീട്ടവിടെബ്ബലി നല്കിനാൻ. 9
പരം വീരസമാജത്തെപ്പരസ്യം ചെയ്ത ശേഷമേ
രംഗഭ്രമിയിൽ വൻപോടുമേങ്ങു ശാസ്രപ്രകാരമേ. 10
കാഴ്ചപ്പുരകളുണ്ടാക്കീ ചേർച്ചയിൽ തത്ര ശില്പികൾ
സർവ്വായുധാഢ്യം ഭ്രപന്നുമവ്വണ്ണം സ്ത്രീജനത്തിനും. 11
മഞ്ചങ്ങളും ചമപ്പിച്ചൂ തഞ്ചത്തിൽ തത്ര നാട്ടുകാർ
വലുപ്പത്തോടുയന്നുള്ള നില്ക്കു ശിബികാദിയും. 12
പിന്നെയാദ്ദിവസം വന്നു മന്നനു മന്ത്രിമുഖ്യരും
ഭീഷ്മരേയും കൃപരേയും ചേമ്മേ മുൻപാക്കിയെങ്ങനെ 13
മുത്തുക്കുലകളും തൂക്കീ വൈഡൂര്യക്കൽ വിരിച്ചുഹോ !
പൊൻതാഴികക്കുടം വെച്ച കാഴ്ചപ്പുര കരേറിനാർ. 14
ഗാന്ധാരിയും ഭാഗ്യമേറും കുന്തിയും വീരരത്നമേ!
മറ്റു രാജസ്രീകളുംമാദ്ദാസിമാരും ചമഞ്ഞഹോ! 15
നന്ദ്യാ മഞ്ചം കേറി മേരു കേറും സ്വർസ്ത്രീകൾ പോലവേ.
ബ്ര‌ഹ്മക്ഷത്രാദിയാം നാലു ജാതിക്കാരും ക്ഷണപ്പടി 16
ബാലശിക്ഷാബലം കാണ്മാൻലോലചിത്തത്തൊടത്തിനാർ.
കാണിലോകം ക്ഷണംകൊണ്ടുചേണാർന്നൊന്നിച്ചു നിന്നഹോ!
വാദ്യഘോഷത്തൊടും കൂടും മർത്ത്യകൗരുഹലത്തൊടും,
ശോഭിച്ചിതാ സഭാരംഗം ക്ഷോഭിച്ച കടൽപോലവേ. 18
വെള്ളവസ്ത്രത്തൊടും പിന്നെ വെള്ളപ്പൊഴുതുനൂലൊടും
വെള്ളത്താടിത്തലയൊടും വെള്ളപ്പൂത്തേപ്പുചാർത്തൊടും 19
അരങ്ങു കേറിയാചാര്യനരം തന്മകനൊത്തുതാൻ,

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/399&oldid=156739" എന്ന താളിൽനിന്ന് ശേഖരിച്ചത്