താൾ:Bhashabharatham Vol1.pdf/295

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

370 അങ്ങനെയിരിക്കുമ്പോൾ പാണ്ഡു നായാട്ടിനിടയിൽ മാൻപേടയോടുകൂടി മൈഥുനം ചെയ്യുന്ന മ്രഗരൂപിയായ മഹർഷിയെ കണ്ടിട്ട് കാമസുഖം പ്രാപിക്കുന്നതിനുമുമ്പ് അമ്പെയ്തു. 58

അവൻ അമ്പു കൊണ്ടപ്പോൾ "ധർമ്മമനുഷ്ഠിക്കുന്ന എന്നെ കാമരസം അനുഭവിക്കുന്നതിന്നു മിമ്പുതന്നെ കാമര സാഭിജ്ഞ‍നായ നീ ഹനിച്ചതു കോണ്ടു നീയും ഈ നിലയിൽ വന്നാൽ കാമരസമമനുഭവിക്കുന്നതിനു മുമ്പ് ഉടനെ മരിക്കു"മെന്നു പാണ്ഡുവിനെ ശപിച്ചു. 59

അപ്പോൾ വിവർണ്ണനായ പ്ണ്ഡു ഈ ശാപത്തെ പരിഹരിച്ചുംകൊണ്ടു ഭാര്യമാരോടു സംഗമിക്കാതെ അവരോടിങ്ങനെ പറഞ്ഞു : "എന്റെ ചാപല്യകൊണ്ടെനിക്കിങ്ങനെ പറ്റി.സന്തതിയില്ലാത്തവന്നു ലോകങ്ങളിലെന്നും കേൾക്കുന്നു.അതുകൊണ്ട് എനിക്കുവേണ്ടി നീ പുത്രോത്പാദനം ചെയ്യേണ"മെന്ന് കുന്തിയോടു പറഞ്ഞു.അവൾ അതു കേട്ടിട്ട് ധർമ്മനിൽനിന്ന് യുധിഷ്ഠിരനേയും വായുവിൽ നിന്ന് ഭീമസേനനേയും ഇന്ദ്രനിൽ നിന്ന് അർ‍ജ്ജുനനെയും ഇങ്ങനെ മൂന്ന് പുത്രൻമാരുണ്ടായി. 60

സന്തുഷ്ടനായ പാണ്ഡു നിൻറെ സപത്നിക്കു സന്തതിയില്ലല്ലോ.അവൾക്കു സന്തതിയുണ്ടാക്കിക്കൊടുക്കു എന്ന് പറഞ്ഞു അങ്ങതന്നെയെന്നു കുന്തി മാദ്രയ്ക്കായി ഉപദേശിക്കുകയും ചെയ്തു. 61

മാദ്രയിൽ അനശ്വരദേവൻമാർ നകുലസഹദേവൻമാരെ ജനിപ്പിച്ചു.

ഒരിക്കൽ പാണ്ഡു അലംക്രതമായ മാദ്രിയെ കണ്ടു കാമിച്ചു.അവളെ തൊട്ടപ്പോൾതന്നെ മരിക്കുകയും ചെയ്തു.

മാദ്രി അദ്ദേഹത്തോടു കൂടി ചിതാഗ്നിയിൽ ചാടി.നകുലസഹദേവൻമാരിലും മനസ്സുവയ്ക്കണമെന്ന് കുന്തിയോടവൾ പറയുകയും ചെയ്തു. 62

പിന്നെ മഹര്ഷിമാർ കുന്തിയോടുകൂടി ആ പാണ്ഡുവൻമാരെ ഹസ്തിനപുരത്തിൽ കൊണ്ടുവന്ന ഭീഷ്മരേയും വിദുരരേയും ഏൽപ്പിച്ചു കൊടുത്തു.മറ്റുള്ള സകല ജാതിക്കാരോടും വിവരമറിയിച്ചുട്ട് അവർ നോക്കിനിൽക്കുമ്പോൾ തന്നെ മഹർഷിമാർ‌ മറകുയം ചെയ്തു. 63

ഭഗവാൻമാരായ ആ മഹാൻമാരുടെ ആ വാക്കു കേട്ടതോടുകൂടി ആകാശത്തുനിന്നു പുഷ്പവ്രഷ്ടിയുംവീണു.ദേവദുന്ദിയും ശബ്ദിച്ചു 64

ഏറ്റുവാങ്ങിയതിൻറെ ശേഷം പാണ്ഡവൻമാർ അച്ഛൻ മരിച്ച വിവരം പറകയും അദ്ദേഹത്തിൻറെ ഔദ്ധ്വദേഹികകർമ്മത്തെ ക്രമപ്രകാരം അനുഷ്ഠിക്കുകയും ചെയ്തു.അവിടെ പാർത്തുവരുന്ന പാണ്ഡവൻമാരിൽ ബാല്യം മുതൽക്കെ ദുര്യോണ്ടായിരുന്നു. 65

പാപാചാര്യനായിരിക്കുന്ന അവൻ രാക്ഷസബുദ്ധിയായിട്ടു പല ഉപായങ്ങളെ കൊണ്ടും അവരെ നശിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും ഭാവിഫലത്തിൻറെ ശക്തികൊണ്ട് അവരെ നശിപ്പിക്കാൻ ക‍ഴിഞ്ഞല്ല.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/295&oldid=156624" എന്ന താളിൽനിന്ന് ശേഖരിച്ചത്