താൾ:Bhashabharatham Vol1.pdf/393

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എല്ലാ ശിഷ്യരിലും മെച്ചമുള്ളോനായ്ത്തീർന്നു ഫൽഗുനൻ.
പഠിപ്പലൈന്ദ്രക്കില്ലാരും കിടയെന്നോർത്തിതാഗ്ഗുരു 15
ഏവമിഷ്വസ്ത്രമാബ്ബാലർക്കേവർക്കുമരുളീടിനാൻ.
സ്ഫുടം മാന്ദ്യത്തിനെല്ലാർക്കും കൊടുത്തു പിടിമൊന്തകൾ 16
കുടം കൊടുത്തൂ മകനങ്ങുടൻ സാധിച്ചുകൊള്ളുവാൻ.
അവർ വെള്ളം കൊണ്ടുവരുംമുൻപു പുത്രന്നു വേറെയും 17
വേല നല്കീ ദ്രോണ,നതും നടത്താൻ നോക്കിയർജ്ജുനൻ.
ഉടനേ വാരുണാസ്ത്രത്താൽ കമണ്ഡുലു നിറച്ചവൻ 18
ആച്ചാര്യപുത്രനോടൊപ്പമാശു വന്നത്തി ഫൽഗുനൻ.
ആച്ചാര്യപുത്രനെക്കാളും മെച്ചത്തിന്നതുകൊണ്ടുതാൻ 19
അസ്ത്രജ്ഞൻ ബുദ്ധിമാൻ താഴാ പാർത്ഥനെന്നായിവന്നുതേ.
ഗുരുശുശ്രൂഷണത്തിന്നു പരം യത്നിച്ചിതർജ്ജുനൻ 20
പരിശ്രമിച്ചിതസ്ത്രത്തിൽ പരം ദ്രോണർക്കുമിഷ്ടനായ് .
നിത്യമിഷ്വസ്ത്രരതനാം പാർത്ഥനെപ്പാർത്തു കണ്ടുതാൻ 21
വെപ്പുകാരനൊടീവണ്ണം കല്പിച്ചൂ ഗുഢമാഗ്ഗുരു.

ദ്രോണൻ പറഞ്ഞു

കൂരിരുട്ടത്തർജ്ജുനൻനന്നു ചോറു നല്ലൊല്ലൊരിക്കലും 22
എൻ വാക്കിതാ വിജയനോടെന്നാൽ ചൊല്ലരുതേതുമേ.

വൈശമ്പായനൻ പറഞ്ഞു

പിന്നെയർജ്ജുനനുണ്ണുമ്പോൾ വന്നുടൻ കാറ്റു വീശിതേ 23
കത്തിജ്ജ്വലിച്ചിടും ദീപമത്തവ്വിൽ കെട്ടു കേവലം.
ഉണ്ണും പാർത്ഥന്നു കൈ വായിൽത്തന്നേ ചെന്നിതിരുട്ടിലും 24
തേജസ്വിയാമവന്നേതും തെറ്റാതേ ശീലശക്തിയാൽ.
അഭ്യാസത്താലാണിതെന്നോർത്തപ്പാർത്ഥൻ പിന്നെയല്ലിലും
നല്ലവണ്ണം മഹാബാഹു വില്ലിൽ ശീലിച്ചു കേവലം.
പരം ദ്രോണനവൻതന്റെ ചെറുഞാണൊലി കേട്ടുടൻ 26
എഴുന്നറ്റവിടെച്ചെന്നു തഴുകീട്ടേവമോതിനാൻ.

ദ്രോണൻ പറഞ്ഞു

നിന്നോടു തുല്യനായ് വില്ലനന്യനില്ലാതെയാംവിധം 27
നല്ലവണ്ണം ശ്രമിക്കാം ഞാൻ ചൊല്ലുന്നതിതു സത്യമാം.

വൈശമ്പായനൻ പറഞ്ഞു

ദ്രോണനർജ്ജൂനനെപ്പിന്നെയാനതേർ തുരഗങ്ങളിൽ 28
നിലത്തുമായ് പഠിപ്പിച്ചൂ പല സംഗരവിദ്യകൾ
ഗദായുദ്ധം വാൾപ്രയോഗം തോരണപ്രാസശക്തികൾ 29
കൂട്ടപ്പടകളും ദ്രോണൻ പഠിപ്പിച്ചൂ കുരുക്കളെ.
അവന്റെയാ വൻപു കേട്ടു ധനുർവ്വേദം ഗ്രഹിക്കുവാൻ 30
രാജാക്കളും രാജപുത്രന്മാരും വന്നാരസംഖ്യമേ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/393&oldid=156733" എന്ന താളിൽനിന്ന് ശേഖരിച്ചത്