താൾ:Bhashabharatham Vol1.pdf/220

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സേവിച്ചതിസുഖം പൂണ്ടു മേവിപ്പോരുന്നതാ വനം . 15

മെല്ലെക്കുളുർമണം പൂണ്ട നല്ല പൂച്ചെടിയേറ്റുടൻ
വൃക്ഷംതോറും രമിപ്പാനായേല്ക്കുന്നൂ വായുവാ വനേ. 16

ഈവണ്ണം ഗുണമേറിടുമാ വനം കണ്ടു മന്നവൻ
പുളവക്കത്തഴകിയന്നുയർന്ന കൊടിപ്പോലഹോ! 17

ആവനം കണ്ടു കയറീട്ടവൻ തുഷ്ടദ്വിജാകുലം
അഴകള്ളാശ്രമം കണ്ടു വഴിയേ നരനായകൻ. 18

അനേകം മാമരം പൂണ്ടുമനലൻ പ്രജ്ജ്വലിച്ചുമേ
പുണ്യാശ്രമം നൃപൻ കണ്ടു ധന്യൻ നന്ദിച്ചിതേറ്റവും. 19

യതീന്ദ്രരാം ബാലകില്യരതിലൂണ്ടു മുനിന്ദ്രരും
പുഷ്പാർച്ചന കഴിച്ചുള്ളോരഗ്നിശാലകളുണ്ടതിൽ. 20

പുണ്യശുദ്ധാംബുവൊഴുകും മാലിനീനദി ചൂഴവേ
മണപ്പുറങ്ങളെക്കൊണ്ടു മനോജ്ഞതരമാ സ്ഥലം. 21

നാനാ പക്ഷികളുള്ളോരാ നദി ചേരും തപോവനേ
അതിൽ വാഴും വ്യാളമൃഗതതി കണ്ടു നൃപൻ തദാ. 22

അതിശ്രീയുള്ള തേരാളി മതിമാനായ മന്നവൻ
ദേവലോകാഭമായുള്ളോരാ സ്ഥലത്തിൽ കരേറിനാൻ. 23

നന്മയിൽ ജീവജാലങ്ങൾക്കമ്മയെന്ന കണക്കിനെ
കണ്ടാനങ്ങാശ്രമംചുറ്റിപ്പുണ്യയാം നദി പോവതും. 24

ചക്രഢ്യപുളിനം ചേർന്നും നരയായ് പൂവൊലിച്ചുമേ
കിന്നരാവലി സേവിച്ചും കീശർക്ഷങ്ങൾ കടിച്ചുമേ, 25

സ്വാദ്ധ്യായശബ്ദം കേൾക്കുന്ന കരപ്പുറമിയന്നുമേ
ആനയും പുലിയും പാമ്പും സേവിപോന്നാകുമാ നദി. 26

അതിൻ വക്കിൽ കാശ്യപനാം ഭഗവാൻ മുനിതന്നുടെ
മഹർഷിശ്രേഷ്ഠൻ വാണീടുമാശ്രമം കണ്ടു മന്നവൻ. 27

ആശ്രമത്തെച്ചുഴന്നാറുമാശ്രമത്തെയുമാ നൃപൻ
കണ്ടിട്ടതിൽ പ്രവേശിച്ചുകൊണ്ടിടാൻ കരുതീടിനാൻ. 28

തുരുത്തെഴും മാലിനിയാം പുഴയാലേ മനോഹരം
നരനാരായണസ്ഥാനം ഗംഗയാലെന്നവണ്ണമേ. 29

മദിച്ചു മയിലാടീടുമാ വനം പൂക്കു മന്നവൻ
അഥ ചൈത്രരഥം പോലുള്ളതിൽ ചെന്നാ നരർഷഭൻ, 30

അതീവ ഗുണമാർന്നേറ്റമനിർദ്ദേശ്യപ്രഭാവനായ്
അരുളിടും കാശ്യപനാം കണ്വനെചെന്നു കാണുവാൻ 31

നിശ്ചയിച്ചാനകുതിര കാലാളുള്ളോരു സേനയെ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/220&oldid=156542" എന്ന താളിൽനിന്ന് ശേഖരിച്ചത്