താൾ:Bhashabharatham Vol1.pdf/289

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

364
സുഹത്രനും സുഹോതാവും സുഹവിസ്സും യജൂസ്സമേ
ഋചീകനും പുഷ്കരിണ്യാം ഭുമന്യവിനു നന്ദനർ; 25

സുഹോത്രനവരിൽ ജ്യേഷ്ഠൻ രാജ്യം പ്രാപിച്ചു പാർത്ഥിവൻ.
രാജസൂയാശ്വമേധാദി യജ്ഞം പലതു ചെയ്തവൻ 26

ആഴിചൂഴുമൊരീയൂഴി സുഹോത്രൻ കാത്തു പാർത്ഥിവൻ
ഗജാശ്വരഥസമ്പൂർണ്ണമായി രത്നം പെരുത്തഹോ! 27

പാരം ഭര*ത്തിനാലന്നു പാരു താഴുന്ന മട്ടിലായ്.
ആന തേർ കുതിരക്കൂട്ടം നാനാ മർത്ത്യരുമൊത്തഹോ! 28

മഹീചക്രം ധർമ്മമോടെ സുഹോത്രൻ കത്തു വാഴവേ,
ചൈത്യയൂപാദി ചിഹ്നങ്ങളൊത്തു മുറ്റും ധരാതലം 29

നിത്യം സമൃദ്ധസസ്യങ്ങളൊത്തു ശോഭിച്ചിതേറ്റവും.
ഐക്ഷ്വാകിതാൻ ജനിപ്പിച്ചൂ സുഹോത്രാൽ മൂന്നു മക്കളെ 30

അജമീഢൻ സുമീഢൻ താൻ പുരുമീഢനുമങ്ങനെ.
അജമീഢൻ ജ്യേഷ്ഠനതിൽ വംശവർദ്ധനനാണവൻ 31
ഭാര്യാത്രയത്തിലുണ്ടാക്കിയാറു മക്കളെയാ നൃപൻ.
ഋഷൻ ധൂമിനി പെററുണ്ടായ് ദുഷ്യന്തപരമേഷ്ഠികൾ 32

നീലിയിൽ കേശനിയിലാജ്ജഹ്‌നു വ്രജനരൂപിണർ
അവ്വണ്ണം സർവ്വപാഞ്ചാലർ ദുഷ്യന്തപരമേഷ്ഠിജർ 33

കശികന്മാർ ജഹ്‌നുവിന്റെ കലജന്മാർ മഹീപതേ!
ഋഷനല്ലോ വ്രജനരൂപിണന്മാർക്കഗ്രജൻ നൃപൻ 34

ഋഷന്നുണ്ടായ് സംവരണൻ ചൊല്ക്കൊള്ളും വംശവർദ്ധനൻ.
ഋഷാത്മജൻ സംവരണനീ ക്ഷോണ ബത കാത്ത നാൾ 35

പ്രജകൾക്കു പെരുത്തുണ്ടായ് നാശമെന്നുണ്ടു കേൾവി മേ.
ഉടഞ്ഞുപോയ് രാഷ്ടമെല്ലാമുടൻ നാനാ ക്ഷയങ്ങളാൽ 36

ക്ഷുത്തു മൃത്യുവനാവൃഷ്ടിയെത്തും വ്യാധിയുമേറ്റഹോ!
ശത്രുസൈന്യം ഭാരതരോടൊത്തു പോർചെയ്തിതപ്പൊഴേ. 37

ചതുരംഗബലംകൊണ്ടീ ക്ഷിതിരംഗം കുലുക്കുവേ
എതിർത്തുചെന്നു പാഞ്ചാല്യൻ കതിർത്തൂഴി ജയിച്ചുടൻ 38

പത്തക്ഷൗഹിണിസൈന്യത്തോടൊത്തു തോല്പിച്ചു ഭൂപനേ.
ഭാര്യയും മക്കളും മന്ത്രിമാരുമിഷ്ടരുമൊത്തുടൻ 39

ഓടിപ്പോയീ സംവരണൻ പേടിപെട്ടവിടുന്നുടൻ.
നദമാം സിന്ധുവിൽ കുജ്ഞാപ്രദേശത്തിലണഞ്ഞവൻ 40

പർവ്വതത്തിന്നടിപ്പാട്ടിൽ പുഴുവക്കത്തമർന്നുതേ
അവിടെദ്ദുർഗ്ഗദേശത്തിൽ പാർത്തു ഭാതരേറനാൾ 41

ഒരായിരത്താണ്ടവിടെയവർ വാണുവരും വിധൗ
ഭാരതാന്തികമുൾപ്പക്കു വസിഷ്ഠഭഗവാൻ മുനി. 42

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/289&oldid=156617" എന്ന താളിൽനിന്ന് ശേഖരിച്ചത്