താൾ:Bhashabharatham Vol1.pdf/362

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ധർമ്മത്തെ മുന്നിലാക്കിക്കൊണ്ടതിനാൽ നീ ശുചിസ്മിതേ!
വൈശമ്പായനൻ പറഞ്ഞു
          ഏവം ഭർത്താവു ചൊന്നപ്പോളാവാമെന്നോതിയായവൾ
          കൂപ്പി പ്രദക്ഷിണംവെച്ചൂ സമ്മതം വാങ്ങിയങ്ങനെ.
       
===123.യുധിഷ്ഠിരഭീമാർജ്ജുനജനനം===

       ധർമ്മരാജാവ്,വായുഭഗവാൻ,ഇന്ദ്രൻ എന്നിവരിൽനിന്ന് കുന്തിക്കു് യഥാക്രമം യുധിഷ്ഠിരൻ,ഭീമസേനൻ,അർജ്ജുനൻ എന്ന മൂന്നു പുത്രന്മാർ ജനിക്കുന്നു.മൂന്നുപേരും ജനിച്ച അവസരത്തിൽ,അവരുടെ മഹത്ത്വത്തെ സൂചിപ്പിക്കത്തക്കവിധം അശരീരോക്തികൾ ഉണ്ടാക്കുന്നു.
<poem>

 വൈശമ്പായനൻ പറഞ്ഞു
     ഓരാണ്ടു ഗർഭം ഗാന്ധാരി ധരിക്കെജ്ജനമേജയ!ആ
    ആഹ്വാനം ചെയ്തിതാക്കുന്തി ഗർഭാർത്ഥം ധർമ്മദേവനെ.
    അവളാദ്ധർമ്മദേവന്നങ്ങുടനേ ബലി നല്ലിനാൾ
    ദുർവ്വാസാവന്നോതിയോരാ മന്ത്രത്തേയും ജപിച്ചുതേ.
    മന്ത്രത്തിന്റെ ബലംകൊണ്ടു വന്നത്തീ ധർമ്മദേവനും
    സൂര്യകാന്തിവിമാനത്താൽ ജപിക്കും കുന്തിയുള്ളിടം.
    ഹസിച്ചുംകൊണ്ടോതി "കുന്തി,യെന്തു നല്ലേണ്ടതിന്നു ഞാൻ?”
    ഹസിക്കിലും കുന്തി ചൊന്നാൾ പുത്രനെത്തരികെന്നതും.
   യോഗമൂർത്തി ധരിച്ചീടും ധർമ്മനോടൊത്തുചേർന്നവൾ
   ഏവർക്കും ഹിതനായ് ത്തീരും പുത്രനേ നേടി സുന്ദരി.
    പകൽ നട്ടച്ചനേരത്തു തിഥി പഞ്ചമിയാംവിധൗ
    പ്രസിദ്ധനായ മകനെ പ്രസവിച്ചിതു കുന്തിതാൻ:
   ആപ്പുത്രനുണ്ടായളവിലശരീരോക്തി കേട്ടുതേ:
   'ഇവൻ ധർമ്മിഷ്ഠരിൽ ശ്രേഷ്ഠനായിത്തീരും നരോത്തമൻ
    വിക്രാന്തിമാൻ സത്യവാദിയൂഴിക്കീശ്വരനായ് വരും.
    യുധിഷ്ഠിരാഖ്യനായീടും പാണ്ഡുവിൻ പ്രഥമാത്മജൻ
    മുപ്പാരിലും പുകളെഴും നൽപൃത്ഥ്വീശ്വരനായ് വരും'
    കീർത്തിപ്രതാപങ്ങളൊടും വൃത്തി നന്നായെഴുന്നവൻ
    ആദ്ധർമ്മാത്മജനേ നേടിപ്പാണ്ഡു പിന്നെയുമോതിനാൻ:
    “ബലം ക്ഷത്രഹിതം നേടൂ ബലമുള്ളൊരു പുത്രനെ.”
    ഭർത്താവേവം ചൊന്നളവങ്ങാഹ്വനംചെയ്തു വായുവെ.
    മൃഗത്തിൽക്കയറീട്ടെത്തിയപ്പോൾ വായു മഹാബലൻ.
    " കുന്തി,യെന്തു തരേണ്ടൂ ഞാനുള്ളിലുള്ളതു ചൊല്കെടോ."
   ലജ്ജാസ്മിതത്തോടുമവൾ ചൊന്നാൾ "തരിക മാരുത!

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/362&oldid=156699" എന്ന താളിൽനിന്ന് ശേഖരിച്ചത്