താൾ:Bhashabharatham Vol1.pdf/307

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

382
ഭരതാധീശനെസ്സ്വന്തം നാഥനെന്നോർത്തു പാർത്തിവർ. 8

ശക്രവീര്യൻ കീർത്തിശാലിയാ ക്ഷമാപതി കാത്തനാൾ
യജ്ഞദാനക്രിയാശീലരായിപ്പാർത്തിതു പാർത്ഥിവർ. 9

അന്നു ശാന്തനു മുൻപിട്ട മന്നോർ നാടു ഭരിക്കവേ
സർവ്വജാതിക്കാർക്കുമേറ്റം ചൊവ്വായ് ധർമ്മം നടന്നുതേ. 10

ബ്രഹ്മാനുവ്രതമായ് ക്ഷത്രം ക്ഷത്രാനുവ്രതർ വൈശ്യരും
ബ്രഹ്മക്ഷത്രാനുരക്തന്മാർ ശൂദ്രർ സേവിച്ചു വൈശ്യരെ. 11

കരുപത്തനമായീടും ഹാസ്തിനാപരി വാണവൻ
ആഴിചൂഴെയെഴുന്നോരിയൂഴി പാലിച്ചിരൂവിപൻ. 12

ഇന്ദ്രതുല്യനവൻ സത്യസന്ധൻ ധർമ്മജ്ഞനുത്തമൻ
ദാനധർമ്മതപോയോഗാൽത്താനതി ശ്രീ വിളങ്ങിനാൻ 13

രാഗദ്വേഷങ്ങൾ കൂടാത്തോനാകുമാ പ്രിയദർശനൻ
തേജസ്സിലർക്കസദൃശൻ വായുതുല്യൻ ജവത്തിലും. 14

കോപത്തിലന്തകനിഭൻ ക്ഷമയിൽ ക്ഷമയൊത്തവൻ
ഗോവരാഹാദിവധവും മൃഗപക്ഷിവിഘാതവും 15

പരം ശാന്തനു കാക്കുമ്പോൾ പാരിലില്ലാ വൃഥാവലേ.
ബ്രഹ്മധർമ്മംപൂണ്ട രാജ്യത്തമ്മഹാനായ ശാന്തനു 16

സമം കാത്തൂ ഭൂതജാലം കാമക്രോധവിവർജ്ജിതൻ.
ദേവർഷിപിതൃയജ്ഞങ്ങളാവതും ചെയ്തു ഭൂമിയിൽ 17

അധർമ്മമായ് പ്രാണിഹിംസ നടന്നീലന്നു ലേശവും.
സുഖമറ്റും നാഥനെന്ന്യേ മാഴ്കും തിര്യക്കൾക്കുമേ 18

ക്ഷിതീശൻ സർവ്വഭൂതേശൻ പിതാവായ്ത്തീർന്നിതേവനും.
കുരുരാജൻ രാജരാജനായവൻ വാണിടുമ്പൊഴെ 19

വാക്കാശ്രയിച്ചൂ സത്യത്തെയുൾക്കാമ്പോ ധർമ്മമൊന്നിനെ.
പതിനാറും വർഷമെട്ടുമതിന്മട്ടെട്ടു വേറയും 20

സ്രീരതിപ്രീതിയെ വിട്ടു ചരിച്ചൂ കാട്ടിലാ നൃപൻ
ആ രൂപമാസ്സമാചാരമാ നടപ്പാപ്പഠിപ്പുമായ് 21

അവന്റെ പുത്രൻ ഗാംഗേയൻ വാണൂ ദേവവ്രതൻ വസു,
പാർത്ഥിവം ദിവ്യമെന്നുള്ള ശാസ്രാസ്രങ്ങളിൽ നിഷ്ഠിതൻ 22

മഹാബലൻ മഹാവീര്യൻ മഹാസത്വൻ മഹാരഥൻ
ഒരിക്കൽ ശാന്തനുനൃപവരിഷ്ഠൻ വേട്ടചെയ്തനാൾ 23

കണ്ടു വെള്ളം കുറഞ്ഞീടുംവണ്ണമേ ഹന്ത! ഗംഗയേ.
ചിന്തിച്ചിതേവം കണ്ടിട്ടാശ്ശാന്തനു ക്ഷിതിപർഷഭൻ; 24

'എന്തിന്നീ നദി മുന്മട്ടായയേന്തിക്കൊണ്ടൊഴുകാത്തതും?'
പിന്നെ മൂലം തിരഞ്ഞിട്ടു ചെന്നു കണ്ടു മഹാമതി 25
വളർന്നു ദേവോപമനായഴകേറും കുമാരനെ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/307&oldid=156638" എന്ന താളിൽനിന്ന് ശേഖരിച്ചത്