Jump to content

ഭാഷാഭാരതം/ആദിപർവ്വം/അംശാവതരണപർവ്വം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഭാഷാഭാരതം
രചന:കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
അംശാവതരണപൎവ്വം

[ 252 ]

അംശാവതരണപർവ്വം

[തിരുത്തുക]

59. കഥാനുബന്ധം

[തിരുത്തുക]

വ്യാസൻ നിർമ്മിച്ച കഥകളുടെ കൂട്ടത്തിൽ പ്രാധാന്യമർഹിക്കുന്ന മഹാഭാരതകഥ പറഞ്ഞുകേട്ടാൽ കൊള്ളാമെന്നു ശൗനകൻ ആവശ്യപ്പെട്ടതനുസരിച്ചു് സൂതൻ ആ കഥ പറയാനാരംഭിക്കുന്നു.

ശൗനകൻ പറഞ്ഞു
ഭ്രുഗുവംശംമുതൽക്കല്ലോ ഹാ! കഥിച്ചതു സൂത, നീ
ആഖ്യാമെല്ലാമതനാലേറ്റം സന്തോഷമുണ്ടു മേ. 1

സൂതനന്ദന,നിന്നോടുണ്ടോതുന്നേൻ വീണ്ടുമൊന്നു ഞാൻ
വ്യസപ്രസക്തകഥകളോതുകെന്നോടുതാനിനി. 2

അപാരമാം സർപ്പസത്രമതിൻ കർമ്മാന്തരങ്ങളിൽ
മഹാന്മാരാം സദസ്യന്മാർക്കമ്മട്ടുള്ളദ്ധ്വാരാന്തരേ 3

ഏതെല്ലാം കഥയുണ്ടായിതേതെല്ലാം വിഷയങ്ങളിൽ?
നീതന്നെ ചൊല്ലിക്കേൾക്കണം സൂത, ഞങ്ങളടോതെടോ.

സൂതൻ പറഞ്ഞു
വേദോക്തകഥയോരോന്നങ്ങോതീ കർമ്മാന്തരേ ദ്വിജൻ
വ്യാസൻ കൽപ്പിച്ചു ചൊല്ലിച്ചൂ മഹാഭാരതസൽക്കഥ. 5

ശൗനകൻ പറഞ്ഞു
മഹാഭാരതമാഖ്യാനം പാണ്ഡവർക്കു യശസ്കരം
ജനമേജയചോദ്യത്താൽ കൃഷ്ണദ്വൈപായനൻ തദാ 6

കർമ്മാന്തരങ്ങളിൽ കേൾപ്പിച്ചില്ലയോ വിധിയാംവിധം
പുണ്യമുള്ളാക്കഥയെനികിങ്ങു കേൾപ്പതിനാഗ് 7

തത്ത്വവിത്താ മാമുനിതൻ ചിത്താബ്ലിയിലുദിച്ചിതായ്
രത്നരാമാക്കഥ ബുധരത്നമേ, ചൊല്ക കൗതുകം.8

സൂതൻ പറഞ്ഞു
ഹന്ത! ഞാൻ പറയുന്നുണ്ടീ വൻത്തരം കഥയുത്തമം
കൃഷ്ണദ്വൈപായനമതം മഹാഭാരതമാദ്യമേ. 9

കേട്ടാലും വിസ്തരിച്ചെല്ലാം സ്പഷ്ടം ചൊൽവാൻ ദ്വിജോത്തമ!
ഇതു ചൊൽവാനുണ്ടെനിക്കുമതുലോൽസാഹമേറ്റവും. 10

[ 253 ]

60. ഭാരതകഥാവതരണം

[തിരുത്തുക]

ജനമേജയൻ സർപ്പസത്രം ആരംഭിക്കാൻപോകുന്നു എന്നു കേട്ടു് വ്യാസൻ അവിടെ എത്തുന്നു. മഹർ‍ഷിയെ വേണ്ടപോലെ സ്വീകരിച്ചു സൽക്കരിച്ച ജനമേജയൻ തന്റെ പൂർവ്വികന്മാരുടെ വൃത്താന്തം പറഞ്ഞുകേട്ടാൽക്കൊള്ളാമെന്നു് വ്യാസനോടപേക്ഷിക്കുന്നു.ആ കഥ വിസ്തരിച്ചു പറഞ്ഞുകേൾപ്പിക്കാൻ വ്യാസൻ തന്റെ ശിഷ്യനായ വൈശമ്പായനോടാവശ്യപ്പെടുന്നു.

സൂതൻ പറഞ്ഞു
 സർപ്പസത്രത്തിന്നു ജനമേജയൻ ദീക്ഷപൂണ്ടതായ്
കേട്ടിട്ടങ്ങോട്ടെ‍ഴുന്നെള്ളീ കൃഷ്ണദ്വൈപായനൻ മുനി. 1

കാളിന്ദീദ്വീപിൽവെച്ചിട്ടാശക്തിപുത്രപരാശാൽ
കാളികന്യക പെറ്റോനാം പാണ്ഡവർക്കു പിതാമഹൻ, 2

ജനിച്ചിങ്ങിഷ്ടമാമ്മട്ടു തനിച്ചംഗം വളർത്തവൻ
വേദവേദാംഗേതിഹാസവേദവിത്തായ് പുകഴ്ന്നവൻ,

തപസ്സു വേദാദ്യായനമുപവാസവ്രതാദികൾ
സന്താനം യജ്ഞമിവകൊണ്ടെത്താത്തസ്സത്തറിഞ്ഞവൻ, 4

വേദവിത്തമനൊന്നായ വേദം നാലായ് പകർത്തവൻ
പരാപരജ്ഞൻ ബ്രഹ്മർഷി കവി സത്യവ്രതൻ ശുചി, 5
ധൃതരാഷ്ട്രൻ പാണ്ഡു പിന്നെ വിദുരൻ മൂന്നു മകളെ
ഉണ്ടാക്കിശ്ശന്തനുകുലം വളർത്താപുണ്യകീർത്തിമാൻ. 6

വേദവേദാംഗവിജ്ഞാനമേന്തും ശിഷ്യരോടൊത്തുടൻ
ജനമേജയരാജേർഷിസദസ്സിൽ ചെന്നു കേറിനാൻ. 7
നാനാ സദസ്യർ ചുഴലും ജനമേജയരാജനെ
കണ്ടാനവിടെവാനോരൊത്തണ്ടർകോനെന്നവണ്ണമേ. 8

നാനാ ജനപദാദ്ധ്യക്ഷരാകും മൂർദ്ധാഭിഷിക്തരും
ബ്രഹ്മകല്പർ മഖജ്ഞന്മാരൃത്വിക്കുകളുമൊത്തഹോ! 9

‍ജനമേജയരാജർഷി മുനി വന്ന‍തു കണ്ടുടൻ
എതിരേറ്റൂ കൂട്ടരൊത്തു മുദിതൻ ഭരതോത്തമൻ. 10

പൊൻമയം പീഠമാസ്സഭ്യസമ്മതാലാ മുനിക്കുടൻ
ബ്രഹസ്പതിന്ദ്രനാമട്ടേകീ മന്നവനാസനം. 11

ദേവർഷിപൂജ്യൻ മുനിയങ്ങെഴുന്നള്ളിയിരിക്കവേ
ശാസ്രുപ്രകാരം പൂജിച്ചൂ പാർത്തിവപ്ര‍വരൻ പരം. 12

പാദ്യമാചമവനീയം ഗോവർഗ്ഘ്യമെല്ലാം മുറയ്ക്കുതാൻ
പിതാമഹൻ പൂജ്യതമൻ ക്രഷ്ണ*ന്നായേകി മന്നവൻരഹ

കീർത്തിയുള്ളീയഹിളെക്കീർത്തിച്ചേൻ ഞാൻ ദ്വിജോത്തമ!
പ്രധാനമാത്രം ബാഹുല്യാലോതിയില്ലേവരേയുമേ.

ഇവർ തൻ മക്കളും പിന്നെയവരക്കുണ്ടായ മക്കളും . 13

 
 ആപ്പൂജ പാണ്ഡവജനമേജയൻ ചെയ്തതേറ്റടൻ
ഗോവിനെക്കൈക്കൊണ്ടു നന്ദിഭാവം പൂണ്ടു മുനീശ്വൻ 14

[ 254 ]

പ്രീതിയാൽ സൽക്കരിത‌ച്ചേവം പിതാമഹനെയാ ന്രപൻ
അടുക്കൽ വാണു ചോദിച്ചാനടുക്കോടുമനാമയം. 15

ഭഗവാനവനെപ്പാർത്തു കുശലം ചൊല്ലിവെച്ചുടൻ
സദസ്യപൂജയും കൈക്കണ്ടാദരിച്ചൂ സദസ്യരെ. 16

പിന്നസ്സദസ്യരോടൊത്ത മന്നവൻ ജനമേജയൻ
കൈ കൂപ്പി നിന്നുചോദിച്ചിതാ ദ്വിജശ്രേഷ്ഠനോടഹോ . 17


ജനമേജയൻ പറഞ്ഞു
കുരുപാണ്ഡവവ്രത്താന്തം പ്രത്യക്ഷം കണ്ടവൻ ഭവാൻ
അവർവ്രത്തം ഭവാൻ ചൊല്ലിക്കേൾപ്പാനുണ്ടിവനാഗ്രഹം. 18

അക്ലിഷ്ടകർമ്മാക്കള*വർക്കാച്ഛിദ്രംവന്നതെങ്ങനെ?
സർവ്വനാശനമാ യുദ്ധം സംഭവിച്ചതുമെങ്ങനെ? 19

പ്രപിതാമഹരെല്ലാർക്കും ദൈവം ബുദ്ധി മറിക്കയാൽ
ഉണ്ടായ കഥയൊക്കേയും ചൊല്ലിക്കേൾക്കേണമേ ദ്വിജ! 20

സൂതൻ പറ‍ഞ്ഞു
എന്നവൻ ചോദ്യമായപ്പോൾ ക്രഷ്ണദ്വൈപായനൻ മുദാ
കല്പിച്ചു പാർശ്വഗൻ ശിഷ്യൻ വൈശമ്പായനനോടുടൻ. 21

വ്യസൻ പറഞ്ഞു
കുരുക്കളും പാണ്ഡവരും പരം ഛിദ്രിച്ച മുൻ കഥ
ഉരച്ചുകേൾഇവനൊടങ്ങറിവുള്ളവനല്ലയോ? 22

ഗുരു കല്പിച്ചു കേട്ടപ്പോളറിവുള്ളാ ദ്വിജർഷഭൻ
ഓതിയെല്ലാം വിസ്തരിച്ചീയിതിഹാസം പുരതനം. 23

രാജാവും സഭ്യരും മറ്റു രാജാക്കളുമിരിക്കവേ
കുരുപാണ്ഡവർകൾക്കൊത്താച്ഛിദ്രവും സർവ്വനാശവും. 24

60. ഭാരതകഥയുടെ രത്നച്ചുരുക്കം

[തിരുത്തുക]

ചൂതുകളിനിമിത്തമുണ്ടായ അന്തഃഛിദ്രം, അരക്കില്ലത്തനു തീവെച്ചതു്, ധ്രതരാഷ്ട്രർ പാണ്ഡവൻമാരെ വാരണാവതത്തിൽ മാറ്റിപ്പാർപ്പിച്ചതു് എന്നു തുടങ്ങി ഭാരതയുദ്ധംവരെയുള്ള കഥ വളരെച്ചുരുക്കി വൈശമ്പായനൻ ജനമേയജാതികളെ പറ‍ഞ്ഞുകേൾപ്പിക്കുന്നു.

വൈശമ്പായനൻ പറഞ്ഞു
ഗുരുവിന്നാദ്യമേ കൂപ്പി മനോബുദ്ധിസമാധിയായാൽ
സർവ്വദ്വിജരേയും മറ്റു പൂജ്യരേയും വണങ്ങി ഞാൻ, 1

സർവ്വപൂജിതനായ് ബുദ്ധിമാനായ മുനിമുഖ്യനായ്
മഹാനാമീ വ്യാസരുടെ മതമെല്ലാമുരയ്ക്കുവൻ. 2
ഇതിങ്ങുകേൾക്കുവാൻ ഭൂപ, മതിയാം പാത്രമാണുനീ

[ 255 ]

ഉത്സാഹം മേ ഗുരുമുഖാഭ്യുത്ഥ ഭാരതമോതുവാൻ. 3

കേൾക്ക രാജൻ, രാജ്യമൂലം കരുപാണ്ഢവർതങ്ങളിൽ
ചൂതാൽ ഛിദ്രം വന്നതുമാ വനവാസം കഴിച്ചതും, 4

പാരാകേ മുടിയുമ്മാറു പോരാടാനിടവന്നതും,
ചോദിക്കുന്ന ഭവാനോടിങ്ങോതിടാം ഭതർഷഭ! 5

അച്ഛൻ മരിച്ചിട്ടാ വീരരണ്യാൽസ്വഗൃഹത്തുതാൻ
വേദത്തിലും വില്ലിലുമാ വൈദഗ്ദ്ധ്യം നേടിനാനുടൻ. 6

ആപ്പാണ്ഢവന്മാർക്കു സത്ത്വം വീര്യമോജസ്സു രഞ്ജന
പരം ശ്രീ കീർത്തിയും കണ്ടാക്കരുക്കൾക്കേറെയീർഷ്യയായ്. 7

പിന്നെ ദുര്യോധനൻ ക്രൂരൻ കർണ്ണൻ ശകുനിയെന്നിവർ
പല കയ്യും നോക്കിയവർ തുലഞ്ഞങ്ങകലുംവിധം. 8

ഖലൻ ദുര്യോധനനുടൻ കുലിംഗഖഗരീതിയിൽ
രാജ്യലോഭാൽ പാണ്ഢവരെ ദ്രോഹിച്ചു പലമട്ടിലും. 9

വിഷം കൊടുത്തു ഭീമന്നാ വിഷമൻധൃതരാഷ്ടജൻ
വൃകോദരനതും ഹന്ത! ദഹിച്ചൂ ചോറിനൊപ്പമേ. 10

പ്രമാണകോടിയിൽ സുപ്തനാമാ മാരുതപുത്രനെ
കെട്ടിഗ്ഗംഗാജാലേ താഴ്ത്തിവിട്ടവൻപൂരമെത്തിനാൻ. 11

ഉണർന്നളവു കൗന്തേയൻ ക്ഷണം കെട്ടു വിടുർത്തവൻ
കേടകന്നേററു കയ്യൂക്കു കൂടും ഭീമൻ ഗതവ്യഥൻ. 12

ഉറങ്ങുമ്പോൾ കൃഷ്ണസർപ്പങ്ങളാലംഗങ്ങൾ തോറുമേ
കടിപ്പിച്ചിട്ടുമാ വീരൻ മുടിഞ്ഞീലരിമർദ്ദനൻ. 13

ഇപ്രകാരമവർക്കോരോ വിപ്രകാരത്തിലൊക്കെയും
മോക്ഷപ്രതിവിധാനങ്ങൾ നോക്കീവിദുരർ ബുദ്ധിമാൻ. 14

ദേവലോകത്തെഴും ശക്രൻ ജീവജാലത്തിനാംവിധം
വിദുരൻ പാണ്ഡവർക്കെന്നും മുതിർന്നൂ സുഖമേകുവാൻ. 15

ഒളിവായുമുപായങ്ങൾ വെളിവായുമെടുക്കിലും
ദൈവഭാവി തുണപ്പോരെക്കൊൽവാൻ പറ്റീലവർക്കതിൽ. 16

കർണ്ണദുശ്ശാസനാദ്യന്മാർ ചേർന്നു മന്ത്രിച്ചു കൗരവൻ
ധൃതരാഷ്ട്രാനുമതിയോടരക്കില്ലം ചമച്ചുതേ. 17

സുതപ്രീതിക്കാംബികേയൻ ധൃരാഷ്ട്രമഹീശ്വരൻ
ആപ്പാണ്ഡവന്മാരെ മാറ്റിപ്പാർപ്പിച്ചൂ രാജ്യമൊക്കുവാൻ. 18

അവരാ ഹസ്തിനപുരം കൈവിച്ചൊപ്പമിറങ്ങിനാൻ

[ 256 ]


പുറപ്പെടുമ്പോൾ വിദുരൻ പരം മന്ത്രം നടത്തിനാൻ, 19

അരക്കില്ലം വിട്ടു രാത്രിയരണ്യം കേറിടുംവിധം.
വാരണാവതമുൾപ്പുക്കാ വീരർ കൗന്തേയരേവരും 20

നന്മയോടവിടെപാർത്തിതമ്മയോടൊത്തു കേവലം.
ധൃതരഷ്ട്രാജ്ഞ കൈക്കൊണ്ടാജ്ജതുഗേഹത്തിലങ്ങനെ `21

പുരോചനന്റെമേൽ കൺവെച്ചൊരാണ്ടവരതന്ദ്രിതം,
പരമാ വിദുരൻ ചൊല്ലാൽ തുരങ്കം പണിയിച്ചവർ 22

അരക്കില്ലം ചുട്ടു പിന്നെപ്പുരോചനനെ വെന്തുടൻ,
പേടിച്ചോടിപ്പോന്നിതമ്മയോടും കാനനമായവർ. 23

അക്കാട്ടരുവിയിൽ കണ്ടു രക്ഷസാകും ഹിഡിംബനെ
അവനെകൊന്നുടൻതന്നെയവിടുന്നറിവിൻ ഭയാൽ 24

രാത്രിയോടിപ്പോന്നു ധാർത്തരാഷ്ടനിൽ ശങ്കപൂണ്ടഹോ!
ഹിഡിംബിയെ വേട്ടു ഭീമനതിലുണ്ടായ് ഘടോൽക്കചൻ. 25

ഏകചക്രയ്ക്കകം പുക്കാപ്പാണ്ഡവന്മാർ വ്രതസ്തരായ്
വേദാദ്ധ്യയനവും ചെയ്തു ബ്രഹ്മചര്യത്തിൽ മേവിനാർ. 26

അവരമ്മയൊടുംകൂടി ബ്രഹ്മണാലയയേ
ഏകചക്രയിൽ വീരന്മാരൊളിവിൽ പാർത്തിതൊട്ടുനാൾ. 27

വൃകോദരൻ ക്ഷുത്തു കൂടും ബകനാം പുരുഷാദനേ
കണ്ടെതിർതാനങ്ങുവച്ചൂക്കാണ്ട ഭീമൻ ബലിഷ്ഠനെ. 28

അവനേയുനരവ്യാഘ്രൻ കൈവീര്യംകൊണ്ടു പാണ്ഡവൻ
ഉടൻ വധിച്ചു നാട്ടാർക്കു കടുത്തു പരിസ്വാന്തനം. 29

പിന്നെക്കേട്ടിതു പാഞ്ചാംതന്നിൽ കൃ‌ഷ്ണാസ്വയംവരം
ഉടൻ കേട്ടങ്ങു പൊയ്‌ക്കൊണ്ടാർ നേടിനാരാവളയുമേ. 30

അങ്ങ ദ്രൗപദിയെക്കൈക്കൊണ്ടാണ്ടു വാണരിഘാതികൾ
അറിയേ ഹസ്തിനപുരേ തിരിയേ വന്നുകൂടിനാർ. 31

ധൃതരാഷ്ട്രക്ഷിതിപനുമവരോടോതി ഭീഷ്മരും:
“അല്ലേ ഭ്രാതൃസ്പർദ്ധ നിങ്ങൾക്കില്ലെന്നാവാക്കുവതങ്ങെനെ? 32

നിങ്ങൾക്കു ഖാണ്ഢവപ്രസ്ഥമങ്ങു പാർപ്പോപ്പു ഞങ്ങളോ
അതിനാൽ നല്ല നാട്ടാരുമതിവിസ്തീർണ്ണമാർഗ്ഗവും 33

ഒക്കുന്ന ഖാണ്ഢവപ്രസ്ഥം പുക്കു വാഴ്വിൻ വിമത്സരം. ”
അവർചൊല്ലാലങ്ങു പുക്കാരവരിഷ്ടജനത്തോടും 34

ഖാണ്ഡവപ്രസ്തപുരിയിൽ ധാന്യരത്നസമന്വിതം.
പാർത്ഥന്മാരവിടെപ്പിന്നെപ്പാർത്ഥാർ വളരെ വത്സരം 35

[ 257 ]

ശസ്ത്രപ്രതാപൽ നൃപരെത്തത്ര പാട്ടിൽ വരുത്തുവോർ.
സത്യധർമ്മപരന്മാരായ് നിത്യം നിഷ്ഠയിൽ വാഴുവോർ 36

അപ്രമാദോദ്യമക്ഷാന്ത്യാ ക്ഷിപ്രം വൈരിപ്രതാപികൾ.
കിഴക്കൻദിക്കു മുഴുവൻ കീഴടക്കി വൃകോദരൻ, 3

വടക്കു പാർത്ഥൻ, നകുലൻ പടിഞ്ഞാറുമതേവിധം
സഹദേവൻ പരം തെക്കും സഹസാ വെന്നു വീര്യവാൻ 38

ഈവണ്ണമൂഴി മുഴുവനിവർ തൻ കീഴടക്കിനാർ.
ഐവരർക്കാഭരിവരും കേവലാർക്കനുമിങ്ങനെ 39

ആറർക്കനുള്ളമ‍ട്ടായീ പാരാപ്പാണ്ഡവവീരരാൽ.
പിന്നെയങ്ങൊരു കാര്യത്താൽ മന്നവർ ധർമ്മനന്ദനൻ 40

തീർത്ഥയാത്രയ്ക്കയച്ചൂ സൽപ്രാർത്ഥ്യസത്യപരാക്രമൻ,
പ്രണനെക്കാൾ പ്രിയപ്പെട്ടുകാണും സഗർഭ്യനായി 41

ദിവ്യസ്ഥിരഗുണംകോലും സവ്യസാചിയെയായവൻ.
പരം തീർത്ഥാടനം ചെയ്തിതൊരൊണ്ടുമൊരുമാസവും 42

ഒരിക്കൽ ദ്വാരകയിലാ ഹരിപാർശ്വമണഞ്ഞവൻ.
അർജ്ജുനൻ ഭാര്യയായ് നേടിയബ്ജസന്നിഭനേത്രയായ് 43

തത്ര കൃഷ്ണന്നനുജയാം ഭദ്രവാണി സുഭദ്രയെ.
ശചിയിന്ദ്രനൊടും ലക്ഷ്മിയുപേന്ദ്രനൊടുമാംവിധം 44

സുഭദ്രയർജ്ജുനനൊടും ശുഭാനന്ദമിണങ്ങിനാൾ.
തർപ്പിച്ചൂ ഖാണ്ഡവംകൊണ്ടിട്ടാപ്പാർത്ഥൻ ഹവ്യവാഹനെ 45

അർജ്ജുനൻ കൃഷ്ണനോടൊത്തു സജ്ജനായ് നൃപസത്തമ!
കൃഷ്ണനോടൊത്തുള്ളർജ്ജുനനും കഷ്ണമുണ്ടായതില്ലതിൽ 46

ശത്രുനാശത്തിലുത്സാഹമൊത്ത വിഷ്ണുവിനാംവിധം.
അഗ്നിയർജ്ജുനനന്നേകീ ഗാണ്ഡീവം ദിവ്യചാപവും 47

അമ്പടുങ്ങാത്തൂണികളും കപിദ്ധ്വജരഥത്തെയും.
ബീഭത്സുമയനേയന്നാ ക്ഷോഭത്തിൽ കാത്ത കാരണാൽ 48

ദിവ്യരത്നാന്വിതസഭ ദിവ്യൻ തീർത്തേകിനാനവൻ;
അതിൽ ദുര്യോധനൻ മന്ദനതിലോഭമിയന്നുതേ. 49

പിന്നെച്ചൂതിൽ ശകുനിയാൽ വെന്നു ധർമ്മതനൂജനെ
കാടു വാഴിച്ചിതേഴാണ്ടു കൂടുമയ്യാണ്ടുമങ്ങനെ. 50

നാട്ടിലജ്ഞാതവാസംതാൻ പതിമ്മൂന്നാമതാണ്ടുമേ
പതിനാലാമാണ്ടു തന്റെ മുതൽ ചോദിച്ചിടുമ്പോഴും, 51

പാണ്ഡാവർക്കതു കിട്ടീലാ പിന്നെപ്പോരിട്ടു നിഷ്ഠുരം
മന്നോർകുലം മുടിച്ചിട്ടു ദുര്യേധനവധത്തൊടും 52

[ 258 ]

മിക്കപേരും ചത്ത രാജ്യം കൈക്കൊണ്ടാർ പാണ്ഡുനന്ദനർ.
ശ്ലാഘ്യന്മാരാമവർക്കുള്ളോരാക്കഥക്രമമിങ്ങനെ
അന്തച്ഛിദ്രം രാജ്യനാശം ജയവും വിജയപ്രിയ! 53

62 മഹാഭാരതപ്രശംസ

[തിരുത്തുക]

മഹാശക്തന്മാരും ബുദ്ധിമാന്മാരും ആയ പാണ്ഡവന്മാർ അത്രയധികം കഷ്ടപ്പാടുകൾ അനുഭവിക്കാൻ ഇടയായതെങ്ങനെയാണെന്നും മറ്റും വിസ്തരിച്ചു പറയണമെന്നു ജനമേജയൻ ആവശ്യപ്പെട്ടപ്പോൾ, കഥയിൽ പ്രവേശരക്കുന്നതിന്റെ പ്രാരംഭമായി വൈശമ്പായനൻ മഹാഭാരതകഥയുടെ മാഹാത്മ്യം പ്രകീർത്തിക്കുന്നു.

ജനമേജയൻ പറ‍ഞ്ഞു
പറഞ്ഞിതു ഭവാനേറ്റം ചുരുക്കി ദ്വിജസത്തമ!
കൗരവന്മാർകഥ മഹാഭാരതം പെരുത്തമം. 1

പറഞ്ഞാലും വിചിത്രാർത്ഥം നിറഞ്ഞോലുന്നൊരീക്കഥ
വിസ്തരിച്ചിതു കേൾപ്പാനുണ്ടെത്രയോ മമ കൗതുകം. 2

പൂജ്യനങ്ങിതു വിസ്താരപ്രാജ്യമായരുളേണമേ
തൃപ്തിയാകുന്നീല പൂർവ്വവൃത്തം കേട്ടതുമേ മമ. 3

ചെറുതാകില്ലിതിന്മൂലം പുരുധർമ്മിഷ്ഠർ പാണ്ഡവർ
കൊന്നാരവദ്ധ്യരേ ലോകരെന്നാൽ വാഴ്ത്തുന്നിതായതും. 4

കുറ്റമറ്റൊരു കൗന്തേയരേറ്റവും ശക്തരെങ്കിലും
ദുഷ്ടവൈരികൃതം കഷ്ടാരിഷ്ടമെന്തേ സഹിക്കുവാൻ? 5

പതിനായിരമാനയ്ക്കുമെതിർശക്തൻ വൃകോദരൻ
പൊറുത്തതെങ്ങനെയരിപരിക്ലേശം* ദ്വിജോത്തമ? 6

ദുഷ്ടർ ദു:ഖപ്പെടുത്തീട്ടും ശിഷ്ടയാം സതി പാർഷതി
കടുനോട്ടത്തിലന്നെന്തേ ചൂടാഞ്ഞു ധാർത്തരാഷ്ട്രരെ? 7

ദ്യൂതവ്യസനിയെക്കുന്തീപുത്രർ മാദ്രികുമാരരും
ദുഷ്ടബാധ പൊറുത്തന്നു പിൻതുടർന്നതുമെങ്ങനെ? 8

ധർമ്മഭൃൽപ്രവരൻ സാക്ഷാൽ ധർമ്മജൻ ധർമ്മവിത്തമൻ
സഹിച്ചതെങ്ങനെയനർഹനീ ക്ലേശം യുധിഷ്ഠരൻ? 9

പിന്നെപ്പെരുമ്പടയെയാപ്പാണ്ഡവൻ കൃഷ്ണസാരഥി
ധനഞ്ജൻ ബാണമെയ്തു തനിയേ കൊന്നതെങ്ങനെ? 10

ഇതെല്ലാമെന്നോടോതേണം നടന്നപടി മാമുനേ!
ആ മഹാരഥരെന്തെല്ലാമന്നന്നേ ചെയ്തുവെന്നതും. 11

വൈശമ്പായനൻ പറഞ്ഞു
മഹാരാജാ, മനംവെയ്ക്ക മഹത്താമീയനുക്രമം

[ 259 ]

കൃഷ്ണദ്വൈപായനൻ ചൊന്ന പുണ്യാഖ്യാനേ കഥിപ്പതും. 12

സർവ്വപൂജിതനായോരു മഹാത്മമുനിമുഖ്യനായി
തേജസ്സേറും വ്യാസരുടെ മതമെല്ലാമുരയ്ക്കുവാൻ. 13

ഇതേ നൂറായിയിരം ശ്ലോകമതിപുണ്യകഥാശ്രയം
അതിശക്തൻ സത്യവതീസുതനാം മുനിയോതിനാൻ. 14

ഇതു കേൾപ്പിക്കുമവനുനിതു കേൾക്കും മനുഷ്യരും
ബ്രഹ്മലോകം പുക്കു ദേവസമ്മിതത്ത്വ മണഞ്ഞിടും. 15

ഇതു വേദങ്ങളെപ്പോലെ പവിത്രം പരമുത്തമം
ശ്രാവ്യങ്ങളിൽ ശ്രേഷ്ഠമിതു പുരാണമൃഷിശീലിതം. 16

അർത്ഥവും കാമവും നന്നായ് പേർത്തുമോതുന്നതുണ്ടിതിൽ
പുണ്യേതിഹാസഗ്രന്ഥത്തിൽപ്പിന്നെ നൈഷ്ഠികബുദ്ധിയും.

അക്ഷുദ്രരായാസ്തികരായ് സത്യമേറുമുദാരരെ
ഇക്കൃഷ്മവേദം കേൾപ്പിപ്പോർക്കൊക്കുമർത്ഥാപ്തിയേറ്റവും; 18

ഭ്രൂണഹത്യയിലുണ്ടായ പാപം വിട്ടൊഴിയും ദൃഢം.
നല്ലൊരീയിതിഹാസത്തെക്കേട്ടാൽ ക്രൂരമനുഷ്യനും 19

രാഹു വിട്ട ശശിപ്രയം പാപം വിട്ടു തെളിഞ്ഞിടും.
ഇതിഹാസം ജയാഖ്യാനമിതു കേൾപ്പൂ ജയോദ്യതൻ 20

അടക്കം ഭൂമിയാബ് ഭൂപൻ മടക്കും മറുമന്നരെ.
ഇതു മുഖ്യം പുംസവനമിതോ സ്വസ്ത്യയനം പരം 21

മഹിഷീയുവരാജാക്കൾ ബഹുപാടിതു കേൾക്കണം.
വീരപുത്രനെയും രാജ്യംപേറും പുത്രിയേയും പെറും 22

ധർമ്മശാസ്രും പുണ്യമിതീയിതു നല്ലർത്ഥശാസ്രുമാം.
മോക്ഷശാസ്രുമിതെന്നത്രേ വ്യാസമാമുനി ചൊന്നതും 23

ഇതിന്നു ചൊല്ലിപ്പോരുന്നിതിതു കേട്ടീടുമേ ചിലർ.
പുത്രർക്കും കേൾക്കുവാൻ മോഹമൊത്ത ഭൃത്ത്യർക്കുമങ്ങനെ 24

ശരീരംകൊണ്ടുമേ വാക്കുകൊണ്ടുമുൾക്കാമ്പുകൊണ്ടുമേ,
ചെയ്ത പാപം തീരുമെല്ലാമിതു കേൾക്കും നരന്നുടൻ. 25

ഭാരതന്മാർമഹാജന്മം നിരസൂയം ശ്രവിക്കുകിൽ
വ്യാധിഭീതിയവന്നില്ലാ, പരലോകാർത്തിയെങ്ങഹോ! 26

ധർമ്മ്യം യശസ്യമായുഷ്യം പുണ്യം സ്വർഗ്ഗ്യമതേവിധം
ഇതി നിർമ്മിച്ചതാപ്പുണ്യമതിയാം വ്യാസമാമുനി. 27

മഹാന്മാരാം പാണ്ഡവർക്കു മഹാകീർത്തി പരത്തുവോൻ
സർവ്വവിദ്യാശുദ്ധി പൂണ്ടിട്ടുർവ്വിയിൽ കേൾവി കേട്ടഹോ! 28

ഭൂരിദ്രവിണവീര്യാദി ചേരും മറ്റു നൃപർക്കുമേ
ഇതു പുണ്യാർത്ഥമായ് മർത്ത്യലോകേ ശുദ്ധദ്വിജേന്ദ്രരേ! 29

[ 260 ]

കേൾപ്പിപ്പോനു മഹാപുണ്യം ധർമ്മമുണ്ടാമനശ്വരം.
കീർത്തിയേറും കുരുകുലം കീർത്തിക്കും ശുചിയായവൻ 30

കുലവൃദ്ധിയണഞ്ഞീടും പലർക്കും പൂജ്യനായ് വരും.
കോലും വ്രതത്തൊടും വിപ്രൻ നാലു വാർഷികമാസവും 31

ഭാരതം ചൊല്ലിയാൽ പാപഭാരം വേരറ്റുപോയിടും.
ഭാരതം ചൊല്ലുമവനോ പാരമാം വേദപാരഗൻ 32
ദേവന്മാർ നരദേവന്മാരേവം ബ്രഹ്മർഷിമുഖ്യരും
ധൂതപാപ് മാക്കൾ വർണ്ണ്യന്മാരിതിൽ ശ്രീവാസുദേവനും 33

ദേവേശൻ ഭഗവാൻതാനും ദേവിയും വർണ്ണ്യരാണിതിൽ.
കീർത്ത്യാ നാനാജന്മമാണ്ട കാർത്തികേയന്റെ ജന്മവും 34

പശുബ്രാഹ്മണ്യമാഹാത്മ്യം വിശേഷിച്ചിതിൽ വാഴ്ത്തുമേ;
സർവ്വശ്രുതിപ്രായമിതേ ശ്രാവ്യം ധർമ്മപരർക്കഹോ! 35

പർവ്വംതോറും ബ്രാഹ്മണരെയിതു കേൾപ്പിച്ചിടും ബുധൻ
കല്മഷംപോയ് സ്വർഗ്ഗജിത്തായി ബ്രഹ്മസാമ്രജ്യമേന്തുമേ. 36

ശ്രാദ്ധങ്ങളിൽ ബ്രാഹ്മണരെയിതൊറ്റപ്പാദമെങ്കിലും
കേൾപ്പിക്കിലവനാ ശ്രാദ്ധം പിതൃക്കൾക്കെന്നുമക്ഷയം. 37

ചിത്തേന്ദ്രിയങ്ങൾകൊണ്ടിട്ടു പകൽ ചെയ്യുന്ന പാതകം
അറിഞ്ഞുമറിയാതേയും പരം ചെയ്തവയാകിലും 38

അവയീബ് ഭാരതം കേട്ടാലവശ്യം ലയമാർന്നിടും.
മഹൽഭാരതർജന്മംതാൻ മഹാഭാരതമെന്നതും 39

ഈ വ്യാഖ്യാനമറിഞ്ഞോനു സർവ്വാഘൗഘം നശിച്ചിടും.
ഇതിങ്ങു ഭാരതന്മാർക്കുള്ളിതിഹാസം മഹാത്ഭുതം. 40

കീർത്തിച്ചെന്നാൽ മഹാപാപം മർത്ത്യർക്കെല്ലാം കെടുക്കുമേ.
മൂവാണ്ടുകൊണ്ടു സാധിച്ചു ചൊവ്വാക്കീ വ്യാസമാമുനി 42

ഉത്സാഹി ശുദ്ധിമാൻ ശക്തനാദ്യമേതൊട്ടു ഭാരതം.
വ്രതവും തപവും പൂണ്ടിട്ടിതു തീർത്തു മുനീശ്വരൻ 42

ആക്കണക്കേ നിയതരായ് കേൾക്കേണമിഹ ഭൂസുരർ.
കൃഷ്ണദ്വൈപാനയൻ തീർത്ത പുണ്യഭാരതസൽക്കഥ 43

ഇതു കേൾപ്പിച്ചിടും വിപ്രരിതു കേൾക്കുന്ന മർത്ത്യരും
1. കൃതാകൃതക്ലിഷ്ടരാകില്ലേതുമട്ടിലിരിക്കിലും. 44

ധർമ്മം കാംക്ഷിച്ചിടും മർത്ത്യൻ നന്മട്ടിതു മുഴുക്കവേ
ഇതിഹാസം കേട്ടുകൊള്ളുകതിനാൽ സിദ്ധനായ് വരും. 45

പുണ്യേതിഹാസമിമതു കേൾക്കുന്നോനുള്ള മനസുഖം
സ്വർഗ്ഗം നേടിയിരിപ്പോനുമൊക്കുന്നൊന്നല്ല കേവലം. 46

[ 261 ]

ശ്രദ്ധയോടിതു കേൾപ്പോനും കേൾപ്പിക്കും പുണ്യശീലനും
രാജസൂയാശ്വമേധങ്ങൾ ചെയ്തമട്ടൊക്കുമേ ഫലം. 47

സമുദ്രഭഗവാൻതാനും സുമേരുഗിരിരാജനും
രണ്ടു രത്നനിധാനങ്ങളുണ്ടമ്മട്ടിതു ഭാരതം. 48

ഇതു വേദങ്ങളെപ്പോലെ പവിത്രം പരമുത്തമം
ശ്രാവ്യം ശ്രുതിക്കു സുഖദം പാവനം ശീലവർദ്ധനം. 49

ഈയിഷ്ടമാം ഭാരതത്തെ യാചിപ്പോനു കൊടുപ്പവൻ
കടൽചൂഴും ഭൂമിയൊക്കെക്കൊടുപ്പാനായിടും ദൃഢം. 50

പാരീക്ഷിതജയം പുണ്യം പാരിക്കും ദിവ്യമിക്കഥ
കഥിപ്പേൻ കേട്ടുകൊൾക്കെല്ലാമതിഹർഷം പെടുമ്പടി. 51

മൂവാണ്ടുകൊണ്ടുതാൻ കൃഷ്ണദ്വൈപായനമുനീശ്വരൻ
മഹാഭാരതമാഖ്യാനമിഹ തീർത്താനിതത്ഭുതം. 52

ധർമ്മാർത്ഥകാമമോക്ഷങ്ങൾവിഷയം ഭരതർഷഭ!
കാണാം മറ്റുമിതിൽ കാൺകയില്ലിങ്ങില്ലാത്തതെങ്ങുമേ. 53

63.വ്യാസോൽപത്തി ഉപരിചരവസുവിന്റെ കഥ. സത്യവതിയുടെ ഉത്ഭവം. സത്യവതി മത്സ്യഗന്ധിയിനിയായതു്. കടത്തുവള്ളത്തിൽവെച്ച് പരാശരൻ മത്സ്യഗന്ധിനിയെ കണ്ടതും ദ്വൈപായനന്റെ ഉത്പത്തിയും. ദ്വൈപായനന് വ്യാസൻ എന്ന പേരു സിദ്ധിച്ചത്. അണീമാണ്ഡവ്യന്റെ കഥ. ഭീഷ്മ ദ്രോണാദികളായ ആചാരയ്യന്മാർ, ധർമ്മപുത്രാദികളായ രാജാക്കന്മാർ, സാത്യകി കൃതവർമ്മാദികളായ യാദവന്മാർ തുടങ്ങി ഭാരതത്തിലെ പ്രധാന കഥാപാത്രങ്ങളുടെ ആവിർഭാവം.

വൈശമ്പായനൻ പറഞ്ഞു

ഇഹോപരിചരൻ രഞ്ജിപ്പേറും ധർമ്മിഷ്ഠമന്നവൻ ഉണ്ടായിരുന്നൂ നായാട്ടു കൊണ്ടാടും വ്രതമാർന്നവൻ, 1

ചേദിരാജ്യം രമ്യനവൻ വസു പൗരവനന്ദനൻ ഇന്ദ്രോപദേശാൽ കൈക്കൊണ്ടാൻ നന്ദനീയം മഹീശ്വരൻ. 2

അസ്ത്രംവെച്ചാശ്രമം വാണിട്ടവൻ തപമിരിക്കവേ ഇന്ദ്രാദിവാനവന്മാരാ മന്നവാന്തികമെത്തിനാർ. 3

ഇന്നരേന്ദ്രൻ തപസ്സാലങ്ങിന്ദ്രപട്ടത്തിനർഹനാം എന്നോർത്തു സാന്ത്വേന തപസ്സങ്ങു നിർത്താനൊരുങ്ങിനാർ. 4

ദേവകൾ പറഞ്ഞു

ധർമ്മസങ്കരമാകൊല്ല നന്മഹീനാഥ, ഭൂമിയിൽ അങ്ങെടുത്തീടമീദ്ധർമ്മമെങ്ങും ലോകർ തുടങ്ങുമേ. 5

</poem> [ 262 ]

ഇന്ദ്രൻ പറഞ്ഞു

ലോകധർമ്മം കാക്കുക നീയാകുലംവിട്ടു സജ്ജനായ്
ആകും ധർമ്മാൽ ഭവാൻ പുണ്യലോകം ശാശ്വതമെത്തുമേ. 6

വിണ്ണിൽ വാഴുമെനിക്കങ്ങു മന്നിൽ വാഴും സഖാവെടോ
പാരിൽ നല്ലോരിടം നോക്കിപ്പരിപാലിക്ക പാർത്ഥിവ! 7

പശുപ്രിയംപരം പുണ്യം ധനധാന്യസമുജ്ജ്വലം
സ്വർഗ്ഗതുല്യം പാല്യമേറ്റം സൗമ്യം ഭോഗ്യഗുണാന്വിതം. 8

അർത്ഥസമ്പൂർണ്ണമിദ്ദേശം ധനരത്നസമന്വിതം
വസുവുള്ളോന്നു വസുധാ വസിക്കൂ ചേദിഭൂമിയിൽ. 9
നാട്ടാരോ ധർമ്മശീലന്മാരേറ്റം സന്തുഷ്ടർ നല്ലവർ
നേരമ്പോക്കിന്നുമേ ഭോഷ്കില്ലിങ്ങു മറ്റെന്തു ചൊൽവതും? 10

പിതാക്കളോടു ഭാഗിക്കാ സുതർ താതഹിതാദൃതർ
ഗോക്കളിൽ ഭാരമേറ്റില്ലാ പോറ്റിടും കൃശരെപ്പരം. 11

ചേദിയിൽ സ്വസ്വധർമ്മസ്ഥർ ജാതിക്കാരൊക്ക മാനദ!
മുപ്പാരിൽ നീയറിഞ്ഞീടാതിപ്പോളില്ലോർക്കിലൊന്നുമേ. 12

ദേവോപഭോഗ്യമായ് ദിവ്യമായി സ്ഥാടികമായിതാ
നാമേകുമീ വിമാനം തേ വ്യോമഗം സിദ്ധമാകുമേ. 13

പരം മർത്ത്യരിൽ നീമാത്രമൊരുവൻ വ്യോമമാർഗ്ഗമേ
നടന്നീടും വിമാനം വാണുടലാണ്ടമരോപമൻ. 14

ഉടൻ തന്നേൻ വൈജയന്തീ വാടാത്താമരമാല തേ
ഇതങ്ങെക്കാക്കുമേ ശസ്ത്രക്ഷതം പറ്റാതെ സംഗരേ. 15

ഇന്ദ്രമാലാഭിധമിതു മന്നവേന്ദ്ര, ഭവാനിനി
ധന്യമപ്രതിമം ലോകരെങ്ങും വാഴ്ത്തുന്ന ചിഹ്നമാം. 16

വൃതവൈരിയവന്നേകീ ചിത്രമാം വേണുദണ്ഡവും
ഇഷ്ടപ്രദാനനിലയിൽ ശിഷ്ടക്ഷയ്ക്കതു സാധകം. 17

ഇന്ദ്രപൂജാർത്ഥമാ നന്നവേന്ദ്രനാ വേണുയഷ്ടിയെ
മന്നിൽ മട്ടൂ കൊല്ലമൊന്നു ചൊന്നിട്ടാ മന്നവോത്തമൻ. 18

അന്നുതൊട്ടിന്നുവരെയും മന്നിൽ യഷ്ടി നടുംക്രമം
മന്നവന്മാർ ചെയ് വതുണ്ടാ മന്നവൻ ചെയ്തവണ്ണമേ. 19

പിറ്റെന്നാലതുയർത്തുന്നൂ മുറ്റും മന്നവസത്തമർ
പുഷ്പചന്ദനവസ്രാദിയർപ്പിച്ചു വിധിയാംവിധം. 20

പൂമാല ചുറ്റിച്ചാർത്തീട്ടുമാമുറയ്ക്കതുയർത്തവേ
പൂജിക്കുന്നൂ ഹംസരൂപി ഭഗവാനെയുമായതിൽ; 21

വസുപ്രീത്യാ വാസവനാ സ്വരൂപം സ്വീകരിപ്പതാം.
മഹേന്ദ്രനേവമുള്ളോരാ മഹാശുഭദപൂജയെ 22

വസു ചെയ്തുതു കണ്ടോതീ വാസവൻ പ്രീതനായ് പ്രഭു.
മനുഷ്യരും വിശേഷിച്ചു മന്നോരും മഹ പൂജയെ 23

[ 263 ]

വസു ചെയ്തുതു കണ്ടോതീ വാസവൻ പ്രീതനായ് പ്രഭു.
മനുഷ്യരും വിശേഷിച്ചു മന്നോരും മഹ പൂജയെ 23

ചേദിരാജനിവൻ ചെയ്ത രീതിക്കു മമ ചെയ്യുകിൽ,
അവർക്കുമവർനാട്ടിന്നും കൈവരും ശ്രീജയോദയം 24

അതേമട്ടാ നാടടക്കം സ്ഫീതമായ് പ്രീതമായ് വരും.
ഏവം വസുമഹാരാജൻ ദേവരാജാധിരാജനാൽ 25

ആദരിക്കപ്പെട്ടു തുഷ്ട്യാ ചേദിണ്ഡലനായകൻ
ഇക്കണക്കിന്നുമേ മർത്ത്യർ ശക്രുപൂജ കഴിക്കുകിൽ 26

ഭൂരിരത്നാദിദാനത്താൽ പാരിൽ സമ്പൂജ്യരാമവർ.
വരദാനങ്ങൾ യജ്ഞങ്ങൾ പരമിന്ദ്രമഹോത്സവം 27

ഏവമോരോന്നു ചെയ്തേറ്റം ദേവരാജസമാദൃതൻ
വസുധർമ്മത്തൊടും ചേദിവാസവൻ കാത്തു പാരിടം; 28

ഇന്ദ്രപ്രീതിക്കു ചെയ്താൻ ഭൂമീന്ദ്രനിന്ദ്രോത്സവം വസു.
ഐവർ നന്ദനരുണ്ടായിതവന്നമിതവീര്യരായ് 29

നാനാ രാജ്യത്തു വാഴിച്ചൂ താനാസ്സമ്രാട്ടു മക്കളെ.
മഹാരഥൻ മാഗധരിൽ ശ്രുതിപ്പെട്ട ബൃഹദ്രഥൻ 30

പ്രത്യഗ്രഹൻ കശാംബാഖ്യനവൻതാൻ മണിവാഹനൻ.
മാവേല്ലൻ യദുവും പിന്നെ രാജന്യനപരാജിതൻ 31

രാജൻ, പ്രതാപമുള്ളോരാ രാജാർഷിക്കിവർ മക്കളാം.
തൻതൻപേക്കിവർ നിർമ്മിച്ചൂ തൻതൻരാജ്യത്തു പട്ടണം 32
അഞ്ചു വാസവരാജാക്കൾ ക്കഞ്ചു വംശം പിരിഞ്ഞുതേ.
മിന്നും സ്ഫാടികമാം സാക്ഷാലിന്ദ്രസൗധത്തിലംബരേ 33

പാർപ്പോരാ നൃപനെഗ്ഗന്ധർവ്വാപ്സരസ്സുകൾ വാഴ്ത്തിനാർ;
ഇഹോപരിചരൻ രാജാവെന്നു പേരാണ്ടിതായവൻ. 34

അഥ തൽപുരിപോം ശുക്തിമതീനദിയെ മാമലെ
കോലാഹലാഖ്യൻ കാമത്താൽ മേലടക്കീ സചേതനൻ. 35

കോലാഹലാദ്രിയെ വസു കാലാലങ്ങു ചവിട്ടിനാൻ
ചവിട്ടുപഴുതിൽക്കൂടി സ്രവിച്ചൂ പിന്നെയാ നദി. 36

ആ മലയ്ക്കാത്തടിനിയിൽ പിറന്ന മിഥുനത്തിനെ
ആ മോചനത്തിൽ സന്തോഷിച്ചാമന്നന്നേകിയാ നദി. 37

ആ യുഗ്മത്തിൽ പുരുഷനെയാ യോഗ്യൻ വസുദൻ വസു
സ്വയം സേനാനാഥനാക്കീ നയജ്ഞൻ നരനായകൻ. 38

വരയാം കന്യയെപ്പിന്നെയരചൻ പത്നിയാക്കിനാൻ
വസുവിൻ പത്നി ഗിരിക കാമകാലമുമർത്തിനാൾ 39

ഋതുസ്നാനം ചെയ്ത ശുദ്ധിമതി പുംസവനത്തിനായ്.

[ 264 ]

ആയന്നേ നൃപനോടോതീ നായാട്ടിന്നായ് പിതൃക്കൾതാൻ 40

ആ രാജസത്തമൻപേരിൽ പാരം പ്രീതികലർന്നഹോ!
പിതൃകല്പന ലംഘിക്കായ്വതിനാ നരനായകൻ 41

നായാട്ടുചെയ്ത, സൗന്ദര്യശ്രീയാൽ ശ്രീദേവിപോലെയായ്
വിലസുന്നാഗ്ഗിരികയെയലം കാമത്തൊടോർത്തുതാൻ. 42

അശോകം ചെമ്പകം തേന്മാവഴകുള്ളതിമുക്തകം
പുന്ന പിന്നെക്കർണ്ണികാരം ബകുളം ദിവ്യപാടലം 43

ചന്ദനം തെങ്ങു പാച്ചോറ്റി പനന നീർമരുതങ്ങനെ
മറ്റനേകം മാമരങ്ങൾ മുററും സ്വാദുഫലത്തൊടും 44

കുയിൽകൂകും നാദമാണ്ടും സ്വയം വണ്ടു മുരണ്ടുമേ
വസന്തകാലേ വിലസീ വനം ചൈത്രരഥോപമം. 45

കാമാന്ധനായ് ഗിരികയെക്കാണ്മാനില്ലാതെ കണ്ടവൻ
കണ്ട കാട്ടിൽ സഞ്ചരിച്ചുകൊണ്ടു കാമം കലർന്നഹോ! 46

പൂമണക്കെക്കൊമ്പുമൂടിയോമൽത്തളിർ വിളങ്ങവേ
അഴകിൽ പൂങ്കുലകലർന്നശോകം കണ്ടു പാർത്ഥിവൻ 47

ആ മരത്തിൻ നിഴൽപ്പാട്ടിലാ മന്നവനിരുന്നുടൻ
മധുഗന്ധം കലർന്നുള്ള പുതുപ്പൂമണമേറ്റുതേ. 48

ചെറുതെന്നൽക്കാറ്റുമേറ്റു സുരതാനന്ദമാന്നതിൽ
അവന്നു രേത: സ്ഖലനമവിടെപ്പറ്റി കാനനേ 49

സ്ഖലിച്ചശുക്ലം വൃക്ഷത്തിന്നിലയാലേ നരാധിപൻ
കൈക്കൊണ്ടു പാഴായ് വിഴൊല്ലാ ശുക്ലമെന്നു നിനയ്ക്കയാൽ, 50

വൃഥാസ്ഖലിതമാക്കൊല്ലീ രേതസ്സെൻ പത്നിതന്നുടെ
ഋതുവും വെറുതെ പോകൊല്ലിതി കണ്ടു പരം പ്രഭു 51

കാലേ ചിന്തിച്ചു ഭൂപാലനാലോചിച്ചഥ വീണ്ടുമേ
രേതസ്സമോഘമാണെന്നുള്ളതും കണ്ടാ നൃപോത്തമൻ 52

ശുക്ലപ്രസ്ഥാപനം പത്നിക്കൊക്കും കാലമറിഞ്ഞവൻ
ശുക്ലാഭിമന്ത്രണം ചെയ്തിട്ടക്കാലമരികത്തുതാൻ 53

നില്ക്കും പരുന്തിനോടോതീ സൂക്ഷ്മധർമ്മാർത്ഥവിത്തമൻ:
“എൻപ്രീതിക്കിശുക്ലമുടനെൻ പുരത്തിലണയ്ക്ക നീ 54

ഗിരികയ്ക്കേകുകുടനിന്നുതുകാലമവൾക്കെടോ!”
ശ്യേനമായതു വാങ്ങിച്ചുതാനുടൻ പൊന്തി വേഗവാൻ 55

പരം വേഗമെടുത്തിട്ടു പറന്നിതു വിഹംഗമം.
വരും പരുന്തിനേ മറ്റു പരുന്തു പഥി കണ്ടുടൻ 6

എതിർത്തു വിദ്രുതം മാംസമിതെന്നുനിരൂപിക്കയാൽ.
കൊത്തിപ്പട തുടർന്നൂ വ്യോമത്തിൽവെച്ചിരുപേരുമേ 57

സംഗരേ വീണിപോയ് രേതസ്സങ്ങുടൻ യമുനാജലേ.

[ 265 ]

ആയന്നേ നൃപനോടോതീ നായാട്ടിന്നായ് പിതൃക്കൾതാൻ 40

ആ രാജസത്തമൻപേരിൽ പാരം പ്രീതികലർന്നഹോ!
പിതൃകല്പന ലംഘിക്കായ്വതിനാ നരനായകൻ 41

നായാട്ടുചെയ്ത, സൗന്ദര്യശ്രീയാൽ ശ്രീദേവിപോലെയായ്
വിലസുന്നാഗ്ഗിരികയെയലം കാമത്തൊടോർത്തുതാൻ. 42

അശോകം ചെമ്പകം തേന്മാവഴകുള്ളതിമുക്തകം
പുന്ന പിന്നെക്കർണ്ണികാരം ബകുളം ദിവ്യപാടലം 43

ചന്ദനം തെങ്ങു പാച്ചോറ്റി പനന നീർമരുതങ്ങനെ
മറ്റനേകം മാമരങ്ങൾ മുററും സ്വാദുഫലത്തൊടും 44

കുയിൽകൂകും നാദമാണ്ടും സ്വയം വണ്ടു മുരണ്ടുമേ
വസന്തകാലേ വിലസീ വനം ചൈത്രരഥോപമം. 45

കാമാന്ധനായ് ഗിരികയെക്കാണ്മാനില്ലാതെ കണ്ടവൻ
കണ്ട കാട്ടിൽ സഞ്ചരിച്ചുകൊണ്ടു കാമം കലർന്നഹോ! 46

പൂമണക്കെക്കൊമ്പുമൂടിയോമൽത്തളിർ വിളങ്ങവേ
അഴകിൽ പൂങ്കുലകലർന്നശോകം കണ്ടു പാർത്ഥിവൻ 47

ആ മരത്തിൻ നിഴൽപ്പാട്ടിലാ മന്നവനിരുന്നുടൻ
മധുഗന്ധം കലർന്നുള്ള പുതുപ്പൂമണമേറ്റുതേ. 48

ചെറുതെന്നൽക്കാറ്റുമേറ്റു സുരതാനന്ദമാന്നതിൽ
അവന്നു രേത: സ്ഖലനമവിടെപ്പറ്റി കാനനേ 49

സ്ഖലിച്ചശുക്ലം വൃക്ഷത്തിന്നിലയാലേ നരാധിപൻ
കൈക്കൊണ്ടു പാഴായ് വിഴൊല്ലാ ശുക്ലമെന്നു നിനയ്ക്കയാൽ, 50

വൃഥാസ്ഖലിതമാക്കൊല്ലീ രേതസ്സെൻ പത്നിതന്നുടെ
ഋതുവും വെറുതെ പോകൊല്ലിതി കണ്ടു പരം പ്രഭു 51

കാലേ ചിന്തിച്ചു ഭൂപാലനാലോചിച്ചഥ വീണ്ടുമേ
രേതസ്സമോഘമാണെന്നുള്ളതും കണ്ടാ നൃപോത്തമൻ 52

ശുക്ലപ്രസ്ഥാപനം പത്നിക്കൊക്കും കാലമറിഞ്ഞവൻ
ശുക്ലാഭിമന്ത്രണം ചെയ്തിട്ടക്കാലമരികത്തുതാൻ 53

നില്ക്കും പരുന്തിനോടോതീ സൂക്ഷ്മധർമ്മാർത്ഥവിത്തമൻ:
“എൻപ്രീതിക്കിശുക്ലമുടനെൻ പുരത്തിലണയ്ക്ക നീ 54

ഗിരികയ്ക്കേകുകുടനിന്നുതുകാലമവൾക്കെടോ!”
ശ്യേനമായതു വാങ്ങിച്ചുതാനുടൻ പൊന്തി വേഗവാൻ 55

പരം വേഗമെടുത്തിട്ടു പറന്നിതു വിഹംഗമം.
വരും പരുന്തിനേ മറ്റു പരുന്തു പഥി കണ്ടുടൻ 6

എതിർത്തു വിദ്രുതം മാംസമിതെന്നുനിരൂപിക്കയാൽ.
കൊത്തിപ്പട തുടർന്നൂ വ്യോമത്തിൽവെച്ചിരുപേരുമേ 57

സംഗരേ വീണിപോയ് രേതസ്സങ്ങുടൻ യമുനാജലേ.

[ 266 ]

ദുഷിക്കുമെൻ കന്യകാത്വമൃ‍ഷേ, നിൻ സംഗനത്തിനാൽ.
കന്യാത്വം ദുഷ്ടമായ്പോയാൽ പിന്നെയെങ്ങനെ ഞാൻ മുനേ!
ഗൃഹം പൂകുന്നു ധീമൻ, ഞാനിഹ പാർപ്പാൻ കുഴങ്ങുമേ
ഇതു ചിന്തിച്ചു ഭഗവൻ, വിധിക്കുകിനി വേണ്ടതും. 77
വൈശമ്പായനൻ പറഞ്ഞു

ഇതോതുമവളോടോതിയതിപ്രീത്യാ മുനീശ്വരൻ:
“എന്നിഷ്ടം നീ ചെയ്യുകിലും കന്യയായ് ത്തന്നെ നിന്നിടു.
ഭീരു, വേണ്ടും വരം വേറെ വരിച്ചീടുക ഭാമിനി!
മുൻപാർക്കും പാഴിലായിട്ടില്ലെൻ പ്രസാദം ശുചിസ്മിതേ?” 79

ഇർത്ഥം കേട്ടവളർത്ഥിച്ചാൾ ഗാത്രസൗഗന്ധ്യമുത്തമം
ഭഗവാനായവൾക്കിഷ്ടമാകുന്ന വരമേകിനാൻ. 80

വരം കിട്ടിത്തുഷ്ടിപെട്ടു വരസ്രീഗുണമുള്ളവൾ
സംഗിച്ചിതത്യത്ഭുതകർമ്മങ്ങളുള്ളൃഷിയൊത്തുടൻ. 81

അന്നുതൊട്ടേ ഗന്ധവതിയെന്നു പേർ കേട്ടിതായവൾ
ജനം തൽഗന്ധമൊരു യോജന ദൂരേ മണത്തുതേ; 82

ആക്കാരണാൽ യോജനഗന്ധാഖ്യാനംകൂടി നേടിനാൾ
സ്വഗൃഹം പൂകിനാൻ പിന്നെബ് ഭഗവാനാപ്പരാശൻ. 83

പരമേവം സത്യവതി വരം കൈക്കൊണ്ടു ഹൃഷ്ടയായ്
പരാശരരതാൽ ഗർഭം പരം പെറ്റീടിനാളുടൻ. 84

വീര്യവാൻ യമുനാദ്വീപിൽ പാരാശര്യൻ ജനിച്ചുതേ
മാതാവിൻ സമ്മതം വാങ്ങിച്ചെയ്താൻ തപവുമായവൻ; 85

'ഓർത്തുകൊണ്ടാൽ വേണ്ടതിന്നതങ്ങെത്തുവേ'നെന്നുമോതിനാൻ.
ഇതി ദ്വൈപായനൻ സത്യവതി പെറ്റോൻ പരാശരാൽ 86

ദ്വീപിൽ വെക്കുകയാൽ ബാലൻ ദ്വൈപായനനുമായിതേ.
യുഗംതോറും പാദമറ്റു പോകുമേ ധർമ്മമെന്നതും 87

ആയുശ്ശക്തിക്ഷയം മർത്ത്യർക്കാം യുഗസ്ഥിതിയുള്ളതും.
ബ്രാഹ്മണൻ താനറി‍ഞ്ഞേറ്റം ബ്രാഹ്മണാനുഗ്രഹാർത്ഥമായ് 88

വ്യസിച്ചു വേദമെല്ലാമേ വ്യാസനായതുകാരണാൽ.
അഞ്ചാമതാം ഭാരതമൊത്തഞ്ചാതോത്തുകളോതിനാൻ 89

സുമന്തു ജൈമിനിമുനി പൈലന്മാർക്കും ശുകന്നുമേ
വരിഷ്ഠൻ വരദൻ വന്ദ്യനീ വൈശമ്പായനന്നുമേ; 90

ഭാരതം സംഹിതയവർ വേറേ വേറേ പുകഴ്ത്തിനാർ.
ഭീഷ്മർ ശന്തനുവിൽ പുത്രൻ ഗംഗ പെറ്റുളവായിതേ 91

വസുവീര്യാൽ മഹാവീര്യൻ പ്രസിദ്ധപ്പെട്ട ശക്തിമാൻ,
വേദാർത്ഥവേദി ഭഗവാൻ വിപ്രർഷി പുകഴാണ്ടവൻ 92

[ 267 ]

ശൂലാരോഹണയിൽ പെട്ടാനചോരൻ ചോരശങ്കയാൽ.
അണീമാണ്ഡവ്യനെന്നുള്ള പുരാണർഷി പുരാ മഹാൻ
ധർമ്മരാജാവിനെ വിളിച്ചമ്മഹർഷീന്ദ്രനോതിനാൻ:
“ഇഷീകയാൽ ഞാൻ ബാല്യത്തിൽ കുത്തിക്കോർത്തേൻ
ശകുന്തിയെ 93

ധർമ്മ, മറ്റൊരു പാപം ചെയ്തോർമ്മയില്ല നമുക്കെടോ.
അപ്പാപമെന്തേ വെല്ലാഞ്ഞൂ സഹസ്രമിതമെൻ തപം? 95

മഹത്താം ബ്രാഹ്മണദ്രോഹമിഹ സർവ്വവധത്തിലും;
ആത്തെറ്റിനാൽ ധർമ്മ, നീ പോയ് ശൂദ്രയോനൗ ജനിച്ചിടും.”

എന്നാശ്ശാപാൽ ധർമ്മനും പിറന്നാനാശ്ശുദ്രയോനിയിൽ
വിദ്വാൻ വിദൂരനാമത്തിൽ ധർമ്മമൂർത്തിയകില് ബിഷൻ. 97

ഗവല് ഗണാൽ സൂതനുണ്ടായ് സഞ്ജയൻ മുനിസന്നിഭൻ
കുന്തികന്യയിലുണ്ടായി സൂര്യാൽ കർണ്ണൻ മഹാബലൻ: 98

ജനനാൽ കവചം ചാർത്തി മണികുണ്ടലമണ്ഡിതൻ.
ലോകർക്കനുഗ്രഹം ചെയ് വാൻ ലോകവന്ദ്യൻ മുകുന്ദനും 99

വസുദേവാൽ ദേവകിയിൽ പ്രസിദ്ധപ്പെട്ടുദിച്ചുതേ;
അനാദിനിധനൻ ദേവൻ സർവ്വകൃത്തു ജഗൽപ്രഭു 100

അവ്യക്തമക്ഷരം ബ്രഹ്മപ്രധാനൻ ത്രി ഗുണാത്മകൻ,
അവനവ്യയനാത്മാവു പ്രഭവൻ പ്രകൃതി പ്രഭു 101

പുരുഷൻ വിശ്വകർമ്മാ സത്വാഖ്യൻ പ്രണവാത്മകൻ,
അനന്തനചലൻ ചിത്തു ഹംസൻ നാരായണൻ പ്രഭു 02

ധാതാവജരനവ്യക്തനെന്നു ചൊൽവവനവ്യയൻ,
കേവലൻ നിർഗ്ഗുണൻ വിശ്വനനാദ്യജരനവ്യയൻ, 103

പുരുഷൻ വിഭു കർത്താവു സർവ്വഭൂതപിതാമഹൻ
ധർമ്മത്തെ നിലനിർത്താനായ് പിറന്നൂ യാദവന്വയേ. 104

അസ്രൂജ്ഞരതിവീര്യന്മാർ സർവ്വശാസ്രൂവിദഗ്ദ്ധരായ്
കൃതവർമ്മൻ സാത്യകിയും കൃഷ്ണനെപ്പിൻതുടർന്നവർ 105

ഹൃദികൻ സത്യകനിവർക്കുണ്ടായസ്രൂപടുക്കളായ്.
പരമുഗ്രതപസ്സായ ഭരദ്വാജനമുനിക്കഹോ! 106

ശുക്ലം ഗിരിദ്രോണിയിൽ വീണുണ്ടായീ ദ്രോണർ വീര്യവാൻ.
അമക്കാട്ടിൽ ശരദ്വാൻ ഗൗതമന്നുണ്ടായി രണ്ടുപേർ 107

അശ്വത്ഥാമപ്രസുവുമാ വിശ്രുതൻ കൃപവീരനും;
അശ്വത്ഥമാവതിൽ ദ്രോണാൽ വിശ്വവീരൻ ജനിച്ചുതേ. 108

ധൃഷ്ടദ്യുമ്നമവ്വണ്ണം ധൃഷ്ടമഗ്നിസമപ്രഭൻ

[ 268 ]

വൈതാനകർമ്മമദ്ധ്യത്തിൽ ജാതനായ് വന്നുവഹ്നിയിൽ 109

വീരൻ ദ്രോണവധത്തിന്നായ് ഘോരം വില്ലേന്തി വീര്യവാൻ.
അതിൽതാൻ ശോഭയിൽ കൃഷ്ണയുദിച്ചൂ വേദിയിൽ ശുഭ 110

വഴിഞ്ഞ ദേഹസൗന്ദര്യമഴി‍‍ഞ്ഞഴകിയിന്നവൾ.
പ്രഹ്ലാദശിഷ്യനാം മഗ്നജിത്തുണ്ടായ് സുബലൻ പരം 111
ദേവകോപാൽ ധർമ്മനാശം ചെയ് വതങ്ങോർക്കു സന്തതി
ആഗ്ഗാന്ധാരൻ സുബലനു മകൻ ശകുനിയും മകൾ 112

ദുര്യോദനന്റെ മാതാവുമുണ്ടായീ കാര്യവേദികൾ.
കൃഷ്ണദ്വൈപായനന്നുണ്ടായ് ധൃതരാഷ്ട്രനരേന്ദ്രനും 113

വിചിത്രവീര്യക്ഷേത്രത്തിൽ വീര്യമേറുന്ന പാണ്ഡുവും.
ധർമ്മാർത്ഥകുശലൻ ധീമാൻ മേധാവി ഗതകലഷ്മൻ 114

ശുദ്രയോനൗ വിദുരനുമുണ്ടായി വ്യാസന്നു നന്ദനർ.
രണ്ടു ഭാര്യയിലുണ്ടായീ പാണ്ഡുവിന്നഞ്ചു നന്ദനർ 115

ദേവോപമന്മാരിവരിൽ ഗുണജ്യേഷ്ഠൻ യുധിഷ്ഠിരൻ.
യുധിഷ്ഠിരൻ തീർന്നു ധർമ്മത്താൽ ഭീമസേനൻ മരുത്തിനാൽ 116

അർജ്ജുനൻ സർവ്വശസ്രാസ്രൂവിത്തമൻ ദേവരാജനാൽ,
യമന്മാരശ്വിസുതരാൽ സമം സുന്ദരരൂപികൾ 117

ഗുരുശുശ്രൂഷണപരൻ നകുലൻ സഹദവനും,
ഈമട്ടുമക്കൾ നൂറുണ്ടായ് ധീമാനാം ധൃതരാഷ്ട്രനും 118

ദുര്യോധനപ്രഭൃതികൾ യുയുത്സു കരണൻ പരം.
പിന്നെദ്ദു് ശ്ശാസനൻ വീരൻ ദുസ്സഹൻ ഭരതോത്തമാ! 119

ദുർമ്മർഷണൻ വികർണ്ണൻതാൻ ചിത്രസേനൻ വിംവിംശതി
ജയൻ സത്യവ്രതൻ പിന്നെപ്പുരുമിത്രൻ കുരുദ്വഹ! 120

യുയുത്സു വൈശ്യാതനയൻ പതിനൊന്നു മഹാരഥർ.
അർജ്ജുനന്നുളവായ് പുത്രനഭിമന്യു സുഭദ്രയിൽ 121

കണ്ണനൊക്കും മരുമകൻ പാണ്ഡുവിൻ പൗത്രനുത്തമൻ.
പാഞ്ചാലിയാം ഭ്രൗപദിയിൽ പാണ്ഡവർക്കുലവായിതേ 122

സുന്ദരന്മാർ സർവ്വശാസൂദക്ഷരഞ്ചു കുമാരകർ.
പ്രതിവിന്ധ്യൻ ധർമ്മജന്നു, ഭീമന്നു സുതസോമനാം, 123

പാർ‍ത്ഥന്നാ ശ്രുതികീർത്ത്യാഖ്യാൻ, ശതാനീകൻ ഹി നാകുലി,
സഹദേവന്നുമവ്വണ്ണം ശ്രുതസേനൻ പ്രതാപവാൻ. 124

ഹിംഡിംബിയിൽ ഭീനണ്ടായ് വന്നു കാട്ടിൽ ഘടോൽക്കചൻ
ശിഖണ്ഡി ദ്രുപദന്നുണ്ടായ് കന്യതാൻ മകനായയവൻ; 125

അവനേ സ്ഥൂണനാം യക്ഷനാണാക്കിത്തീർത്തു നന്ദിയാൽ.
കുരുക്കളുടെയാപ്പോരിൽ പരം നൂറും സഹസ്രവും 126

നരേന്ദ്രന്മാർ വന്നുചേർന്നു പെരുകീ പടവെട്ടുവാൻ.

[ 269 ]

പാരം കണക്കഗററവർതൻ പേരശേഷമുരയ്ക്കുവാൻ 127

മുഖ്യരാമിവരെച്ചൊന്നേനാഖ്യാനമിവർമൂലമാം. 128


64. അംശാവതരണം

[തിരുത്തുക]

ബ്രാഹ്മണരിൽ നിന്നു ക്ഷത്രിയവംശത്തിന്റെ ഉൽപത്തിയും ൮ദ്ധിയും. അന്നു നാട്ടിൽ വിളയാടിയിരുന്ന സുഭിക്ഷത. അസുരോത് പത്തി. അവരുടെ ഭാരം കൊണ്ടു പീഡിതയായ ഭ്രഭേവി ബ്രഹ്മാവിനെ അഭയം പ്രാപിക്കുന്നതും ദേവന്മാരെല്ലാ സ്വാംശംകൊണ്ടു ഭൂമിയിൽ അവതരിക്കാൻ ബ്രഹ്മാവു ദേവന്മാരോടാജ്ഞാപിക്കുന്നതും. ജനമേജയൻ പറഞ്ഞു

 ഇപ്പറഞ്ഞുള്ളവരെയുമിപ്പോൾ ചൊല്ലാത്തപേരെയും നന്നായി 

കേൾക്കേണമൂഴിശർതന്നെയും മററു പേരെയും.
എന്തിന്നീ ദേവകല്പന്മാർ മന്നിൽ വന്നു പിറന്നതും?
എന്നോടീ യോഗ്യരെപ്പറ്റിചൊന്നാലും നല്ലവണ്ണമേ. 2

വൈശമ്പായൻ പറഞ്ഞു
 ഇതു ദേവരഹസ്യം താനിതി കേൾപ്പുണ്ടു ഭ്രപതേ!
സ്വയം ഭ്രവിനു കൈകൂപ്പി സ്വയം ചൊല്ലാമിതിന്നു ഞാൻ 3

 മൂവേ‍ഴവട്ടം ന്രുപരെയു൮യിങ്കൽ മുടിച്ചടന്
ജാമദഗ്ന്യൻ തപംചെയ്തു ‍ശ്രീമഹേന്ദ്രമഹാദ്രിയിൽ. 4

ഭാർഗ്ഗവൻ ക്ഷത്രിയന്മാരെയൊക്കെക്കൊന്നു മുടിച്ചുതിൽ
ക്ഷത്രിയസ്രീക‍‍ൾ സന്താനസിദ്ധിക്കായ്കക്കായ് ക്കൂടിവിപ്രരിൽ. 5

അവരായ് സംഗമം ചെയ്തു സുപ്രതബ്രാഹ്മണേന്ദ്രരും
ഋതുതോറും കാമമൂല,മല്ലില്ല തൂവിലെന്നിയെ. 6

അപ്പോളവളിൽ നിന്നുണ്ടായ് ഗർഭം ക്ഷത്രിയകൾക്കഹോ!
എപ്പേർക്കും വീര്യവാന്മാരായുല്പാദിച്ചിതു പുത്രരും; 7

ആണ്മക്കൾ പെണ്മക്കളുമായി കാണ്മാതായ് ക്ഷത്രവദ്ധനം
ഏവം തപസ്സെഴും ഭ്രമിദേവരാൽ ക്ഷത്രയാജനെ 8

ധർമ്മത്തൊടുണ്ടായ് വദീധിച്ചു ദീർഗ്ഘായുസുള്ള സന്തതി,
 ബ്രാഹ്മണശ്രേഷ്ടമായ് വന്നു മുന്മട്ടേ നാലു ജാതിയും 9

 ഋതുതോറും ചെന്നു കാമിച്ചല്ലില്ല തുവിലെന്നിയേ.
അ൮ണ്ണമന്യഭൂതങ്ങൾ തിര്യഗ്യോനിഗതങ്ങളും 1

ഋതുവിൽ ഭാര്യയായ് ചേരുന്നിതു ഹേ ഭരതേത്തമ!
 വെക്കം വർദ്ധിച്ചു ധർമ്മത്താൽ ദീർഗ്ഘായുസ്സുള്ള സന്തതി. 11

[ 270 ]

അസന്തതികൾ ഭൂപാല, സൽദർമ്മനു ൮ത്തിയാൽ
ആധിവ്യാധികളെന്ന്യേ നിബ്ബാർധിയം വാച്ചു മനുഷ്യർ 12

ഉടൻ ക്ഷത്രിയർ താൻ വീണ്ടും കടൽ ചീഴുമൊരാഴിയെ
കാടും മലകളും നാടും വീടുമൊത്തേററു കാത്തുതേ. 13

വീണ്ടും ക്ഷത്രിയർ ധർമ്മം കൈക്കൊണ്ടുകൊണ്ടൂഴി കാക്കവേ
ബ്രാഹ്മണൻ തൊട്ട ജാതിക്കാർ മേന്മേൽ സന്തോഷമാണ്ടുതേ.
കാമക്രോധാദിദോഷങ്ങൾ ഭ്രമണാളരൊച്ചു താൻ
ദണ്ഡ്യരെ ദ്ദണ്ഡനം ചെയ്തീ മന്നിടം കാത്തുപോന്നുതേ. 15

ഇഹ ധർമ്മം മന്നർ പാർക്കെസ്സഹസ്രാക്ഷൻ ശതക്രതു
സ്വാദു വഷം ദേശകാലേ പെയ്തൂ കാത്തു ജനങ്ങളെ. 16

ഇല്ലെന്നു ബാലമരണം നല്ല യൗവനമാമ്പൊഴേ
അല്ലാതല്ലാരുമറികയില്ലാ പെണ്ണിനെ മന്നവ! 17

ഇത്ഥം പ്രജകൾ ദീർഗ്ഘായുസ്സൊത്തഹോ ഭരതഷർഭ
കടൽ ചൂഴും പാരിടത്തിലടയെപ്പുർണ്ണമായിതേ 18

ഭ്രൂരിദക്ഷിണയജ്ഞങ്ങൾ പാരിന്നീശൻ നടത്തിനാർ
സാംഗോപനിഷദാമനായമങ്ങോതി വിപ്രരേവരും 19

വിക്രിയം ചെയ്തിടാ വേദം വിപ്രിന്മാരന്നു ഭ്രുപതേ
ശൂദ്രപാർശ്വത്തിൽ വെച്ചിട്ടന്നോർത്തു ചൊൽകയുമില്ലവർ 20

പൈമേച്ചും കൃഷിചെയ്തും താൻ പാർമേൽ വർത്തിച്ചു വൈശ്യരും
ഗോക്കളിൽ ഭാരമേറ്റിടാ കാക്കും കൃശരെയും പരം 21

പൈക്കിടാങ്ങൾക്കു നുര കൊറ്റ കാലത്തു കറന്നിടാ
കള്ളത്താപ്പുള്ള കച്ചോടമില്ലന്നേ വർത്തകർക്കഹോ 22

ധർ‌മ്മത്തിനൊത്ത കർമ്മങ്ങൾ നന്മയോടന്നു മന്നവ
ധർമ്മം നോക്കിചെയ്തിരുന്നു ധർമ്മശാലികളാം നരൻ 23

മന്നിൽ സ്വകർമ്മരതരാണന്നിങ്ങെല്ലാവരും നൃപ
ഇമ്മട്ടന്നു നരവ്യാഘ്ര ധർമ്മമെങ്ങും ഹ്രസിച്ചിടാ 24
പൈക്കളും സ്ത്രീകളും കാലമൊക്കുമ്പോൾ പ്രസവിക്കുമേ
വായ്ക്കുന്നൃതുക്കളിൽ പൂക്കും കായ്ക്കും മാമരമൊക്കയും 25

ഏവം കൃതയുഗപ്രായമാവുമന്നവനീപതേ
നാനാ പ്രാണികളാൽ ഭ്രൂമിതാനാകെപ്പൂർത്തി പൂണ്ടുതേ 26

[ 271 ]

പാരിൽ സമൃദ്ധിയീവണ്ണം പാരിക്കെബ് ഭരതർഷഭ
ക്ഷത്രക്ഷേത്രങ്ങളിൽ ഭ്രൂപ തത്ര ദൈന്യർ ജനിച്ചുതേ 27

പെരുത്തു ദൈത്യരമരവരർ പോരിൽ വധിച്ചവർ
സ്വഗൈർശ്വര്യഭ്രുഷ്ടരായിട്ടൊക്കെ മന്നിൽപ്പിറന്നുതേ 28

മനുഷ്യദേപരായി വാഴാമിനിയെന്നോർത്തു ദാനവർ
ജനിച്ചു മന്നിടംതന്നിൽ നാനാ യോനികളിൽ പ്രഭോ 29

രാജൻ കഴുത പയ്യശ്വമെട്ടകം പയ്യിവറ്റിലും
ക്രവ്യാൽദ്രുതങ്ങഴിൽ പിന്നെഗ്ഗജങ്ങളിൽ മൃഗങ്ങളിൽ 30

ഇവറ്റിലുണ്ടായവരുമുണ്ടാമവരുവമായിഹ
പെരുത്ത ദൈത്യത്താൽ ഭാരം പെരുത്തൂഴി കഴങ്ങിതേ 31

പിന്നെ മന്നവരായിട്ടും തീർന്നു വന്മദരായി ചിലർ
ദൈത്യദാനവവീരന്മാരത്യനശ്വരശക്തികൾ 32

വീര്യവും ഗർവ്വുമുടയോരോരോരോ രൂപമാണ്ടവർ
ആഴി ചൂഴുന്നൂഴി ചുറ്റുമുഴന്നാരരിമദ്ദർനർ 33

ബ്രഹ്മക്ഷേത്രം വൈശ്യശൂദ്രരിമ്മാളോരെ മശക്കിനാർ
മറ്റുള്ള ജീവികളെയും മുറ്റും മർദ്ദിച്ചു ശക്തിയാൽ 34

പേടിപ്പിച്ചും നിഗ്രഹിച്ചും പാടെ ജീവിഗണങ്ങളെ
നൂറുമായിരവും ചേർന്നു പാരിടം ചുറ്റിനാരവർ 35

ആശ്രമേ മാമുനികളെയാശ്രയിച്ചങ്ങുമിങ്ങുമേ
അബ്രഹ്മണ്യന്മാർ നടന്നാർ ദോർബ്ബലോന്മത്തരാമവർ 36

ഏവം വീര്യബലോത്സേകയത്നമുള്ള സുരേന്ദ്രരാൽ
പീഡപ്പെട്ടൂഴീ ശരണമടഞ്ഞൂ പത്മയോനിയെ 37

ദ്രുതധാത്രിയെയേന്തുന്ന ദ്രുതസത്വാഹികൾക്കുമേ
ദൈത്യാക്രമേ ഗിരിഗൂരൂപ്പാരെടുപ്പാൻ പ്രയസമായി 38

അതിലീബ് ദ്രൂമി ദ്രൂമീന്ദ്ര ഭീതിയാണ്ടു ഭാരാർത്തയായ്
ശരണം പുക്കുതാൻ വിശ്വകരനായ വിരിഞ്ചനെ 39

അവൾ ദേവദ്വജർഷീന്ദ്രർ സേവ ചെയ്തുമരും വിധം
കണ്ടാഴളുലകൂ സൃഷ്ടിച്ച നിത്യനാം ബ്രഹ്മദേവനെ 40

വന്ദിക്കും ബ്രാഹ്മനെകണ്ടു വന്ദിച്ചാളവളപ്പോഴെ 41

ശരണാർത്ഥം വന്ന ദ്രൂമി പരം പിന്നെയുണർത്തിനാൾ

[ 272 ]

സുരന്മാരാം ലോകപാലരരികിൽ കേട്ടു നില്ക്കവേ 42

ബ്രഹ്മാവാത്മജ്ഞാനീബ് ഭ്രൂമിയമ്മാളുടെ കാര്യവും
പരമേഷ്ഠി പരം കണ്ടങ്ങറിഞ്ഞിട്ടുണ്ടു ദ്രൂരതേ 43

വിരിഞ്ചെൻ വിശ്വകർമ്മവിങ്ങറിഞ്ഞീടാതിരിക്കുമോ
സുരാസുരാദിലോകങ്ങൾ കരളിൽകണ്ട കാര്യവും 44

അബ് ദ്രൂമിയോടു കല്പിച്ചിതിബ് ദ്രൂമിപതിയാം പ്രഭു
സർവ്വദ്രൂതോൽഭവൻ ദേവൻ സർവ്വനാഥൻ പ്രജാപതി 45

ബ്രഹ്മാവു പരഞ്ഞു
എന്തു കാര്യത്തിനായി നീയെന്നന്തികത്തിങ്കൽ വന്നുവോ
ധരേ ഞാനതിനായെല്ലാസ്സുരരേയുമയയ്ക്കുവൻ

വൈശമ്പായനൻ പറഞ്ഞു
ഇ മ്മട്ടോതിബ് ദ്രൂമിയെയാ ബ്രാഹമദേവനയച്ചുടൻ
സർവ്വദേവതകളോടെവം സർവ്വകർത്താവൂ ചൊല്ലീനാൻ 47

പാരം വെവ്വേറെയംശാനുഭാരം തീർക്കുന്നതിനുടൻ
സ്വൈരം ജനിക്കുവിൻമന്നിൽ വൈരത്തിന്നെന്നുമോതിനാർ

അപ്പടിക്കുടനെ ഗന്ധർവ്വാപ്സരോവർഗ്ഗമോടുമേ
കല്പിച്ചു ഭഗവാനെറ്റം കെല്പിൽ പത്മസമുത്ഭവൻ 49

പരം യഥേഷ്ടമംശത്താൽ പിറപ്പിൻ മർത്ത്യയോനിയിൽ
തത്ഥ്യമായി പത്ഥ്യമായിത്ഥമത്ഥ്യർമാം ബ്രഹ്മകല്പന 50

ശക്രൻതൊട്ടുള്ള വാനോർകൾ കൈക്കൊണ്ടാരുടനേവരും
പാരിലേവരുമംശത്താൽ പിറപ്പാനായുറച്ചവർ 51

നാരായണനമിത്രഘ്നൻ ഹരിയെച്ചെന്നു കണ്ടുതേ
അവനല്ലോ ചക്രപാണി ഘനാഭൻ പിംഗളാംബരൻ 52

പത്മനാഭൻ ദൈത്യരിപു പത്മപത്രായതേക്ഷണൻ
പ്രജാപതിക്കും പതിയാം ദേവൻ ദേവേശ്വരൻ ബലി 53

ശ്രീവത്സമുടയോൻ ശ്രീശൻ ഹൃഷികേശൻ സുരാർച്ചിതൻ
ദ്രൂവിന്റെ ശോധനത്തിന്നാദ്ദേവനോടു പുരന്ദരൻ 54

അംശാവതാരം പ്രാർത്ഥിച്ചാനതൂ കൈക്കൊണ്ടു മാധവൻ