ഭാഷാഭാരതം/ആദിപർവ്വം/പൗലോമപർവ്വം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഭാഷാഭാരതം
രചന:കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
പൗലോമപർവ്വം
 1. കഥാപ്രവേശം
 2. പുലോമാഗ്നിസംവാദം
 3. അഗ്നിശാപം
 4. അഗ്നിശാപമോചനം
 5. പ്രമദ്വരാസർപ്പദംശം
 6. പ്രമദ്വരാപുനർജ്ജീവനം
 7. രുരുഡുണ്ഡുഭസംവാദം
 8. ഡുണ്ഡുഭശാപമോക്ഷം
 9. സർപ്പസത്രപ്രസ്താവന
 10. ജരൽക്കാരുപിതൃസംവാദം
 11. വാസുകിസോദരീവരണം
 12. മാതൃശാപപ്രസ്താവം
 13. സർപ്പാദ്യുത്പത്തി
 14. അമൃതമഥനസൂചന
 15. അമൃതമഥനം
 16. അമൃതാപഹരണം
 17. സൗപർണ്ണം-കദ്രുശാപം
 18. സൗപർണ്ണം-സമുദ്രദർശനം
 19. സൗപർണ്ണം-സമുദ്രവർണ്ണനം
 20. സൗപർണ്ണം-വിനതയുടെ ദാസ്യം
 21. സൗപർണ്ണം-സൂര്യന്റെ ഉഗ്രരൂപം
 22. സൗപർണ്ണം-കദ്രുവിന്റെ ഇന്ദ്രസ്തുതി
 23. സൗപർണ്ണം-രാമണീയപ്രവേശകം
 24. സൗപർണ്ണം-ഗരുഡപ്രശ്നം
 25. സൗപർണ്ണം-ഗരുഡയാത്ര
 26. സൗപർണ്ണം-ഗജകച്ഛപദർശനം
 27. സൗപർണ്ണം-ബാലഖില്യദർശനം
 28. സൗപർണ്ണം-ഗരുഡന്റെ പക്ഷിരാജത്വം
 29. സൗപർണ്ണം-ദേവഗരുഡയുദ്ധം
 30. സൗപർണ്ണം-ഗരുഡൻ വിഷ്ണുവിന്റെ വാഹനമായതു്
 31. സൗപർണ്ണം-ഇന്ദ്രന്റെ അമൃതഹരണം
 32. സർപ്പനാമകഥനം
 33. ശേഷവൃത്താന്തകഥനം
 34. വാസുക്യാഭിമന്ത്രണം
 35. ഏലാപത്രവാക്യം
 36. ജരൽക്കാർവ്വന്വേഷണം
 37. രീക്ഷിതോപാഖ്യാനം
 38. ശൃംഗിശാപം
 39. കാശ്യപാഗമനം
 40. തക്ഷകദംശനം
 41. ജനമേജയരാജ്യാഭിഷേകം
 42. ജരൽക്കാരുപിതൃസമാഗമം
 43. വാസുകീജരൽക്കാരുസമാഗമം
 44. ജരൽക്കാരുനിർഗ്ഗമം
 45. ആസ്തീകോൽപ്പത്തി
 46. പരീക്ഷിദുപാഖ്യാനം
 47. പരീക്ഷിന്മന്ത്രിസംവാദം
 48. സർപ്പസത്രോദ്യമം
 49. സർപ്പസത്രം
 50. സർപ്പസത്രത്തിൽ വാസുകീവാദം
 51. ആസ്തീകാഗമനം
 52. ആസ്തീകകൃതരാജസ്തുതി
 53. ആസ്തീകവരപ്രധാനം
 54. സർപ്പനാമകഥനം-2
 55. ആസ്തീകചരിതമാഹാത്മ്യം
[ 148 ] താൾ:Bhashabharatham Vol1.pdf/73 [ 149 ]

പന്ത്രണ്ടു കൊല്ലംകൊണ്ടു കഴിയുന്ന സത്രത്തിൽ കൂടിയിരിക്കുന്ന മഹർഷിമാരുടെ അടുക്കൽ ചെന്നു. 1

പുരാണോപജീവിയായി പുരാണത്തിൽ പരിശ്രമിച്ചിട്ടുള്ള അവൻ തൊഴുതുംകൊണ്ടു് അവരോടു് അറിയിച്ചു: “നിങ്ങൾക്കെ
ന്താണു കേൾക്കേണ്ടതു് ! ഞാനെന്താണു പറയേണ്ടതു്?” 2

അവനോടു് ഋഷികൾ പറഞ്ഞു: “കൊള്ളാം. ലോമഹർഷണപുത്ര, നിന്നോടു് ഞങ്ങൾ പറയാം. കഥ കേൾക്കുവാൻ മോഹിക്കുന്ന ഞങ്ങളോടു നീ കഥാപ്രസംഗങ്ങൾ ചെയ്യണം. 3

ഭഗവാനായ കുലപതി ശൗകനൻ അഗ്നിശാലയിലാണു്. 4

  മുനിദേവാസുര നര ഫണി ഗന്ധർവ്വവാർത്തകൾ
പലതും കേട്ടറിഞ്ഞോരു കുലവൃദ്ധനുമാണവൻ. 5

അദ്ദേഹമാണീസ്സത്രത്തിൽ വിദ്വാൻ കുലപതിദ്വിജൻ
ദക്ഷൻ ധീമാൻ വ്രതക്കാരനാരണ്യാഗമദേശികൻ. 6

സത്യവാദി പരം ശാന്തൻ തപസ്വിനി നിയതവ്രതൻ
ഞങ്ങൾക്കെല്ലാം മാന്യനവനിങ്ങെത്താൻ കാത്തിരിക്കണം. 7

പരമാഗ്ഗുരു വന്നെത്തിപ്പരമാസനമാണ്ടമേൽ
മെല്ലയാ മുനി ചോദിപ്പതെല്ലാം ചൊല്ലണമേ ഭവാൻ.” 8

സൂതൻ പറഞ്ഞു
ആട്ടെയെന്നാലാ മഹാർഷിശ്രേഷ്ഠാചാര്യനിരുടൻ
“ചോദിക്കും പുണ്യകഥകളോതിടാം പലമട്ടു ഞാൻ.” 9

പിന്നെയാ മുനി കൃത്യങ്ങൾ നന്നായ് ചെയ്തു യഥാവിധി
വാഗംഭുവാൽ ദേവപിതൃദർപ്പണം ചെയ്തണഞ്ഞുതേ. 10

സിദ്ധബ്രഹ്മർഷികൾ സുഖമൊത്തു സുവ്രതധാരികൾ
സൂതപുത്രന്റെ നേരിട്ടു പ്രീതരായിട്ടിരിക്കവേ, 11

ഋത്വിൿസദസ്യമുഖ്യന്മാരൊത്തിരുന്നൊരു ശേഷമേ
താനിരുന്നാഗ് ഗൃഹപതി ശൗകനൻ ചൊല്ലിയെങ്ങിങ്ങനെ. 12

5 പുലോമാഗ്നിസംവാദം[തിരുത്തുക]

ഭൃഗുവംശചരിതം:പുലോമൻ എന്ന രാക്ഷസൻ ഭൃഗുപത്നിയും ഗർഭിണിയുമായ പുലോമയെ കണ് കാമാതുരനാകുന്നു. ഈ സ്ത്രീ ആരാണെന്നും ആരുടെ ഭാര്യയാണെന്നും രാക്ഷസൻ അഗ്നിയോടു ചോദിക്കുന്നു. അതു ഭൃഗുവിന്റെ ഭാര്യയായ പുലോമയാണെന്നു് അഗ്നി മറുപടി പറയുന്നു.
ശൗകൻ പറഞ്ഞു
പുരാ പഠിച്ചു നിന്നച്ഛൻ പുരാണങ്ങളേശേഷവും
അതൊക്കെ നീയുമറിയുന്നിതോ ഹേ, ലൗമഹർഷണേ! 1

[ 150 ]

പുരാണേ ദിവ്യകഥകളാദിവംശക്രമങ്ങളും
ചൊൽവുണ്ടവൾ നിന്നച്ഛൻ ചൊല്ലിക്കേൾപ്പുണ്ടു പണ്ടു ഞാൻ
ആദിഭാർഗ്ഗവവംശത്തെയോതിക്കേൾപ്പാനൊരാഗ്രഹം
കഥിക്കുകീക്കഥയതിൽ ശ്രുതിക്കാസക്തർ ഞങ്ങളും.3

സൂതൻ പറഞ്ഞു
പണ്ടു വൈശമ്പായനാദിപണ്ഡിതദ്വിജസത്തമർ
പരം പഠിച്ചതും പിന്നെപ്പരക്കെയരുൾചെയ്തതും 4

അവിടുന്നച്ഛനും പിന്നെയവിടുന്നിങ്ങുഞാനുമേ
പഠിച്ചപാടു പറയാം വെടിപ്പിൽ കേട്ടുകൊള്ളുക. 5

സേന്ദ്രാമരമുനിശ്ലാഘ്യമെന്നാൽ ഭാർഗ്ഗവമാം കുലം;
ഭൃഗുനന്ദന, ഞാനിന്നീ ഭൃഗുവംശത്തെയാദ്യമേ 6

ചൊല്ലാം പുരാണാശ്രയമായുള്ളൊന്നാണിതു കേവലം.
ബ്രഹ്മാവിൽനിന്നു വരുണബ്രഹ്മയജ്ഞത്തിൽ വെച്ചഹോ! 7

വഹ്നിയിങ്കൽ ഭൃഗു ജനിച്ചെന്നിത്ഥം കേട്ടരിപ്പു ഞാൻ.
ഭൃഗുവിന്നിഷ്ടനാം പുത്രൻ ഭാർഗ്ഗവൻ ച്യവനൻ മഹാൻ 8

ച്യവനന്റെ മകൻ സാക്ഷാൽ ധാർമ്മികൻ പ്രമദ്വിജൻ
ഘൃതാചിയിങ്കലുണ്ടായീ പ്രമതിക്കു സുതൻ രുരു. 9

പ്രമദ്വരയിലുണ്ടായീ രുരുവിന്നതി ധാർമ്മികൻ
ശുനകൻ തനയൻ വേദപാരഗൻ നിൻ പിതാമഹൻ, 10

തപസ്സു കീർത്തിയറിവും തത്ത്വജ്ഞാനുമുള്ളവൻ
സത്യവാദി പരം ധർമ്മനിരതൻനിശാതയൻ. 11

ശൗനകൻ പറഞ്ഞു
സൂതപുത്രാ, മഹാത്മാവാം ഭാർഗ്ഗവൻ ച്യവന്നഹോ!
ച്യവനാഖ്യാതമുണ്ടായതെങ്ങനെ ചൊല്ക കേൾക്കുവേൻ. 12

സൂതൻ പറഞ്ഞു
പുലോമയെന്നു പേർകൊണ്ടോൾ ഭൃഗുവിൻ പ്രിയപത്നിയാൽ
ഭൃഗുവീര്യത്തിനാൽ ഗർഭമവൾക്കുണ്ടായിവന്നുതേ. 13

കാലേ ശീലം ചേർന്നിടുന്ന പുലോമാഭിധപത്നിയിൽ
ചൊല്പൊങ്ങും ഗർഭമുയരുമപ്പോൾ ഭൃഗുലോത്തമ! 14

സ്നാനത്തിനായ് ഭൃഗുമുനിതാനെയെഴുന്നള്ളിയപ്പോഴേ
ആശ്രമത്തിൽ പുലോമാഖ്യരാക്ഷസൻ ചെന്നു കേറിനാൻ. 15

ഈയാശ്രമത്തിൽ ഭൃഗുവിൻ ഭാര്യയായ പുലോമയെ
കണ്ടുടൻ രാക്ഷസൻ കാമംകൊണ്ടുഴന്നു ചമഞ്ഞുപോയ്. 16

[ 151 ]

അലർബാണാത്തികൊണ്ടേററം വലഞ്ഞൊരു നിശാചരൻ
അവളെക്കണ്ടുടൻ കൊണ്ടുപോവാനോർത്തിട്ടു ഹൃഷ്ടനായ്. 17

ആര്യയെനേടുവാനോർത്തു കാര്യമൊത്തെന്നുമോതിനാൻ.
ഇപ്പുലോമാമിവളെ മുൻപുൾഭ്രമത്താൽ വരിച്ചവൻ 18

ഭൃഗുവിന്നിവളെത്താതനേകി പക്ഷേ, യഥാവിധി.
അവനാക്കറയുണ്ടുള്ളില്ലെന്നും ഭാർഗ്ഗവസത്തമ! 19

ഇതു ലാക്കെന്നു ഹരണമവനൊരുങ്ങിനാൻ.
അഥ കണ്ടാനഗ്നിശാലയതിലാളീടുമഗ്നിയെ 20

സ്ഫുരിക്കും പാവകനൊടായ് പരിപൃച്ഛിച്ചു രാക്ഷസൻ.
പുലോമൻ പറഞ്ഞു
നേരു ചോദിപ്പലഗ്നേ, ചൊല്ലാരുടേ ഭാര്യയാണിവൾ? 21

വാനോർമുഖം നീ ചൊല്ലേണം ഞാനോ ചോദിച്ചു പാവക!
മുന്നിലേ തന്വിയവളെ പത്നിയാക്കാൻ വരിച്ചു ഞാൻ 22

അന്യായമച്ഛനേകി പിന്നീടു ഭൃഗുവിന്നഹോ!
രഹസ്സിൽ നില്കുമിവളാബ് ഭൃഗുവിൻ ഭാര്യയെങ്കിലോ 23

ഈവണ്ണം സത്യമോതേണമിവളെ ഞാൻ ഹരിക്കുവൻ.
എന്നുള്ളിൽ മന്യു നീറിക്കൊണ്ടിന്നും നില്ക്കുന്നതുണ്ടെടോ 24

മൽപൂർവ്വഭാര്യയിവളെബ് ഭൃഗു നേടിയകാരണം.
സൂതൻ പറഞ്ഞു
മടിച്ച നില്കും ജ്വലനനോടു ചോദിച്ചതിങ്ങനെ 25

ഭൃഗുവിൻ പത്നിയെപ്പററി വീണ്ടും വീണ്ടും നിശാചരൻ.
പുലോമൻ പറഞ്ഞു
അഗ്നേ, നീ സർവ്വലോകത്തിന്നന്തര്യാമിയതല്ലോ! 26

പുണ്യപാപങ്ങൾക്കു സാക്ഷിയല്ലോ സത്യം കഥിക്കണം.
മൽപൂർവ്വഭാര്യയന്യായാൽ കയ്പററിബ് ഭൃഗു നേടിയോൾ 27

ഇത്ഥമാണിവളെന്നാകിൽ സത്യം ചൊല്ലീടവേണമേ.
അങ്ങോതിയാൽ ഹരിപ്പേൻ ഞാനാശ്രമാൽ ഭൃഗുഭാര്യയെ 28

അഗ്നേ, നീ കാണ്ക‍വേതന്നെയെന്നാൽ സത്യം കഥിക്ക നീ.
സൂതൻ പറഞ്ഞു
ഇത്ഥമായവനോതിക്കേട്ടഗ്നി സങ്കടമാണ്ടഹോ! 29

അസത്യം ഭൃഗുവിൻശാപമിതിൽ ഭീതിയൊടോതിനാൻ.
അഗ് നി പറഞ്ഞു
ഇവളങ്ങു വരിച്ചോൾതാൻ ദാനവേന്ദ്ര, പുലോമയാൾ 30

[ 152 ]

പക്ഷേ, സമന്ത്രം വിധിപോലെങ്ങു വട്ടവളല്ലിവൾ.
ഭൃഗുവിന്നായ് മുറയ്ക്കച്ഛനേകിനാനിപ്പുലോമയെ 31

വരലോഭംമുലമച്ഛനങ്ങയ്ക്കേകീല കീർത്തിമാൻ.
പിന്നെ വേദോക്തകർമ്മത്താലെന്നെസ്സാക്ഷീകരിച്ചുതാൻ 32

വിധിപോലിവളേ വേട്ടൂ ഭൃഗു ദാനവനന്ദന!
ഇവളായവളാണേതുമിവൻ പൊളി പറഞ്ഞിടാ 33

അനൃതം പൂജ്യമല്ലെങ്ങും നൂനം ദാനവസത്തമ്മ!

6. അഗ്നിശാപം[തിരുത്തുക]

താൻ പണ്ടു വിവാഹം കഴിക്കാൻ ആഗ്രഹിച്ച സ്ത്രീതന്നെയാണു് അതെന്നു മനസ്സിലാക്കിയ രാക്ഷസൻ അവളെ അപമാനിക്കുന്നു. വഴിക്കുവെച്ചു പുലോമ പ്രസവിച്ചുണ്ടായ കുട്ടിയുടെ (ച്യവനൻ) തേജസ്സേററു രാക്ഷസൻ ഭീസ്മീഭ്രതനാകുന്നു. പുലോമ കുട്ടിയേയുംകൊണ്ടു തിരികെ വരുന്നു. അഗ്നിയാണു് സത്യാവസ്ഥ രാക്ഷസനെ അറിയിച്ചതെന്നു മനസ്സിലാക്കിയ ഭൃഗു അഗ്നിയെ ശപിക്കുന്നു.
സൂതൻ പറഞ്ഞു
അഗ്നിവാക്കീവിധം കേട്ടിട്ടന്നീയവളെ രാക്ഷസൻ
വരാഹരൂപൻ കൊണ്ടോടി വായുവേഗാൽ ദ്വിജോത്തമ! 1

ഉടൻ മാതാവുതൻ കുക്ഷൗപെടും ഗർഭം ചൊടിച്ചഹോ!
ച്യവനം ചെയ്തതിനാൽ ച്യവനൻതാനുമായവൻ. 2

ജനനീജഠരം വിട്ടു ഘനസൂര്യപ്രകാശനായ്
കുട്ടിയെക്കണ്ടവളെയും വിട്ടു രാക്ഷസ്സനെ ഭസ്മമായ്. 3

ഭൃഗുനന്ദനനായോരോ ച്യവനച്ചെറുപൈതലെ
എടുത്തുകൊണ്ടാശ്രമത്തേക്കാർത്ത്യാ പോന്നാൾ പുലോമതാൻ.

കണ്ണീരൊലിച്ചു കരയുംവണ്ണം ലോകപിതാമഹൻ
അന്നേരം നാന്മുഖൻ കണ്ടു മാന്യയാം ഭൃഗുപത്നിയെ. 5

വധുവായീടുമവളെ വിധി സാന്ത്വനപ്പെടുത്തിനാൻ
ധാരാളമവൾതൻ കണ്ണീരാറായിട്ടു ചമഞ്ഞുതേ. 6

അത്തന്വിയാൾ പോയവഴിക്കൊത്തൊഴിച്ച സരിത്തിനെ
പേർത്തുമന്നേരമവളെപ്പാർത്തുകണ്ടിട്ടു പത്മജൻ 7

വധൂസരേതി പേരിട്ടു വിധി ലോകപിതാമഹൻ;
ച്യവനാശ്രമഭാഗത്തേക്കതൊലിക്കുന്നു നിത്യവും. 8

ഏവം ജനിച്ചു ഭഗവാൻ ച്യവനൻ ഭൃഗുനന്ദനൻ;

[ 153 ]

ച്യവനൻതന്നെയും കണ്ടു താതൻ തരുണിയാളെയും 9

അലം കോപിച്ചു ചോദിച്ചു പുലോമയോടുടൻ ഭൃഗു.
ഭൃഗു പറഞ്ഞു
ആരും നിന്നെ ഹരിക്കാൻവന്ന രക്ഷസ്സൊടു ചൊന്നവൻ 10

നിന്നെസ്സുമുഖിയെൻഭാര്യയെന്നറിഞ്ഞീടുകില്ലവൻ.
ഉടൻ ചൊല്കവനെക്കോപമൊടുമീ ഞാൻ ശപിക്കുവൻ 11

ആരെന്റെ ശാപം പേടിക്കില്ലാരീ വികൃതി ചെയ്തവൻ?
പുലോമ പറഞ്ഞു
അഗ്നിയാണെന്നെയാ രക്ഷസ്സിന്നു ചൊല്ലിക്കൊടുത്തവൻ 12

പിന്നെക്കുരരിപോലാർക്കുമെന്നെക്കൊണ്ടോടി രാക്ഷസൻ.
അത്ര രക്ഷപ്പെട്ടു ഞാനീ തത്സുതന്റെ മഹസ്സിനാൽ 13

എന്നെക്കൈവിട്ടു വെണ്ണീറായ്തീർന്നിതാ ദുഷ്ടരാക്ഷസൻ.
സൂതൻ പറഞ്ഞു
ഇത്ഥം പുലോമ ചൊല്ലിക്കേട്ടുദ്ധതക്രോധനായ് ഭൃഗു 14

ശപിച്ചു 'നീ സർവ്വഭക്ഷനാകട്ടേ' യെന്നു വഹ്നിയെ.

7.അഗ്നിശാപമോചനം[തിരുത്തുക]

ഭൃഗു ആക്ഷേപിച്ചു ശപിച്ചു അഗ്നി സാവയം അന്തർദ്ധാനം ചെയ്യുന്നു.
ക്രിയാവിഘ്നം നേരിട്ട ദേവർഷികൾ ബ്രഹ്മാവിനോടു സങ്കടം ഉണർത്തുന്നു.
ബ്രഹ്മാവിനാൽ പ്രസാദിപ്പിക്കപ്പെട്ട അഗ്നി പണ്ടത്തെ സ്ഥിതിയിൽ
പ്രത്യക്ഷപ്പെടുന്നു.
സൂതൻ പറഞ്ഞു
ഭൃഗുവിൻ ശാപമേററിട്ടു കോപിച്ചോതീ ഹുതാശനൻ:
“ബ്രഹ്മൻ, സാഹസമെന്തേവമെന്മേൽ സമ്പ്രതി ചെയ്തു നീ? 1

ധർമ്മത്തിൻ യത്നം ചെയ് വോനും സത്യം ചൊൽവോനുമൊ-
ചോദിക്കെസ്സത്യമോതീടുമെനിക്കക്രമമെന്തിതിൽ? [പ്പമാം
ചോദിക്കെസ്സാക്ഷി സത്യത്തെയറിഞ്ഞും മാററിയോതുവോൻ
സ്വകുലേ മേലുകീഴേഴുപേർകളെത്താൻ കൊടുക്കുമേ. 3

കാര്യത്തത്വമറിഞ്ഞിട്ടുമുരിയാടാതിരിക്കിലോ
അവനാപ്പാപമേററീടുമതിനില്ലൊരു സംശയം. 4

അങ്ങെശ്ശപിപ്പാൻ ഞാൻ പോരും, പക്ഷേ ബ്രാഹ്മണർ പൂജ്യാരാം
അറിവുള്ള മഹാനോടുമറിയിക്കുന്നു കേൾക്കെടോ. 5

യോഗത്താൽ മൂർത്തിഭേദംപൂണ്ടാകുന്നു നില്പതേഷ ഞാൻ
അഗ്നിഹോത്രം മഖം സത്രം മററും ക്രിയയിവററിലും. 6

വേദോക്തവിധിയാലെന്നിൽ ഹോമിക്കുന്ന ഹവിസ്സിനാൽ
കേവലം തൃപ്തരാകുന്നൂ ദേവന്മാരും പിതൃക്കളും. 7

[ 154 ]

സോമാജ്യദുഗ്ദ്ധാദ്യപ്പല്ലോ പിതൃദേവഗണങ്ങളാം
ദേവകൾക്കും പിതൃക്കൾക്കും ദർശവും പൗർണ്ണമാസവും. 8

പിതൃവർഗ്ഗം ദേവകളാം ദേവവർഗ്ഗം പിതൃക്കളാം
ഒന്നിച്ചുമിവർ ഭിന്നിച്ചും കാണ്മൂ പർവ്വങ്ങൾതോറ്മേ. 9

എന്നിൽ ഹോമിച്ചതുണ്മോരാദ്ദേവനമാരും പിതൃക്കളും
ദേവകൾക്കും പിതൃക്കൾക്കും കേവലം മുഖമാണു ഞാൻ. 10

അമാവാസി പിതൃക്കൾക്കും പൗർണ്ണമി സുരർക്കുമേ
ഹവിസ്സിങ്ങെന്നിൽ ഹോമിപ്പതവരങ്ങു ഭുജിപ്പവർ. 11

ഇവർക്കു ഞാൻ മുഖം സർവ്വഭക്ഷനാകുന്നതെങ്ങനെ?”
പിന്നെ വഹ്നി സംസാരിച്ചു തന്നെത്താൻ സംഹരിച്ചുതേ 12

ദ്വിജന്മാർക്കുള്ളഗ്നിഹോത്രയജ്ഞസത്രക്രിയാദിയിൽ
താനോങ്കാരവഷകൾക്കാരസ്വാധാസ്വാഹകളെന്നിയേ 13

പ്രജയെല്ലാമഗ്നിയില്ലാതതിസങ്കടമാണ്ടുപോയ്.
ഉടൻ മാമുനിമാർ ചെന്നു ദേവന്മരെയുണർത്തിനാർ 14

അഗ്നിനാശാൽ ക്രിയാദ്ധ്വംശാൽ മൂന്നു ലോകമുഴന്നുപോയ്.
“ഇനി വേണ്ടതു ചെയ്യേണം വാനോരേ,വൈകിടൊല്ലിതിൽ"
പിന്നെദ്ദേവർഷിപരിഷ, ചെന്നു കണ്ടു വിരിഞ്ചനെ
അഗ്നിനാശം ക്രിയാനാശംസംഹാരമിവയോതിനാർ. 16

ദേവർഷികൾ പറഞ്ഞു
ഭൃഗുവെന്തോ കാരണത്താൽ ശപിച്ചിട്ടഗ്നി സാമ്പ്രതം
ദേവകൾക്കു മുഖം യജ്ഞഭാഗങ്ങൾക്കഗ്രഭുക്കഹോ! 17

ഹുതാശനൻ കഷ്ടമെങ്ങും സർവ്വഭക്ഷനായഹോ!
സൂതൻ പറഞ്ഞു
ഇതു കേട്ടഗ്നിയെ വിശ്വകൃത്തടുത്തു വിളിച്ചുടൻ 18

ശ്ലക്ഷണമായ് ചൊല്ലിയാബ് ഭ്രതഭാവനവ്യയയോടുടൻ.
ബ്രഹ്മാവു പറഞ്ഞു
സർവ്വലോകത്തെയും നീതാൻ തീർപ്പതും സംഹരിപ്പതും 19

വിശ്വം ഭരിപ്പതും നീയേ ക്രിയ ചെയ്യിച്ചുടുന്നതും.
ക്രിയാനാശം വരാതാക്കുകയി ലോകേശനാം ഭവാൻ 20

ഹന്ത! വിശ്വേശനാമങ്ങയ്ക്കെന്തീ മൗഢ്യം ഹുതാശനാ!
സർവ്വശ്രുതിസ്വരൂപൻ നീ സർവ്വഭ്രതഗനല്ലയോ 21

സർവ്വമൂർത്ത്യാ ഭവാനേതും സർവ്വഭക്ഷകനായ് വരാ.
ശിഖിയാമങ്ങപാനാർച്ചിശ്ശിഖയാൽ സർവ്വഭക്ഷനാം 22

[ 155 ]

ക്രവ്യാദയാം നിൻ തനുവും സർവ്വം ഭക്ഷിച്ചുകൊള്ളുമേ.
ദിവ്യസൂര്യാംശു തട്ടീടിൽ സർവ്വവും ശ്രദ്ധമാംവിധം 23

വെക്കം നിൻ ജ്വാലയിൽ ചുട്ടതൊക്കെയും ശുചിയായ് വരും.
അഗ്നേ, നീ പരമാം ജ്യോതിസ്സെന്നല്ലോ സ്വയമുൽഗതം 24

ഒക്കും തേജസ്സിനാൽ സത്യമാക്കെടോ മുനിശാപവും.
മുഖേ ഹോമിച്ചിടും ദേവഭാഗവും വാങ്ങുകെൻ വിഭോ! 25

സൂതൻ പറഞ്ഞു
ഏവമെന്നുടൻ ബ്രഹ്മദേവനോടേററു പാവകൻ
വിധിയായ വിരിഞ്ചന്റെ വിധി ചെയ് വാൻ ഗമിച്ചുതേ. 26

പിന്നെദ്ദേവർഷികൾ മുദാ വന്നതിൻ പടി പോയിനാർ
മുന്നത്തെപ്പോലെ മുനികൾ നന്നായി ക്രിയ നടത്തിനാർ. 27

ദിവി ദേവകൾ മോദിച്ചാർ, ഭുവിലൗകികസംഘവും,
കല്മഷം തീർന്നനലനും നന്മയോടു തെളിഞ്ഞുതേ; 28

ഏവം ഭൃഗുവിൽ നിന്നിട്ടു ശാപമേററിതു പാവകൻ.
ഈവണ്ണമാണഗ്നിശാപമുള്ളിതിഹാസവും 29

പുലോമനാശവും സക്ഷാൽ ച്യവനൻ തന്റെ ജന്മവും.

8. പ്രമദ്വരാസർപ്പദംശം[തിരുത്തുക]

ച്യവനന്റെ വംശപരമ്പര. ആ പരമ്പരയിൽപ്പെട്ട രുരു, വിശ്വാവസു എന്ന ഗന്ധർവ്വന്റെ പുത്രിയും സ്ഥൂലകേശൻ എന്ന മഹർഷിയുടെ വളർത്തുമകളുമായ പ്രമദ്വരയെ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നു. പ്രമദ്വര യാദൃശ്ചികമായി സർപ്പദംശനമേററു മരിക്കുന്നു.

സൂതൻ പറഞ്ഞു:

അവ്വണ്ണമുള്ള ച്യവനഭാർഗ്ഗവനൊരു നന്ദനൻ
സുകന്യയിൽ പ്രമതിയെന്നുണ്ടായീ ദീപ്തശക്തിമാൻ. 1

രുരുവാം മകനുണ്ടായി പ്രമതിക്കും ഘൃതാചിയിൽ
ശുനകൻ രുരുവിന്നുണ്ടായ് പ്രമദ്വരയിലാത്മജൻ. 2

ശുനകൻ സുമാഹതത്ത്വൻ സർവ്വഭാർഗ്ഗവനന്ദനൻ
തപോവ്രതസ്ഥൻ സുദൃഢകീർത്തിമാനായ് ഭവിച്ചുതേ. 3

ബ്രഹ്മൻ, ഞാനാബ് ഭ്രരിതേജോജന്മാം രുരുവിൻ കഥ
വിസ്തരിച്ചു പറഞ്ഞിടാം ശ്രദ്ധയിൽ കേൾക്കുകൊക്കെയും. 4

ഉണ്ടായിരുന്നു പണ്ടേററം തപോവിദ്യാവിശാരദൻ
സർവ്വഭ്രതഹിരം ചെയ്യും സ്ഥൂലകേശാഖ്യാനം മുനി. 5

ഇക്കാലം തന്നെയുണ്ടാക്കീ ഗർഭം മേനകയിൽ പരം
വിപ്രർഷേ, വിശ്രുതൻ വിശ്വാവസു ഗന്ധർവ്വനായകൻ. 6

[ 156 ]

അപ്സരസ്സാം മേനകയാഗ്ഗർഭം കാലേ ഭൃഗുദ്വഹ!
സ്ഥുലകേശാശ്രമോപാന്തസ്ഥലത്തിങ്കൽ കളഞ്ഞുതേ. 7

നദീതീരത്തിലാഗ്ഗർഭം നിർദ്ദയം ലജ്ജയെന്നിയേ
കൈവെടിഞ്ഞിട്ടപ്സരസ്ത്രീയാകും മേനക പോയിനാൾ. 8

ദേവഗർഭാഭയായ് ത്യക്തയായ് വിളങ്ങന്ന കന്യയെ
കാലേ നദീതടേ കണ്ടു സ്ഥൂലകേശൻ മഹാമുനി. 9

വിജനത്തിങ്കലായ് ഹന്ത! സ്വജനം വിട്ട കുട്ടിയെ
സ്ഥൂലകേശൻ ദ്വിജൻ പുണ്യശീലൻ കണ്ടെത്തിയപ്പോഴേ. 10

എടുത്തു മുനി കാരുണ്യത്തൊടുംകൂടി വളർത്തിനാൻ
വരാരോഹ വളർന്നാളാ വരാശ്രമശുഭസ്ഥലേ. 11

ജാതകാദികളാം കർമ്മജാതങ്ങളെ യഥാവിധി
കാലേ ചെയ്താനായവൾക്കാ സ്ഥൂലകേശൻ മുനീശ്വരൻ. 12

സ്വതരൂപഗുണത്താലേ പ്രമദാവരയാകയാൽ
പ്രമദ്വരേതി പേരിട്ടാനവൾക്കാ മാന്യമാമുനി. 13

ആപ്പുണ്യാശ്രമഭാഗത്തങ്ങീ പ്രമദ്വരയെ സ്വയം
കണ്ടു ധർമ്മാത്മാവു കാമംകൊണ്ടുഴന്നൂ പരം രുരു. 14

അഥ മിത്രംവഴിക്കച്ഛന്നിതൻപോടറിയിച്ചതിൽ
സ്ഥൂലകേശനോടർത്തിച്ചൂ കാലേ പ്രമതി കന്യയെ. 15

പ്രമദ്വരാകന്യകയെ രുരുവിന്നേകി തൽപിതാ
വേളിയാസന്നമാമുത്രംനാളിൽ തീർച്ചപ്പെടുത്തിനാൻ. 16

വിവാഹമൊട്ടടുത്തൊരു നാളിൽ തോഴികളൊത്തവൾ
കേളിയാടി നടന്നീടുന്നേരമാസ്സാധു കന്യക 17

വിലങ്ങത്തിൽ കിടന്നുംകൊണ്ടുറങ്ങീടുന്ന പാമ്പിനെ
കണ്ടതില്ല കാലശക്ത്യാ ചാകാൻ ചെന്നു ചവിട്ടിനാൾ. 18

കാലചോഗിതനാസ്സർപ്പം വിഷം മുററുന്ന പല്ലുകൾ
അന്ധാളിക്കുമവൾക്കുള്ളോരംഗത്തിലിറക്കിനാൻ. 19

കടികൊണ്ടപ്പോളവളങ്ങുടനേ വീണുഭ്രമിയിൽ
കരിവാളിച്ചാഭകെട്ടാഭരണം ചിന്നി മോഹമായ്. 20

ബന്ധുക്കൾക്കാർത്തിയുണ്ടാക്കിക്കൂന്തൽ ചിന്നഴിഞ്ഞഹോ!
കാണാനാവില്ലെങ്കിലും കാണേണ്ടവളായ് ജീവനററവൾ. 21

ഉറങ്ങുപോലെയായ് വീണിട്ടുരഗക്ഷകയാകിലും
പാരം മനോഹരതാരാകാരയായ്ത്തീർന്നു സുന്ദരി. 22

പത്മാംഗിയവൾ താഴത്തു വീണുരുണ്ടു കിടക്കവേ
അവളെത്താതനും കണ്ടു മററുള്ള മുനിമാർകളും. 23

[ 157 ]

ഉടനെല്ലാം ദ്വിജന്മാരും പെടുംകനിവൊടെത്തിനാർ
സ്വസ്ത്യാത്രേയൻ മഹാരാജനു കുശികൻ ശംഖമേലൻ 24

ഉദ്ദാലകൻ കഠൻ പിന്നെ ശ്വേതൻ പുകൾപൊരുത്തവൻ
ഭാരദ്വാജൻ കൗണകുത്സ്യനാർഷ്ടിഷേണൻ സഗൗമതൻ. 25

പുത്രനോടും പ്രമതിയും മററുള്ള മുനിമുഖ്യരും
ഭുജംഗവിഷമേറേറവം പ്രാണൻപോയുള്ള കന്യയെ 26

കണ്ടു കേണാർ കനിവെടും, രുരുമാത്രം പുറത്തുപോയ് ;
മറെറല്ലാ വിപ്രരും വാണാർ മുററുമായവിടെത്തദാ. 27

9. പ്രമദ്വരാപുനർജ്ജീവനം[തിരുത്തുക]

രുരുവിന്റെ വിലാപം തന്റെ ആയുസ്സിൽ പകുതിഭാഗം പ്രമദ്വരയ്ക്കു കൊടുക്കാമെന്ന കരാറിന്മേൽ, ഒരു ദേദൂതന്റെ അനുഗ്രഹത്തോടുകൂടി, രുരു പ്രമദ്വരയെ പുനർജ്ജീപ്പിക്കുന്നു. തന്റെ പ്രേമഭാജനത്തെകൊന്ന കോപം നിമിത്തം രുരു സർപ്പവംശത്തെ സംഹരിക്കാൻ പുറപ്പെടുന്നു. ഒരുദിവസം കൊല്ലാനായി വടിയോങ്ങിയപ്പോൾ ഒരു ചേര താൻ നിരപരാധിയാണെന്നു രുരുവിനോടു പറയുന്നു.

സൂതൻ പറഞ്ഞു

ആ മഹാബ്രാഹ്മണശ്രേഷ്ഠരവിടെച്ചേർന്നിരിക്കവേ
രുരു വൻ കാട്ടിലുൾപ്പുക്കു കരഞ്ഞാനാതി സങ്കടാൽ. 1

ശോകംമൂലം വിലാപങ്ങൾ പലതും ചെയ്തിടുന്നവൻ
പറ‍ഞ്ഞു ദുഃഖാൽ പ്രിയയാം പ്രമദ്വരയെയോർത്തഹോ! 2

രുരു പറഞ്ഞു
എനിക്കും സങ്കടം ബന്ധുജനത്തിനും വളർത്തവൾ
മണ്ണിൽ കിടക്കുന്നു ദുഃഖമിന്നിതിൽ പരമെന്തുവാൻ? 3

പരം ഞാൻ ദാനവും പിന്നെത്തപസ്സും ഗുരുസേവയും
ചെയ്തിരിക്കിൽ ജീവനിട്ടു വരട്ടേ മമ വല്ലഭ. 4

ജന്മംതൊട്ടു മനംവെച്ചു ഞാൻ മുററും വ്രതമേല്ക്കുകിൽ
പ്രമദ്വരയെഴുന്നേററീടട്ടേ ഝടിതി ഭാമിനി. 5

സൂതൻ പറഞ്ഞു
ഭാര്യാത്ഥം ദുഃഖമോടേവമായവൻ വിലപിക്കവേ
ദേദൂതൻ കാട്ടിൽ വന്നാ രുരുവോടേവമോതിനാൻ. 6

ദേവദൂതൻ പറഞ്ഞു
രുരോ, നീ സങ്കടത്തോടീയുരപ്പതു വൃഥാവലേ
ധർമ്മാത്മാൻ, മൃതനാം മർത്ത്യൻ വീണ്ടും ജീവിക്കുകില്ലെടോ. 7

ആയുസ്സൊടുങ്ങീയീഗ്ഗന്ധർവ്വാപ്സരഃകന്യകയ്ക്കെടോ
അതിനാൽ വെറുതേ താത, മതി മാഴ്കൊല്ല ചെററുമേ. 8

പണ്ടു ദേവകൾ കല്പിച്ചിട്ടുണ്ടുപോയവുമൊന്നിതിൽ
ചെയ് വതുണ്ടുനീയെങ്കിൽകൈവരും തേ പ്രമദ്വര. 9

[ 158 ]

രുരു പറഞ്ഞു
ദേവദൃഷ്ടോപായമെന്തു കേവലം ചൊല്ക ഖേചര!
ഇന്നു ഞാനതുചെയ്തിടാമെന്നെ രക്ഷിക്കണം ഭവാൻ. 10

ദേവദൂതൻ പറഞ്ഞു
ആയുസ്സിൽ പാതി കന്യകയ്ക്കു നീയേകൂ ഭൃഗുനന്ദന!
പ്രമദ്വരയെഴുന്നേല്കുമെന്നാൽ നിൻ ഭാര്യ ഹേ രുരോ! 11

രുരു പറഞ്ഞു
എന്നായുസ്സിൽ പാതി നല്കാം കന്യകയ്ക്കായ് ഖേചരോത്തമ!
അഴകേററമണിഞ്ഞുള്ളോളെഴുന്നേൽക്കട്ടെയെൻ പ്രിയ.12

സൂതൻ പറഞ്ഞു
പിന്നെഗ്ഗന്ധർവ്വരാജാവും ധന്യനാം ദേവദൂതനും
ധർമ്മരാജാവിനെച്ചെന്നു നന്മയിൽകണ്ടു ചൊല്ലിനാർ. 13

രുരുവിന്നർദ്ധമായുസ്സാൽ ഭാര്യയാകും പ്രമദ്വര
മരിക്കിലും ധർമ്മരാജാ, ജീവിക്കാൻ സമ്മതിക്കണം. 14

ധർമ്മരാജാവു പറഞ്ഞു
രുരുവിൻ ഭാര്യയായീടും പ്രമദ്വരയതെങ്കിലോ
രുരുവിന്നർദ്ധമായുസ്സാൽ ജീവിക്കും ദേവദൂതരേ! 15

സൂതൻ പറഞ്ഞു
ഏവം ചെന്നപ്പോഴേതന്നെയെഴുന്നേററൂ പ്രമദ്വര
രുരുവിന്നർദ്ധമായുസ്സാലുറങ്ങിയുണരുംവിധം. 16

രുരുവിൻ ജാതകത്തിങ്കലിതു കാണായിതപ്പൊഴേ
ദീർഘായുസ്സിൽ പാതിഭാഗം ഭാര്യാർത്ഥം ലുപ്തമായതും. 17

പിന്നെയിഷ്ടദിനത്തിങ്കൽ പിതാക്കന്മാരിവർക്കുടൻ
വേളിക്രിയ കഴിപ്പിച്ചൂ മേളിച്ചവർ സുഖിച്ചുതേ. 18

അല്ലിത്താരമല്ലിമൃദുമെയ്യുള്ളീ ദുർല്ലഭഭാര്യയെ
കൈപ്പററീട്ടവനങ്ങേററാൻ സർപ്പഹിംസാകടുവ്രതം. 19

കണ്ട പാമ്പിനെയൊക്കെയും കൊണ്ട കോപത്തോടായവൻ
ഊക്കൻ ദണ്ഡായുധം കൈക്കൊണ്ടൂക്കോടെ തച്ചുകൊല്ലുമേ. 20

ഒരുനാളാ രുരു പരം പെരുതാം കാടു പൂകിനാൻ
പാർത്തിതങ്ങു കിടക്കുന്ന മൂത്ത ഡുണ്ടുഭമൊന്നിനെ. 21

ചൊടിച്ചു കാലദണ്ഡിന്റെ വടിവാം വടിയോങ്ങിനാൻ
വിപ്രനപ്പോൾ തടുത്തോതീ ക്ഷിപ്രമ മൂത്ത ഡുണ്ടുഭം. 22

ഡുണ്ടുഭം പറഞ്ഞു
അങ്ങയ്ക്കു ഞാൻ പിഴച്ചിട്ടില്ലെങ്ങുമേ മുനിസത്തമ!
ഇങ്ങെന്നെക്കോപമോടെന്തിനങ്ങു ഹിംസിപ്പതിങ്ങനെ? 23

[ 159 ]

10. രുരുഡുണ്ടുഭസംവാദം[തിരുത്തുക]

ആ ചേര ഒരു മഹർഷിയുടെ ശാപം നിമിത്തം ആ രൂപം പ്രാപിച്ചതാണെന്നു മനസ്സിലാക്കിയ രുരു ആ കഥ വിസ്തരുച്ചു പറയാനാവശ്യപ്പെടുന്നു. രുരു പറഞ്ഞു

എൻ പ്രാണനൊക്കെയും പ്രിയയെ മുൻപു പാമ്പു കടിച്ചുതേ
അഹിവർഗ്ഗത്തിലുണ്ടെന്നെമുതല്ക്കേ ഘോരനിശ്ചയം.
1
കണ്ട പാമ്പിനെ ഞാൻ കൊല്ലുന്നുണ്ടെന്നാണെൻ കടുവ്രതം
അതിനാൽ നിന്നെ ഹിംസിപ്പേൻ മൃതിയായി നിനക്കെടോ. 2

ഡുണ്ഡുഭം പറഞ്ഞു
വിപ്രാ, മാനുഷരെക്കൊത്തും സർപ്പജാതികൾ വേറെയാം
ഡുണ്ഡുഭത്തെസർപ്പസാമ്യംകണ്ടു ഹിംസിച്ചിടായ്ക നീ. 3

ലാഭവും സുഖും വേറെ, നാശവും ദുഃഖവും സമം
ഇമ്മട്ടാം ഡുണ്ടുഭകുലം ധർമ്മജ്ഞൻ ഹിംസിയായ്ക നീ 4

സൂതൻ പറഞ്ഞു
ഇത്ഥമാ ഭുജഗം ചൊല്ലിക്കേട്ടിട്ടു രുരുവപ്പോഴേ
ഡുണ്ഡുഭം ഭീരു മുനിയെന്നോർത്തു ഹിംസിച്ചതില്ലഹോ! 5

ഭഗവാൻ രുരു ചോദിച്ചിതവനോടഥ സൗമ്യമായ്
ആട്ടെ ഭുജംഗഭാവത്തിൽപ്പെട്ടോരങ്ങാരതോതെടൊ. 6

ഡുണ്ഡുഭം പറഞ്ഞു
രുരോ സഹസ്രപാത്തെന്നു പേരെഴും മുനി മുൻപു ഞാൻ
വിപ്രശാപം കാരണത്താലിപ്പടിക്കഹിയായിനേൻ. 7

രുരു പറഞ്ഞു
ഹന്ത കോപാൽ ഭവാനെപ്പണ്ടെന്തേ വിപ്രൻ ശപിക്കുവാൻ?
എത്ര കാലം ഭവാനേവം പാർത്തിടേണം ഭുജംഗമ! 8

11. ഡുണ്ഡുഭശാപമോക്ഷം[തിരുത്തുക]

താൻ ബാല്യത്തിൽ പുല്ലുകൊണ്ടു് ഒരു പാമ്പിന്റെ രൂപമുണ്ടാക്കിക്കാണിച്ചു പേടിപ്പിച്ച ഖഗമൻ എന്ന ബ്രാഹ്മണൻ 'നീ വിഷമില്ലാത്ത പാമ്പായിത്തീരട്ടെ' എന്നു ശപിച്ചതനുസരിച്ചാണു താൻ ഈ രൂപം പ്രാപിച്ചതെന്നും രുരുവിനെ കണ്ടതോടുകൂടി തനിക്ക് ആ ശാപത്തിൽനിന്നും മുക്തികിട്ടിയെന്നും ചേര ബ്രാഹ്മണരൂപം പ്രാപിച്ചു രുരുവിനോടു പറയുന്നു.

ഡുണ്ഡുഭം പറഞ്ഞു
പുരാ ഖഗമനെന്നുണ്ടായിരുന്നൂമേ സഖി ദ്വിജൻ
ഭൃഗം നിശിതവാക്കത്രേ താത, തീവ്രതപോവ്രതൻ. 1

[ 160 ]

ബാല്ല്യേ ഞാൻ കളിയായിട്ടു പുല്ലാൽ നിർമ്മിച്ച പാമ്പിനാൽ
പേടിപ്പിച്ചേനഗ്നിഹോത്രേ ഭീത്യാ മോഹിച്ചുപോയവൻ. 2

ബോധം വന്നിട്ടെന്നോടായീട്ടോതിനാനത്തപോധനൻ
ക്രോധത്താലെ ദഹിപ്പിക്കുമാതിരി ക്രൂരദൃഷ്ടിയായ്: 3

“അവീര്യഹിയെ നീയെന്നപ്പേടിപ്പിപ്പാൻ ചമയ്ക്കയാൽ
എന്റെ ശാപത്തിനാലെ നീ നിർവ്വിഷോകമായീടും.” 4

ഞാനവന്റെ തപോവീര്യം താനറിഞ്ഞേൻ തപോധന!
പരമദ്വിഗ്നനായിട്ടു പരുങ്ങിത്തൊഴുതനെ 5
പരിചോടരികിൽച്ചെന്നു പറ‍ഞ്ഞേനവനോടുടൻ:
“സഖിയെന്നോർത്തു കളിയായിന്നിതങ്ങനെ ചെയ്തുപോയ് 6

പൊറുത്തെന്നിൽ ശാപമൊഴിച്ചരുളേണം മഹാമുനേ!”
എന്നെപ്പാരും പരുങ്ങിക്കണ്ടെന്നോടാത്താപസോമത്തൻ 7

ചുടുന്ന നെടുവീർപ്പിട്ടു പടുസംഭ്രമമോതിനാൻ:
“എടോ, ഞാൻ ചൊന്ന വാക്കേതും വിടുവാക്കെന്നു വന്നിടാ 8

ഇങ്ങു ഞാൻ പറയും വാക്കിതങ്ങു കേൾക്ക തപോധന!
കേട്ടിട്ടതു ധരിക്കേണം മുററും നിർദ്ദോഷനാം ഭവാൻ. 9

ശുചിയായ് പ്രമതിക്കുണ്ടാം രുരുവിന്നൊരു നന്ദനൻ
അവനെക്കാണ്കിലുടനേ ശാപമോക്ഷം തനിക്കെടോ. 10

ഭവാനെന്നാൽ പ്രമതിസംഭാവനാം രുരുവല്ലയോ?
സ്വരൂപംപൂണ്ടുതാൻ നന്നായ് പറയാമയി തേ ഹിതം.” 11

ഉടനാ ഡുണ്ഡുഭാകാരം വെടിഞ്ഞാ വിപ്രപുംഗവൻ
കീർത്തിമാൻ നിജമാം രൂപം പോർത്തും കൈക്കൊണ്ടുഭാസ്വരം. 12

ഓജസ്സേറും രുരുവിനോടോതിനാൻ പുനരങ്ങനെ:
“അഹിംസയല്ലോ പരമാം ധർമ്മം പ്രാണഭൃദുത്തമ! 13

ഒരു ജീവിയെയും ഹിംസിക്കരുതേ വിപ്രനേതുമേ.
വേദവേദാംഗവിത്തായി ഭ്രതജാതാഭയപ്രദൻ 14

ബ്രാഹ്മണൻ കേവലം ലോകേ സൗമ്യനെന്നല്ലയോ ശ്രുതി?
അഹിംസ സത്യവചനം ക്ഷമയെന്നിവയും പരം 15

വേദസന്ധാരണവുമാ ബ്രാഹ്മണനെന്നുള്ള ധർമ്മമാം.
ക്ഷത്രിയന്നുള്ളൊരാദ്ധർമ്മമത്രേ തേ ചേരുകില്ലെടോ 16

ദണ്ഡധാരണമുഗ്രത്വം പ്രജാപാലനമിങ്ങനെ
ക്ഷത്രിയന്നുതകും ധർമ്മമത്രേ കേൾക്കുക ഹേ രുരോ! 17

ജനമേജയയജ്ഞത്തിൽ ഫണിഹിംസ കഴിച്ചതും
പുനരന്നു ഭയപ്പെട്ടു ഫണിജാതിയെയാകവേ 18

[ 161 ]

തപോവീര്യബലോപതൻ വേദാംഗപാരതൻ
ആസ്തീകൻ ബ്രാഹ്മണൻ സർപ്പസത്രേ കാത്തതുമോർക്കെടോ. 19

12.സർപ്പസത്രപ്രസ്താവന[തിരുത്തുക]

ബ്രാഹ്മണന്റെ മറുപടി കേട്ട രുരു സർപ്പസത്രത്തെപ്പററിയും ആസ്തീകനെപ്പററിയും കൂടുതൽ വിവരങ്ങളറിയാൻ ആഗ്രഹിക്കുന്നു. ബ്രാഹ്മർഷിമാർ പറഞ്ഞു പിന്നീടു് അങ്ങു കേൾക്കുമെന്നറിയിച്ചു ആ ബ്രാഹ്മണൻ അന്തർദ്ധാനം ചെയ്യുന്നു.

രുരു പറഞ്ഞു
 സർപ്പങ്ങളെ നൃപൻ കൊന്നതെങ്ങനെ ജനമേജയൻ?
എന്തിനായങ്ങഹികളെക്കൊന്നൂ ഭ്രസുരത്തമ! 1

പിന്നെയാസ്തീകനെനെന്തിന്നു പന്നഗങ്ങളെയങ്ങനെ
മോചിപ്പിച്ചാനിതൊക്കെയും വിപ്ര, കേൾപ്പാനൊരാഗ്രഹം. 2

ഋഷി പറഞ്ഞു
രുരോ, കേൾക്കും ഭവാനെല്ലാം പരം ബ്രഹ്മർഷിമാരിഹ
പറയുമ്പോഴെന്നു ചൊല്ലി മറഞ്ഞാനത്തപോധൻ. 3

സൂതൻ പറഞ്ഞു
രുരു ചുററും കാട്ടിലെല്ലാം പരമാ മുനിമുഖ്യനെ
തിരിഞ്ഞു ചുററിക്ഷീണിച്ചിട്ടൊരിടത്തു പതിച്ചുതേ. 4

അവൻ പരം മോഹമാർന്നു തന്റേടം വിട്ടമട്ടിലായ്
ആ മുനീന്ദ്രന്റെ തത്ഥ്യോക്തി വീണ്ടും വീണ്ടും നിനച്ചഹോ! 5

ബോധം വന്നുടനേ പോന്നു താതനോടോതിയക്കഥ
പിതാവവനോടാഖ്യാനം ചോദിച്ചളവിലോതിനാൻ. 6

13. ജരൽക്കാരുപിതൃസംവാദം[തിരുത്തുക]

ആസ്തീകചരിതം: ബ്രാഹ്മചർയ്യവ്രതം സ്വീകരിച്ച ജരൽക്കാരു എന്ന മഹർഷി പല ദിക്കിലും സഞ്ചരിക്കവേ, ഒരിടത്തു തലകീഴായി തൂങ്ങിക്കിടക്കുന്ന പിതൃക്കളെക്കാണുന്നു. അതിനുള്ള കാരണം ചോദിച്ചപ്പോൾ, പിതൃക്രിയയ്ക്ക് ആളില്ലാത്തതു കൊണ്ടാണു് തങ്ങൾക്ക് അങ്ങനെ കിടക്കേണ്ടിവന്നതെന്ന് അവർ മറുപടി പറയുന്നു. ആ പിതൃക്കളുടെ വംശത്തിൽ ജനിച്ച ജരൽക്കാരു ഈ മറുപടി കേട്ടു പശ്ചാത്തപിച്ചു്, ചില വ്യവസ്ഥകളിന്മേൽ വിവാഹംചെയ്യാമെന്നു സമ്മതിക്കുന്നു. ശൗകനൻ പറഞ്ഞു

ജനനാഥേന്ദ്രത്തിനെന്തിന്നു ജനമേജയമെന്നവൻ
സർപ്പസത്രത്തിനാൽ ചെയ്തു സർപ്പസംഘവിഹിംസനം? 1

[ 162 ]

ഇത്തത്ത്വമുരചെയ്യേണം വിസ്തരിച്ചെന്റെ സൂതജ!
ആസ്തീകനാം ദ്വിജശ്രേഷ്ഠനാസ്ഥിതിക്കുരഗങ്ങളെ 2

കത്തുന്ന തീയിൽനിന്നെന്തേ കാത്തതിനുള്ള കാരണം?
സർപ്പസത്രം ചെയ്ത രാജവീരനാരുടെ നന്ദനൻ? 3

ആ വിപ്രനാരുചെ മക,നതുമെന്നൊടു ചൊല്ലെടോ!
സൂതൻ പറഞ്ഞു
ആസ്തീകമാകുന്നമാഖ്യാനമെത്രയോ മഹിതം മുനേ! 4

ഇതെല്ലാം വിവരിച്ചോതുന്നതു വാക്യജ്ഞ, കേൾ‍ക്കണം.
ശൗകനൻ പറഞ്ഞു
ആസ്തീകനാം പുരാണർഷിമുഖ്യന്റെ രസമാം കഥ 5

വിസ്തരിച്ചൊക്കെയും കേൾപ്പാനെത്രയോ രുചിയുണ്ടു മേ.
സൂതൻ പറഞ്ഞു
ഇതിഹാസമാണല്ലോ പുരാണം പുണ്യമാര്യരേ! 6

വ്യാസപ്രാണീതമിതിങ്ങനെ നൈമിഷാരണ്യവാസികൾ
പണ്ടു ചോദിക്കയാലോതിയെന്നച്ഛൻ ലോമഹർഷണൻ 7

വ്യാസശിഷ്യൻ ബുദ്ധിശാലി വിപ്രമദ്ധ്യത്തിലോതിനാൻ.
തന്മുഖാൽ കേട്ടതിഹ ഞാനുള്ളവണ്ണം കഥിച്ചിടാം. 8

ഇങ്ങീയാസ്തികചരിതമങ്ങു ശൗനക, കേൾക്കവേ
സർവപാപഹരം ചൊൽവാൻ സർവവും വിസ്തരിച്ചു ഞാൻ. 9

ആസ്തീകമുനിതന്നച്ഛൻ പ്രജാപതിസമൻ പ്രഭു
ബ്രഹ്മചാരിയനാഹാരനത്യുഗ്രതപമാർന്നിവൻ. 10

ഊർദ്ധ്വേരതജസ്സായിരുന്നു ജർൽക്കാരു മഹാമുനി
യായവരവരൻ ധർമ്മവിത്തമൻ സുദൃഢവ്രതൻ. 11

ഒരിക്കലാ മഹാഭാഗൻ പെരിയോരു തപോധനൻ
ഭ്രസഞ്ചാരം ചെയ്തിതന്തിയാമെടം ഗൃഹമാം വിധം. 12

തീർത്തങ്ങൾതോറുമാരാടിപ്പോർത്തുമെങ്ങും ചരിച്ചുതേ
ആത്മസംയാമികൾക്കല്ലാതാകാത്തച്ചര്യയായവൻ. 13

വായുഭക്ഷമനായ് ശോഷിച്ച ണുറക്കങ്ങൾവിട്ടവൻ
അങ്ങുമിങ്ങും സഞ്ചരിച്ചാൻ ദീപ്താഗ്നിസദൃശപ്രഭൻ. 14

നടുക്കുംകാലമൊരിടത്തടുക്കൽ കണ്ടിതായവൻ
ഇടുക്കിൽ തല കീഴ് തൂങ്ങിക്കിടക്കുന്ന പിതൃക്കളെ, 15

കണ്ടവാറേ ജരൽക്കാരു ചോദിച്ചിതവരോടുടൻ.
ജരൽക്കാരു പറഞ്ഞു
ഇക്കുണ്ടിൽ തല കീഴ് തൂങ്ങി നിൽക്കുന്നോർ നിങ്ങളാരുവാൻ? 16
ചോടിളക്കിക്കുളിച്ചിങ്ങു കൂടിടുന്നെല്ലി തിൻകയാൽ
അടി വിട്ട പിടിക്കാം പുൽക്കൊടി പററിപ്പിടിച്ചവർ. 17

[ 163 ]

പിതൃക്കൾ പറഞ്ഞു
യായാവരാഖ്യരാം ഞങ്ങൾ സംശിതവ്രതതാപസർ
സന്താനനാശാലേലക്കുന്നിതധപതനമിങ്ങനെ 18

ഞങ്ങൾക്കുണ്ടേകസന്താനം ജരൽക്കാരുവൊരാളെടോ
മന്ദഭാഗ്യർക്കല്പഭാഗ്യനവനോ വൻതപസ്സിലാം. 19

ആ വിഡ്ഢി മകനുണ്ടാവാൻ വേൾക്കുന്നീലതുകൊണ്ടിതാ
സന്താനപ്രക്ഷയാൽ ഞങ്ങൾ കുണ്ടിൽ തൂങ്ങുന്നിതിങ്ങനെ. 20

നാഥനുണ്ടെങ്കിലുമനാഥരായ് പാപികൾപോലിതാ
അങ്ങാരു ബന്ധുവിന്മട്ടീ ഞങ്ങളിൽ കനിവാണ്ടവൻ ? 21

അറിവാനാഗ്രഹം ഞങ്ങൾക്കാര്യബബ്രാഹ്മണസത്തമ!
ശോച്യരാം ഞങ്ങളെയനുശോചിപ്പാനെന്തിതിങ്ങനെ? 22

ജരൽക്കാരു പറ‌ഞ്ഞു
എൻ പൂർവരാം പിതൃപിതാമഹന്മാർ നിങ്ങളേവരും
പറവിൻ ഞാനെന്തുവേണ്ടു ജരൽക്കാരുവതാണു ഞാൻ. 23

പിതൃക്കൾ പറഞ്ഞു
നമുക്കു കുലസന്താനസിദ്ധിക്കായുദ്യമിക്ക നീ
തനിക്കോ ഹന്ത ! ഞങ്ങൾക്കോ ധർമ്മസിദ്ധിക്കുതന്നെയോ. 24

താത, ധർമ്മഫലത്താലും തപസ്സമ്പത്തിനാലുമേ
മക്കളുള്ളോർക്കു കിട്ടുന്ന മുഖ്യമാം ഗതി കിട്ടിടാ. 25

അതിനാൽ വേൾക്കുവതിനും സുതസമ്പത്തിനും ഭവാൻ
 ശ്രമിച്ചുകൊൾക ഹേ പുത്ര, നമുക്കിതു ഹിതം പരം. 26

ജരൽക്കാരു പറ‌ഞ്ഞു
ദാരസ ഗ്രഹവും വിത്തഭാരസഞ്ചയവും പരം
കൈക്കൊള്ളാ സ്വാർത്ഥമായെന്നാൽ,വേൾക്കാം
നിങ്ങൾക്കുവേണ്ടി ഞാൻ. 27

ഈ നിശ്ചയത്തോടുകൂടി ഞാനിതിങ്ങനെ ചെയ്തിടാം
ആ വിധം കിട്ടിയാലാവാമാവില്ലെന്നാകിലില്ലതും. 28

എന്റെ നാമംപൂണ്ടുമവൾ തന്റെ ബന്ധുക്കൾ നല്കിയും
കിട്ടിയാൽ ഭാര്യയേ ഭൈക്ഷ്യമട്ടിൽ വേൾക്കുന്നതുണ്ടു ഞാൻ.
ദരിദ്രനാമെനിക്കാരു തരുവാനുണ്ടു പെണ്ണിനെ?
ഒരുവൻ ഭിക്ഷയ്യിട്ടു തരുമെന്നാകിൽ വാങ്ങുവാൻ. 30

ഏവം വേൾപ്പാൻ ശ്രമിക്കാം ഞാൻ കേവലം മൽഗുരുക്കളേ!
ചൊന്നനിശ്ചയമട്ടൊത്തില്ലെന്നാൽ വേൾക്കയുമില്ലഞാൻ. 31

അതിലുണ്ടായിവരുമൊരു ജീവി നിങ്ങളെയേറ്റുമേ
ശാശ്വതസ്ഥാനമുൾപ്പുക്കെൻ പിതൃക്കൾ സുഖമേല്ക്കുവിൻ. 32

[ 164 ]

14. വാസുകിസോദരീവരണം[തിരുത്തുക]

ഭാര്യർത്ഥിയായി നടന്ന ജരൽക്കാരു, ഒടുവിൽ വാസുകിയുടെ സഹോദരിയായ ജരൽക്കാരു എന്ന യുവതിയെ ഭാര്യാത്വേനസ്വീകരിക്കുന്നു.

സൂതൻ പറഞ്ഞു
പിന്നെഗ്ഗൃഹസ്ഥവൃത്തിക്കായ് മന്നിൽ ഭാര്യാർത്ഥിയായവൻ
ചുറ്റീ ഭൂമിയിലവ്വണ്ണം പറ്റീലാ ദയിതാഗമം. 1

ഒരിക്കൽ കാനനംപൂക്കു പിതൃവാക്യം സ്മരിച്ചവൻ
മുറയ്ക്കു കന്യകാഭിക്ഷയിരന്നൂ മൂന്നുവട്ടമേ. 2

പ്രതിഗ്രഹിച്ചാൻ,ഭഗിനിയാളെക്കൊണ്ടെത്തി വാസുകി;
പേരൊത്തില്ലെന്നുവെച്ചേറ്റുവാങ്ങീലവളെയായവൻ. 3

പേരൊന്നായവന്നു നല്കീടുന്നൊരു കന്യകയെന്നിയേ
പരം വേൾക്കില്ലയെന്നല്ലോ ജരൽക്കാരുവിനാം വ്രതം. 4

ചോദിച്ചിതവാനോടായിജ്ജരൽക്കാരം തപോധനൻ
പേരു നിൻ ഭഗിനികികെന്തു നേരു ചെല്ക ഭുജംഗമ! 5

വാസുകി പറഞ്ഞു
ജരൽക്കാരോ, ജരൽക്കാരുവാണെന്നിളയസോദരി
പ്രതിഗ്രഹിക്ക ഞാൻ നല്കമിവളെബ്ഭാര്യയായ് ഭവാൻ; 6

അങ്ങയ്ക്കായ്പോറ്റിവന്നേൻ ഞാനങ്ങുന്നിവളെ വേൾക്കുക.
സൂതൻ പറഞ്ഞു
എന്നുരച്ചു കൊടുത്താനാത്തന്വിയെബ്ഭാര്യയായവൻ 7
അവനായവളേ വേട്ടാൻ വിധിയാം ക്രിയയോടുമേ.

15. മാതൃശാപപ്രസ്താവം[തിരുത്തുക]

'ജനമേജയൻ കഴിക്കുന്ന സത്രത്തിൽ നിങ്ങൾ വെന്തു ചാകാനിടവരുമെന്നു കദ്ര. സർപ്പങ്ങളെ ശപിക്കുന്നു. അതനുസരിച്ച് ജനമേജയൻ സർപ്പങ്ങളെ ബലികഴിക്കുമ്പോൾ ജരൽക്കാരുവിനു ജരൽക്കാരു എന്ന ഭാര്യയിലുണ്ടായ അസ്തീകൻ എന്ന ബ്രാഹ്മണൻ സർപ്പങ്ങളെ രക്ഷിക്കുന്നു. അസ്തീകൻ പിതൃകർമ്മം നടത്തി പിതൃക്കളെ തൃപ്തിപ്പെടുത്തുന്നു.

സൂതൻ പറഞ്ഞു

ബ്രഹ്മജ്ഞേന്ദ്ര, ശപിച്ചൂ പണ്ടമ്മതാൻ പന്നഗങ്ങളെ
ജനമേജയയജ്ഞാഗ്നൗ നിങ്ങൾ വെന്തീടുമെന്നഹോ! 1

ആശ്ശാപത്തിൻ ശമനമാവശ്യമെന്നതിനെകിനാൻ
ആസ്സുവ്രതൻ മഹർഷിക്കായ സ്വസാവിനെ വാസുകി. 2

അവനായവളെ വേട്ടാൻ വിധിയാംക്രിയയോടുമേ
ആസ്തീകനെന്നായവളിലുണ്ടായീ പുത്രനുത്തമൻ. 3

തപോനിധി മഹാത്മാവു വേദവേദാംഗപാരഗൻ

[ 165 ]

പിതൃമാതൃകുലോദ്ധരി സർവ്വത്ര സമനാണവൻ 4

പിന്നെകാലാന്തരത്തിങ്കൽ പാണ്ഢവേയൻ നരാധിപൻ
മഹായജ്ഞം സർപ്പസത്രമാഹരിച്ചെന്നു കേൾപ്പു ഞാൻ. 5

സർപ്പവംശം മുടിക്കാനാസ്സർപ്പസത്രം നടക്കവേ
മോചിപ്പിച്ചാനാഹികളെയാസ്തീകൻ താപസ്സോത്തമൻ. 6

ഭ്രാതാക്കളെ മാതുലരെയെന്നല്ലന്യാഹിവർഗവും
കാത്താനവൻ സന്തതിയാൽ പിതൃക്കളെയുമങ്ങനെ 7

സ്വാദ്ധായവ്രതഭേദങ്ങൾ കൊണ്ടിട്ടനൃണനായിനാൻ.
യജ്ഞങ്ങളാൽ ദേവകളെ ബ്രഹ്മചര്യാൽ മുനീന്ദ്രരെ 8

പിതൃക്കളെസ്സന്തതിയാൽ തൃപ്തരാക്കിച്ചമച്ചഹോ
പിതൃക്കളോടേറ്റ ഭാരമിറക്കീട്ടു ദൃഢവ്രതൻ 9

സ്വർഗംപുക്കാൻ ജരൽക്കാരു പിതാമഹാസമന്വിതൻ.
ആസ്തീകനാം സുതനെയും ധർമ്മത്തെയുമണഞ്ഞവൻ 10

ജരൽക്കാരു ചിരം വാണു സുരലോക മഹാസുഖം.
ഭൃഗുമുഖ്യ, കഥിക്കേണ്ടതിനിയെന്തരുളേണമേ 11

16.സർപ്പാദ്യുത്പത്തി[തിരുത്തുക]

ആസ്തീകചരിതം (തുടർച്ച). ദക്ഷന്റെ പുത്രിമാരായ കദ്രുവിനും വിനതയ്ക്കും കശ്യപനിൽനിന്ന് യഥാക്രമം അനവധി സർപ്പങ്ങളും അരുണ ഗരുഡന്മാരും പുത്രന്മാരായി ജനിക്കുന്നു.

സൗതേ,താനീകഥാഭാഗം പ്രീതനായ് വിസ്തരിക്കെടോ
ആസ്തീകചരിത്രത്തേകേൾപ്പാൻ ഞങ്ങൾക്കൊരാഗ്രഹം. 1

ഭംഗിയിൽ പറയുന്നൂ നീയിങ്ങു മൂഗ്ദ്ധപദാക്ഷരം
പരം രസം നീ നിന്നച്ഛൻ പറയുംപടി ചൊല്ലുപോൽ. 2

അസ്മച്ഛൂശ്രൂഷയതിൻ നിന്നച്ഛനത്യന്തതൽപരൻ
പിതാവു കഥ ചൊല്ലുമ്പോലോതെടോ താനുമാദരാൽ. 3

 സൂതൻ പറഞ്ഞു
ആസ്തീകാഖ്യാനമേതു ഞാനാസ്ഥയാ സൗമ്യ , സാമ്പ്രതം
അച്ഛൻ ചൊല്ലിക്കേട്ടമട്ടു വിസ്ഥരിച്ചു കഥിച്ചിടാം. 4

പണ്ടാ കൃതയുഗത്തിങ്കലുണ്ടായ് ദക്ഷന്റെ മക്കളായ്
രണ്ടു സോദരിമാർ ചന്തംകൊണ്ടു മുന്തിയപേർ വിഭോ 5

[ 166 ]

കശ്യപൻ വേട്ടിതാക്കദ്രുവിനതാവനിതാദ്വയം
പ്രീത്യാ പ്രജാപതിസമനവർക്കേകീ വരൻ വരം. 6

ധർമ്മപത്നിയുഗത്തിന്നാക്കാശ്യപൻ പുരുനന്ദിയാൽ
വരദാനം കശ്യപൻതന്നരുളുന്നതു കേട്ടഹോ! 7

പരമാനന്ദമുൾക്കൊണ്ടാർ പരമാ രണ്ടുപേരുമേ.
പുത്രനാഗസഹസ്രത്തെക്കദ്രു വാങ്ങീടിനാൾ വരം; 8

കദ്രുവിൻ മക്കളെക്കാളും ഭദ്രം വീര്യം പരാക്രമം
ഓജസ്തേജസ്സെഴും പുത്രദ്വയം വിനത വാങ്ങിനാൾ. 9

ദിവ്യപുത്രദ്വയം ഭർത്താവവ്വണ്ണം വരമേകവേ
ഏവമെന്നാൾ വിനത ഭർത്താവിനോടു വിനീതയായ് 10

പ്രാർത്ഥിച്ചപോലുള്ള വരപ്രാപ്തിയാൽ പരിതുഷ്ടയായ്
വീര്യാഢ്യപുത്രലാഭത്താലാര്യതാൻ കൃതകൃത്യയായ്; 11

കദ്രുവും പുത്രസാഹസ്രപ്രാപ്തിയാൽ തൃപ്തിയായിതേ.
യത്നാൽ ഗർഭം പോറ്റിയാലുമെന്നു താപസസത്തമൻ 12

ഹൃഷ്ടപത്നികളോടോതിശ്ശിഷ്ടൻ പുക്കാൻ തപോവനം
ഒട്ടുകാലം ചെന്നു കദ്രു പെറ്റു മുട്ടകളായിരം 13

രണ്ടണ്ഡം പെറ്റുകൊണ്ടാളവ്വണ്ണം വിനതയപ്പോഴേ.
പരിചാരികമാരിട്ടു പരിപാലിച്ച മുട്ടകൾ 14

ചൂടുള്ള കുംഭളിലാക്കൂട്ടമഞ്ഞൂറുവത്സരം.
കദ്രുവിൻ മക്കളഞ്ഞൂറുവർഷം വന്നാർ വെളിക്കഹോ 15

വിനതാപുത്രയുഗളം വെളിക്കത്തീല പിന്നെയും.
പാവമാദ്ദേവി സന്താനഭാവത്തിൽ കൊതികൊണ്ടുടൻ 16

അണ്ഡം പൊട്ടിച്ചു നോക്കീട്ടു കണ്ടാളൊരു കുമാരനെ.
അർദ്ധകായം പൂർണ്ണമായുമർദ്ധമവ്യക്തമായുമേ 17

ആപുത്രനമ്മയെക്കോപത്താൽ ശപിച്ചാനെന്നു കേൾവിപോൽ
“അത്യാർത്തിമൂലമീയെന്നെ അർദ്ധാംഗസ്ഥിതിയാക്കയാൽ 18

എത്രയും മത്സരത്തോടുമൊത്തിരിക്കുമിവൾക്കിനി
അമ്മേ, നീ ദാസിയായ്ത്തീരുമമ്മട്ടഞ്ഞൂറു വത്സരം 19

പിന്നെയിസ്സുതനന്നമ്മേ, നിൻ ദാസ്യം വേർപ്പെടുത്തിടും
എന്നെപ്പോലിവനെയും നിയണ്ഡം പൊട്ടിച്ചു സാഹസാൽ 20

അംഗമറ്റോ വ്യംഗമട്ടോ ഭംഗമേല്പ്പിചിടായ്ക നീ.
ഇവന്റെ ജന്മകാലത്തെക്കേവലം കാത്തിരിക്കണം 21

വേണ്ടും തൽബലപുർത്തിക്കായ് വീണ്ടുമഞ്ഞൂറു വത്സരം

[ 167 ]

ഇത്ഥം ശപിച്ചു വിനതാപുത്രൻ വാനേറിനാനവൻ . 22

ബ്രഹ്മൻ പ്രഭാതകാലത്തു കാണ്മോരരുണനാമവൻ
സൂര്യന്റെ തേരിൽ സാരത്ഥ്യകാര്യമേറ്റു വസിപ്പവൻ 23

പറഞ്ഞ കാലത്തുണ്ടായി ഗരുഡൻ പന്നഗാശനൻ
പെറ്റവാറേ വിനതയെ വിട്ടവൻ വാനു പൂകിനാൻ, 24

ക്ഷുധാർത്തനായ് ഖഗാധീശൻ വിധാതാവോടു ചെന്നുടൻ
തനിക്കു കല്പിച്ചുള്ളന്നം തനിയേ ചെന്നു വാങ്ങുവാൻ. 25

17. അമൃതമഥനസൂചന[തിരുത്തുക]

കദ്രുവും വിനതയും ഒരു ദിവസം, അമൃതമഥനാവസരത്തിൽ കിട്ടിയ ഉച്ചൈശ്രവസ്സ് എന്ന കുതിരയെ കണ്ടു എന്നു പറഞ്ഞ സുതനോട് ശൗനകൻ അമൃതമഥനകഥ കേട്ടാൽ കൊള്ളാമെന്നാവശ്യപ്പെട്ടു.

സൂതൻ പറഞ്ഞു
ഇക്കാലത്തിബ്ഭഗിനിമാരൊക്കുമാറിരുപേരുമ
ഉച്ചൈശുവസ്സിനെക്കണ്ടു മെച്ചമോടരികത്തഹോ
വാനോർവരൻ ഹർഷമോടും മാനിച്ചാനാ ഹയത്തിന
കടലങ്ങമൃതിന്നായികടഞ്ഞന്നു ഹയത്തമം 2

അമോഘബലമായശ്വസമൂഹത്തിൽ മികച്ചതായ്
അജരാമരമായ് ദിവ്യലക്ഷണത്തോടുദിച്ചതാം. 3

ശൗനകൻ പറഞ്ഞു
അമൃതിൻമഥനം ചെയ്തിതമരന്മാർകളെങ്ങനെ?
അതിലല്ലോ ഹയശുഷുമതുണ്ടായതതോതെടോ. 4

മഹാപ്രസിദ്ധമായുണ്ടു മഹാമേരു മഹീധരം
സുവർണ്ണശൃംഗജാലത്താൽ രവിപ്രഭ കെടുപ്പതായ്, 5

കേവലം പൊന്മയം നാനാദേവഗന്ധർവ്വസേവിതം
അപ്രമേയം പാപമുള്ളോർക്കപ്രധൃഷ്യം ശുഭാകരം, 6

വ്യാളങ്ങൾ ചുറ്റും വാഴ്വോന്നായ് ദിവ്യൗഷധികളുള്ളതായ്
പൊക്കത്തിൽ തന്റെ പൃഷ്ടത്തിൽ സ്വർഗ്ഗം താങ്ങും മഹാഗിരി
മറ്റുള്ളവർക്കങ്ങഗമ്യം മുറ്റും വൃക്ഷനദീവൃതം
നാനാമനോജ്ഞവിഹഗസ്വനാനന്ദനമത്ഭുതം, 8

അതിന്റെ നാനാരത്നങ്ങൾ മുതിർന്നുച്ചമനന്തമായ്
നില്ക്കുന്ന ശിഖരത്തട്ടിൽ പാർക്കുന്ന ദേവകോടികൾ. 9

[ 168 ]

അവിടെപ്പാർത്തുപോരുന്ന ദിവിഷൽപരിഷത്തഹോ!
സമം നിയമമാന്നോർത്താരമൃതാപ്തിക്കും കൗശലം. 10

സമം ദേവകൾ ചിന്തിച്ചു മന്ത്രിച്ചുംകൊണ്ടിരിക്കവേ,
ബ്രഹ്‌മാവിനോടരുളിനാൻ നിർമ്മായം മധുസൂദനൻ. 11

വിഷ്ണു പറഞ്ഞു
ദേവാസുരന്മാർ യോജിച്ചു പാലാഴി കടയണമേ
എന്നാലാഴിയിലുണ്ടാകും നന്നായമൃതു നിശ്ചയം. 12

സർവ്വൗഷധികളും ചിന്തിച്ചു മന്ത്രിച്ചുംകൊണ്ടിരിക്കവേ,
ബ്രഹ്മാവിനോടരുളിനാൻ നിർമ്മായം മധുസൂ‌ദനൻ. 11

വിഷ്ണു പറഞ്ഞു
ദേവാസുരന്മാർ യോജിച്ചു പാലാഴി കടയേണമേ
എന്നാലാഴിയിലുണ്ടാകും നന്നായമതൃതം നിശ്ചയം. 12

സർവ്വൗഷധികളും പിന്നെസ്സർവ്വരത്നങ്ങളും പരം
കടലിൽപ്പോട്ടു സുരരേ, കടയൂ സുധ കിട്ടുമേ!

18.അമൃതമഥനം[തിരുത്തുക]

ദേവന്മാരും അസുരന്മാരുകൂടി സമുദ്രമഥനം നടത്തുന്നു. കൗസ്തുഭം, കാമധേനു, പാരിജാതം മുതലായവ പല അമുല്യവസ്തുക്കളും സമുദ്രത്തിൽ നിന്നു പൊങ്ങിവരുന്നു:ഒടുവിൽ അമൃതവും. അമൃതകുംഭം അസുരന്മാർ അപഹരിച്ചുകൊണ്ടു പോകുന്നു. വിഷ്ണു മോഹിനീരൂപം ധരിച്ചു് അതു വീണ്ടെടുക്കുന്നു.

സൂതൻ പറഞ്ഞു
പിന്നെയഭൂക്കൊടുമുടിക്കൊത്ത ശൃംഗങ്ങളാണ്ടഹോ!
മന്ദരാചലമുണ്ടല്ലോ ചിന്നും നാനാലതവൃതം. 1

നാനാഖഗരവംപൂണ്ടു നാനാദംഷ്ട്രികുലാകുലം
കിന്നരേന്ദ്രാപ്സരോവൃന്ദവൃന്ദാരക നിഷേവിതം. 2

പതിനോരായിരത്തോളം യോജനപ്പാടുയർച്ചയിൽ

അത്ര യോജന കീഴ്പോട്ടുമെത്തി നില്ക്കുന്നു ഭൂമിയിൽ . 3

അതിളക്കിയെടുത്തീടാനുരുതാഞ്ഞമരവ്രജം
വിഷ്ണുബ്രഹ്മാക്കളുള്ളേടം ചെന്നു മന്ദമുണർത്തിനാർ. 4

ദേവന്മാർ പറഞ്ഞു
ഭവാന്മാരിഹ നന്മയ്ക്കു നൽവഴിക്കുള്ള വെക്കണം
മന്ദരോദ്ധാരണേ ഞങ്ങൾക്കിന്നു നന്നായ് തുണയ്ക്കണം. 5

സൂതൻ പറഞ്ഞു
അവ്വണ്ണമെന്നേറ്റു വിഷ്ണു സർവ്വസ്രഷ്ടാവുമൊത്തുടൻ
ഫണീന്ദ്രനോടു കല്പിച്ചു പണിയാൻ പത്മലോചനൻ. 6

ഉടൻ വിഷ്ണുവിരിഞ്ചന്മാരുടെ കല്പന കേൾക്കവേ

[ 169 ]

അനന്തൻ വീര്യവാനേറ്റാൻ തനിച്ചതിനഹീശ്വരൻ. 7

പിന്നെയാപ്പർവ്വതാധീശരൻതന്നെ ദ്രുമവനാന്വിതം
തനിച്ചു പൊക്കി നാനൂക്കുള്ളുനന്തൻ ഭൂസുരോത്തമ! 8

അവനോടൊത്തു വാനോർകളാഴിപുക്കങ്ങു ചൊല്ലിനാർ:
“അമൃതിന്നായിതാ ഞങ്ങൾ മഥിക്കുന്നുണ്ടിനിജ്ജലം.” 9

അംഭോധിയതു കേട്ടേന്തിയംശം വേണമെനിക്കുമേ.
മന്ദരഭൂമണോന്മർദ്ദമെന്നാലോ ഞാൻ സഹിച്ചിടാം. 10

സുരാസുരന്മാർ കടലിൽ കൂർമ്മരാജനൊടോതിനാർ
“ഈ വന്മലയ്ക്കധിഷ്ഠാനമായ് വരേണം വിഭോ,ഭവാൻ.” 11

ആദികൂർമ്മം സമ്മതിച്ചു പേറീ പൃഷ്ഠത്തിലദ്രിയെ
ആമ താങ്ങും ശൈലമിന്ദ്രൻ യന്ത്രം കൊണ്ടിട്ടു ചുറ്റിനാൻ. 12

കടകോൽ മന്ദരമല കയർ വാസുകിയേവമായ്
കടഞ്ഞാർ ദേവദൈത്യന്മാർ കയമേറീടുമാഴിയെ 13

അമൃതത്തിന്നുവേണ്ടി പ്പണ്ടമിതോത്സാഹരായ് ദ്വിജ!
അസുരന്മാർ വാസുകിക്കുള്ളൊരു ഭാഗത്തു കൂടിനാർ. 14

വാലിന്റെ ഭാഗം കൈക്കൊണ്ടാർ കാലേ ദേവകളൊക്കേയും.
അനന്തൻ വിഷ്ണു ചെന്നൊത്തു ഭഗവാനതുനേരമേ 15
ഉലച്ചു വാസുകിശിരസ്സുലപ്പിച്ചിതു വീണ്ടുമേ.
വാനോർ വാസുകിതൻ ശീർഷം താനുലച്ചിട്ടടിക്കവേ 16

പുകഞ്ഞു തീയെഴും കാറ്റു പുറപ്പെട്ടിതു തന്മുഖാൽ.
ഒന്നായിട്ടാപ്പുകക്കൂട്ടം മിന്നൽ ചിന്നും ഘനങ്ങളായ് 17

തളരും ദേവനിരയിലിളകം മഴ പെയ്തുതേ.
ആ മഹാദ്രിയിൽനിന്നോലുമോമൽകുസുമവൃഷ്ടിയും 18

സുരാസുരപ്പരിഷമേൽ പരിചോടു ചൊരിഞ്ഞുതേ.
മന്ദരംകൊണ്ടു ദേവാസുരേന്ദ്രരബ്ധി മഥിക്കവേ 19

മേഘം മുഴങ്ങുംപടിയുള്ളാഗ്ഘോഷമുളവായിതേ.
അങ്ങു നാനാജലചരസംഘം കുന്നേറ്റരഞ്ഞഹോ! 20

അസംഖ്യം ലവണാംഭസ്സിലതുനേരം ലയിച്ചുപോയ്.
പല വാരുണഭൂതൗഘം പാതാളത്തിലിരിപ്പതും 21

സ്വയം മാമല മുട്ടീട്ടു ലയിപ്പിച്ചിതു വാരിയിൽ.
മല ചുറ്റിത്തിരിഞ്ഞേറ്റമുലയുന്ന തിരിച്ചലിൽ 22

തമ്മിൽ ‌മുട്ടിപ്പക്ഷി പാറും വന്മരങ്ങൾ മുറിഞ്ഞുപോയ്.
മരം തമ്മിൽ കൂട്ടീമുട്ടിപ്പറക്കും തീ പടർന്നുടൻ
മിന്നൽ കാറ്റിൽ പെടുമ്പോലോ മന്ദരത്തിൽപ്പരന്നുതേ.

[ 170 ]

ആന സിംഹം മുതൽക്കായിക്കാണും സത്വഗണങ്ങളെ 24

കത്തിക്കാളുന്നൊരാത്തീ വന്നെത്തിച്ചിട്ടു കരിച്ചുതേ.
അങ്ങുമിങ്ങും ദഹിപ്പിച്ചു പൊങ്ങുമാക്കടുവഹ്നിയെ 25

മഴ പെയിച്ചു ദേവേന്ദ്രനുഴറ്റോടേ കെടുത്തിനാൻ.
ഉടൻ പലതരം ചാടും പടുവൃക്ഷൗഷധീരസം 26

ഇടചേർന്നൊഴുകിപ്പോയിക്കടയിലിൽ ചെന്നുചേർന്നുതേ.
പീയുഷവീര്യമിയലുമീയോരു രസവാർച്ചയും 27

നീരും പൊൻദ്രാവകവുമായ് ചേരുവൊന്നമൃതായിതേ.
പയോനിധിജലം പിന്നെപ്പയസ്സായിതു കേവലം 28

അപ്പാലിൽ പലതും ചേർന്നിട്ടുൽപാദിപ്പതു വെണ്ണയാം.
പിന്നെ ബ്രഹ്മാവിനെക്കൊണ്ടു ചൊന്നാർ ദേവകളാദരാൽ. 29

ദേവന്മാർ പറഞ്ഞു
കിളർന്നമൃതദിച്ചീല തളർന്നൂ ഞങ്ങളൊക്കെയും.
ആദിനാരായണനൊഴിച്ചാദിതേയസുരവ്രജം 30

ഏറെക്കാലം കഴിഞ്ഞല്ലോ പാരം വാരിധിമന്ഥനം.
സൂതൻ പറഞ്ഞു
ബ്രഹ്മാവു വിഷ്ണുവിനൊടായ് നിർമ്മായമരുളീടിനാൻ 31

“തിണ്ണം ശക്തിയിവർക്കേകൂ വിഷ്ണോ, നീതാനിതിൽ ഗതി”.
വിഷ്ണു പറഞ്ഞു
ഈ വേലയ്ക്കൊത്തിടുമിവരേവർക്കും ബലമേകുവാൻ

കലശാബ്ധി കലക്കട്ടേ ചലിപ്പിക്കട്ടെ മന്ദരം.
സൂതൻ പറഞ്ഞു
നാരായണൻ പറഞ്ഞാറേ പാരാതെ ജലമാണ്ടവർ 33

ദൃഢമൂക്കോടാപ്പായസ്സു കടഞ്ഞാർ വീണ്ടുമേറ്റവും.
പിന്നെ നൂറായിരം രശ്മിചിന്നുമ്മാറു തെളിഞ്ഞവൻ 34

മഥിച്ചീടും കടലിൽനിന്നുദിച്ചിതു നിശാകരൻ.
ഘൃതത്തിൽ നിന്നുയർന്നാളങ്ങഥ ലക്ഷ്മി സിതാംബര 35

സുരാദേവിയുമുണ്ടായീ പരം ശുഭാശ്വരത്നവും.
കൗസ്തുഭാഖ്യം ദിവ്യരത്നം ഘൃതമദ്ധ്യാലയർന്നുതേ 36

മരീചിവീചി വിതറി ഹരിവക്ഷസ്സിലായിതേ.
പാരിജാതം കാമധേനുവിതു രണ്ടും മഹാമുനേ! 37

ജനിച്ചു വിപ്രകാമങ്ങളൊക്കെയും നല്കിടുന്നതായ്.
ലക്ഷ്മീദേവി സുരാദേവി ചന്ദ്രൻ ദ്രുതമെഴും ഹയം 38

ഇവയെല്ലാം ദേവഭാഗമണഞ്ഞൂ ദേവപക്ഷമായ്.
ധന്വന്തരിസ്വാമി ദേവൻ പിന്നെയുണ്ടായി മൂർത്തിമാൻ 39

[ 171 ]

അമ‌ൃതുള്ളിൽ നിറച്ചുള്ള വെള്ളക്കിണ്ടി ധരിപ്പവൻ.
ഈയത്ഭുതം കണ്ടവാറുണ്ടായങ്ങസുരപംക്തിയിൽ 40

ഇതെനിക്കിതെനിക്കെന്നായുതിരും ബഹളസ്വനം.
വെള്ളനാല്കൊമ്പനായ് പൊക്കമുള്ളൊരെരാവതം ഗജം. 41

പിന്നെയുണ്ടായി ദേവേന്ദ്രൻ ചെന്നിണക്കിപ്പിടച്ചവൻ.
നീളെയേറ്റം കടഞ്ഞിട്ടു കാളകൂടമതിൽ പരം 42

ഉയർന്നു പുകയും തീപോലുലകൊക്കച്ചുടുംപടി.
അതിന്റെ നാറ്റം തട്ടീട്ടു മയങ്ങിപ്പോയ് ജഗത്ത്രയം 43

ലോകം കാക്കാൻ ബ്രഹ്മവാക്കാലാ വിഷം തിന്നു ശങ്കരൻ.
അതു കണ്ഠത്തിങ്കൽ നിർത്തി മന്ത്രമൂർത്തി മഹേശ്വരൻ 44

അന്നുതൊട്ടാശ്ശിവൻ നീലകണ്ഠനായെന്നു കേൾപ്പൂ നാം.
അത്യത്ഭുതം കണ്ടുനിന്ന ദൈത്യവീരർ നിരാശരായ് 45

അമൃതം ശ്രീയിവയ്ക്കായിട്ടമിതസ്പദ്ധയാർന്നുതേ.
പിന്നെ മോഹിനിയാം മായ പൂണ്ടു നാരായണൻ പരൻ 46

അത്ഭുതസ്ത്രീരൂപമാണ്ടു ദൈത്യപക്ഷത്തിലെത്തിനാൻ.
ഇവരായവളെക്കണ്ടു മയങ്ങീട്ടാ വധൂവശേ 47

ദൈത്യന്മാർ തന്മനസ്കാരന്മാരായിട്ടമൃതു നല്കിനാർ.

19.അമൃതാപഹരണം[തിരുത്തുക]

ദേവന്മാരുടെ അമൃതപാനം. അമൃതു കുടിക്കാൻദേവരൂപത്തിൽച്ചെന്നു രാഹു എന്ന അസുരനെ സുര്യചന്ദ്രന്മാർ ചുണ്ടിക്കാണിച്ചുകൊടുക്കുന്നു. വിഷ്ണുചക്രം കൊണ്ടു് അവനെ വധിക്കുന്നു. ദേവന്മാരും അസുരന്മാരും തമ്മിൽ ഭയങ്കരമായ യുദ്ധം നടക്കുന്നു.

സൂതൻ പറഞ്ഞു
പിന്നെച്ചട്ടകൾ നാനാസൂശസ്ത്രങ്ങളുമണിഞ്ഞുടൻ
ദൈത്യദാനവരൊന്നിച്ചു ദേവന്മാരൊടെതിർത്തുതേ. 1

ദൈത്യരോടമൃതം വാങ്ങിക്കൈക്കലാക്കീടിനാനുടൻ
നരസംയുക്തനാകുന്ന ഭഗവാൻ വിഷ്ണുവീര്യവാൻ. 2

ഇത്ഥമുള്ള തിരക്കിങ്കലൊത്ത ദേവകളേവരും
വിഷ്ണു നല്കീടുമമൃതം കുടിച്ചിതു യഥാക്രമം. 3

ഇഷ്ടപ്പടിക്കു ദേവൗഘമമകൃതങ്ങു കുടിക്കവേ
ദേവരൂപത്തൊടും രാഹുദാനവൻ സുധ മോന്തിനാൻ. 4

കഴുത്തിലെത്തിയമൃതാദ്ദാനവന്നെന്ന നേരമേ
അറിഞ്ഞുരച്ചു ചന്ദ്രാർക്കന്മാർകൾ ദേവഹിതത്തിനായ്. 5

[ 172 ]

ആദ്ദാനവൻ സുധാപാനം കഴിക്കുമ്പോൾ കഴുത്തുടൻ
ചക്രംകൊണ്ടിട്ടു കണ്ടിച്ച ചക്രപാണി രമാപതി. 6

കുന്നിൻ കൊടുമുടിക്കൊത്തീദ്ദാനവൻതന്റെ മസ്തകം
ചക്രമേറ്ററ്റുടൻ പൊങ്ങീട്ടുച്ചം ശബ്ദിച്ചിതംബരേ. 7

ഇവന്റെയാക്കബന്ധം താൻ ഭൂവി വീണു പിടച്ചഹോ!
കാടും മേടും ദ്വീപുമെല്ലാം കൂടും ഭൂമി കലുക്കിതേ. 8

അന്നുതൊട്ടേ രാഹുവക്ത്രത്തിന്നു വൈരം തുടർന്നുപോൽ
ചന്ദ്രസൂര്യന്മാരിലിന്നും തിന്നുന്നുണ്ടവരെ ഗ്രഹേ 9

അഴകേറും വധൂവേഷമഴിച്ചു ഭഗവാൻ ഹരി
നാനായുധധരൻ നല്കീ ദാനവന്മാർക്കു സംഭ്രമം. 10

കടല്ക്കരയിലായ്പിന്നീടുടൻ ദേവാസുരർക്കഹോ!
നടന്നൂ സമരം പാരം കടുത്തതിഭയങ്കരം. 11

മൂർച്ചകൂടും മഹാപ്രാസമസംഖ്യം തോമരങ്ങളും.
മറ്റുള്ള പല ശസ്ത്രാസ്ത്രജാലകവും വീണിതെങ്ങുമേ. 12

ച്ക്രമേറൂറ്റരം ചോര കക്കിയും ദൈത്യരപ്പെഴോ
വാൾ വേൽ ഗദാദികൊണ്ടേറെ മുറിഞ്ഞും വീണു ഭൂതലേ. 13

പട്ടസം കൊണ്ടരിഞ്ഞിട്ടു പൊന്നന്നണിഞ്ഞ ശിരസ്സുകൾ
പെട്ടെന്നുഗ്രരണക്ഷോണിത്തട്ടിൽ വീണു നിരന്നുതേ. 14

ചോര മെയ്യിലണിഞ്ഞങ്ങു പോരിൽ ചത്തുള്ള ദാനവർ
മലക്കൊടുമുടിക്കൂട്ടം പോലെ നീളെക്കിടപ്പുതേ. 15

അങ്ങുമിങ്ങും കേൾക്കുമാറായ് ഹാ ഹാ ശബ്ദം പലേവിധം
സൂര്യൻ ചുവക്കുമന്നേരമന്യോന്യം ശസ്ത്രമേല്ക്കയാൽ. 16

കടുത്ത പരിഘംകൊണ്ടുമടുത്താൻ മുഷ്ടികൊണ്ടുമേ
അന്യോന്യം പ്രഹരിക്കുമ്പോളാകാ‌ശം തിങ്ങിയാരവം. 17

വെട്ടൂ പിളർക്കു, പാഞ്ഞെത്തൂ, നേരിട്ടേറ്റീടും, വിങ്ങനെ
കേൾക്കുമാറായിതെല്ലാടം വായ്ക്കുമുഗ്രതരാരവം. 18

ഇത്ഥമത്യുഗ്രമാംവണ്ണം യുദ്ധം വെട്ടിവരും വിധൗ
നരനാരായണന്മാരാം സുരപുംഗവരെത്തിനാർ. 19

നരന്റെ കയ്യിലാദ്ദിവ്യവരചാപം വിളങ്ങവേ
നാരായണൻ ദൈത്യരിപു പാരോതോർത്തു സുദർശനം. 20

ഉടൻ നിനച്ചപ്പൊഴുതംബരാന്തരാൽ
സ്ഫുടപ്രഭാചക്രമരിപ്രതാപനം
സുദർശനം സൂര്യസമാനമണ്ഡല- 21
പ്രദർശനത്തോടുമണഞ്ഞു ഭീഷണം.

[ 173 ]

എരിഞ്ഞ തീയെതിർരുചിയാൽ പ്രഭാഭരം
ചൊരിഞ്ഞു തൻ കരമണയും സുദർശനം
തിരിഞ്ഞു ചെന്നരിനഗരം പിളർപ്പതാ-
ഞ്ഞെറിഞ്ഞു വൻ കരികരാബാഹുവച്യുതതൻ. 22

പടയ്ക്കിടെപ്പരപുരുഷൻ വിടുന്നൊരാ-
പ്പടുസ്ഫുരൽജ്ജ്വലനസമാനമായുധം
കടുത്തടുത്തനവധി ദൈത്യവീരരിൽ
കടന്നുചെനിനുടനേ പതിച്ചുതേ.
എരിച്ചുമേറ്റേരികണൽപോലെ സംഗരേ

മുറിച്ചുമുൻപസുരരെയാസ്സുദർശനം
തിരിഞ്ഞു ഭൂനഭസി പിശാചുപോലുടൻ
ചൊരിഞ്ഞിടും കടുംനിണവും കുടിച്ചുതേ. 24

മഹാഘനച്ഛവി തടവുന്ന ദൈത്യരും
മഹാരണക്ഷിതിയിൽ മടുത്തിടാതുടൻ
മഹാബലോൽക്കടമചലങ്ങൾകൊണ്ടഹോ!
മഹാരവം സുരപടലം ചതച്ചുതേ. 25

ഉടൻ ഭയങ്കരതരമംബരാന്തരാൽ
പടുദ്രുമപ്രകര മൊടഭൂരാശിയിൽ
കടുസ്വനം ഗിരികളിടിഞ്ഞ സാനുവൊ-
ത്തിടഞ്ഞടഞ്ഞഹഹ ചൊരിഞ്ഞിതെങ്ങുമേ.
ബലത്തൊടും മലകളുലഞ്ഞു വീഴ്കയാ-

ലുലഞ്ഞുപോയടവികളൊത്ത പാർത്തടം
ഇടഞ്ഞെതിർത്തലറിയടുത്തു തങ്ങളിൽ
പിടഞ്ഞു പാഞ്ഞവരടർ വെട്ടിടും വിധൗ. 27

ഭയങ്കരാസുരസമരത്തിലുദ്ധതം
സ്വയം നരൻ ശിതവിശിഖോൽക്കരങ്ങളെ
അയച്ചയച്ചസുരലാർത്തടുത്തുതാ-
നുടച്ചു ദാനവരെറിയാം ഗിരിവ്രജം. 28

ധരാതലത്തിലുമുടനാഴിയിങ്കലും
സുരാർദ്ദനാലവശരൊഴിച്ചു ദാനവർ
എരിഞ്ഞ തീയ്ക്കെതീർ പൊരുതും സുദർശനം
പൊരിഞ്ഞതംബരഭൂവി കണ്ടൊഴിച്ചഹോ! 29

ജയത്തൊടും സുരനിര മന്ദരാദ്രിയെ-
സ്സ്വയം സ്വമാം നിലയിലണച്ചു സാദരം:
മുഴുക്കയംബരസുരമന്ദിരോദരം
മുഴക്കിടും ഘനതതിയും മറഞ്ഞുതേ. 30

[ 174 ]

പെരുത്തുടൻ പ്രമദമിയന്നു പോന്നുതാൻ
മറച്ചുവെച്ചിതു സുധയെസ്സുരവ്രജം
സുരേശനങ്ങമൃതനിധാനരക്ഷയാ-
ക്കിരീടിയാം നരനു കൊടുത്തു വാസവൻ. 31

20.സൗപർണ്ണം--കദ്രുശാപം[തിരുത്തുക]

സുതൽ ഉച്ചൈഃശ്രവസ്സിന്റെ കഥ തുടരുന്നു. കദ്രുവും വിനതയും തമ്മിലുണ്ടായ തർക്കവും പന്തയവും തന്നെ ജയിപ്പിക്കാനായി കുതിരയുടെ വാലിൽചെന്നു പറ്റിക്കൂടണമെന്നു് കദ്രു മക്കളോടു പറയുന്നു.അതനുസരിക്കാത്ത സർപ്പങ്ങളെ കദ്രു ശപിക്കുന്നു.സർപ്പനാശത്തിൽ വിഷാദിക്കേണ്ടതില്ലെന്നു പറഞ്ഞു് ബ്രഹ്മാവു് കശ്യപനെ സാന്ത്വനപ്പെടുത്തുന്നു.

സൂതൻ പറഞ്ഞു
ഇതിങ്ങീവണ്ണമമൃതമഥനം ചൊല്ലീയൊക്കെ ഞാൻ
ഇതിങ്കലല്ലോ ശ്രീയുള്ളാക്കുതിരയ്ക്കുള്ളൊരുൽഭവം. 1

ആ ഹയത്തെക്കേട്ടു കദ്രു ചൊല്ലീ വിനതയോടുടൻ
“ഉച്ചൈഃശ്രവസ്സിന്റെ നിറം ഭദ്രേയെന്തോതണം ക്ഷണം.” 2

വിനത പറഞ്ഞു
വെള്ളയാണീശ്വരാജൻ കല്യേ,നിന്മതമെന്തെടോ?
ചൊല്ലു നീയും നിറം പിന്നെപ്പന്തയംവെച്ചുമേറ്റിടാം. 3

കദ്രു പറഞ്ഞു
എന്റെ പക്ഷം വാൽ കറുപ്പാണെന്നാകുന്നു ശുചിസ്മിതേ!
ദാസ്യം പന്തയമായ് തമ്മിൽ വാദിക്കാൻ വന്നുകൊൾക നീ. 4

സൂതൻ പറഞ്ഞു
ഇത്ഥം ദാസ്യം പന്തയമായൊത്തുറച്ചിരുപേരുമേ

എന്നാൽനാളെച്ചെന്നു നോക്കാമെന്നായ് പുക്കാർ നിജാലയം.
ചതിക്കോർത്താക്കദ്രു പുത്രസഹസ്രത്തോടുതാനുടൻ
കല്പിച്ചൂ നിങ്ങൾ നീലാഞ്ജനശ്രീരോമങ്ങളായിനി 6

ആവേശിപ്പിൻ ഹയേ ദാസിയാവാതെന്നെത്തുണയ്ക്കുവാൻ.
ആ വാക്കു കേളാത്തവരെശ്ശപിച്ചാൾ ഭൂജഗങ്ങളെ. 7

കദ്രു പറഞ്ഞു
പാണ്ഡവേയൻ മഹാത്സ‌മാവാം മന്നവൻ ജനമേജയൻ
സർപ്പസത്രം ചെയ്യുമപ്പോൾ തീയിൽ നിങ്ങൾ ദഹിച്ചിടും. 8

സൂതൻ പറഞ്ഞു
അതിക്രൂര തരം ദൈവഗതിക്കൊത്തപടിക്കഹോ!
കോപത്താൽ കദ്രു ചൊന്നോരിശ്ശാപം കേട്ടു പിതാമഹാൻ. 9

[ 175 ]

പ്രജാക്ഷേമരതൻ സർപ്പവ്രജാധിക്യം നിനച്ചവൻ
മറ്റും ദേവകളോടൊത്തു മുറ്റും കൈക്കൊണ്ടു സമ്മതം. 10

അന്നുമുഗ്രവിഷക്കാരീ ദന്ദശൂകങ്ങളുല്ല‍ക്കടർ
അവർക്കീ വിഷതൈക്ഷ്ണ്യത്താലേവർക്കും ക്ഷേമമൊക്കുവാൻ.

അമ്മ ചെയ്തതു നന്നായീ പരപീഡാകരക്കിതും
അന്യജീവികളിൽ പീഡനാന്യായം ചെയ്‌വവർക്കഹോ! 12

പ്രാണഹാനിപെടും ശിക്ഷ ദൈവം താനേ ‌കൊടുക്കുമേ.
ഏവം ചൊല്ലിക്കദ്രുവിനെദ്ദേവൻ മാനിച്ചു പത്മജൻ 13

വിളിച്ചാക്കശ്യപനൊടും നളിനാലയനോതിനാൻ
ബ്രഹ്മാവു പറഞ്ഞു
ദന്ദശൂകങ്ങൾ സർപ്പങ്ങൾ നിന്നിലുണ്ടായ ജാതികൾ 14

മഹാവിഷോഗ്രരിവരെ മാതാവേവം ശപിച്ചതിൽ
ഉണ്ണീ, നിനക്കു ചെറുതും മന്യുവുണ്ടായിടൊല്ലെടോ 15

മുന്നേ കണ്ടിട്ടുള്ളതാണീ യജ്ഞേ സർപ്പകല‌ക്ഷയം
സൂതൻ പറഞ്ഞു
ഏവം ചൊല്ലീ പ്രീതനാക്കിയാപ്രജാപതിയേ വിധി 16

കശ്യപന്നുപദേശിച്ചൂ വിഷസംഹാരവിദ്യയെ.

21.സൗപർണ്ണം-സമുദ്രദർശനം[തിരുത്തുക]

പിറ്റെദിവസം കദ്രുവും വിനതയുംകൂടി പരീക്ഷയിൽ ജയിക്കുന്നതാരാണെന്നു മനസ്സിലാക്കാനായി ഉച്ചൈഃശ്രവസ്സിനെ ചെന്നുകാണാൻ പുറപ്പെടുന്നു. സമുദ്രവർണ്ണനം

സൂതൻ പറഞ്ഞു
മുനേ, രാത്രി കഴിഞ്ഞിട്ടുദ്ദിന സൂര്യനുദിക്കവേ
കദ്രൂ വിനതമാർ തമ്മിലൊത്തു സോദരിമാർ പരം 1

ദാസ്യം പന്തയമായേറ്റം വാശിയോടും ചൊടിച്ചുടൻ
ഒന്നിച്ചുച്ചൈഃശ്രവോശ്വത്തെച്ചെന്നു കാണ്മാനിറങ്ങിനാർ. 2

ഉടനായവർ വെള്ളം നില്പിടമാം കടൽ കണ്ടുതേ.
പരന്നഗാധം കടയുമിരമ്പും ഘോഷമാർന്നഹോ! 3

തിമിംഗലഝഷാനേകുമകരങ്ങൾ നിരന്നുമേ
നാനാ രൂപങ്ങളായുള്ള നാനാ ജന്തുക്കളൊത്തുമേ, 4

ഭയങ്കരങ്ങളായ് മറ്റു ജലജന്തുക്കളൊത്തുമേ
ഉഗ്രങ്ങളായിടും നക്രകൂർമ്മങ്ങളിടചേർന്നുമേ, 5

പുരുരത്നം വിളഞ്ഞാണ്ടും വരുണൻ വാണുകൊണ്ടുമേ
നാഗങ്ങൾ കുടികൊണ്ടും പാടാകം പുഴകൾ പൂണ്ടുമേ, 6

[ 176 ]

പാതാളവഹ്നിയുൾക്കൊണ്ടും ദൈതേയപ്രിയമാണ്ടുമേ
സത്വഭീഷണമായ്പാഥസ്സത്വവൃത്തി തിരണ്ടുമേ, 7

ശുഭമായമരർക്കായിട്ടമൃതുൾക്കൊണ്ടുകൊണ്ടുമേ
അപ്രമേയം പുണ്യജലമത്ഭുതപ്പടിയാണ്ടുമേ 8

ഘോരം ജലചരാരാവൽ ഭൈരവദ്ധ്വനിയാർന്നുമേ
വൻപൻ ചുഴി കലർന്നാക്കും വൻഭയപ്പാടു ചേർത്തുമേ, 9

കോളിളക്കക്കാറ്റിലോളമാളിയേറ്റമയർന്നുമേ,
ചീർത്തവീചിക്കൈയിളക്കി നൃത്തധാടി തുടർന്നുമേ, 10

ചന്ദ്രോദയക്ഷപ്പാട്ടിൽ പിന്നോളം തല്ലിയാർത്തുമേ
പാഞ്ചജന്യം ജനിപ്പിച്ചും ചഞ്ചദ്രത്നങ്ങൾ തീർത്തുമേ, 11

ഗോവിനേ വിന്ദനം ചെയ്തു ഗോവിന്ദൻ പരശക്തിമാൻ
വരാഹമൂർത്തി ഭേദിച്ച വരാംഭസ്സു കലർന്നുമേ, 12

ബ്രഹ്മർ‍ഷി വൻ തപോമൂർത്തിയത്രിമാമുനി പോലുമേ
അടി കാണാത്ത പാതാളതടിയാം ചുവടാണ്ടുമേ, 13

അദ്ധ്യാത്മയോഗനിദ്രാനുബദ്ധനാം പത്മനാഭനും
യുഗാദികാലേ സേവിക്കും യോഗതല്പത്വമാർന്നുമേ, 14

വജൂപാതഭയേ മൈനാകാദ്രിക്കഭയമേറ്റുമേ
പേടിച്ചാർക്കും രണേ ദൈത്യകോടിക്കാശ്രയമേറ്റുമേ, 15

ബഡവാമുഖവഹ്നിക്കു ജലഹവ്യം കൊടുത്തുമേ
അഗാധാപാരമയ് മാനമകന്ന വിരിവാർന്നുമേ, 16

സ്പർദ്ധിച്ചമട്ടു പലപാടെത്തിപ്പുഴകൾ നിത്യവും
എല്ലാമഭിസരിപ്പോതും തുല്യവൃത്തിക്കു ചേർന്നുടൻ, 17

ഉള്ളം പൂരിച്ചു തിരയാൽ തുള്ളുന്ന കടൽ കണ്ടുതേ.
ഗംഭീരം തിമി മകരോഗ്രമങ്ങുമിങ്ങും
വൻപേറും ജലചരഘോഷമൊത്തിരമ്പി
വിസ്താരം ഗഗനനിലയ്ക്കുനന്തമാംമ-
ട്ടൊത്താഴത്തൊടുമവരാഴിയങ്ങു കണ്ടാർ. 18

22. സൗപർണ്ണം-സമുദ്രവർണ്ണനമ[തിരുത്തുക]

ചില സർപ്പങ്ങൾ അമ്മയുടെ വാക്കനുസരിച്ച് ഉച്ചൈഃശ്രവസ്സിന്റെ വാലിൽ ചെന്നു പറ്റിക്കൂടുന്നു. സഹോദരിമാരുടെ സമുദ്രദർശനം.

സൂതൻ പറഞ്ഞു
നാഗങ്ങളൊത്താലോചിച്ചാര‌മ്മ ചൊന്നതു ചെയ്യുവാൻ
“ഇഷ്ടം ചെയ്യായ്കയിൽ മാതാവു ശാപാൽ ഭസ്മീകരിച്ചിടും 1

[ 177 ]

തെളിഞ്ഞുവെന്നാൽ ശാപാർത്തി കളഞ്ഞീടും നമുക്കുടൻ
അശ്വകപുച്ഛം കറുപ്പാക്കിവെച്ചീടണമസംശയം” 2

എന്നുരച്ചാക്കുതിരവാലിന്നു രോമങ്ങളായിനാർ.
ഇതിന്നിടെപ്പന്തയം വെച്ചതിൽപ്പിന്നെസ്സപത്നികൾ 3

ഒരുമിച്ചാസ്സോദരികളിരുപേർ വാതു തീർക്കുവാൻ
പരം പ്രീത്യാ വാരിധിതൻ പരമാം പാരമെത്തിനാർ. 4

കദ്രൂ വിനതമാർ ദക്ഷപുത്രിമാരംബരംവഴി
കണ്ടിതക്ഷോഭ്യഭാവം കൈക്കൊണ്ടിടും കടലിങ്ങനെ 5

കാറ്റു തട്ടീട്ടു വല്ലാതെയേറ്റലഞ്ഞാർത്തുകൊണ്ടുമേ
ഘോരാധൃഷ്യഗഭീരാതിഭൈരവത്വമിയന്നുമേ, 6

പുരുരത്നം വിളഞ്ഞാണ്ടു വരുണൻ വാണുകൊണ്ടുമേ
നാഗങ്ങൾ കുടികൊണ്ടും പാടാകും പുഴകൾ പൂണ്ടുമേ, 7

പാതാളവഹ്നിയുൾക്കൊണ്ടും ദൈവതാവാസമാണ്ടുമേ
ഭീമസത്വങ്ങളും പാഥസ്തോമവും പൂണ്ടുകൊണ്ടുമേ, 8

ശുഭമായമരർക്കായിട്ടമൃതുൾക്കൊണ്ടുകൊണ്ടുമേ
അപ്രമേയാചിന്ത്യമായി നൽ പുണ്യാംബു തിരണ്ടുമേ, 9

അങ്ങുമിങ്ങും പല പുഴ ഭംഗിയിൽ ചെന്നുചേർന്നുമേ
ഉള്ളം പൂരിച്ചു തിരയാൽ തള്ളുന്ന കടൽ കണ്ടുതേ. 10

ഇമ്മട്ടിൽ തിരകളുലഞ്ഞലഞ്‍ഞുകൊണ്ടും
ഗംഭീരം വിരിവെഴുമംബരാഭ പൂണ്ടും
പാതാളജ്ജ്വലനശിഖാപ്രകാശമാണ്ടും
ഗർജ്ജിക്കും കടലവർ ചെന്നടുത്തു കണ്ടു. 11

23.സൗപർണ്ണം -വിനതയുടെ ദാസ്യം[തിരുത്തുക]

കദ്രുവും വിനതയുംകൂടി ഉച്ചൈഃശ്രവസ്സിനെ ചെന്നു കാണുന്നു. കുതിരയുടെ വാലിൽ കറുത്ത പാടു കണ്ടതിനാൽ പന്തയത്തിൽ തോറ്റുപോയ വിനത സപ‌ത്നിയായ കദ്രുവിന്റെ ദാസിയായിത്തീരുന്നു. ഗരുഡന്റെ ജനനവും ദേവന്മാരുടെ ഗരുജസ്തുതിയും.


അക്കടൽക്കക്കരെക്കദ്രു വെക്കം വിനതയൊത്തഹോ!
ചൊല്ക്കൊണ്ടീടുന്നശ്വമങ്ങു നില്ക്കും ദിക്കെത്തി വിദ്രുതം. 1

പിന്നെയശ്വശ്രേഷ്ഠനേയും ചെന്നു കണ്ടീടിനാരവർ
ചന്ദ്രശ്രീശുഭവർണ്ണത്തി,ലെന്നാൽ വാലു കറുത്തുതാൻ. 2

വാലിലൊട്ടേറെ രോമങ്ങൾ നീലമായ്ക്കണ്ടുകൊണ്ടതിൽ
ഉൾത്തപിക്കും വിനതയെക്കദ്രു ദാസ്യത്തിനാക്കിനാൾ. 3

[ 178 ]

പന്തയത്തിൽ പരം തോലിതാൻ തനിക്കു പിണഞ്ഞുടൻ
സന്തപിച്ചാൾ വിനതയും ഹന്ത! ദാസ്യം വഹിച്ചഹോ 4

ഇക്കാലത്താണു ഗരുഡനക്കാലം കഴിയുമ്പൊഴേ
തന്നമ്മയെന്ന്യേ തേജസ്വിയണ്ഡം പൊട്ടിജ്ജനിച്ചതും. 5

മുഖ്യസത്വബലം പൂണ്ടോൻ ദിക്കൊക്കത്തെളിയിപ്പവൻ
കാമരൂപൻ കാമഗതി കാമവീര്യൻ ഖഗോത്തമൻ, 6

കൂടുമഗ്നിക്കെതിർനിറത്തോടുയർന്നതിഭീഷണൻ
ഇളകുന്നിടിവാൾക്കണ്ണൻ പ്രളയാഗ്നിസമപ്രഭൻ, 7

വളർന്നുളളാ മഹാപക്ഷി പിളർന്നംബരമാണ്ടവൻ
ഉന്നിദ്രോഗ്രാരാവനൗർവ്വവഹ്നിപോലെ വിളങ്ങിനാൻ. 8

അവനെക്കണ്ടു വാനോർകളേവരും വഹ്നിദേവനെ
ശരണംപൂണ്ടുണർത്തിച്ചാർ പരമാ വിശ്വരൂപനെ. 9

ദേവൻമാർ പറഞ്ഞു
അഗ്നേ, വർദ്ധിച്ചിടൊല്ലേ നീയിന്നെങ്ങുംവെന്തുകൊൾവതോ?
ഇതാ വളർന്നു പതറുന്നിതാ നിൻക്കൂട്ടമേറ്റവും. 10

അഗ്നി പറഞ്ഞു
ഇതു നിങ്ങൾ വിചാരിക്കുന്നതുപോലല്ലമർത്ത്യരേ!
എന്നോടുതുല്യം തേജസ്സാളുന്നോൻ ഗരുഡനാണിവൻ. 11

ഇന്നുത്ഭവിച്ചു വിനതാനന്ദനൻകാന്തിമാനിവൻ
ഇത്തേജോരാശിയെക്കണ്ടിട്ടൊത്തു നിങ്ങൾക്കുമിബ്‌ഭ്രമം. 12

സർപ്പക്ഷയകരൻ കശ്യപോത്ഭവൻ ബലവാനിവൻ

ദേവകൾക്കു ഹിതൻ പൂർവ്വദേവരക്ഷോഗണാഹിതൻ 13
പേടിയായ്കേതുമെന്നോടുകൂടിപ്പോന്നങ്ങു കാണുവിൻ.
സൂതൻ പറഞ്ഞു
എന്നു കേട്ടവരൊന്നിച്ചു ചെന്നു വാഴ്ത്തീഖഗേന്ദ്രനെ 14

ദൂരേ നിന്നേറ്റു മുനികൾ ചേരും ദേവകളപ്പൊഴേ.
ദേവൻമാർ പറഞ്ഞു
ഋഷി നീ നീ മഹാഭാഗൻ നീ ദേവൻ പതഗേശ്വരൻ 15

പ്രഭൂനീ തപനൻ സൂര്യൻ പരമേഷ്ഠി പ്രജാപതി.
നീയിന്ദ്രൻ നീ ഹയഗ്രീവൻ നീ രഹാസ്ത്രൂം ജഗൽപതി 16

നീ മുഖം പത്മജൻ വിപ്രൻ നീയഗ്നി പവമാനരാം.
നീ ധാതാവും വിധാതാവും നീ വിഷ്ണു സുരസത്തമൻ 17

നീ മഹത്ത്വമഹങ്കാരം നീ നിത്യാഗ്ര്യയശസ്സു നീ
നീയേ പ്രഭകൾ നീ ബുദ്ധിവൃത്തി നീ ത്രാണമുത്തമം. 18

[ 179 ]

ബലാബ്ലി നീ സാധുവദീനസത്വൻ
സമൃദ്ധിമാൻ ദുർവ്വിഷഹോഗ്രവീര്യൻ
വരുന്നതും ഹന്ത, കഴിഞ്ഞതും നീ-
യൊരുത്തനിൽ ചേർന്നതാ
യൊരുത്തനിൽ ചേർന്നതഹീനകീർത്തേ! 9


നീയുത്തമൻ സർവചരാചരങ്ങളും
സൂര്യൻ കണക്കം ശൂ വിരിച്ചു കാട്ടുവോൻ
സ്വയം രവിക്കും പ്രഭ സംഹരിപ്പവൻ
നീയന്തകൻ സർവ്വമയൻ ധ്രുവാദ്ധ് റുവൻ. 20


ദിവാകരൻ കപിതനെരിച്ചിടും വിധം
ഭവാൻ ജഗത്തനലനിപൻ ദഹിപ്പവൻ
ഭയങ്കരൻ പ്രളയമഹാഗ്നിപോലുയ-
ർന്നയത്നമേ യുഗപരിവൃത്തിനാശകൻ. 21


ഖഗേശനെശ്ശരണമണഞ്ഞു ഞങ്ങളീ-
മഹോജ്വലാജ്വലനസമാനശക്തിയെ
തടിൽപ്രഭപ്രഭയിലിരുട്ടൊഴിച്ചു വാ-
നടഞ്ഞെഴും ഗരു‍ഡപതംഗരാജനെ. 22


പരാപരൻ വരദനജയ്യാവീര്യനാ-
യൊരാ ബ്‌ഭവാൻ വിതറിവിടും മഹസ്സിനാൽ
ജഗത്തടച്ചഹഹ തപിച്ചു കാക്കണേ!
ജഗൽപ്രഭോ കനകരുചേ, സുരേന്ദ്രരേ. 23

ഭയത്തൊടും നഭസി വിമാനചാരിമാർ
മയങ്ങിനാൻ പ്രഭയിലൊഴിഞ്ഞിടുന്നിതാ
ദയാലുവാം മുനിവരകഷപന്ന്യു നീ-
യയി പ്രഭോ, പുകഴിന പുത്രനല്ലയോ? 24

ചൊടിക്കൊലാ സകലഗുണത്തിനും ഗുണ-
പ്പടിക്കു നീ കനിയുക നാഥാ, ഞങ്ങളിൽ
ഇടിക്കെടിതിർദ്ധ്വനിയിൽ നഭോദിഗിന്ദ്രനാ-
ടൊടിക്ഷണംധരണി നടുങ്ങിടുന്നുതേ. 25

വിറച്ചിടുന്നിതു ബത ഞങ്ങൾ പിന്നെയും
കുറച്ചുകൊൾകുടനനലോഗ്രവിഗ്രഹം
പരിസ്ഫുരൽ കുപിതകൃതാന്തരൗദ്രമീ-
യൊരുപ്പുരുദ്യുതിയിൽ മനം വിറയ്ക്കുമേ. 26

കനിഞ്ഞുകൊൾകയി ഖഗ, വന്നിരിക്കുമീ-
ജ്ജനങ്ങളിൽ സുഖമരുളീടവേണമേ;

[ 180 ]

ഏവം ദേവർഷിപരിഷ കേവലം സ്തുതിചെയ്യവേ
സുപർണൻ സ്വമഹസ്സിന്നങ്ങുപസംഹൃതി തേടിനാൻ.

24.സൗപർണ്ണം--സൂര്യന്റെ ഉഗ്രരൂപം[തിരുത്തുക]

ദേവന്മാരുടെ സ്തുതി കേട്ടു ഗരുഡൻ തന്റെ ഉഗ്രരൂപത്തെപ്രതിസംഹരിക്കുന്നു.രാഹുവിന്റെ പീഡയേറ്റു ക്രദ്ധനായിത്തീർന്ന സൂര്യൻ ലോകത്തെ ദഹിപ്പിക്കത്തക്കവിധം തീക്ഷ്ണശ്മികൾ ചൊരിയുന്നു. ബ്രഹ്മാവ് ആജ്ഞാപിച്ചതനുസരിച്ച് അരുണൻ സൂര്യന് ഒരു മറയായിനിന്ന് ആ ഉഗ്രരശ്മികളിൽനിന്ന് ലോകത്തെരക്ഷിക്കുന്നു.

സൂതൻ പറഞ്ഞു
ഇതു കേട്ടാത്മദേഹത്തെയദഥപാർത്തുഖരകേശ്വരൻ
ശരീരതേജസ്സംഹാരം പരം ചെയ്വാനൊരുഹ്ങിനാൻ. 1

സുപർണൻപറഞ്ഞു
എന്റെ ദേഹം കണ്ടു പേടിക്കേണ്ടാ ലോകങ്ങളൊക്കെയും
ഭീമരൂപാവാലാകത്താൽ8 നാമീതതേബസ്സൊതുക്കിടാം. 2

സൂതൻ പറഞ്ഞു
കാമഗൻ പിന്നെയാപ്പക്ഷി കാമവീര്യൻ ഖകോത്തമൻ
പുറത്തരുനനെക്കേറ്റിപ്പരം സവിതൃമന്ദിരാൽ 3

അമ്മതന്നന്തികം പൂക്കാനമ്മഹാബ്ദി കടന്നഹോ!
ഊക്കുള്ളരുണനെപ്പൂർവദിക്കിൽ സ്ഥാപിട്ടുതാൻപരം 4

അർക്കനുഗ്രാഭയാല‍്‍ വിശ്വമൊക്കെ വേവാൻ തുടങ്ങവേ.രുരു പറഞഞു
എന്തിന്നു ഭകവാൻ സൂര്യൻ വിശ്വം വേവാൻ തുടങ്ങിനാൻ? 5

മന്യുവുണ്ടാംവിധം വാനരെന്തവന്നു പിഴച്ചുചോയ്?
പ്രമതി പറഞ്ഞു
സുധ രാഹുഭബിക്കുമ്പോളതു ചന്ദ്രക്കാർ ചൊല്കയാൽ 6

അവന്നു പകയായ്ത്തീർന്നിതവശ്യം ചന്ദ്രസൂര്യരിൽ
ആ ഗ്രഹത്തിൻ ബാധമൂലമർക്കന്നുണ്ടായി മന്യവും. 7

“എന്നിൽദ്വേഷം രാഹുവിനു വന്നതോർത്താൽ സുരാർത്ഥമാം
ബഹ്വനർത്ഥദമീക്കുറ്റമേൽപ്പതോ ഞാനൊരുത്തനാം. 8

സഹായമുണ്ടു കാര്യാർത്ഥമില്ലാപത്തിങ്കലാരുമേ
എന്നെ ഗ്രസിപ്പതു കണ്ടു നിന്നുകൊള്ളുന്നു ദേവകൾ; 9

അതിനാലീ ലോകനാശമതാനായ് നിൽക്കുവൻ ദൃഢം"

[ 181 ]

എന്നുറച്ഛസ്തഗിരിയിൽ ചെന്നു ചേർന്നൂ ദിവാകരൻ 10

തത്ര നിന്നു ജഗത്തൊക്കയുത്തപിപ്പിച്ചു ഭാസ്കരനാ‍.
അപ്പോൾ അ‍ദേവകളെക്കണ്ടു വിപ്രർഷികളുനർത്തിനാർ: 11

“ഇന്നർദ്ധരാത്രി സമയമൊന്നായ് സർവ്വഭയങ്കരം
വല്ലാതുണ്ടായ് വരുംമുപ്പാരെല്ലാം വെന്തു കൊടും ക്ഷയം. 12

പിന്നെദ്ദേവർഷിപരിഷ ചെന്നു കണ്ടു വിരിഞ്ചനെ
ഉണർത്തിനാ' രെന്തു ദാഹമണയുപാടിതിങ്ങനെ?13

അർക്കനെക്കാൺമതലുണ്ടീങ്ങുഗ്രമാം ദാഹമോ പരം
ഹന്ത! സൂര്യോദയം വന്നാലെന്തെല്ലാം വന്നുക്കൂടുമോ?” 4

പിതാമഹൻ പറഞ്ഞു
ഇതാ വിശ്വം ദഹിക്കുമ്മാറുതിപ്പാൻ ഭാവമുണ്ടിനൻ2
കാണുമാറാകിലീ ലോകം ന്യൂനം ഭസ്മീകരിക്കുമേ; 15

അതിന്നു മറുകൈ മുൻകണ്ടതിരിപ്പുണ്ടതാനുമേ,
പരം കശ്യപജൻ ധീമാനരുണൻ പുരുവിശ്രുതൻ 16

നൽക്കാന്തിമാൻ മഹാകായൻ നിൽക്കുകർക്കന്റെ മുൻപിലായ്.
സാരാത്ഥ്യവും ചെയ്തു തേജോഭാരവും സംഹരിക്കുമേ 17

സ്വസ്തിയാമെങ്കിലോ ലോകങ്ങൾക്കും ദേവർഷികൾക്കുമേ.
പ്രമതി പറഞ്ഞു
അഥ ബ്രഹ്മാവാജ്ഞനയാൽ ചെന്നിതരുണൻ വിധിയാംവിധം 18

അരുണാവരണ3ത്തോടും പരം സൂര്യനുദിച്ചുതേ.
ചൊന്നേൻ നിന്നോടു ഞാൻ സൂര്യൻ മന്യുപൂണ്ടതുമങ്ങനെ 19

സ്വൈര്യം ദിനേശനരുണൻ സാരത്ഥ്യം പൂണ്ടുകൊണ്ടതും;
പരം മുൻ ചോദ്യവഴിയായ് പറയാം കഥ കേൾക്കെടോ. 20

25. സൗപർണ്ണം--കദ്രുവിന്റെ ഇന്ദ്രസ്തുതി[തിരുത്തുക]

തന്നെയും മക്കളേയും ഒരു ദിക്കിലെത്തിക്കണമെന്ന് കദ്രു ഒരിക്കൽ വിനതയോടുപറയുന്നു. വിനതയുടെ വാക്കനുസരിച്ച് ഗരുഡൻ സർപ്പങ്ങളെ ചുമക്കുന്നു. ഗരുഡൻ ആകാശത്തിലേക്കു പൊങ്ങിയപ്പോൾ ഉഗരമായ സൂര്യരശ്മിയേറ്റു മക്കൾവിഷമിക്കുന്നതുകണ്ട് കദ്രു ഇന്ദ്രനെ സ്തുതിച്ചു് മക്കളെ രക്ഷിക്കാൻ അപേക്ഷിക്കുന്നു.

സൂതൻ പറഞ്ഞു
പിന്നെക്കാമഗനാപ്പക്ഷിയുന്നിദ്രബലവീര്യവാൻ
ചെന്നെത്തി തന്നമ്മ വാണീടുന്ന ദിക്കാം കടൽക്കരെ.
പന്തയത്തിൽ തോറ്റു സങ്കടാന്ധനായ് വിനത സ്വയം

[ 182 ]

ദാസ്യപ്രവൃത്തി കൈക്കൊണ്ടു പാർത്തുപോരുനനിതസ്ഥലേ 2

അന്നൊരിക്കൽകൈവണങ്ങിനിന്നാ വിനതയോടുടൻ
പുത്രപാർശ്വത്തിൽവെച്ചിട്ടു കദ്രു കല്പിച്ചിതിങ്ങനെ. 3

കുദ്രു പറഞ്ഞു
ഭദ്രേ,നാഗാലയം രമ്യമതേകണ്ടൽ മനോഹരം
കടൽക്കുള്ളിലൊരേടത്തുണ്ടുടനെന്നെ നയിക്ക നീ. 4

സൂതൻ പറഞ്ഞു
ഉടൻ ഗരുഡമാതാവങ്ങെടുത്താൾ നാഗമാതിനേ;
ഗരു‍ഡൻ ഭേസിയുരഗനിരതാനമ്മ ചൊല്കയാൽ. 5

സൂര്യന്റെ നേർക്കു വിനതാസുതൻ പൊങ്ങി വിഹംഗമൻ
സൂര്യാംശു തട്ടി മോഹിച്ചൂ വീര്യംകെട്ടഹിജാതികൾ 6

പുത്രർക്കീ നില കണ്ടിട്ടു കദ്രു വാഴത്തി സുരേന്ദ്രനെ.
കുദ്രു പറഞ്ഞു
നമസ്കാരം ദേവരാജ, നമസ്കാരം വലാന്തക!7

നമുചിഘ്ന, നമസ്കാരം സഹസ്രാക്ഷ, ശചീപതേ
സൂര്യതപ്താഹികൾക്കാശു വാരിയാൽ പ്ലവമാക നീ 8

നീയല്ലോ പരമാം രക്ഷയീയുള്ളോർക്കു സുരോത്തമ!
ജലം പെരുത്ത സൃഷ്ടിപ്പാനലമേ നീ പുരന്ദര! 9

നീ മേഘം നീ വായുവഗ്നി നീ നീ മിന്നലുമംബരേ
നീയഭ്രഗണവിക്ഷേപംചെയ് വോൻ നീയേ മഹാഘനം. 10

നീ വജ്രമതുലം ഗോരം നീയിരയ്ക്കും വലാഹകം
വിശ്വം സൃഷ്ടിപ്പതും നീയേ സംഹരിപ്പതുമീസ്വരൻ. 11

സർവ്വഭ്രതജ്യോതിരാത്മ നീയാദിത്യൻ വിഭാവസു
നീ മഹൽഭ്രതമാശ്ചര്യം നീ രാജൻ നീ സുരോത്തമൻ. 12

നീ വിഷ്ണു നീ സഹസ്രാക്ഷൻ നീദേവൻ നീ പരായണം
നീ സർവ്വമമൃതം ദേവ,നീസോമൻ പരമാർച്ചിതൻ. 13

നീ മുഹൂർത്തംതിധിയുമീ നീതാൻ നീയേ ലവം ക്ഷണം
ശുക്ലംനീ ബഹുളം നീയേ കല കാഷ്ഠ പരം ത്രുടി 14

സംവത്സരർത്തുമാസങ്ങൾ നീയേ നീ രാത്രി നീ പകൽ.
വനങ്ങളുംമലകലുമൊതത ഭ്രമി നീ--
യിനൻ തെളിഞ്ഞിരുളൊഴിയും നഭസ്സു നീ
അലപ്പരപ്പൊടു തിമി വൻതിമിംഗല--
കുലം പരം ഝഷമകരോഗ്രമബ്ധി നീ. 15

മഹായശസ്സതിമുദിതൻ ഭവാനയെ--
മനീഷിമാരിഹ പുകഴ്പ്പോർ മഹർഷികൾ

[ 183 ]

സ്തുതൻ ഭവാൻ മഖഭുവി1സോമവും വഷശ്‍--
കൃതം ഹവിസ്സിവയുമശിപ്പു ഭ്രതിദൻ 16

വേദജ്ഞപ്പരിഷ യജിപ്പതും ഫലർത്ഥം
വേദാംഗാവലി പുകഴുന്നതും ഭവാനെ
വേദാംഗം മഖപരവിപ്ര3രൊക്ക യത്നം--
ചെയ്തോതുന്നതുമിഹ നിൻ പ്രിയത്തിനല്ലോ 17


26. സൗപർണ്ണം--രാമണീയകപ്രവേശം[തിരുത്തുക]

ഇന്ദ്രൻ മഴപ്പെയ്യിച്ച് സർപ്പങ്ങളെ ആ ചൂടിൽനിന്നു രക്ഷപ്പെടുത്തുന്നു. കദ്രുവും മക്കളും രാമണീയകം എന്ന ദ്വീപിൽ എത്തിച്ചേരുന്നു.

സൂതൻ പറഞ്ഞു
ഏവം കദ്രു പുകഴ്ത്തീടും ദേവേന്ദ്രൻ ഹരിവാഹനൻ
കരിംകാർനിരകൊണ്ടിട്ടു വിരിച്ചിതു നഭസ്തലം4.1

അഭ്രങ്ങളോടു കല്പ്പിച്ചിതപ്പു 5 വർഷിപ്പിനുത്തമം
ഇടി മിന്നൽ പെട്ട കാറിപ്പടി പെയ്തു പരം ജലം. 2

പരസ്പരമതാംവണ്ണം പരം ഗർജിച്ചുമംപരേ
പ്രളയം വന്നതിൻമട്ടു വിളയാടും ഘനോൽക്കരം 3

ആരവത്തൊടുമംഭസ്സു പാരം പെയ്തു തകർക്കവേ
തിരതള്ളിത്തുള്ളുമാറു പരം വിലസിയംബരേ. 4

ഇടി വെട്ടീ ഘോരമിന്നലടിപ്പെട്ടിളകുംവിധം
തടിച്ച കാറുകൾ മഴയടിച്ചു വിതറുംവിധൗ 5

നഷ്ചടന്ദ്രാർക്കമാമ്മട്ടിൽ പെട്ടിതാകശമേറ്റവം;
ഹൃഷ്ടരായെന്നു നാഗങ്ങൾ വൃഷ്ടിയിന്ദ്രൻ കൊടുത്തതിൽ.

ഭൂതലം ശീതമാം വെള്ളം പെയ്തലം പൂർണ്ണമായിതേ
രസാതലത്തിലും ചെന്നൂ രസാൽ ശീതളമാം ജലം. 7

നാനാജലോർമ്മിനിര6യാൽ താനാരാൽ മൂടി പാരിടം
ആ മാതാവൊത്തഹികളും രാമണീയക7മെത്തിനാർ. 8

[ 184 ] ====27.സൗപർണ്ണം--ഗരുഡപ്രശ്നം====

രാമണീയകദ്വീപിലെത്തിയ ഗരുഡനും സർപ്പങ്ങളും അവിടെ മനോഹരമായ ഒരു കാടു കാണുന്നു. വനവർണ്ണന. ഇതുപോലെ മനോഹരങ്ങളായ മറ്റു സ്ഥലങ്ങളിലേക്കു കൊണ്ടുപോകാൻ സർപ്പങ്ങൾ ഗരുഡനോടാവശ്യപ്പെടുന്നു.അമ്മയുടെ ദാസ്യത്തിന്റെ കാരണം ഗരുഡൻ ചോദിച്ചു മനസ്സിലാക്കുന്നു.ഗരുഡന്റെ ചോദയത്തിനുത്തരമായി,ദേവലോകത്തുനിന്നു് അമൃതുകൊണ്ടുവന്നു തരുന്നപക്ഷം,അമ്മയെ ദാസ്യത്തിൽനിന്ന് മോചിപ്പിക്കാമെന്നു സർപ്പങ്ങൾ പറയുന്നു.തൻ പറഞ്ഞു

സൂതൻ പറഞ്ഞു
വൃഷ്ടിധാരകളേറ്ററ്റം ത്രഷ്ടി പൂണ്ടഹിപുംഗവർ1
സ്പഷ്ടം ഗരുഡനേന്തി2സ്സന്തുഷ്ടരദ്വീപിലെത്തിനാർ. 1

മകരാലയമാ വിശ്വകർമ്മൻ തീർത്താത്തുത്തിലേ
ലവണാസുരനെക്കണ്ടാർ മുൻപു ചെന്നപ്പൊഴീയിവർ. 2

ഗരുഡാന്വിതരാം നാഗവരർ കണ്ടാതു കാനനം
സാഗരാംബു ചുഴന്നിട്ടു കൂകും പക്ഷികൾ വാണുമേ 3

വിചിത്രഫലപുഷ്പാഢ്യവനരാജി നിരന്നുമേ
രമ്യാലയഗണം ചേർന്നും പത്മാകരമിയന്നുമേ,

വെള്ളം തെളിഞ്ഞുള്ള കയമുള്ളിൽ പലതണഞ്ഞുമേ
ദിവ്യഗന്ധം വീശിടുന്ന ദിവ്യവായുവണഞ്ഞുമേ

ആകാശത്തേക്കുയർന്നേന്തിപ്പോകും ചന്ദനമാമരം
നിരക്കവേ കാറ്റുതട്ടിചൊരിയും പൂ പരന്നുമേ, 6

കാറ്റുതട്ടിപ്പുചൊരിയും കൂറ്റൻ മറ്റു തരുക്കളും

പുഷ്പാമൃതത്തെയങ്ങെത്തും സർപ്പാവലിയിൽ വാർന്നുമേ, 7
മനസ്സഖദമായ് ഗന്ധർവ്വാപ്സര:പ്രിയമാർന്നുമേ
മുരണ്ട വണ്ടിനം പൂണ്ടും മനോഹാരിത്വമാണ്ടുമേ, 8

എല്ലാംകൊണ്ടും മനോജ്ഞത്വമുള്ള പുണ്യപ്രദേളമയ്
ചിത്രപക്ഷിരുതം8ഹർഷം കദ്രുപുത്തർക്കണച്ചുതേ.

അവ്വണ്ണമാം കാനനം കണ്ടവർ കേറിക്കളിച്ചുടൻ
വീര്യമേറും ഖഗപതി ഗരു‍ഡൻതന്നോടോതിനാർ. 10

സർപ്പങ്ങൾ പറഞ്ഞു
ഞങ്ങളെ നീ മറ്റു രമ്യമംഗലദ്വീപണയെക്കെടോ
നല്ല നാനാസ്ഥലം കണ്ടോനല്ലയോ ഖഗോത്തമ! 11

സൂതൻ പറഞ്ഞു
ചിന്തിച്ചാപ്പക്ഷി ചോദിച്ചു സ്വന്തമമ്മയൊടപ്പൊഴേ
"എന്തു മൂലം സർപ്പവാക്യം ഹന്ത! ചെയ് വതിനിന്നുമേ?” 12

[ 185 ]

വിനത പറഞ്ഞു
ദുര്യോഗത്താൽ ദാസിയായ് ഞാൻ സപത്നിക്കു ഖഗോത്തമ!
പന്തയത്തിങ്കലീസർപ്പജന്തുക്കൾ ചതി ചെയ്കയാൽ. 13

സൂതൻ പറഞ്ഞു
അമ്മയാക്കാരണം ചൊല്കെയമ്മഹാൻ ഗഗനചേരൻ
വെക്കം സർപ്പങ്ങളോടോതിയദ്ദു:ഖംകൊണ്ടു ദു:ഖിതൻ 14

ഗരുഡൻ പറഞ്ഞു
എന്താഹരിച്ചോ1 വേദിച്ചോ2യെന്ത പൗരുഷമാണ്ടു ഞാൻ
നിങ്ങൾതൻദാസ്യമൊഴിയും സത്യം ചൊൽവിനഹീന്ദ്രരേ! 15

സൂതൻ പറഞ്ഞു
അതു കേട്ടോതി സർപ്പങ്ങളാഹരിക്കമൃതോജസോ3
എന്നാൽ ദാസ്യത്തിൽനിന്നിട്ടു നിന്നെ ഞങ്ങൾവിടുർത്തിടാം.

28.സൗപർണ്ണം--ഗരുഡയാത്ര[തിരുത്തുക]

അമൃതുകൊണ്ടുവരാനായി ഗരുഡൻ പുറപ്പെടുന്നു. അമ്മപറഞ്ഞതനുസരിച്ചു സമുദ്രത്തിൽ വസിച്ചിരുന്ന നിഷാദൻമാരെ ഭക്ഷിച്ചു ഗരുഡൻ വിശപ്പുമാറ്റുന്നു.

സൂതൻ പറഞ്ഞു
സർപ്പോക്തി കേട്ടു ഗരുഡനപ്പോഴമ്മയോതിനാൻ:
“അമൃതാഹരണാർത്ഥം4 പോകുന്നേനരുൾക ഭക്ഷണം.” 1

വിനത പറഞ്ഞു
സമുദ്രത്തിൽ നടുക്കുണ്ടു നിഷാദാലയ5മൊന്നെടോ
തിൻകാ നിഷാദസാഹസ്രമമൃതിങ്ങാനയിക്കുക. 2

എന്നാൽ ബ്രാമഹ്മണനെക്കൊൽവാൻ തോന്നായ്ക്കേതും നിന--
അനലോപമ6നാം വിപ്രനവദ്ധ്യൻ ദൃഢമേവനും.[ക്കെടോ
അഗ്നിയർക്കൻ വിഷമിവതന്നെയാം കോപിതദ്വജൻ
എല്ലാർക്കും ഗുരുവാം വിപ്രനെന്നല്ലോ ചൊല്ലിടുന്നതും. 4

ഇത്യാദിരൂപൻ സത്തുക്കൾക്കുത്തമൻ ബ്രാമണോത്തമൻ
ഏവമാം ബ്രാഹ്മണനെ നീ കോപിച്ചാലും വധിക്കൊലാ; 5

ബ്രാഹ്മണദ്രോഹമായുള്ള കർമ്മം ചെയ്യല്ലൊരിക്കലും.
അവ്വണ്ണം ഭസ്മമാക്കില്ലാ പാവകൻതാനുമർക്കനും 6

എവ്വണ്ണം വ്രതിയാം ക്രുദ്ധബ്രാഹ്മണൻ ചെയ്തുകൊള്ളുമോ.
ഇപ്രകാരം ചിഹ്നമുള്ളോൻ വിപ്രനെന്നു ധരിക്കാ നീ 7

ഭൂതബ്യഷ്ഠൻ7 ദ്വിജൻ പിന്നെ ജാതിശ്രേഷ്ഠൻ പിതാ ഗുരു.

[ 186 ]

ഗരുഡൻ പറഞ്ഞു
അമ്മേ, രൂപം ബ്രാഹ്മണെന്നെതെന്തു ശീലം പരാക്രമം? 8

തീപോലെരിഞ്ഞോ ശോപിപ്പതതോ സൗമ്യപ്രകാശനോ?
ഞാൻ ബ്രാഹ്മണനെയാസ്സാക്ഷാൽ ലക്ഷണാലറിയുംവിധം 9

ചോദിക്കുമെന്നോടെന്നമ്മേ, യുക്തിചേർന്നരുളണമേ!
വിനത പറഞ്ഞു
വിഴുങ്ങും ബളിശം1പോലെ നിൻ കണ്ഠത്തലിറങ്ങിയാൽ 10

തിണ്ണം കനൽപ്പടി ചുടുമുണ്ണീ,ബ്രാഹ്മണനോർക്കെടോ.
ക്രോധം പെരുക്കിലും വിപ്രവധം ചെയ്യൊല്ലൊരിക്കലും 11

ഉന്നീടും പുത്രവാത്സല്യാൽ ചന്നാൾ വിനത പിന്നെയും.
തിന്നാൽ കക്ഷൗ ദഹിക്കാതെ നിന്നാൽ ബ്രാഹ്മണനോർക്കെടോ
പിന്നെയും പുത്രവാത്സല്യാൽ ചൊന്നാൾ വിനത കേവലം.
ഭൃശം വീര്യമറിഞ്ഞിട്ടുമാശീർവ്വാദകൃതാദരം 13

പാരം പ്രീത്യാ നാഗവിപ്രകാര2മോർത്താർത്തിപൂണ്ടവൾ:
“പക്ഷങ്ങൾ തേ വായു കാക്കും പൃഷ്ഠത്തെച്ചന്ദ്രസൂര്യരും 14

ശിരസ്സു വഹ്നി കാക്കും തേ വസുക്കളുടലെങ്ങുമേ.
ഞാൻ തേ സദായ്പൊഴും പുത്ര, ശാന്തിസ്വസ്തികൾ പാർത്തുതാൻ
ഇവിടെത്തന്നെ വാണീടാം തവ നന്മ വരുംവിധം;
വഴിക്ലേശം വിനാ പോക പുത്ര, കാര്യം നടത്തുവാൻ.” 16

സൂതൻ പറഞ്ഞു
അവൻ കനിഞ്ഞമ്മ പറഞ്ഞ കേട്ടി--
ട്ടുയർന്നു വാനിൽ ചിറകും വിരുത്തി
വിശന്നുകൊണ്ടന്തകനെത്തിടുംവിധം
നിഷാദർ വാഴുന്നവിടത്തിലെത്തിനാൻ. 17

നിഷാദരെത്താനുപസംഹരിക്കുവാൻ
ഭൃശം പരക്കെപ്പൊടിപ്പാറ്റിയങ്ങവൻ
പെരുത്തു വറ്റിച്ചു കടൽക്കകം ജലം
പരം സമീപദ്രഗണം8 കുലുക്കിനാൻ. 18

ഭൃശം വിടുർത്തിപ്പെരുതാക്കിയാനനം
നിഷാദമാർഗ്ഗത്തെയടച്ചു പക്ഷിപൻ4
ഉടൻ നിഷാദാവലി വന്നടുത്തു വാ--
വിടുർത്തുനിൽക്കും ഭുജഗാശനാനനെ5 19

വിടുർന്നൊരാ വലിയൊരു വായിനുള്ളിൽ വ--
ന്നടഞ്ഞു ഭീയൊടുമവരന്നസംഖ്യമായ്

[ 187 ]

ഖഗവജ്രം1പൊടിയൊടു കാറ്റടിച്ചുല--

ഞ്ഞഗം2പെടും വനഭൂവി വാനിലാംവിധം. 20
ഉടൻ ഖഗം വദനമമിത്രഘാതീയ3--
ങ്ങടച്ചു താൻ ബഹുചപലൻ4 മഹാബലൻ
സ്വയം ബുഭുക്ഷ5യൊടിഹ മത്സ്യജീവിസ--
ഞ്ചയം ഭുജിപ്പതിനു നഭശ്ചരേശ്വരൻ6. 21

29. സൗപർണ്ണം--ഗജകച്ഛപദർശനം[തിരുത്തുക]

നിഷാദൻമാരുടെ കൂട്ടത്തിൽ ഒരു ബ്രാഹ്മണനും ഗരുഡന്റെ വായിൽപ്പെടുന്നു. ബ്രാഹ്മണരെ ഭക്ഷിക്കെരുതെന്നുള്ള അമ്മയുടെ വാക്കനുസരിച്ചു് ഗരുഡൻ ആ ബ്രാഹ്മണനെ പുറത്തേക്കു വിടുന്നു. കശ്യപൻ അവിടെ പ്രത്യക്ഷപ്പെട്ടു് ഒരു സരസ്സിൽ കഴിഞ്ഞുകൂടുന്ന ആനയേയും ആമയേയും തിന്നുവിശപ്പടക്കാൻ ഗരുഡനോടു പറയുന്നു. ഗരുഡൻ ആ ഗജകച്ഛപങ്ങളെ രണ്ടു കാലുകൾകൊണ്ടും എടുത്തു് ഉയരത്തിൽക്കൂടി പറക്കുന്നു. വഴിക്കു് ഒരു വടവൃക്ഷം, തന്റെ കൊമ്പിന്മേലിരുന്നു ഗജകച്ഛപങ്ങളെ ഭക്ഷിക്കാൻ ഗരുഡനോടു പറയുന്നു. ഗരുഡൻ ഇരുന്നതോടുകൂടി ആലിന്റെ കൊമ്പൊടിയുന്നു.

സൂതൻ പറഞ്ഞു
അവന്റെ കണ്ഠമുൾപ്പുക്കാൻ ബ്രാഹ്മണൻ ഭാര്യയൊത്തഹൊ!
തീക്കട്ടപോലെ ചുട്ടപ്പോൾ ചൊല്ലി വിപ്രനോടാക്ഖഗൻ.

ഗരുഡൻ പറഞ്ഞു
അയി ദ്വജ, തുറന്നിട്ട വായിൽനിന്നിട്ടിറങ്ങുക
പാപിയായാലുമേ വിപ്രൻതന്നെകകൊല്ലുന്നതല്ല ഞാൻ. 2

സൂതൻ പറഞ്ഞു
ഇത്ഥം ചൊല്ലും ഗരുഡനോടുത്തരം ചൊല്ലി വിപ്രനും:
“നിഷാദിയൻ ഭാര്യയിവളെൻകൂടെത്തന്നെ പോരെണം.”3

ഗരുഡൻ പറഞ്ഞു
 ഇനി നിഷാദിയേയുംകൊണ്ടു വേഗം ചാടൂ പുറത്തു നീ
എൻ തേജസ്സാൽ ദഹിക്കാത്ത നിന്നെ നീ കാത്തുകൊള്ളുക. 4

സൂതൻ പറഞ്ഞു
ഉടൻ പുറത്തു ചാടീട്ടാ നിഷാദീയുക്തനാം ദ്വിജൻ
ആശിസും ഗരുഡന്നേകീട്ടാശു പോയീ യഥേഷ്ടമേ. 5

സഭാര്യനാ ദ്വിജൻ പോയശേഷം പക്ഷികുലേശ്വരൻ
പക്ഷം വിരുത്തി മേല്പോട്ടേക്കുയർന്നിതു മനോജവൻ. 6

അച്ഛനെകണ്ടിതുടനെ പ്രച്ഛിക്കെ7ചൊല്ലി വാസ്തവം
ന്യായംപോലവനോടാര്യനരുൾചെയ്തു മഹർഷിയും. 7

[ 188 ]

കശ്യപൻ പറഞ്ഞു
നിങ്ങൾക്കു സുഖമല്ലല്ലീ സുഭിക്ഷം പുത്ര, ഭക്ഷണം?
മനുഷ്യലോകത്തൈ തേ പെരികെത്തീറ്റി കിട്ടുമോ? 8

ഗരുഡൻ പറഞ്ഞു
അമ്മയ്ക്കു കുശലംതന്നെ സൊദരന്നുമെനിക്കുമേ
താത, ധാരാളമായ്ത്തീറ്റി കിട്ടാഞ്ഞു സുഖമില്ല മേ. 9

നാഗങ്ങളെന്നേയമൃതങ്ങാഹരിപ്പാനയച്ചുതേ
മാതൃദാസ്യം വേർപ്പെടുത്താനതു ഞാമാഹരിക്കുവൻ. 10

നിഷാദപടലം1 തിന്നാനമ്മ കല്പിച്ചുതന്നു മേ
അസംഖ്യമവരെത്തിന്നും തൃപ്തി തോന്നുന്നതില്ല മേ. 11
അതിനാൽ ഭഗവൻ, ഭക്ഷ്യമെങ്ങു വേറിട്ടു നല്ക മേ

അമൃതഹരണത്തിന്നു ബലമുണ്ടാംവിധം വിഭോ! 12
ഇപ്പൈദാഹം തീരുമാറു സാപ്പാടരുളണം ഭവാൻ.
കശ്യപൻ പറഞ്ഞു
ഇസ്സരസ്സു മഹാപുണ്യം വിശ്രുതം വാനിലും പരം 13

ആമജ്യേഷ്ഠനെയിങ്ങാന കുമ്പിട്ടെന്നും വലിപ്പവൻ.
ഇവർക്കുതമ്മിൽ മുജ്ജന്മഭവമാം വൈരമോതുവൻ 14

കേളായതുമവര‍ക്കൊക്കും കോളാം കായപ്രമാണവും.2
ഉണ്ടായിരുന്നു മുനി മുൻശുണ്ടിക്കാരൻ വിഭാവസു 15

അവന്നു തമ്പി സുമഹാതപസ്സാം സുപ്രതീകനും.
മുതലൊന്നിച്ചു വാഴ്വാനാ ഭ്രാതാവിന്നില്ല സമ്മതം 16

സുപ്രതീകൻ ഭാഗകാര്യമെപ്പൊഴും ചൊല്ലീ നോക്കുമേ.
പിന്നെചൊന്നാൻ സുപ്രതീകൻതന്നോടേട്ടൻ വിഭാവസു 17

ഭാഗം കഴിപ്പാൻ പലരുമിച്ഛിപ്പോരുണ്ടു നിത്യവും;
ഭാഗിച്ചാലർത്ഥമോഹംകൊണ്ടന്യോന്യമിടയും ദൃഢം. 18

സ്വന്തം മുതൽ തിരിച്ചേറ്റാ സ്വാർത്ഥക്കാരെയറിഞ്ഞുടൻ
ഛിദ്രിപ്പിക്കുമമിത്രന്മാരത്രേ മിത്രസ്വരൂപികൾ. 19

ഛിദ്രിച്ചാലിടയിൽച്ചാടും ചിത്രം വേറിടടതിൽ ചിലർ
ഭാഗം കഴിച്ചോർക്കു പല ഭാഗം നുതൽ നശിക്കുമേ. 20

അതിനാൽ ഭ്രാതൃഭാഗത്തെ പ്രശംസിപ്പീല സജ്ജനം
ഗുരുമര്യാദയും വിട്ടു തമ്മിൽ ശങ്കിക്കുവോർക്കളെ. 21
അടക്കാൻ കഴിയാത്തോൻ നീ ഭാഗദ്രവ്യം കൊതിക്കയാൽ
സുപ്രതീക, ഭവാൻ ദുഷ്ടഹസ്തിയായിബ് ഭവിച്ചിടും 22

ഏവം ശപ്തൻ8 സുപ്രതീകൻ വിഭാവസുവൊടോതിനാൻ:
“നീ വെള്ളത്തിന്നുള്ളിൽ വാഴുമാമയായിബ് ഭവിച്ചിടും" 23

[ 189 ]

തമ്മിൽ ശാപാൽ സുപ്രതീകവിഭാവസു തപോധനർ
ഗജകച്ഛപഭാവ1 പൂണ്ിതു വിത്താർത്തിമൂഢരായ്. 24

രോഷദോഷാനുഭവത്താൽ തിര്യഗ്യോനിയിലാണ്ടവർ
പരസ്പരദ്വേഷമോടും പ്രമാണബലഗർവ്വൊടും 25

ഇസ്സരസ്സിൽ പെരുംകൂറ്റർ മുൻവൈരപ്പടി വാഴുവോർ
അതിൽവെച്ചൊരുവൻ ശ്രീമാനെതിർത്തെത്തും മഹാഗജം. 26

അവന്റെ ബൃംഹിതം2 കേട്ടാലംഭസ്സാണ്ടെഴുമാമയും
സ്വയം സരസ്സിളക്കിക്കൊണ്ടുയരും ഗുരുവിഗ്രഹൻ3. 27

അവനെക്കണ്ടുടൻ തുമ്പിചുരുട്ടിച്ചാടിടും ഗജം
കൊമ്പു തുമ്പിക്കൈയ്യു വാലു കാലെല്ലാം വീശി വീര്യവാൻ 28

സരസ്സിട്ടു കലക്കീടും പുരുരോഷഭരാകുലം;
ആമയും തല പൊക്കി പോർക്കാഞ്ഞടുക്കും ബലോൽക്കടം. 29

ആറു യോജന പൊക്കം രണ്ടാറു നീളം കരിക്കഹോ!
പത്തു യോജന വിസ്താരം മൂന്നാണാമയ്ക്കു പൊക്കവും. 30

അവർ യുദ്ധത്തിൽ മത്തോടും തമ്മിൽ കൊൽവാനൊരുങ്ങു
അവരെത്തിന്നു നീ കാര്യമവശ്യം സിദ്ധമാക്കുക. [വോർ
കന്നൽക്കാറൊത്താമയേയും കുന്നര്രോരാഗ്ഗജത്തേയും
തിന്നു സംതൃപ്തനാകും നീ ചെന്നാസ്സുധ ഹരിക്കെടോ. 32

സൂതൻ പറഞ്ഞു
എന്നാരുഗ്ഗരുഡനോടോതി മാംഗല്യം4ചെയ്തു മാമുനി:
“അമരൻമാരുമായി നേരിട്മരിൽ തേ ജയം വരും. 33

പൂർണ്ണകുംഭം വിപ്ര ഗോക്കൾ പന്നെ മറ്റുള്ള വസ്തുവും
ശുഭമായി സ്വസ്ത്യയനമായി ഭവിക്കട്ടേ തവ ദ്വിജ! 34

പോർക്കളത്തിൽ ദേവകളായി പോർക്കടുക്കും നിനക്കുടൻ
ഋഗ്യജൂസ്സാമവേദങ്ങൾ മുഖ്യഹവ്യഗണങ്ങളും 35

എല്ലാ രഹസ്യാഗമങ്ങളെല്ലാം വേദങ്ങളും ബലം.”
എന്നച്ഛൻ ചൊന്ന ഗരുഡൻ ചെന്നാന ഹ്രദമന്തികേ.5 36

പരിശുദ്ധജലം പക്ഷിവിരുതാഢ്യം6 സരസ്സതിൽ
പരമച്ഛന്റെ വാക്കോർത്താ വിരുതൻ വിഹഗാധിപൻ 37

നഖമൊന്നലാനയേയും മറ്റൊന്നാലാമയേയുമേ
പ്രാഞ്ചിക്കൊണ്ടംബരത്തിങ്കലേന്തി മേൻമൽ വിഹംഗമൻ 38

അലംബമാം തീർത്ഥമണഞ്ഞലഞ്ഞു സ്വർദ്രുമാന്ദികേ
അവന്റെ ചിറകിൻ കാറ്റേറ്റവ പേടിച്ചുലഞ്ഞുപോയി. 39

നമ്മെബ് ഭഞ്ജിക്കൊലായെന്നായ് പൊന്മയാരശാഖികൾ

[ 190 ]

മനോരഥഫലദ്രുക്കൾതാനും കമ്പിച്ചു കണ്ടവൻ 40

മറ്റോരോ വൻമരംതോറും ചുറ്റി നോക്കി ഖഗോത്തമൻ,
പൊന്നു വെള്ളിക്കായ്കളൊത്തുമിന്നും വൈഡൂര്യശാഖികൾ 41

കടൽത്തിര ചുഴന്നീടും പടുവൃക്ഷങ്ങളെന്നിവ.
അവറ്റിൽവെച്ചൊരു വടദ്രുമം വൻപുള്ള മാമരം 42

വെക്കം പറന്നടുക്കുന്ന പക്ഷിരാജനോടോതിനാൻ.
വടവൃക്ഷം പറഞ്ഞു
നൂറു യോജന വിസ്താരം ചേരുമീയെന്റെ കൊമ്പിൽ നീ 43

കാമം വാണാനയേയും താനമയേയും ഭുജിക്കെടോ.
പരം ഖഗപ്പരിഷ പൊറുക്കമാ മരം
പെരും ഗിരിക്കെതിരീവനിട്ടുലച്ചുടൻ
ഇരുന്നഹോ! ഖഗപ്പതി പത്രസഞ്ചയം
പെരുത്തൊരാപ്പെരിയൊരു കൊമ്പൊടിച്ചുതേ. 44

30. സൗപർ​ണ്ണം--ബാലഖില്യദർശനം[തിരുത്തുക]

ആ ആൽ കൊമ്പിന്മേൽ അനവധി ബാലഖില്യന്മാർ തൂങ്ങിക്കിടക്കുന്നതു കണ്ടു് അവർക്കു് ആപത്തു പറ്റാതിരിക്കുന്നതിനായി ഗരുഡൻ കൊക്കുകൊണ്ടു കൊമ്പും കാലുകൊണ്ടു ഗജകച്ഛപങ്ങളേയും എടുത്തു് അവിടെനിന്നു പറന്നു കശ്യപന്റെ അടുത്തെത്തുന്നു. കശ്യപന്റെ അപേക്ഷയനുസരിച്ചു ബാലഖില്യന്മാർ ആ കൊമ്പുപേക്ഷിച്ചു് തപസ്സിനായി ഹിമാലയത്തിലേക്കു പോകുന്നു. പിതാവിന്റെ നിർദ്ദേശമനുസരിച്ചു് ഒരു കുന്നിന്മേൽ പോയിരുന്നു് ആനയേയും ആമയേയും ഭക്ഷിച്ചു വിശപ്പുമാറ്റുന്നു. പല ദുശ്ശകുനങ്ങളും കണ്ട ഇന്ദ്രൻ, ഗരുഡൻ അമൃതു കൊണ്ടു പോകാനായി വരുന്നുവെന്നു് ബൃഹസ്പതിയിൽനിന്നു മനസ്സലാക്കി വിവരം ദേവൻമാരെ അറിയിച്ചു വേണ്ട മുൻകരുതലുകൾ ചെയ്യുന്നു.

സൂതൻ പറഞ്ഞു
ഗരുഡൻ ബലവാൻ കാൽവെച്ചൊരു നേരത്തു കൊമ്പുടൻ
ഒടിഞ്ഞുപോയ് താങ്ങിയമ്മട്ടൊടിയുന്നൊരു കൊമ്പിനെ 1

ദ്രുതമാക്കൊമ്പൊടിച്ചാത്തസ്മിതം നോക്കുമ്പോഴായവൻ
തല കീഴ് തൂങ്ങിടും ബാലഖില്യരെത്തത്ര കണ്ടുതേ. 2

ഇതിൽ തൂങ്ങുന്നീ തൃഷികളിവരേ നീ ഹനിക്കൊലാ'
തപോവ്രതസ്ഥരാം ബ്രഹ്മർഷീന്ദ്രരെക്കണ്ടുകൊണ്ടവൻ 3

ഇക്കൊമ്പുവീണാലിവരെ ഹനിക്കുമിതി കണ്ടുടൻ
നഖങ്ങളാൽ ദ്രഢം ഹസ്തികൂർമ്മങ്ങളെയെടുത്തുതാൻ. 4

മുനിനാശഭയാൽ ചാടിപ്പുനരാ വിഹഗാധിപൻ
ഉടനാക്കൊമ്പുമകകൊക്കിലെടുത്താനവർകാരണം. 5

അതിദൈവമവൻ കർമ്മമിതു കണ്ടു മഹർഷികൾ
കരൾ തുള്ളും വിസ്മയാൽ പേരരുളി പതഗന്നഹോ! 6

[ 191 ]

ഗുരുവാം ഭാരതമേന്തീട്ടു ഡയനംചെയ്ത1ഖേചരൻ
ഗരുഡാഖ്യാനനാ2യ് പക്ഷിവരൻ ഭുജഗഭോജനൻ. 7

പിന്നെ മെല്ലെപ്പറന്നാനങ്ങൊന്നായ് വൃക്ഷം കുലുങ്ങുവേ
പലേടവും പക്ഷിരാജൻ വിലസൽഗജകച്ഛപൻ; 8

കണ്ടീലാ ബാലഖില്യർക്കു വേണ്ടീടും രക്ഷണസ്ഥലം.
ഗന്ധമാദനശൈലത്തിൽ ചെന്നുടൻ പിന്നെയായവൻ 9

കണ്ടു തപസ്സും ചെയ്തങ്ങുൾക്കൊണ്ട കശ്യപതാതനെ.
അച്ഛനും കണ്ടിതാദ്ദിവ്യപക്ഷിവീരനെയാദരാൽ 10

തേജോവീര്യബലത്തോടം മനോവായുജവത്തോടും
ശൈലശൃംഗാകൃതിയോടും ബ്രഹ്മദണ്ഡോഗ്രമട്ടോടും, 11

അചിന്ത്യമനബിദ്ധ്യേയവിശ്വഭീഷണവൻപൊ8ടും
മഹാവീര്യത്തൊടും ഘോരരൗദ്രാഗ്നിക്കെതിർമട്ടൊടും, 12

ദേവദനവരക്ഷോദുർജ്ജയാധൃഷ്യബലത്തൊടും
അദ്രി ഭേദിക്കുവോനായിട്ടാഴി വറ്റിക്കോനുമായ്, 13

ഹന്ത! ലോക കുലുക്കീടുമന്തകപ്പടി ഘോരനായ്
വരുമായവനെക്കണ്ടു പരം കശ്യപമാമുനി 14

തൽസങ്കല്പ്പമറിഞ്ഞിട്ടു സത്സമാധാനമോതിനാൻ.
കശ്യപൻ പറഞ്ഞു
പുത്ര വേണ്ടാ സാഹസം നീയത്ര മാലില‍ പെടേണ്ടെടോ 15

ബാല, നിന്നെച്ചുട്ടിടൊല്ലാ ബാലഖില്യമഹർഷികൾ.
സൂതൻ പറഞ്ഞു
പ്രസാദിപ്പിച്ചിതുടനേ കശ്യപൻ പുത്രകാരണാൽ 16

കാളും തപശ്ശക്തിയുള്ള ബാലഖില്യുമനീന്ദ്രരെ.
കശ്യപൻ പറഞ്ഞു
മുനീന്ദ്രരേ, പ്രജാക്ഷേത്തിന്നീഗ്ഗരുഡനിങ്ങനെ 17

മഹാകർമ്മം തുടങ്ങുന്നുണ്ടീഹാനുതി നൽകുവിൻ.
സൂതൻ പറഞ്ഞു
ചൊല്ലേവം കേട്ടുടൻ ബാലഖില്യരാവും മഹർഷികൾ 18

കൊമ്പു വിട്ടു തുസ്സിന്നായിക്കൊണ്ടു പുക്കാർ ഹിമാലയം.
മുനിമാർ പോയളവുടൻ പുനരാ വിനതാസുരൻ 19

താത കശ്യപനോടായിട്ടോതീ കൊക്കത്തു കൊമ്പുമായ്.
ഗരുഡൻ പറഞ്ഞു
ഭഗവൻ, മാമരക്കൊമ്പിതെവിടെക്കൊണ്ടിടേണ്ടു ഞാൻ? 20

മനുഷ്യരില്ലാത്തൊരിടം ഭഗവാനരുളണമേ!

[ 192 ]

സൂതൻ പറഞ്ഞു
പിന്നെ മഞ്ഞിൻകട്ട കെട്ടി മർത്ത്യരില്ലാത്തതായഹോ! 21

മനംകൊണ്ടും ചെല്ലവല്ലാമലയെച്ചൊല്ലി മാമുനി.
ആ മഹാകുക്ഷിയായീടും മാമലയ്ക്കാ മഹാഖഗൻ 22

ആമയാനക്കൊമ്പുകളേററമട്ടാശു പറന്നു പോയ്.
സ്വൈരമായ് ഗരുഡൻ കൊക്കിൽ പേറുംശാഖയ്ക്കു കേവലം

നൂറു ചർമ്മം പെടും തോലുവാറും ചുററളവായ് വരാ.
പത്തുനൂറായിരത്തോളം യോജനപ്പാടു പോന്നവൻ 24

സ്വല്പനേരംകൊണ്ടു പറന്നെത്തീ ഗരുഡനൂക്കൊടും.
താതവാക്കാൽ ക്ഷണംകൊണ്ടാബ് ഭ്രധരത്തിലണഞ്ഞവൻ 25

വൻപിച്ച ശബ്ദമോടൊത്താക്കൊമ്പങ്ങിട്ടിതു ഖേചരൻ.
ബലത്ത ചിറകിൻ കാറ്റേറ്റുലഞ്ഞൂ പർവ്വതേന്ദ്രനും 26

ഉൽപതിക്കും ദ്രുമത്തോടും പുഷ്പംവർഷിച്ചു ചുറ്റുമേ.
ഉടൻ കൊടുമുടിക്കൂടമുടഞ്ഞു കുന്നിനെങ്ങുമേ 27

മണികാഞ്ചനസന്നാഹമണിഞ്ഞവനിരിക്കവേ.
അക്കുന്നിൽ പല വൃക്ഷങ്ങളക്കറ്റൻ കൊമ്പടിച്ചഹോ 28

ചിന്നിപ്പൊൻപൂക്കളാൽ കാർകൾ മിന്നി മിന്നൽ പെടുംപടി.
പൊന്നുതിർന്നും ശൈലധാതു ചേർന്നുമാ ദ്രുമസഞ്ചയം 29

ചിന്നും സൂര്യകരം തട്ടി മിന്നുമാറായ് വിളങ്ങിതേ.
പരമാ ഗിരിശൃംഗത്തിലിരുന്നു വിഹഗേശ്വരൻ 30

ആ മഹാഗരുഡൻ തിന്നാനാമയേയും ഗജത്തേയും.
ആക്കൂർമ്മകൂഞ്ചരദ്വന്ദ്വം ഭക്ഷിച്ചാത്താർക്ഷന്നുക്കൊടും 31
ആക്കുന്നിന്മുടിമേൽനിന്നു പക്ഷിരാജനുയർന്നുതേ.
അന്നേരം ദേവകൾക്കുണ്ടായ് വന്നൂ ദുശ്ശകുനങ്ങളും 32

ഇന്ദ്രന്റെ വജ്രം സഭയം നിന്നു പാരം ജ്വലിച്ചുപോയ്.
പുകഞ്ഞെരിഞ്ഞുടൻ ചാടി പകലും കൊള്ളിമീനുകൾ 33

വസ്സുക്കൾ രുദ്രരാദിത്യരിവർക്കുമതുപോലെതാൻ
മരുത്തുകൾക്കും സാധ്യർക്കും മറ്റുള്ള വിബുധർക്കുമേ 34
സ്വസ്വായുധങ്ങളന്ന്യോന്യമൊത്തെതിർത്തുതുടങ്ങിതേ
ദേവാസുരപ്പടയിലുമാവാതുള്ളവിധം പരം 35

ഊക്കൻ കൊടുങ്കാറ്റടിയുമുൽക്ക1യും വീണിതംബരേ.
കാറില്ലാതേയുമാകാസം പരം ഗർജ്ജിച്ചു നിഷ്ഠുരം 36

ദേവകൾക്കും ദേവനായോൻ കേവലം പെയ്തു ശോണിതം2.
മാല്യങ്ങൾ വാടി വാനോർക്കങ്ങുള്ള കാന്തി കുറഞ്ഞുപോയ്37

ചോര വർഷിച്ചിതുൽപദഘോരമേഘങ്ങളേറ്റവും;
പൊടി പൊങ്ങിയവർക്കുള്ള മുടിച്ചാർത്തുകൾ മൂടിതേ. 38

[ 193 ]

ഉടൻ പേടിയൊടും ദേവപടലം ചേർന്ന വാസവൻ
മഹോൽപാതങ്ങൾ കണ്ടോതി ബൃഹസ്പതിയൊടിങ്ങനെ. 39

ഇന്ദ്രൻ പറഞ്ഞു
എന്തേവം ഭഗവൻ ക്രൗര്യം കൂടുമുൽപാതമേന്തുവാൻ?
നമ്മെത്തോല്പിക്കുമരിയെകാണ്മതില്ലെങ്ങുമിന്നു ഞാൻ. 40

ബൃഹസ്പതി പറഞ്ഞു
നിൻ തെറ്റുകൊണ്ടും ദേവേന്ദ്ര, വീഴ്ടകൊണ്ടും ശതക്രതോ!
ബാലഖില്യമുനിശ്രേഷ്ഠർക്കോലുമുഗ്രതപോബലാൽ1 41

കശ്യപന്നാ വിനതയിൽ ജാതൻ പുത്രൻ നഭശ്ചരൻ
കാമരൂപൻ വരുന്നുണ്ടു സോമം നേടാൻ മഹാബലൻ. 42

സോമം ഹരിപ്പതിനിവൻ കേമൻ പോരും ഖഗോത്തമൻ
എല്ലാറ്റിനും മതിയവൻ കല്യൻ നേടുമസാധ്യവും. 43

സൂതൻ പറഞ്ഞു
ഏവം കേടടോതിയമൃതിൻ കാവൽക്കാരോടു വാസവൻ:
“വരുന്നൂ ബലവാൻ പക്ഷിവരൻ സുധ ഹരിക്കുവാൻ 44

കരുതേണം നിങ്ങൾ വന്നാ വിരുതൻ കൊണ്ടുമണ്ടൊലാ.
അതു കേട്ടത്ഭുതത്തോടും മുതിർന്നു സുരരേവരും
അമൃതിൻ ചുറ്റുമേ നിന്നാരമരപ്രഭ വജ്രിയും. 46

അവർ വൈഡ്യൂര്യമണിയും സുവർണ്ണകവചങ്ങളും
തന്മെയിൽ നല്ലുറപ്പുള്ള ചർമ്മങ്ങളുമണിഞ്ഞഹോ! 47

പല മാതിരിയായ് ഘോരബലശസ്ത്രങ്ങളങ്ങനെ
ശിതതീക്ഷണങ്ങൾ കൈക്കൊണ്ടുദ്യതരായ് നിന്നു വാനവർ.

പുകഞ്ഞു തീപ്പൊരിഞ്ഞുഗ്രശിഖാഗ്രമെഴുമായുധം
ചക്രം വൻപരിഘം ശൂലമുഗ്രമൂക്കുള്ള വെൺമഴു, 49

വേലു മൂർച്ചയൊടും മിന്നും നീളെപ്പാളുന്ന വാളഹോ!
മെയ്ക്കു യോജിച്ചപോലിമ്മട്ടൊക്കും ഭയദയാം ഗദ, 50

ഏവം നാനാ ശസ്ത്രമെന്നിദേവഭൂഷയണിഞ്ഞഹോ
തേജസ്സോടും കാത്തുനിന്നാരോജസ്സേറുന്ന ദേവകൾ. 51

അനുപമബലവീര്യരൊത്തെഴും--
മനമൊടുമാസ്സുധ കാത്തു ദേവകൾ
അസ്സുരപുരവിദാരിവീര്യർ2ദു--
സഹഹുതാശസമാഭർ3 നിന്നുതേ 52

പരിചൊടിതി പടയ്ക്കൊരുങ്ങി വൻ--
പരിഘസഹസ്രമൊടും വിളങ്ങവേ

[ 194 ]

അരിയൊരു ഗഗനം രവിപ്രഭാ--
ച്ഛരിതമിണങ്ങിയപ്പോലെ തോന്നിതേ. 53

93.സൗപർണ്ണം-ഗരുഢന്റെ പക്ഷിരാജത്വം[തിരുത്തുക]

ഇന്ദ്രൻ ബാലഖില്യന്മാരെ അവഗണിച്ചപമാനിച്ചതിന്റെ ഫലമായി അവർ ഇന്ദ്രനെ ശപിക്കുന്നു. മറ്റൊരിന്ദ്രനുണ്ടാകാനായി ഹോമം ചെയ്യുന്നു. വിവരമറിഞ്ഞ ഇന്ദ്രൻ കശ്യപനെ ശരണം പ്രാപിക്കുന്നു. കശ്യപൻ ഇന്ദ്രനെയും ബാലഖില്യന്മാരെയും സാന്ത്വനപ്പെടുത്തുന്നു. ബാലഖില്യന്മാരുടെ വാക്ക് വ്യർത്ഥമാകാതിരിക്കാനായി ഗരുഡനു് പക്ഷികളുടെ കൂട്ടത്തിൽ ഇന്ദ്രപദവി നല്കുന്നു.

ശൗനകൻ പറഞ്ഞു
എന്തു തെറ്റാണു ദേവേന്ദ്രനെന്തുവാൻ വീഴ്ച സൂതജ! 1

ബാലഖില്യതപസ്സാലേ ഗരുഡോൽഭവമെങ്ങനെ?
കശ്യപദ്വിജനീപ്പക്ഷി പുത്രനായ് വന്നതെങ്ങനെ? 2

അവന്നാർക്കു മധൃഷിത്വ5മവദ്ധ്യത്വവുമെങ്ങനെ?
കാമഗൻ കാമവീര്യൻതാനായതാപ്പക്ഷിയെങ്ങനെ?
പുരാണത്തിൽ ചൊന്നാതികാൽ ചൊല്കകേൾക്കാനൊരാഗ്രഹം.

സൂതൻ പറഞ്ഞു
പുരാണവിഷയം തന്നോടീച്ചെയ്ത ചോദ്യവും
ചുരുക്കിപ്പറയാമെല്ലാമെന്നാൽ കേൾക്കു ദ്വിജോത്തമ! 4

യജ്ഞം പുത്രാർത്ഥമായ് ചെയ്യും കശ്യപന്നതുകാലമേ
ഋഷി ഗന്ധർവ്വ വിബുധപരിഷത്തു തുണച്ചുപോൽ. 5

പരം മേലെരിയും കൊണ്ടുവരുവാനിന്ദ്രനേയുമേ
ബാലഖില്യരെയും വിട്ടൂമുനി മറ്റു സുരൗഖ വും. 6

ശക്രനോ തന്റെയാശ്ശക്തിക്കൊക്കുമാറദ്രിപോലഹോ!
കൊണ്ടുപോന്നാൻ മേലെരി ചെറ്റിണ്ടൽകൂടാതെകണ്ടുടൻ. 7

അപ്പോൾക്കണ്ടാൻ പെരുവിരൽക്കൊപ്പം മെയ്യുള്ളൃഷീന്ദ്രരെ
ഓരോരോ ചെത്തുപൂളോറ്റിപ്പോരുമ്പോൾ പഥി വാസവൻ; 8

പരം മെയ്യിലമർന്നയ്യോ! നിരാഹരർ തപസ്വികൾ
പശുക്കുളമ്പിൻ വെള്ളത്താൽ ക്ലേശിച്ചുഴലുമാവിധം, 9

ആര്യരെക്കണ്ടത്ഭുതമേ വീര്യോന്മത്തൻ പുരന്ദരൻ
പരിഹാസംപൂണ്ടു പോന്നൂ ലംഘിച്ചു നിരസിച്ചുടൻ.1 10

അവർ പിന്നെക്കോപമുൾക്കൊണ്ടവശം മന്യുവാണ്ടുടൻ
ആരംഭിച്ചൂ മഹാകർമ്മം പാരമിന്ദ്രഭയങ്കരം. 11

[ 195 ]

ആത്തപസ്യികൾ ഹോമിച്ചാരഗ്നിയങ്കൽ യഥാവിധി
മന്ത്രമുച്ചാവചം1 ചൊല്ലിട്ടെന്തിച്ഛിച്ചെന്നു കേൾക്കുക. 12

കാമവീര്യൻ കാമഗമനമരേന്ദ്രഭയപ്രദൻ
മറ്റൊരിന്ദ്രൻ സുരക്കൊക്കാൻ മുററും കല്പിച്ചു താപസർ. 13
നൂറിരട്ടിച്ചിന്ദ്രനേക്കാൾ ശൂരൻ വീരൻ മനോജവൻ
ഞങ്ങൾക്കെഴും താപസ്സാലെയിങ്ങുണ്ടായ് വരിക്കെ 14

ന്നുതാൻ. അതറിഞ്ഞുടനുൾത്താപം ചിതറുംപടി ശക്രനും
പുരുവ്രതൻ കശ്യപനെശ്ശരണം കണ്ടിതപ്പാഴേ. 15

ഇന്ദ്രൻചൊല്ലാലിതുമറി‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞാപ്രജാപതി കശ്യപന്
ബാലഖില്യാന്തികം പുക്കു ചോദിച്ചൂ കാമ്മസിദ്ധിയെ2 16

അവ്വണ്ണമേയെന്നു ചൊന്നാരുത്തരം സത്യവാദികൾ
സാന്ത്വമാന്നവരോടോതീ കശ്യപൻതാൻ പ്രജാപതി. 17

കശ്യപൻ പറഞ്ഞു
ബ്രപമാവിനെ മുപ്പാരിന്നിന്ദ്രനായ് നിശ്ചയിക്കവേ
ഇന്ദ്രാത്ഥമേ നിങ്ങളേവം യന്തിപ്പൂ താപസേന്ദ്രരേ! 18

ബ്രപമകല്പനയേ മിഥ്യയാമ്മാറാക്കാല്ല മാമ്യരേ!
നിങ്ങൾ സങ്കല്പിച്ചു ചെയ് വതിങ്ങേതും മിഥ്യയായ് വരാ.
അവൻ പത്രിതതി8ക്കിന്ദ്രനാവട്ടേ ബലവീര്യവാൻ
ഇരക്കുമിദ്ദേവരാജൻപേരിൽ കനിവുകൊള്ളുവിൻ. 20

സൂതൻ പറ‍ഞ്ഞു
ഇത്തരം കശ്യപൻ ചൊല്ലെസ്സത്വരം ബാലഖില്യരും 21

ഉത്തരം ചൊല്ലി മുനിയെയൊത്തെരം4 സൽക്കരിച്ചഹോ!
ബാലഖില്യൻമാർ പറഞ്ഞു

‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞങ്ങളെല്ലാവരും കൂടീട്ടിങ്ങിന്ദ്രാത്ഥ്പം ശ്രമിപ്പവർ
അങ്ങും പുത്രാത്ഥമാം കമ്മമങ്ങു ചെയ്യുവതില്ലയോ? 22

ഈക്കമ്മമങ്ങു സഫലമാകുമാറ്റേറുവാങ്ങുക
ആയതൊക്കെച്ചെയ്യു, കെന്തോ
ശ്രേയസ്സായിബ് ഭവിച്ചിടും. 23

സൂതൻ പറഞ്ഞു
ഇക്കാലംതന്നെ ശുചിയാം ദക്ഷനന്ദിനി ദേവപിയാൾ
കല്യാണി പുത്രനെക്കാമിച്ചല്ലോ വിനതയെന്നവൾ. 24

തപം ചെയ്തും പുംസവനേ വ്രതസ്നാനവിശുദ്ധയായ്
ഭർത്തൃപാശ്വം പുക്കിതപ്പോളിത്ഥം കല്പിച്ചു കശ്യപൻ. 25

ദേവീ, നിന്നീപ്സിതാരംഭമേററം സഥലമായ് വരും
പെറും നീ വീരരാം രണ്ടു പുത്രരെബ ഭൃവനേശരായ്. 26

ബാലഖില്യ താപസ്സാലുമെൻ സഖല്പത്തിമാലുമേ 27

നിനക്കുണ്ടാം യോഗ്യപുത്രർ വിശ്വപൂജിതരായ് വരും.

[ 196 ]

അവളോടോതി ഭഗവാൻ കശ്യപൻ പിന്നെ വീണ്ടുമേ:
സുമഹോദയമീഗ്ഗർഭമപ്രമാദാൽ1 ധരിക്ക നീ . 28

പരം പ്രീത്യാ ശക്രനോടുമരുൾചെയ്താൻ പ്രജാപതി; 29

വീരരീ നിൻ സോദരന്മാർ പാരം നിൻ തുണയായ് വരും30

ഇവർമൂലം ദോഷമേതും തവ വാസവ, വന്നിടാ. 31

ഇനിമേലിവിധം വിപ്രജനത്തെ വിഹസിക്കൊലാ.
വാഗ്വജ്രന്മാർ2 കോപനരാ യോഗ്യരേ നിന്ദചെയ്യൊലാ.

എന്നുരയ്ക്കെശ്ശങ്ക തീത്തിട്ടിന്ദ്രൻ പുക്കാൻ ത്രിവഷ്ടപം
സിദ്ധാത്ഥയാം രേവിനതയുമത്യാനന്ദമിയന്നുതേ 33

അരുണൻ ഗുരുഡൻ താനെന്നിരുപേർ തീന്നു പുത്രരും
അരുണൻ വികലൻ സൂര്യപുരസ്സരത പൂണ്ടുതേ. 34

ഗരുഡൻ പത്രികൾക്കിന്ദ്രനായേററിതഭിഷേകവും
അവന്റെയീ മഹാകമ്മം കേട്ടാലും ഭൃഗുനന്ദന! 35

32-സൗപർണ്ണം-ദേഗരുഡയുദ്ധം[തിരുത്തുക]

അമൃതാഹരണത്തിനായി ഗരുഡൻ ദേവലോകത്തിലെത്തുന്നു. ദേവന്മാർ ഗരുഡനെ തടുക്കുന്നു. നോവന്മാരും ഗരുഡനും തമ്മിലുള്ള യുദ്ധവും ദേവന്മാരുടെ പരാജയവും.

സൂതൻ പറഞ്ഞു
പരമായവരവ്വണ്ണമൊരുങ്ങിയളവേ ദ്വജ!
ഗരുഡൻ വന്നു പക്ഷീന്ദ്രൻ സുരന്മാക്കെതിരായുടൻ 1

ആയുധങ്ങളുമന്യോന്യനായുടൻ കുട്ടിമുട്ടിതേ.
വിദ്യുദഗ്നിസമാകാര3നത്ഭുതാമേയവിക്രമൻ 2

വിശ്വകമ്മാവു നില്പുണ്ടുവിര്യവാൻ സുധ കാക്കുവാൻ.
തിണ്ണന്നവൻ പക്ഷിപക്ഷതുണ്ഡപ്രഹരവിക്ഷതൻ4
 മുഹുർത്തനേരം പോരിട്ടിട്ടഹോ!
ക്ഷീണച്ചു വീണുപോയ്. 4

നെടുഞ്ചിറകടിക്കാററാൽ പൊടി പാററി ഖഗേശ്വരൻ 5

ലോകമെല്ലാമിരുട്ടാക്ക്ത്തൂകിനാൻ നാകിസേന5യിൽ.

[ 197 ]

ധൂളിപാളിയതിൽ ദേവപാളി1 മോഹിച്ചിതേററവും 6

സുധ കാപ്പാക്കു കാണാതായ് പതഗം2 പൊടിമൂടലിൽ.
ഏവം വല്ലാതിട്ടിളക്കീ ദേവലോകം ഖഗാധിപൻ
പക്ഷതുണ്ഡപ്രഹാരത്താൽ കീറി വാനോരെയും പരം. 7

അഥ ദേവൻ സഹസ്രാക്ഷനോതീ വായുവിനോടുടൻ:
ധൂളിവഷം മാററുക നിൻ വേലയാണിതു മാരുത! 8

ഉടൻ കാറേറററകററീ വൻ പൊടി പാടേ മഹാബലൻ;
മുടൽ തീന്നപ്പൊഴേ വാനോർ കൂടിമദ്ദിച്ചു പക്ഷിയെ. 9

ബലവാനാപ്പക്ഷി ദേവബലമേററു മഥിക്കവേ
വലുതാം കാറുപോലുച്ചമലറീ വിശ്വഭീഷണം.` 10

പരവീരഹരൻ പക്ഷിവരൻ മേല്പോട്ടു പൊങ്ങിനാൻ;
പരം വാനോക്കുപരിയാ വിരുതൻ വിലസുമ്പൊഴെ 11

ചട്ടയിട്ടവർ ദേവേന്ദ്രനൊത്തു ശസ്രൂങ്ങൾ തൂകിനാർ.
പട്ടസം പരിഘം ശൂലം ചട്ടററ ഗദ കേവലം 12

ജ്വലൽക്ഷുരപ്ര4 മക്കാഭാ കലരും ചക്രമിങ്ങനെ
നാനാ ശസ്രുങ്ങളെയവർ താനാഞ്ഞേല്പിച്ചവാറവൻ 13

ഘോരം പോരിട്ടിടും പക്ഷിവീരൻ കൂസീല ലേശവും.
എരിയുമ്പോലംബരത്തിൽ പൊരിയും വിനതാസുതൻ 14

പക്ഷത്താലും വാനവരെ വക്ഷസ്സാലുമെറിഞ്ഞുതേ.
എടുത്തെറിഞ്ഞു ഗരുഡനുടൻ മദ്ദിച്ച ഖേചരർ 15

നഖതുണ്ഡക്ഷതന്മാ5 രായോടീ ചോരയൊലിച്ചഹോ!
പ്രാചിക്കു സാദ്ധ്യഗന്ധവ്വർ തെക്കോട്ടേക്കു വസുക്കളും 16

(രുദ്രരൊന്നിച്ചു പാഞ്ഞോടീ പതഗേന്ദ്രപ്രധഷിതർ.)
ആദിത്യന്മാർ പടിഞ്ഞാട്ടു വടക്കോട്ടശ്വിപുത്രരും
വീണ്ടും വീണ്ടും നോക്കി നോക്കി മണ്ടീ യുദ്ധത്തിലുദ്ധതം. 17

വീരനശ്വക്രന്ദനോടും നേരേ രേണുകനോടുമേ
ശൂരൻ ക്രഥനൊടും പക്ഷിവീരൻ തപനനോടുംമേ 18

ശ്വസനോലൂകരോടും താൻ നിമേഷനൊടുമങ്ങനെ
പ്രരുജൻതന്നൊടും യുദ്ധംചെയ്തു പുളിനനോടുമേ. 19

അവരെത്താൻ പക്ഷതുണ്ഡനഖാഗ്രംകൊണ്ടു കീറിനാൻ
പ്രളയത്തിൽ കാലരുദ്രൻപോലെ ഘോരൻ ഖഗേശ്വരൻ. 20

അവൻ ഭ്രരിബലോത്സാഹരവൻ മുറി പെടുത്തവർ
ചോര വഷിച്ചു ശോഭിച്ചു ഘോരം കാടുകൾ പോലഹോ! 21

[ 198 ]

ആക്കൂട്ടരെ ഹതപ്രാണ1രാക്കിത്തീത്താകഖഗേശ്വരൻ
കയറിക്കണ്ടിതമൃതിൻ ചുഴവും കടുവഹ്നിയെ. 22

ജ്വാലാമാലയൊടാകാശം വ്യാപിച്ച ശിഖയൊത്തഹോ!
ചണ്ഡാംശുപ്പാടെരിഞ്ഞുഗ്രം ചണ്ഡക്കാറേറററവണ്ണമേ 23

വീറോടു വീണ്ടും മുഖമായിരത്തെ-
ണ്ണൂറോളമേററീട്ടു മഹാൻ ഗരുത്മാൻ
നദീജലൗഘങ്ങൾ മുഖങ്ങളുൾക്കൊ
ണ്ടദീനവേഗാ2 ലവിടത്തിലെത്തി. 24

ജ്വലിക്കുമാത്തീയിൽ നദീജലൗഘ-
മൊഴിച്ചുതെല്ലൊന്നു ശമം വരുത്തി
അടുത്തുചെന്നാൻ ചെറുതായ ദേഹ-
മെടുത്തു വേറേ വിഹഗാധിനാഥൻ3. 25

സൗപർണ്ണം- ഗരുഡൻ വിഷ്ണുവിന്റെ വാഹനമായതു്[തിരുത്തുക]

പല വിഘ്നങ്ങളും തരണംചെയ്തു ഗരുഡൻ അമൃതകുംഭവുംകൊണ്ട് പുറപ്പെടുന്നു. മാർഗ്ഗമദ്ധ്യേ വിഷ്ണു പ്രത്യക്ഷപ്പെടുന്നു. വരം ചോദിക്കാനാവശ്യപ്പെട്ട വിഷ്ണുവിനോട് 'തനിക്ക് ഭഗവാന്റെ വാഹനമായാൽ കൊള്ളാം' എന്നു ഗരുഡൻ പറയുന്നു. വിഷ്ണു സമ്മതിക്കുന്നു. വിഷ്ണുവിന്റെ ഗരുഡദ്ധ്വജത്വം ഇന്ദ്രൻ ഗരുഡനെ വജ്ജ്രംകൊണ്ടു പ്രഹരിക്കുന്നു. അതു നിഷ്ഫലമായിപ്പോയതുകണ്ട് ഗരുഡന്റെ മഹത്ത്വം മനസ്സിലാക്കിയ ഇന്ദ്രൻ ഗരുഡനുമായി സഖ്യം പ്രാപിക്കുന്നു.

സൂതൻ പറഞ്ഞു
ഉടൻ മരീചിനികരംപെടും പുരടമൂത്തിയായ്4
കടന്നു ഗരുഡൻ മീനം കടലിൽ കയറുംവിധം. 1

ചുററും ക്ഷുര5ങ്ങളായ് ചക്രം ചുററുമാറമൃതാന്തികേ 2

ഹന്ത! തീക്ഷ് ണം കാരിരുമ്പുയന്ത്രം കണ്ടിതവൻ തദാ.
ജ്വലനാക്കാഭമമൃതു ഹരിപ്പോരെയറുപ്പതായ്
ഏററവും ഘോരമാ യന്ത്രം ദേവനിമ്മിതമാണഹോ! 3
 
അതിൻ പഴുതു നോക്കിക്കൊണ്ടഥ ചുററി വിഹംഗമൻ
അരങ്ങൾക്കിടയിൽക്കൂടിച്ചെറുതായ് ക്കയറീ ക്ഷണാൽ. 4

പിന്നെച്ചക്രത്തിന്റെ താഴെ വഹ്നി പോലുഗ്രരു-പരായ്
മിന്നൽനേർനാവുമായ് ദീപ്തവക്ത-രായ് ദീപ്തനേത്രരായ് 5

നോട്ടത്തിലേ വിഷത്തോടുമേററം ക്രോധമിയന്നഹോ
സുധ കാപ്പവരായ് ക്കണ്ടു രണ്ടുഗ്രഭുജഗങ്ങളെ 6

[ 199 ]

എന്നും സംരബ്ധദൃഷ്ട്യുഗ്രം1 കണ്ണു ചിമ്മാതെ നില്ക്കവേ
അവററിലൊന്നിൻ കണ്ണേല്ക്കുന്നവനും ഭസ്മമാകമേ 7

ഉടനായവർതൻ ദൃഷ്ടി പൊടിയാക്കീട്ടു മൂടിനാൻ
അവർ കാണാതെയവരെയവൻ താഡിച്ചു ചുററുമേ. 8

അവർതന്നുടൽമേൽ കേറിഗ്ഗരുഡൻ ഗഗനേചരൻ
നടു കൊത്തിയറുത്തിട്ടങ്ങടുത്തു സുധയോടുടൻ. 9

താനങ്ങമൃതു കൈക്കൊണ്ടാ വൈനതേയൻ മഹാബലൻ
ഉയന്നാനുടനേ യന്ത്രം സ്വയം ഭഞ്ജിച്ചു വീര്യവാൻ. 10

അമൃതം സ്വാദു നോക്കാതെയാശു പോന്നു പുറത്തവൻ അക്കപ്രഭ മറച്ചുംകൊണ്ടാകഖഗേന്ദ്രൻ പറന്നുതേ. 11

 അംബരേ വിഷ്ണുവായ് ചേന്നിതമ്മഹാൻ വിനതാസുതൻ തുഷ്ടനായ് പക്ഷിയിൽ തൃഷ്ണവിട്ട കമ്മത്തിനാൽ ഹരി. 12

വരം നല്കുവനെന്നായീ പരൻ പക്ഷിയൊടച്യുതൻ വരിച്ച വിഹഗൻ നിന്മേലിരിപ്പേനെന്നുതാൻ വരം.
ഉരച്ചു പിന്നെയും സാക്ഷാൽ നാരായണനൊടിങ്ങനെ: അജപാമരനാവേണമമൃതം ഭൃജിയാതെ ഞാൻ. 14

എന്നാലങ്ങനെയെന്നാനാ വൈനതേയനൊടച്യുതൻ വരം രണ്ടേററു ഗരുഡൻ ഹരിയോടഥ ചൊല്ലിനാൻ: 15

ഞാനും വരം തരാമെന്തു വേണം ചൊല്ലേണമേ വിഭോ!
ഹരി വാഹനമാകെന്നു വരിച്ചൂ പക്ഷിവീരനെ 16

ധ്വജവും തീത്തിതവനു നിജോപരി വസിക്കുവാൻ.
ഏവമാമെന്നുടൻ വിഷ്ണുദേവനോടോതിയാക്കഖഗൻ 17

ജവമോടും പോന്നു പാരം പവനസ്പദ്ധിയാംവിധം.
ഇന്ദ്രൻ വജ്രത്തിനാലാപ്പക്ഷീന്ദ്രനെ പ്രഹരിച്ചുതേ 18

ഗരുഡൻ സുധ കൈക്കൊണ്ടു പറക്കുമ്പോൾ ചൊടിച്ചുടൻ.
സുരേന്ദ്രനോടാത്തിരക്കിൽ ഗരുഡൻ പക്ഷിമായകൻ 19
ചിരിച്ചു ഭംഗിയാംവണ്ണമുരച്ചൂ വജ്രമേലക്കിലും.

ഗരുഡൻ പറഞ്ഞു
മാനിപ്പേനസ്ഥിയാൽ വജ്രം താനേ തീത്താ മഹഷിയെ 20
വജ്രത്തിനേയുമവ്വണ്മം വജ്രിയാകും ഭവനെയും.

ഇത്തൂവൽ വെടിയുന്നൻ ഞാനെത്തില്ലിതിനൊരന്തവും2; 21

ചെററു മേ വജൂമേററിട്ടും പററുന്നീലിഹ വേദന.
സൂതൻ പറഞ്ഞു
ഏവം പറഞ്ഞുടൻ തൂവലെന്നു വിട്ടൂ ഖഗാധിപൻ. 22

പെട്ടെന്നവന്റെയാപ്പണ്ണം9 കണ്ടതിലത്ഭുതാൻ

[ 200 ]

ഹൃഷ്ടരായ് സവ്വഭ്രതങ്ങളിട്ടു പേർ ഗരുഡന്നുടൻ 23

സുരുപമാം പണ്ണമുള്ളോൻ സുപണ്ണനിവനെന്നുകതാൻ.
മഹാശ്ചര്യമിതീക്ഷിച്ചും സഹസ്രാക്ഷൻ പുരന്ദരൻ 24

പതഗേന്ദ്രൻ മഹാഭ്രതമിതെന്നോത്തെവമോതിനാൻ.
‌‌ശ(കൻ ദ്ന്നും നിന്റെ സഖ്യമിനി വേണം ഖഗോത്തമ!
 

സൗപർണ്ണം- ഇന്ദ്രന്റെ അമൃതഹരണം[തിരുത്തുക]

സ്വന്തം ആവശ്യത്തിനുവേണ്ടിയല്ല അമൃതുകൊണ്ടുപോകുന്നതെങ്കിൽ അതു തിരികെ കിട്ടിയാൽ കൊള്ളാമെന്ന് ഇന്ദ്രനാവശ്യപ്പെടുന്നു. മാതാവിനെ ദാസ്യത്തിൽനിന്നു മോചിപ്പിക്കുകയാണ് തന്റെ ഉദ്ദേശമെന്നും ആ ഉദ്ദേശം സാധിച്ചുകഴിഞ്ഞാൽ ഇന്ദ്രൻ അത് തിരികെ കൊണ്ടുവരുന്നതിൽ തനിക്ക് വിരോധമില്ലെന്നും ഗരുഡൻ മറുപടി പറയുന്നു. അമൃതുകൊണ്ടുപോയി സർപ്പങ്ങളുടെ മുന്നിൽവെച്ച് ഗരിഡൻ അമ്മയെ സ്വതന്ത്രയാക്കുന്നു. അമൃതിനുവേണ്ടി സർപ്പങ്ങൾ കുളിക്കാൻപോയ തക്കംനോക്കി ഇന്ദ്രൻ അമൃതകുംഭം അപഹരിച്ചുകൊണ്ടു പോകുന്നു.

ഗരുഡൻ പറഞ്ഞു
സഖ്യം ഭവനോടിനിയങ്ങോക്കുമാറാം പുരന്ദര! 1
അറിഞ്ഞുകൊൾകെൻ ബലമോ പെരിയൊന്നതസഹ്യമാം. സജ്ജനം വഴ്ത്തുമാറില്ല സജ്ജസ്വബലവണ്ണന

സ്വഗുണശ്ലാഘ്യയും സത്യം പുകളേറും ശതക്രതോ! 2

സഖാവാവുകയാൽ ചൊല്ലാം സഖേ, ചേദിക്കകൊണ്ടുഞാൻ
അരുതേ യോഗ്യമല്ലാക്കും സ്വഗുണസ്തവവണ്ണനം. 3
മലയും കാടുമലയുമലയും ഭ്രമിയൊക്കയും
ഒററച്ചിറകിൽ ഞാനേററാം മുററും തൂങ്ങും ഭവനെയും. 4

ഏല്ലാച്ചരാചരജഗത്തെല്ലാം കൂടിയിണക്കി ഞാൻ
ഉല്ലാസാലേററിടാമേല്ലാമാണെൻ മഹാബലം.
സൂതൻ പറഞ്ഞു
ഈമട്ടോതും വീരനോടാ ശ്രീമാനിന്ദ്രൻ കിരീടിതാൻ
ചൊന്നാൻ ശൗനക, സവ്വക്കും നന്നാവാൻ
നോക്കുമീശ്വരൻ. 6

ഇന്ദ്രൻ പറഞ്ഞു

ചേരും ഭവാൻ ചൊന്നതെല്ലാം പോരുമെല്ലോററിനും ഭവാൻ
 സ്വൈരം കൈകൊൾകെന്റെ സഖ്യം
പാരമത്യന്തമുത്തമം. 7

അങ്ങയ്ക്കമൃതു വേണ്ടെങ്കിലങ്ങു തന്നേക്കുകീസ്സുധ
നമ്മെബ്ബാധിക്കുമിതു നീ ചെമ്മേ നല്കീടുമായവർ. 8

[ 201 ]

ഗരുഡൻ പറഞ്ഞു
ഒരു കാര്യത്തിനാണിങ്ങീയൊരു സോമം ഹരിപ്പു ഞാൻ
ഒരുപോതും കൊടുക്കുന്നീലൊരുവക്കും കുടിക്കുവാൻ. 9
ഇതെങ്ങു ഞാൻ കൊണ്ടുവെയ്ക്കുന്നതുണ്ടവിടെനിന്നു നീ
സഹസാ കൊണ്ടുപോന്നാലും സഹസ്രാക്ഷ, സുരേശ്വര! 10

ശക്രൻ പറഞ്ഞു
ഇന്നീബ് ഭവാൻ ചൊന്നു വാക്കാൽ നന്ദി പൂണ്ടേൻ പെരുത്തു ഞാൻ
വരമിച്ഛിപ്പതെന്നോടു വരം വാങ്ങൂ ഖഗോത്തമ!
സൂതൻ പറഞ്ഞു
ഇത്തരം ചൊല്ലു കേട്ടോതി കദ്രുപുത്രരെയോത്തവൻ ചതിയാൽ ദാസ്യമമ്മയ്ക്കാം വിധി പററിച്ചതോത്തഹോ! 12

ഗരുഡൻ പറഞ്ഞു
സവ്വേശനാണെഖി-ലും ഞാൻ ചൊവ്വോടങ്ങോടിരക്കുവൻ
ഊക്കുള്ളഹികളെന്നും മേ ശക്ര, ഭക്ഷ്യങ്ങളാവണം 13

സൂതൻ പറഞ്ഞു
ഏവമെന്നാൻ പിൻതുടന്നാൻ കേവലം ദാനവാന്തകൻ1
ദേവദേവൻ യോഗിനാഥൻ ശ്രീവൈകുണുകൃതാദരാൽ2. 14

ഹരിയും സമ്മതിച്ചാനഗ്ഗരുഡൻ ചൊന്ന കാര്യമേ
സുരനാഥൻ പിന്നെയോതീ ഗരുത്മാനെ വിളിച്ചുടൻ. 15

'ഹരിപ്പൻ കൊണ്ടുവെച്ചേടത്തിരിക്കുമമൃതൊന്നുതാൻ'
പരമമ്മയ്ക്കടുത്തെത്തീ വിരുതേറും സുപണ്ണനും. 16

വിളിച്ചഹികളോടെല്ലാം തെളിഞ്ഞവിധമോതിനാൻ.
ഗരുഡൻ പറഞ്ഞു
നിങ്ങൾക്കമൃതിതാ വെയ്പേനിങ്ങു ദർഭ വിരിച്ചു ഞാൻ. 17

കളിച്ചു മംഗളം പൂണ്ടു കുടിപ്പിൻ പന്നഗങ്ങളേ!
ഇരുന്നുടൻ നിങ്ങൾ ചൊല്ലിയിരുന്ന മൊഴിയൊത്തുതേ. 18

ഇന്നുതൊട്ടെന്നമ്മ ദാസിയെന്നല്ലാതെ ഭവിക്കണം
മുന്നം നിങ്ങൾ പറഞ്ഞോണംതന്നെയായിതു ചെയ്തു
ഞാൻ 19

സൂതൻ പറഞ്ഞു
തെളിഞ്ഞേവം സമ്മതിച്ചു കുളിപ്പാൻ പോയി പന്നഗർ
ദ്രുതമായവിടെയ്ക്കെത്തീ സുധയ്ക്കായിബ് ഭജംഗമർ
കുളിച്ചു ജപവുംചെയ്തു തെളിവോടാത്തമംഗളം. 21

ആപ്പീയൂഷം വെച്ചിരുന്ന ദർഭപ്പുല്ലുവിരിപ്പിലേ
അതു കാണാഞ്ഞവാറോത്താരെതിർച്ചതിയിതെന്നുമേ. 22
പിന്നീടവർ സുധാസ്ഥാനമെന്നീ ദർഭകൾ നക്കിനാർ

[ 202 ]

പാരം സപ്പങ്ങൾതൻ നാവു കീറി രണ്ടായിതപ്പൊഴെ; 23

ദർഭപ്പുല്ലമൃതസ്പശാലപ്പൊഴേതൊട്ടു ശുദ്ധമായ്.
ഈമട്ടല്ലേ കൊണ്ടുവന്നിട്ടമൃതം കൊണ്ടുപോയതും 24

ദ്വിജിഹ്വ1രാക്കിയതുമാഗ്ഗരുഡൻ പന്നഗങ്ങളെ.
പരം സുരണ്ണൻ പരപ്രഹൃഷ്ടനായ്
രമിച്ചു തന്നമ്മയൊടൊത്തു കാനനേ
അഹീന്ദ്രരെത്തിന്നു ഖഗവ്രജാച്ചിതൻ2
വളത്തി കീത്ത്യാ വിനതയ്ക്കു സമ്മദം3. 25

ഒരുത്തനീക്കഥ രുചിയോടു കേൾക്കിലും
പരം ദ്വജപ്പരിഷനടുക്കുരയ്ക്കിലും
ദൃഢം മഹാസുരാലയം ഗമി-
ച്ചിടും മഹാപതഗപതിപ്രകീത്തനാൽ4. 26

സർപ്പനാമകഥനം[തിരുത്തുക]

സർപ്പങ്ങളിൽ പ്രധാനികളുടെ പേരുകൾ കേട്ടാൽ കൊള്ളാമെന്ന് ശൗനകൻ ചോദിച്ചതനുസരിച്ച് സുതൻ പല സർപ്പങ്ങളുടെയും പേരുകൾ പറയുന്നു.

ശൗനകൻ പറഞ്ഞു
അമ്മയും വിനതാസൂനുവും മഹാപന്നഗങ്ങളേ
പാരം ശപിപ്പതിന്നുള്ള കാരണം സൂത, ചൊല്ലിനി. 1
കദ്രൂ വിനതമാക്കേകീ ഭത്താവും വരമെന്നതും

വൈനതേയന്മാർകളാമാപ്പക്ഷീന്ദ്രരുടെ പേർകളും 2
പന്നഗങ്ങൾക്കുള്ള നാമം ചൊന്നതില്ലയി സൂത, നീ

മുഖ്യനാമങ്ങളെന്നാലും കേൾക്കാൻ
ഞങ്ങൾക്കൊരാഗ്രഹം. 3

സൂതൻ പറഞ്ഞു
ഉരഗങ്ങടെ നാമങ്ങൾ പെരുത്തുണ്ടകകാരണം
ഉരപ്പതില്ലൊക്കയും ഞാൻ പറയാം മുഖ്യയായവ. 4
ശേഷനങ്ങാദ്യമുണ്ടായീ പിന്നെയുണ്ടായി വാസുകി

ഐരാവതൻ തക്ഷകനാക്കാക്കോടകധനഞ്ജയർ, 5
കളിയൻ മണിനാഗൻതാൻ പിന്നെപ്പൂരണനാഗവും

നാഗം പിഞ്ജരകൻ പിന്നെയേലാപുത്രൻ സവാമനൻ, 6
നീലാനീലന്മാരുമേവം കല്മാഷശബളാഖ്യരും

ആര്യകോഗ്രകരും പിന്നെ നാഗം കലശപോതകൻ, 7
സുമനസ്സാദ്ദധിമുഖനേവം വിമലപിണ്ഡരർ

[ 203 ]

ആപ്തൻ കാക്കോടൻ പിന്നെശ്ശംഖൻ വാലിശിഖൻ പരം, 8
നിഷാനകൻ ഹേമഗ്രഹൻ നഹുഷൻ പിംഗളാഖ്യനും

ബാഹ്യകണ്ണൻ ഹസ്തിപദൻ പിന്നെ മുൽഗരപിണ്ഡരൻ, 9
കംബലാശ്വതരന്മാരും നാഗം കാളീയകാഖ്യനും

വൃത്തസംവൃത്തകന്മാരും പത്മന്മാരിരുപേരുമേ 10
നാഗം ശംഖമുഖൻതാനും പിന്നെക്കൂശ്മാണ്ഡകാഖ്യനം

ക്ഷേമകൻ നാഗവും പിന്നെപ്പിണ്ഡാരകഫണീന്ദ്രനും, 11
കരവീരൻ പുഷ്പദംഷ്ടൻ വില്വകൻ ബില്വപാണ്ഡുരൻ

മൂഷകാദൻ ശംഖശിരാ പൂണ്ണഭദ്രൻ ഹരിദ്രകൻ, 12
അപരാജിതൻ ജ്യോതികനും പന്നഗൻ ശ്രീവഹാഖ്യനും

കൗരവ്യൻ ധൃതരാഷ്ടൻ വീര്യവാൻ ശംഖപിണ്ഡനും, 13
സുബാഹു വിരജസ്സേവം വീര്യവാൻ ശാലിപിണ്ഡനും

ഹസ്തിപിണ്ഡൻ പീംരകൻ സുമുഖൻ കൗണപാശനൻ, 14
കുംരൻ കു‍ഞ്ജരൻ പിന്നെ നാഗമേവം പ്രഭാകരൻ
കുമുദൻ കുമുദാക്ഷൻ തിത്തിരിയും ഹലികാഖ്യനും, 15
കദ്ദമാഖ്യൻ മഹാനാഗം നാഗമാബ്ബഹുമൂലകൻ

കക്കരാകക്കരന്മാരക്കുണ്ഡോദരഹോദരർ, 16
പ്രധാനപ്പെട്ട നാഗങ്ങളിവരത്രേ ദ്വിജോത്തമ!

നാമങ്ങൾക്കു ബഹുത്വത്താൽ ചൊൽവതില്ലിനിയുള്ളവ. 17
ഇവർതൻ മക്കളും പിന്നെയവർമക്കൾക്കു മക്കളും

അസംഖ്യമെന്നു വെച്ചിട്ടു പറയുന്നില്ല ഭ്രസുര! 18
പെരുത്തുണ്ടായിരം പിന്നെ പ്രയുതം പരമബ്ബുദം

നാഗങ്ങളെക്കണക്കാക്കാൻ പ്രയാസംതാൻ തപോധന! 19

ശേഷവൃത്താന്തകഥനം[തിരുത്തുക]

ശേഷൻ എന്ന സർപ്പം ബ്രഹ്മാവിനെ തപസ്സുചെയ്യുന്നു. ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ട് എന്താണ് വേണ്ടെതെന്നു ചോദിക്കുന്നു.ജ്യേഷ്ഠാനുജന്മാർ തമ്മിലുള്ള കലഹംനിമിത്തം താൻ ഗൃഹവാസം വെറുത്തുവെന്ന് ശേഷൻ പറയുന്നു. ലോകഹിതത്തിനായി ഭൂമിയെ താങ്ങുന്ന ഭാരം ബ്രഹ്മാവു ശേഷനെ ഏല്പിക്കുന്നു.

ശൗനകൻ പറഞ്ഞു
ചൊല്ലീ ദുരാധഷവീര്യമുള്ള നാഗങ്ങളെങ് ഭവാൻ
ഇവർ ശാപം കേട്ടറിഞ്ഞു ചെയ്തതെന്തിതിനുത്തരം? 1

സൂതൻ പറഞ്ഞു
ഇവരിൽ ഭഗവാൻ ശേഷൻ കദ്രുവേ വിട്ടു കീത്തിമാൻ
ഉഗ്രമാകും തപം ചെയ്തു കാററുമുണ്ടു യതവ്രതൻ. 2

[ 204 ]

ഗന്ധമാദനഭ്ഗത്തും ശ്രീബദര്യാശ്രമത്തിലും

 ഗോകണ്ണപുഷ്കരാരണ്യഹിമാദ്രികളിലും പരം. 3
പേത്തുമോരോരിടം പുണ്യതീത്ഥക്ഷേത്രസ്ഥലത്തുമേ

ഏകാന്തേ നിയമംപൂണ്ടു വിജിതേന്ദ്രിയനായവൻ. 4
ഏവം ഘോരംതപം ചെയ്യുമിവനെക്കണ്ടു പത്മജൻ

സംശുഷ്കമാംസത്വകസ്നായു1ജടാചീരി2മുനിപ്പടി 5
ഓതീ താപസ്സത്യധീരനവനോടു പിതാമഹൻ:

എന്തീച്ചെയ് വതു നീ ശേഷ, പ്രജാക്ഷേമം വരുത്തെടോ.6
തപശ്ശക്ത്യാ പ്രജകളെത്തെപിപ്പിക്കുന്നു സാധു നീ;

നിന്നുള്ളിലുള്ളിച്ഛയെന്താണെന്നെന്നോടോതു ശേഷ, നീ.7
ശേഷൻ പറഞ്ഞു

എന്നുടേ ഭ്രാതൃസോദര്യർ മന്ദബുദ്ധികളേവരും
അവരൊത്തമരാവല്ലിതവിടെസ്സമ്മതിക്കണം. 8
ശത്രുക്കളെപ്പോലെ തമ്മിലൊത്തസൂയിക്കുമായവർ

അതാണു ഞാൻ തപം ചെയ് വതതു
 കാണാതിരിക്കുവാൻ. 9

മക്കളൊത്താ വിനതയിൽ മുഷ്കർ മഷി3പ്പതല്ലിവർ
‍ഞങ്ങൾക്കപരനാം ഭ്രാതാവങ്ങവൻവിനതാസുതൻ. 10

അവനേയും വെറുക്കുന്നിതനോ ബലവത്തരൻ
പരമച്ഛൻ കശ്യപന്റെ വരദാനബലത്തിനാൽ. 11

ഇഹ ഞാനീത്തപസ്സാലേ ദേഹത്യാഗം കഴിക്കുവൻ
സംഗമിക്കൊല്ലിവരുമായിങ്ങു ജന്മാന്തരത്തിലും. 12

സൂതൻ പറഞ്ഞു
ഏവം ചൊല്ലം ശേഷനോടാ ദേവനോതീ പിതാമഹൻ:
ശേഷ, നിൻ ഭ്രാതൃനിലയശേഷമിങ്ങറിവുണ്ടു മേ; 13

മാതാവിനുള്ള തെററാലാ ഭ്രാതാക്കൾക്കാം വിപത്തിയും.
അതിന്നു മുന്നമേ കണ്ടു പ്രതീകാരം ഭ്രജംഗമ! 14

ത്വൽഭ്രാതാക്കൾക്കേറെയതിലിപ്പോൾ മാഴ്കേണ്ട താനെടോ.
വരം ശേഷം, ഭവാനി‍ഷ്ടം വരമെന്നോടു വാങ്ങുക 15

തരാം വരം ഞാൻ നിൻപേരിൽ പറാം പ്രീതിയുണ്ടു മേ.
നിൻ ബുദ്ധി ധമ്മേ ഭാഗത്താൽ സംബന്ധിച്ചു ഫണീശ്വര!
മേന്മേൽ നില്ക്കട്ടെ നിൻബുദ്ധി ചെമ്മേധമ്മത്തിൽ നിത്യവും.

ശേഷൻ പറഞ്ഞു
ഇതുതന്നെയെനിക്കിഷ്ടം പിതാമഹ, പരം വരം 17

ധമ്മം ശമം തപമിതിലെന്മനസ്സു രമിക്കണം

[ 205 ]

(ബഹ് മാവു പറഞ്ഞു
എന്നാലേററം പ്രസാദിച്ചേൻ ഞാൻ നിൻ ശമദമങ്ങളാൽ18

ചെയ്ക നീയെൻ ചൊല്പടിക്കു ലോകത്തിന്നെന്നുമേ ഹിതം.
ഗ്രാമം വിഹാരം പുരമാഴി മാടുകാ-
ടീമട്ടു നാനാവിധ ഭാഗമൊത്തിതാ
ഭ്രമണ്ഡലം ഹന്ത ചലിപ്പതങ്ങുടൻ
ഭ്രമൻ, വഹിച്ചിട്ടിളകാതെ നിത്തെടോ.! 19

ശേഷൻ പറഞ്ഞു
എന്തോതി ദേവൻ വരദൻ പ്രജേശ്വരൻ
മഹീശ്വരൻ ഭ്രതവരൻ ജഗൽപതി
ഇളക്കമില്ലാതിള ഞാനെടുക്കുവൻ
തലയ്ക്കു വെച്ചീടുക മേ പ്രജാപതേ! 20

(ബഹ് മാവു പറഞ്ഞു

ഭ്രജംഗ, ഭ്രമിക്കടിയിൽ ഗമിക്കെടോ
സ്വയം നിനക്കായ് പഴുതൂഴി നല്കുമേ;
ധരിത്രിയെത്താങ്ങിയമന്നിതെഖി-ലോ
പെരുത്തുമിഷ്ടം മമ ശേഷ, ചെയ്തതാം. 21

സൂതൻ പറഞ്ഞു
അതേവിധം പഴുതുളവാക്കി യൂഴിത-
ന്നടിക്കു പോയഹിപരിഷത്തിനഗ്രജൻ
വഹിച്ചിടുന്നിതു ശിരസാ സമുദ്രമേ
ചുഴന്നെഴും വലിയൊരു ഭ്രമിയൊക്കയും. 22

(ബഹ് മാവു പറഞ്ഞു
ഹേ ശേഷ, നാഗോത്തമ,ധമ്മദേവ-
നായീ ഭവാൻ ഫണജാലത്തിനാലേ,
ഭ്രമണ്ഡലം തനിയെത്താങ്ങുവോനെൻ-
കണക്കിലോ വലജിത്തിൻപടിക്കോ.* 23

സൂതൻ പറഞ്ഞു
അധോഭ്രമിയിൽ വാഴുന്നിതനന്തൻ ഫണി വീര്യവാൻ
ബ്രഹ്മശാസനയാലേവമിമ്മന്നും താങ്ങിയങ്ങനെ. 24

സൂപണ്ണനേയും ഭഗവാനന്നുതൊട്ടമരോത്തമൻ
സഹായത്തിന്നാക്കി വെച്ചിതനന്തന്നു പിതാമഹൻ. 25

[ 206 ]

37വാസുക്യാദിമന്ത്രണം
[തിരുത്തുക]

അമ്മയുടെ ശാപത്തിൽനിന്നു മുക്തിനോടാനുള്ള മാർഗ്ഗങ്ങളെപ്പറ്റി വാസുകി മുതലായ സർപ്പങ്ങൾ കൂടിയാലോചിക്കുന്നു. പലരും പല അഭിപ്രായങ്ങളും പുറപ്പെടുവിക്കുന്നു. അതെല്ലാം കേട്ട വാസുകി, നമുക്കു പിതാവായ കശ്യപനോടാലോചിച്ച് അദ്ദേഹം പറയുന്നതുപോലെ പ്രവർത്തിക്കുന്നതായിരിക്കും നല്ലതെന്നഭിപ്രായപ്പെടുന്നു.

സൂതൻ പറഞ്ഞു
അമ്മ കല്പിച്ചൊരാശ്ശാപമറിഞ്ഞിട്ടുരഗോത്തമൻ
ആശ്ശാപമൊഴിവാൻ മഗ്ഗമെന്തെന്നായോത്തു വാസുകി. 1

അഥ ധമ്മിഷുരൈരാവതാദി ഭ്രാതാക്കളോടുമേ
ഒന്നിച്ചുചേന്നുടനവൻ മന്ത്രാലോചന ചെയ്തുതേ. 2

വാസുകി പറഞ്ഞു
ഈശ്ശാപത്തിന്റെയുദ്ദേശമറിയും നിങ്ങളേവരും
എന്നാലീശ്ശാപമൊഴിവാൻ വഴിയോത്തുദ്യമിക്കണം. 3

എല്ലാശ്ശാപങ്ങൾക്കുമുണ്ടാം വല്ലതും പ്രതികാരവും
മാതൃശാപത്തിന്നുമാത്രം മോക്ഷമുണ്ടായ് വരാ ദൃഢം. 4

അവ്യയാമേയനാം സാക്ഷാൽ സത്യലോകേശസന്നിധൗ
നമ്മെശ്ശപിച്ചെന്നു കേട്ടു മേന്മേൽ വിറ വരുന്നു മേ. 5

നമ്മൾക്കിതിൽ സവ്വനാശമിമ്മട്ടേ വന്നു നിശ്ചയം,
ശപിക്കുമമ്മയെദ്ദേവൻ വിലക്കീലേതുമവ്യയൻ. 6

അതിനാലൊത്തു മന്ത്രിക്കുകിതിൽ സവ്വാഹികൾക്കുമേ
അനാമയത്തിന്നു മാഗ്ഗം കാലം തെററിച്ചിടൊല്ലിഹ. 7

അത്ര നാം കൂട്ടരെല്ലാരും ബുദ്ധിമാന്മാർ വിചക്ഷണർ
ഒഴിവിന്നൊത്തു മന്ത്രിച്ചാൽ വഴികാണുകയില്ലയോ? 8

മുന്നം വാനോരൊളിച്ചോരു വഹ്നിയെക്കണ്ടതിൻവിധം
ആ യജ്ഞമുണ്ടാവരുതന്നീയുള്ളോർ തോററീടുംപടി; 9

ജനമേജയനീസ്സപ്പജനനാശം വരുത്തൊലാ.
സൂതൻ പറ‍‍ഞ്ഞു
ഏവമെന്നൊത്തുചേന്നും കൊണ്ടേവരും
കാദ്രവേയർതാൻ 10

സമയം ചെയ്തു മന്ത്രത്തിൻ ക്രമമെല്ലാമറിഞ്ഞവർ.
ഒരു ജാതി ഭ്രജംഗങ്ങളുരച്ചാർ വിപ്രരായി നാം 11

ജനമേജയനോടത്ഥിക്കേണം യജ്ഞാവിധാനമേ.
ചില നാഗങ്ങൾ പാണ്ഡിത്യനില ഭാവിച്ചുചൊല്ലിനാർ: 12

നാമെല്ലാരും നൃപന്നൊക്കുമാ മന്ത്രിവരരാവണം

[ 207 ]

ചോദിക്കും നമ്മൊടാക്കാര്യനീതിത്തീപ്പുകളായവൻ. 13

അതിലാ യജ്ഞമൊക്കൊയ് വാൻ മതിയോതിക്കൊടുത്തിടാം;
ബുദ്ധിമാനാ നൃപൻ നമ്മിലത്യന്തബഹുമാനമായ് 14

ആ യജ്ഞകാര്യം ചോദിക്കുമാകിൽ വയ്യെന്നു ചൊല്ലിടാം.
ബഹുദോഷങ്ങൾ കാണിക്കാമിഹലോകപരങ്ങളിൽ 15

യുക്തിന്യായങ്ങളാലെന്നാലൊത്തീടായ് വരുമാ മഖം.
അല്ലെഖി-ലാ നരപതിക്കുള്ളുപാദ്ധ്യായനേവനോ 16

സപ്പസത്രവിധാനജ്ഞനപ്പൃത്ഥ്വീശഹിതാദൃതൻ,
അവനെച്ചെന്നൊരുരഗം കടിക്കും മൃതനാനമവൻ; 17

ആ യജ്ഞകാരൻ ചത്തെന്നാലാ യജ്ഞം പിന്നെയൊത്തിടാ.
അവന്നു സപ്പസത്രജ്ഞരൃത്വിക്കുകളുമേവരോ 18

അവരേയും നാം കടിക്കുകവിടെത്തീന്നു കാര്യവും.
വേറെ ധമ്മിഷുർ കാരുണ്യമേറും നാഗങ്ങളോതിനാർ: 19

ബുദ്ധിത്തെററാണിതാ ബ്രഹ്മഹത്യ ശോഭനമായ് വരാ
സദ്ധമ്മമൂലം ശമനമത്ര ശോഭനമാപദി* 20

അധമ്മം കൂടിയാൽ മേന്മേലതു ലോകം മുടിക്കുമേ.
മററു നാഗങ്ങൾകല്പിച്ചു, മുററും കത്തുന്ന വഹ്നിയെ 21

ഇടിക്കാറായ് മാരി പെയ്തു കെടുക്കുക നമുക്കുടൻ.
സ്രുകസ്രു വാദികൾ രാവിൽ ചെന്നൊക്ക മററുളള പാമ്പുരകൾ
അറിയാതേ ഹരിക്കേണം പെരിയോന്നതു വിഘ്നമാം.
തത്ര യജ്ഞേഭ്രജംഗങ്ങൾ പത്തും നൂറും സഹസ്രവും 23

എത്തിജ്ജനങ്ങളെക്കൊത്തിത്തീത്താലും പേടിയററിടും.
അല്ലെഖി-ൽ ശുദ്ധഭോജ്യങ്ങളെല്ലാം ദൂഷ്യപ്പെടുത്തുക 24

സദ്ഭോജ്യനാശകരമാം സപ്പമൂത്രമലാദിയാൽ.
പിന്നച്ചിലർ പറഞ്ഞു, നാം ചെന്നൃത്വിക്കുകളായ് മഖേ 25

തത്രു ദക്ഷിണയെന്നോതിപ്പുരുവിഘ്നം വരുത്തിടാം;
അപ്പോളവൻ പാട്ടിലാവുമീപ്സിതംപോലെ ചെയ്തിടും. 26

ചിലരപ്പോൾ ചൊല്ലി വേറേ ജലക്രീഡയിൽ മന്നനെ
ഗൃഹം നയിച്ചു ബന്ധിക്കാമിഹ യജ്ഞം മുടങ്ങുമേ. 27

ചില നാഗങ്ങൾ പാണ്ഡിത്യനില കാണിച്ചു ചൊല്ലിനാർ:
 "അവനെച്ചെന്നു ദംശിക്കുകവിടെത്തീന്നു കാര്യവും 28

അനത്ഥമൂലമററല്ലോ പുനരായാൾ മരിക്കുകിൽ.
ഞങ്ങൾക്കിതാണററകൈയായിങ്ങു ബുദ്ധി ഭ്രജംഗമ! 29

അഥ രാജൻ ഭവാൻ, ചിന്തിച്ചതെന്തതു വിധിക്കുക.”
ഏവം ചൊന്നോർ വാസുകിയെക്കേവലം നോക്കിനിന്നുതേ
പരമോത്താ വാസുകിയുമുരഗങ്ങളൊടോതിനാൻ.

[ 208 ]

വാസുകി പറഞ്ഞു
നിങ്ങൾക്കുള്ളററകൈ കണ്ടതിങ്ങു നന്നല്ല ചെയ്യുവാൻ 31

നിങ്ങളാരും ചൊന്നതൊന്നുമിങ്ങു ബോധിച്ചതില്ല മേ.
ഏന്തിതിൽ ചെയ് വു നിങ്ങൾക്കിങ്ങെന്തിനാൽ നന്മവന്നിടും
ശ്രേയസ്സിപ്പോൾ കശ്യപനെയാശ്രയിക്കെന്നിതെന്മതം.
നിജ ജ്ഞാതിസ്നേഹമൂലം ഭ്രജംഗകുലമുഖ്യരേ! 33

ഭവാന്മാർ ചൊന്നതിങ്ങൊന്നും ചെയ് വാൻ തോന്നുന്നതില്ല മേ.
ഭവാന്മാക്കു ഹിതം നോക്കിച്ചെയ് വതെൻ മുറയാണിതിൽ
അനുതാപപ്പെടുന്നേൻ ഞാൻ ഗുണദോഷങ്ങളെന്നിലാം. 34

====ഏലാപത്രവാക്യം====
സൂതൻ പറഞ്ഞു
എല്ലാ നാഗങ്ങൾ ചൊല്വാന്നും മെല്ലേവാസുകിചൊന്നതും
എല്ലാം കേട്ടൊടുവിൽ ചൊന്നാനേലാപത്രനുമിങ്ങനെ. 1

ഏലാപ(തൻ പറഞ്ഞു
ആ യജ്ഞമില്ലാതാവില്ലാബ് ഭ്രപനവ്വണ്ണമല്ലവൻ
ജനമേജയ, നത്യന്തം പേടിക്കേണം നമുക്കിതിൽ. 2

ദൈവദോഷമെവന്നുണ്ടോ ദേവ, കേവലമായവൻ
ദൈവത്തെത്താനാശ്രയിക്കുകേവമേ ഗതി കിട്ടിടൂ. 3

നമുക്കിതോ ഘോരഭയം സമസ്തഭ്രജഗേന്ദ്രരേ!
ദൈവത്തെയാശ്രയിപ്പൂ നാം കേൾപ്പിനെന്നുടെ ഭാഷിതം. 4

ഉഗ്രശാപം കേട്ടു സപ്പമുഖ്യരേ, ഭീതിയാന്ന ഞാൻ
അമ്മതന്നഖ-മുൾപ്പൂക്കു ചെമ്മേ പൂണ്ടു കിടക്കവേ 5

സ്ത്രികൾ തീക്ഷ് ണകളെന്നായ് വാനോർകൾ പോയ്
പത്മജാന്തികേ 6

ദുഃഖമുൾക്കൊണ്ടുണത്തുന്ന വാക്കു കേട്ടിതു കേവലം.
ദേവകൾ പറഞ്ഞു
ഇഷ്ടപുത്രരെയിമ്മട്ടു കിട്ടീട്ടെവൾ ശപിച്ചിടും
ക്രൂരയാമീക്കദ്രുവെന്ന്യേ ദേവ, നിൻ മുന്നിൽവെച്ചഹോ? 7

അതിനെത്താൻ ഭവാനും സമ്മതിച്ചല്ലോ പിതാമഹ!
വാരണം ചെയ്ത*തില്ലെന്തു കാരണം കേട്ടിടേണമേ. 8

[ 209 ]

ബ്രഹ്മാവു പറഞ്ഞു
ഒക്കയും തീർന്നീടും ധർമ്മമൊക്കും യോഗ്യൻ നശിച്ചിടാ. 10

മഹാഭയത്തിൽനിന്നിട്ടാ മഹാനാഗോത്തമർക്കുടൻ
മോക്ഷം കിട്ടുമതിനുള്ള മാർഗ്ഗവും കേട്ടുകൊള്ളുവിൻ. 11

യായാവരാന്വവായത്തിലായാര്യൻ മുനിസത്തമൻ
ജരൽക്കാരു ജനിച്ചിടും പരം യോഗി ജിതേന്ദ്രിയൻ. 12

ആജ്ജരൽക്കാരുവിൻ പുത്രനാസ്തീകാഖ്യൻ തപോധനൻ
പിരക്കുമാ യജ്ഞമവൻ നിറുത്തുമതുനേരമേ. 13

അതിൽനിന്നൊഴിയും ധർമ്മസ്ഥിതിയുള്ളഹിസത്തമർ.
ദേവകൾ പറഞ്ഞു
പരം ബ്രഹ്മൻ, വീര്യമേറും ജരൽക്കാരു തപോധനൻ
മുനീന്ദ്രനേതൊരുവളിൽ ജനിപ്പിക്കും കുമാരനെ?

ബഹ്മാവു പറഞ്ഞു
പേരൊന്നാം കന്യകയിലാപ്പേരക്കും ദ്വിജസത്തമൻ
വീര്യമേറുമപത്ത്യത്തെ വീര്യവാനുളവാക്കിടും 15

നാഗേസൻ വാസുക്ക്കില്ലേ ജരൽക്കാരു സഹോദരീ
അവൽക്കുണ്ടാകുമാപ്പുത്രൻ മോചിപ്പിക്കുമഹീന്ദ്രരെ

ഏലാപത്രൻ പറഞ്ഞു
അതാനാമെന്നു വാനോർകൾ പിതാമഹനൊടോതിനാർ 17

ഏവം ചൊല്ലി ദ്യോവിലേക്കായ് ദേവൻ പോയവാരാഞ്ജനും;
 ഇതേവമോർത്തിടുന്നേൻ ഞാൻ വീസുകേ, നിൻ സ്വാസാവവൾ

ജരൽക്കാരുവുമാണല്ലോ ജരൽക്കാരുമുനികകുതാൻ
നല്ലവണ്ണം ഭിക്ഷപോലെ നാഗഭീതി ശമിക്കുവാൻ; 19

മുഖ്യർഷിക്കേകിയാൽ ശാപമോക്ഷമാമെന്നു കേട്ടു ഞാൻ,

39.ജരൽക്കാർവ്വന്വേഷണം[തിരുത്തുക]

സമുദ്രമഥനം കഴിഞ്ഞ അവസരത്തിൽ, വാസുകിയുടെ മനോദുഖം ഒഴുവാക്കിക്കൊടുക്കണമെന്ന് ദേവന്മാർ ബ്രഹ്മാവിനോടഭ്യർത്തിക്കു- ന്നു. ഏലാപത്രൻ പറഞ്ഞതുപോലെ പ്രവർത്തിച്ചാൽ എല്ലാം ശരിപ്പെടുമെന്ന് ബ്രഹ്മാവു പറഞ്ഞു. ജരല‍്ക്കാരുവിനെ അന്വെഷി-ക്കാനായി വാസുകിസർപ്പങ്ങളെ നിയോഗിക്കുന്നു.

സൂതൻ പറഞ്ഞു
എന്നേലാപത്രവാക്യം കേട്ടന്നരം ദ്വിജസത്തമ!
ഒന്നിച്ചെല്ലാ ഫണികളും നന്നു നന്നെന്നു ചൊല്ലിനാർ. 1

[ 210 ]

സ്വൈരം സ്വസാവായ ജരൽക്കാരുകന്യകയെപ്പരം
പരിചിൽ പ്രീതിയോടൊത്തു പരിപാലിച്ചു വാസുകി. 2

പിന്നെയൊട്ടേറെനാൾ ചെന്നീലെന്നിരിക്കുന്നകാലമേ
സുരാസുരന്മാരൊന്നിച്ചു പാരാവാരം കട‍ഞ്ഞുതേ. 3

അതിന്നുകയറായ് നാഗപതി വൻപുള്ള വാസുകി
അതാകെത്തീർന്നുടൻ കണ്ടു പിതാമഹനെയായവൻ. 4

വാനോർ വാസുകിയോടൊത്തുതാനോതി ബ്രബഹ്മനോടഹോ!
ദേവകൾ പറഞ്ഞു

ഭഗവാനേ, ശാപഭീതി മികവായ് കേൾപ്പു വാസുകി
ഇവന്റെയീ മനശല്ല്യമിവിടുന്നുശ്രദ്ധിക്കണേ!
ജനനീശാപമോക്ഷാൽ സ്വജനക്ഷേമാർത്തിയാണിവൻ 6

സ്വയം ഞങ്ങൾക്കിഷ്ടനിവൻ പ്രിയഗിത്തുരഗീശ്വരൻ;
പ്രസാദിക്കുക ദേവേശ, പ്രശമിപ്പിക്ക സങ്കടം. 7

ബ്രഹ്മാവു പറഞ്ഞു
ചാലേ ‍ഞാൻ പണ്ടു കൽപ്പിച്ചപോലെ പരമമർത്ത്യരേ!
ഏലാപുത്രൻ ചൊല്ലി നാഗം ചേലേയിവനോടാദ്യമേ 8

അതു ചെയ്യട്ടെയീനാഗമതുകാലം യഥോദിതം
ദുഷ്ടനാഗങ്ങൾ മുടിയും ശിഷ്ടർ ശേഷിച്ചു നിന്നിടും. 9

പിറന്നിതാജ്ജരൽക്കാരു പമുഗ്രതപോവ്രതൻ
അയാൾക്കു കാലേ നല്കട്ടേ ജരൽക്കാരുസ്വസാവിനെ. 10

ഏലാപത്രോരഗം ചൊന്നപോലായതമ്രതാശരേ!
നാഗങ്ങൾക്കു ഹിതം മറ്റൊന്നാകിലോ ശരിയായാവരാ. 11

സൂതൻ പുറഞ്ഞു
നാഗേന്ദനീ ബ്രഹ്മവാക്യമാകെക്കട്ടിട്ടു വാസുകി
സന്ദേശിച്ചാൻ സർവ്വസർപ്പവ്രന്ദത്തെശ്ശാപദുഖിതൻ.
ജരൽക്കാരു മഹർഷിക്കാജ്ജരൽക്കാരുസ്വസാവിനെ
കരുതീട്ടാക്കി മുനിമട്ടറിവാൻ പന്നഗങ്ങളെ:
“എന്നോ വേൾപ്പാൻ ജരൽക്കാരുവൊന്നർക്കം മുനിസത്തമൻ,
എന്നേ വന്നറിയിക്കേണമെന്നേ നോക്കു ഗുണം വരൂ.” 14

[ 211 ] താൾ:Bhashabharatham Vol1.pdf/136 [ 212 ] താൾ:Bhashabharatham Vol1.pdf/137 [ 213 ] താൾ:Bhashabharatham Vol1.pdf/138 [ 214 ] താൾ:Bhashabharatham Vol1.pdf/139 [ 215 ] താൾ:Bhashabharatham Vol1.pdf/140 [ 216 ] താൾ:Bhashabharatham Vol1.pdf/141 [ 217 ] താൾ:Bhashabharatham Vol1.pdf/142 [ 218 ] താൾ:Bhashabharatham Vol1.pdf/143 [ 219 ] താൾ:Bhashabharatham Vol1.pdf/144 [ 220 ] താൾ:Bhashabharatham Vol1.pdf/145 [ 221 ] താൾ:Bhashabharatham Vol1.pdf/146 [ 222 ] താൾ:Bhashabharatham Vol1.pdf/147 [ 223 ] താൾ:Bhashabharatham Vol1.pdf/148 [ 224 ] താൾ:Bhashabharatham Vol1.pdf/149 [ 225 ]

വേൾക്കുകില്ലെന്നുമെന്നാണിങ്ങു ക്കുള്ളെന്നുള്ളിൽ നിശ്ചയം.
ഏവം തൂങ്ങിപ്പക്ഷിമട്ടിൽ മേവും നിങ്ങളെയിങ്ങനെ 6

കണ്ടപ്പോൾ ബ്രഹ്മചര്യംകൈക്കൊണ്ടതേ പിൻവലിച്ചുഞാൻ.
നിങ്ങൾക്കാഗ്രഹം ചെയ്‌വേനിങ്ങു വേൾപ്പേനസംശയം 7

പേരിങ്ങൊന്നായിരിക്കേണം നേരിട്ടർപ്പിച്ചു കിട്ടണം
ഭരിക്കുന്നതും ഭാരമില്ലെന്നിരിക്കേണമെനിക്കിതിൽ. 8

ഇങ്ങാമാതിരിയുള്ളോളെയെങ്ങാനും കിട്ടിയെങ്കിൽ ഞാൻ
വേൾക്കുമിങ്ങനെയല്ലാതെ വേൾക്കയില്ലിതു നിശ്ചയം. 9

ഇതാണെന്നുടെ സത്യം ഹേ പിതാമഹഗുരുക്കളേ!
അങ്ങതിൽ ജാതനം ജീവി നിങ്ങളക്കരകേറ്റുമേ. 10

എന്നും നശിക്കാത്തവിധം നിന്നുകൊൾകെൻ പിതൃക്കളെ!
സൂതൻ പറഞ്ഞു
എന്നാപ്പിതൃക്കളോടോതി മന്നാകെച്ചുറ്റിയാ മുനി 11

വൃദ്ധന്നു ഭാര്യയാംവണ്ണമൊത്തുകൂടീല ശൗനക!
വെറുത്തു പിതൃവാക്കോർത്തു പെരുത്തഴലൊടായവൻ 12

പിതൃ‍ക്കൾക്കു ഹിതം ചെയ്യുന്നതിനാക്കാട്ടിൽവെച്ചവൻ 13

മൂന്നുവട്ടമിരന്നനാക്കന്യാഭിക്ഷയെ മെല്ലവേ.
ജരൽക്കാരു പറഞ്ഞു
ചരാചരങ്ങളായിങ്ങുള്ളൊരാബ്‌ഭുതങ്ങളൊക്കെയും 14

മറഞ്ഞു നില്ക്കുന്നവയും പരം കേൾക്കേണമെന്മൊഴി
ഉഗ്രം തപിക്കുന്ന പിതൃവർഗ്ഗം ദുഃഖത്തൊടൊത്തുടൻ 15

സന്തതിക്കായി വേൾക്കെന്നു ഹന്ത! കല്പിച്ചിടുന്നു മാം.
വേൾക്കാൻ കന്യാഭിക്ഷ തെണ്ടീട്ടിപ്പാരിൽ ചുറ്റിടുന്നിതാ 16

അതിദാരിദ്ര്യദുഃഖസ്ഥൻ പിതൃപ്രേരണകൊണ്ടു ഞാൻ
ഇക്കൗണ്ട ഭൂവർഗ്ഗത്തിലാർക്കുണ്ടോ കന്യയായവൻ 17

ദിക്കൊക്കച്ചുറ്റിടുമെനിക്കാമന്യകയെ നല്കണേ!
പേരിങ്ങൊന്നായ് ഭിക്ഷപോലെ നേരിട്ടർപ്പിപ്പതായി ഞാൻ

ഭരിക്കവേണ്ടാത്തവളായിരിക്കും കന്യയെത്തരൂ.
സൂതൻ പറഞ്ഞു
ഉടൻ ജരൽക്കാരുവിന്റെയടുത്തേല്പിച്ച പന്നഗർ
ആശു ചെന്നീ വർത്തമാനം വാസുകിക്കു കൊടുത്തുതേ

അവർ ചൊല്ലിക്കേട്ടു വേഗമാ വാസുകി സഗർഭ്യയെ
അണിയിച്ചാ വനേ കൊണ്ടുചെന്നിതാ മുനിസന്നിധൗ
അവിടെബ്‌ഭിക്ഷപോലേകിയവളെത്താപസേന്ദ്രനായ് 21

നാഗരാജൻ നല്കിയുടൻ സ്വീകരിച്ചില്ല മാമുനി.
പേരൊന്നാവില്ല മേ ഭാര്യ ഭാര്യമാമെന്നുമോർക്കയാൽ 22

[ 226 ]

ഹന്ത! മോക്ഷപരൻ ദ്വന്ദ്വബന്ധഭീതരൻ തപോധനൻ.
പരം ചോദിട്ടതവൾ തൻ പേരവൻ ഭുഗുനന്ദന! 23

ഉരഗത്തോടിവളെ ഞാൻ ഭരിക്കില്ലെന്നുമോതിനാൻ.

47.ജരൽക്കാരുനിർഗ്ഗമം[തിരുത്തുക]

വ്യവസ്ഥകളെല്ലാം സമ്മതിച്ചതിനാൽ ജരൽക്കാരു ആ പന്നഗസ്രീയെ വിവാഹം കഴിക്കുന്നു. വാസുകീസേദരിയായ ജരൽക്കാരുവിന്റ പതിശുശ്രൂഷ.സംഗതിവശാൽ ഭർത്താവായ ജരൽക്കാരു ഭാര്യയായ ജരൽ‍ക്കാരുവിനെ ഉപേക്ഷിച്ച തപസ്സിനു പോകുന്നു.

സൂതൻ പറ‍‍ഞ്ഞു
ജരൽക്കാരുവുനോടോതിയുരഗപ്രഭു വാസുകി:
“മുനേ, നിൻ പേരൊത്തിവളെന്നനുജത്തി തപസ്വിനി. 1

ഭരിപ്പേൻ നിൻ ഭാര്യയെ സ്വീകരിക്കുകിവളെ ദ്വിജ!
രക്ഷിക്കാമിവളെ ഞാനെൻ ശക്തിപോലെ തപേധന! 2

അങ്ങയ്ക്കായ്‌ത്തന്നെ രക്ഷിപ്പതിങ്ങു ഞാനിവളെ മുനേ!
ഋഷി പറഞ്ഞു
ഭരിക്കയില്ലിവളെ ഞാനറികെന്നുടെ നിശ്ചയം 3

അപ്രിയം ചെയ്യൊലാ ചെയ്താലപ്പോളിവളെ ഞാൻ വിടും.
സൂതൻ പറ‍ഞ്ഞു
നാഗംതാൻ ഭഗിനീഭാരഭാഗം കൈയേറ്റശേ‍ഷമേ 4


ജരൽക്കാരു കടന്നാനങ്ങുരഗേന്ദ്രന്റെ മന്ദിരേ.
യതവ്രതി തപോവൃദ്ധൻ മന്ത്രവിത്താം മുനീശ്വരൻ 5


അഥ പാണീഗുരഹം ചെയ്തു വിധിമന്തുരപുരസ്സരം.
പിന്നെയാപ്പന്നഗേന്ദ്രന്റെ ധന്യവാസഗ്രഹം ശുഭം 6

ഭാര്യയോടൊത്തകം പുക്കാനാര്യൻ മാമുനി മാനിതൻ .
മൃദു നന്മേൽവിരിപ്പുള്ള പുതുമെത്തപുറത്തുടൻ 7


സരസം ഭാര്യയൊന്നിച്ചു ജരൽക്കാരു കരേറിനാൻ.
അവിടെബ്‌ഭാര്യയോടായിട്ടവൻ കല്പിച്ചു നിശ്ചയം: 8


“വിപ്രിയം ചെയ്തിടൊല്ലൊന്നുമപ്രിയം ചൊല്ലിടൊല്ല മേ.
വെടിയും വിപ്രിയത്താൽ ഞാൻ നിന്നെയും ഗ്രഹവാസവും; 9

എന്നീ ഞാൻ ചൊന്ന വാക്കെന്നും ധന്യേ, നീയോർത്തുകൊള്ളണം"
പിന്നെപ്പരമസംവേഗമാർന്നു നാഗേന്ദ്രസോദരി
ചിന്നുന്ന ദു:ഖമുൾക്കൊണ്ടു ചൊന്നാളങ്ങനെയെന്നവൾ.

[ 227 ]

ക്ളേശിപ്പിക്കും വല്ലഭനെശ്‌ശൂശ്രൂഷിച്ചാൾ മുറയ്ക്കവൾ 11

വെള്ളക്കാക്കപ്രയോഗംകൊണ്ടുള്ളിണക്കി യശസ്വിനി.
ഋതസ്നാനം കഴിച്ചിട്ടാ വാസുകിപ്രിയസോദരി 12

വിധിയാംപോലുപ സ്ഥാനംചെയ്തി മുനിനാഥനെ.
അന്നവൾക്കുളവായ് ഗർഭം വഹ്നിയെപ്പോലെയുജ്ജ്വലം 13

അതിതേജസ്സൊടും വഹ്നിക്കെതിരായ് നില്പതത്ഭുതം;
ശുക്ലപക്ഷത്തികങ്കളിന്മട്ടഗ്ഗർഭം വൃദ്ധിയാണ്ടുതേ. 14

ഈമട്ടു വാഴുമൊരുനാളാജ്ജരൽക്കാരു വിശ്രുതന്
പരം പ്രീയാങ്കേ തല വെച്ചുറങ്ങീ ഖിന്നനാംവിധം 15

ഈ വിപ്രേന്ദ്രനുറങ്ങുമ്പോൾ രവിയസ്താദ്രി പുക്കുതേ.
ഏവം പകൽക്കറുതിയിലാ വാസുകിസഹോദരി 16

ധർമ്മലോപഭയംമൂലമിമ്മട്ടിൽ ചിന്തയേന്തിനാൾ;
“പതിപ്രബോധനം പുണ്യസ്ഥിതിയോ മമ പാപമോ? 17

ഇദ്ധാർമ്മികൻ ദു:ഖശീലൻ കുറ്റം ചൊല്ലാത്തതെന്തു മേ.
ധർമ്മശീലക്രേധമൊന്നു, ധർമ്മത്തിൻ ലോപമൊന്നിഹ, 18

ധർമ്മലോപം വലുതിതി" ലിമ്മട്ടവളുറച്ചതേ.
ഉണർത്തിയെന്നാലുടനെ മുനി കോപിച്ചിടും ദൃഢം 19

ധർമ്മലോപം മുനിക്കുണ്ടാമിമ്മട്ടിൽ സന്ധ്യ തെറ്റിയാൽ.
എന്നുറച്ചാജ്ജരൽക്കാരു പന്നഗാംഗനയപ്പൊഴേ 20

[ 228 ]

പരമർഷി തപോരാശി ജരൽക്കാരുവിനോടുടൻ
പറഞ്ഞു മധുരശ്ലക്ഷ്‌ണതരമായ് മൃദുഭാഷിണി. 21

പന്നഗി പറഞ്ഞു
ആര്യ, വേഗമെഴുന്നേല്ക സൂര്യനസ്തമനത്തിലായ്
ഭഗവാനേ, നിഷ്ഠയോടുമാചരിച്ചന്തിയൂക്കുക. 22

അഗ്നിഹോത്രം ജ്വലിപ്പൊന്നീ മുഹൂർത്തം രമ്യദാരുണം
ഹന്ത! കാണ്ക പടിഞ്ഞാട്ടു സന്ധ്യയായീ പരം പ്രഭോ! 23

 സൂതൻ പറഞ്ഞു
ഇത്ഥം ചൊന്ന ജരൽക്കാരുവത്യുഗ്രൻ മുനി താപസൻ
പരം ഭാര്യയൊടായ് ചുണ്ടു വിറച്ചുംകൊണ്ടു ചൊല്ലിനാൻ. 24

 ജരൽക്കാരു പറഞ്ഞു
എന്നെ നീയവമാനിച്ചിതിന്നു ഹാഹന്ത പന്നഗി!
നിന്നടുക്കലിരിക്കാ ഞാൻ വന്നപാടു നടക്കുവൻ. 25

വാമോരു, ഞാനുറങ്ങുമ്പോളാമോ ചെന്നസ്തമിക്കുവാൻ
സൂര്യന്നു കാലം വന്നാലും? ധൈര്യമുണ്ടിങ്ങുറപ്പെടോ. 26

ധിക്കാരമേറ്റൊരേടത്തു പാർക്കാനാർക്കും രുചിച്ചിടാ
പുനരെന്തോ ധർമ്മശീലനെനിക്കെന്മട്ടുകാർക്കുമോ? 27
സൂതൻ പറഞ്ഞു
ചിത്തം വിറച്ചിടുംവണ്ണമിത്ഥം ഭർത്താവുരച്ചതിൽ
ഉരചെയ്താൾ ജരൽക്കാരുവുരഗേന്ദ്രന്റെ സോദരി: 28
“അവമാനിച്ചുകൊണ്ടല്ലിങ്ങവിടുത്തെയുണർത്തി ഞാൻ
ചെററുമേ ധർമ്മലോപം തേ പറ്റൊല്ലെന്നൊർത്തു ചെയ്തതാം.”
പരം പ്രിയോക്തി കേട്ടൊതീ ജരൽക്കാരു തപോധനൻ. 30

ജരൽക്കാരു പറഞ്ഞു
അനൃതം ചൊൽവതല്ലീ ഞാനിനിപ്പോകുന്നു പന്നഗി!
പുരാ നീയൊത്തു ഞാൻ ചെയ്ത കരാറാണിതു കേവലം. 31

അത്ര സൗഖ്യത്തിൽ വാണേൻ ഞാൻ ഭദ്രേ,
ഭ്രാതാവൊടോതെടോ
ഇവിടം വിട്ടു ഞാൻ പോയാൽ ഭഗവാൻ പോയിതെന്നു നീ 32

ഞാൻ പോയാലേതുമേ നീയും വ്യസനിക്കായ്ക ശോഭനേ!
സൂതൻ പറഞ്ഞു
എന്നു ചൊന്നോരു തന്വംഗി ചൊന്നാൾ വീണ്ടുമാനിന്ദിത 33

ജരൽക്കാരുവിനോടായിജ്ജരൽക്കാരു വിഷണ്ണയായി.
ഇടറീടുന്ന വാക്കോടും വിളറീടും മുഖത്തോടും 34

തൊഴുതുംകൊണ്ടു കണ്ണീരുമൊഴുക്കിക്കൊണ്ടു സുന്ദരി
ധൈര്യമുൾക്കൊണ്ടുമുൾക്കാമ്പു വിറച്ചുംകൊണ്ടുമിങ്ങനെ. 35

പന്നഗി പറഞ്ഞു
എന്നെക്കൈവെടിയൊല്ലെ നീ ധർമ്മജ്ഞ, പിഴയെന്നിയേ
ധർമ്മപ്രിയ, പ്രിയംചെയ്തു ധർമ്മം കാപ്പവളല്ലി ഞാൻ? 36

[ 229 ]

അങ്ങയ്ക്കെന്നെത്തരുവതിന്നിങ്ങെഴും മൂലമാം ഫലം
ഹന്ത! നേടാത്തൊരീയെന്നോടെന്തു വാസുകി ചൊല്ലുമോ? 37

മാതൃശാപാർത്തരായോരെൻ ജ്ഞാതികൾക്കയി സന്മതേ!
ഇഷ്ടം നിന്നുടെ സന്താനം കഷ്ടമേ കാണ്മതില്ലതും. 38

ത്വൽക്കുമാരാപ്തിയാൽ ജ്ഞാതിവർഗ്ഗത്തിന്നു ശുഭം വരും
നാം തമ്മിലുള്ള സംബന്ധം ഹന്ത! നിഷ്ഫലമാക്കൊലാ. 39

ഭഗവാനെ, പ്രസാദിക്ക ജ്ഞാതിക്ഷേമത്തിനാശ മേ
വ്യക്തമാകാത്തൊരീഗ്ഗർഭമാക്കിവിട്ടയി സമത്ത 40

മഹാനിർദ്ദോഷിയാമെന്ന മഹാത്മൻ, വിട്ടു പോകൊലാ.
സൂതൻ പറഞ്ഞു
ഉരച്ചേവം നിന്നു പത്നീ ജരൽക്കാരുവൊടാമുനി 41

യുക്താനുരൂപമാംവണ്ണമുത്തരം ചൊല്ലി മെല്ലവേ.
“അസ്തി തേ സുഭഗേ, ഗർഭമഗ്നിയോടു സമപ്രഭം 42

അതു മാമുനി ധർമ്മിഷ്ഠൻ വേദവേദാംഗവേദിയാം.”
ഇത്ഥം ചൊല്ലിജ്ജരൽക്കാരു സത്യവാൻ മുനിസത്തമൻ 43

വീണ്ടുമുഗ്രതപസ്സിന്നായ്ക്കൊണ്ടുറച്ചു ഗമിച്ചുതേ.

====48.ആസ്തീകോത്പത്തി====

വാസുകിയും സഹോദരിയും തമ്മിലുള്ള സംഭാഷണം. സഹോദരൻ സഹോദരിയെ സമാശ്വസിപ്പിക്കുന്നു. കാലക്രമത്തിൽ ജരൽക്കാരു തേജസ്വിയായ ഒരു പുത്രനെ പ്രസവിക്കുന്നു. സർപ്പങ്ങൾ ആസ്തീകൻ എന്നു പേരിട്ട് ആ ബാലനെ വേദസ്രാദികൾ അഭ്യസിപ്പിക്കുന്നു.
സൂതൻ പറഞ്ഞു
ഭർത്താവു പോയളവുടൻ ഭ്രാതൃപാർശ്വം ഗമിച്ചഹോ!
അറിയിച്ച പോയ കഥ ജരൽക്കാരു യഥാക്രമം. 1

പെട്ടെന്നീയപ്രിയോദത്തം കേട്ടാർത്തനഹിനായകൻ
ദീനയാം സോദരിയൊടായ് ദീനൻ ചോദിച്ചു വാസുകി. 2

വാസുകി പറഞ്ഞു
നൂനം നൂയറിയും ഭദ്രേ, ദാനകാര്യപ്രയോജനം
പന്നഗങ്ങൾക്കു നന്മയ്ക്കായി നിന്നിൽ പുത്രാപ്തിയാണതും. 3

നമ്മൾക്കവൻ സർപ്പസത്രാൽ ചെമ്മേ മോക്ഷം തരും ദൃഢം
എന്നല്ലോ ദേവസഹിതൻ മുന്നം ചൊല്ലി പിതാമഹൻ. 4

അപ്പണ്യവാനിൽനിന്നുണ്ടോ ഗർഭം ഹോ സുഭഗോ, തവ?
ആബ്ബുദ്ധിമാന്റെ ഗാർഹസ്ഥ്യം നിഷ്ഫലപ്രായമായ്‌വരാ. 5

ഏതും നിന്നോടീവകകൾ ചോദിപ്പാൻ മുറയില്ല മേ

[ 230 ]

കാര്യഗൗരവമോർത്തേവം കാര്യം ചോദിപ്പതാണു ഞാൻ. 6

നിൻ ഭർത്തൃമുനിവീരന്റെ ദുർവ്വാരത്വം നിനച്ചു ഞാൻ
പിൻപേ പോകുന്നീലയെന്നെശ്ശപിച്ചെന്നും വരാമവൻ. 7

ചൊല്ലൂ ഭദ്രേ, കണവനീന്നുള്ള നിൻ വൃത്തമൊക്കെയും
ഉദ്ധരിക്കൂ ഹൃദി ചിരം ബദ്ധമാം ശല്യമാശു മേ 8

സൂതൻ പറഞ്ഞു
അതു കേട്ടു ജരൽക്കാരു പതുക്കെച്ചൊല്ലിയുത്തരം
ആശു മാഴ്ക്കും വാസുകിയെയാശ്വസിപ്പിച്ചുകൊണ്ടഹോ! 9

ന്നഗി പറഞ്ഞു
പുത്രകാര്യത്തിനെപ്പറ്റിത്തത്ര ചോദിച്ചു ഞാൻ തദാ
'അസ്തി'യെന്നരുൾചെയ്തിട്ടു സത്വരം പോയി താപസൻ! 10

വിനോദത്തിങ്കലും ഭോഷ്കാ മുനി ചൊന്നോർമ്മയില്ല മേ
പിന്നെയുണ്ടോ കഥിക്കുന്നൂ പന്നഗാധീശ, സങ്കടേ? 11

“സന്തപിക്കേണ്ട ചെറ്റും നീ സന്തതിക്കോർത്തു പന്നഗി!
നിനക്കഗ്ന്യർക്കസദൃശ്യൻ തനയൻ ജാതനാകുമേ.” 12

ഇതെന്നോടോതി യോഗീശൻ പതി പോയിതു സോദര!
അതിനാൽ ചിരമായുള്ളിൽ മുതിർന്നഴലൊഴിക്കുക. 13

സൂതൻ പറഞ്ഞു
ഈ വാക്കു കേട്ട നാഗോശശ്രീവാസുകി മഹാരസാൽ
ആകട്ടേയെന്നു കൊണ്ടാടീ ഭഗനീഭാഷിതം പരം 14

സാന്ത്വം മാനം വിത്തദാനം സാന്ത്വം ചേരുന്ന പൂജനം
പുനരിമ്മട്ടാദരിച്ചൂ ഫണിരാജൻ സഗർഭ്യയെ. 15

മഹാതേജ:പ്രകാശത്തൊടഹ ഗർഭം വളർന്നുതേ
അംബരേ ശുക്ലപക്ഷത്തിൽ വെണ്മതിക്കൊപ്പമേ ദ്വിജ! 16

മററും വിപ്ര, യഥാകാലം പെററൂ ഭുജഗസോദരി
പിതൃമാതൃഭയം തീർക്കും ദേവഗർഭാഭബാലനെ 17

അവനാ നാഗരാജന്റെ ഭവനത്തിൽ വളർന്നുതേ
സാംഗവേദങ്ങൾ കൈക്കൊണ്ടിതങ്ങാ ച്യവനഭാർഗ്ഗവാൽ. 18

ബാല്യത്തിലേ വ്രതം പൂണ്ടു ബുദ്ധിസൽഗുണവാനവൻ
ആസ്തീകനെന്നവൻ പേർക്കൊണ്ടെത്രയും ഖ്യാതനായിതേ. 19

അസ്തിയെന്നോതിയാഗർഭേ വർത്തിക്കേജ്ജനകൻ വനേ
കൈവിട്ടു പോയതിലവന്നാസ്തീകാഖ്യ പുകഴ്‌ന്നുതേ 20

അവന്നാബ്ബാല്യകാലത്തിലവിടെബ്ബഹു ബുദ്ധിമാൻ
നാഗരാജഗൃഹേ പാർത്തു നാഗനായകരക്ഷയിൽ 21

കേവലം ദീപ്തിമാൻ ദേവദേവൻ ശൂലി കണക്കവൻ
വളർന്നു പന്നഗങ്ങൾക്കു വളർത്തീ ഹർഷമേററവും. 22

[ 231 ] ====49.പരീക്ഷിദുപാഖ്യാനം====

പരീക്ഷിത്ത് നായാട്ടിനു പോയതും ചോദ്യത്തിന് ഉത്തരം കിട്ടായ്ക യാൽ ക്രുദ്ധനായി ശമീകമഹർഷിയുടെ കഴുത്തിൽ പാമ്പിന്റെ ശവം തോണ്ടിയിടുന്നതുമായ കഥ തന്നെ-മുൻപ് 40-ഉം 41-ഉം അദ്ധ്യായങ്ങളിൽ വിവരിച്ചതുതന്നെ-ആവർത്തിച്ചിരിക്കയാണ് ഈ അദ്ധ്യായത്തിൽ.

ശൗനകൻ പറഞ്ഞു
ജനകസ്വർഗ്ഗതികഥ ജനമേജയമന്നവൻ
മന്ത്രിമാരോടു ചോദിച്ചതെന്തിതും വിസ്തരിക്കെടോ. 1

സൂതൻ പറഞ്ഞു
മുനേ, കേൾ മന്ത്രിമാരോടജ്ജനമേജയചോദ്യവും
പരീക്ഷിത്തിന്റെ നിധനം പരിചോടവർ ചൊന്നതും. 2

ജനമേജയൻ പറഞ്ഞു
അറിയും നൂനമച്ഛന്റെ ചരിതം നിങ്ങളേവരും
കീർത്തികേട്ടവിടത്തേക്കു മൃത്യുവാപ്പെട്ട വൃത്തവും. 3

നിങ്ങളച്ഛന്റെ വൃത്താന്തമിങ്ങു ചൊല്ലീട്ടു കേട്ടുടൻ
മംഗലം ചെയ് വതല്ലാതെയെങ്ങും മാറ്റോർപ്പതില്ല ഞാൻ. 4

സൂതൻ പറഞ്ഞു
ഇമ്മട്ടു കേട്ടു മന്ത്രീന്ദ്രർ ധർമ്മവേദികൾ പണ്ഡിതർ.
ജനമേജയനാകുന്ന ജനനാഥനൊടോതിനാർ. 5


മന്ത്രികൾ പറഞ്ഞു
കേൾക്ക പാർത്ഥീവ, നിൻ താതശ്ലാഘ്യഭ്രപതിതന്നുടെ
ചരിത്രവും മാന്യനവൻ മരിച്ച കഥയും വിഭോ! 6

നിജദർമ്മപരൻ പൂജ്യൻ പ്രജാപാലനതൽപരൻ
നിൻ പിതാവേവമായ് വാണൂ നിലപൂണ്ടതുമോതിടാം. 7

ചാതുർവ്വർണ്യം സ്വസ്വധർമ്മം ചെയ്തുപോരുംപടിക്കവൻ
കാത്താനാ മന്നവൻ മൂർത്തിമത്താം ധർമ്മം കണക്കിനെ. 8

ഈ മന്നിടം കാത്തു ഭ്രരിശ്രീമാനതുലവിക്രമൻ
ശത്രുക്കളില്ലവന്നാരും ശത്രുവല്ലവനാർക്കുമേ; 9

സർവ്വഭ്രതസമൻ സാക്ഷാൽ പ്രജാപതികണക്കവൻ.
വിപ്രന്മാർ നൃപവൈശ്യന്മാർ ശൂദ്രരെന്നിവരേവരും 10

രാജൻ, സ്വകർമ്മം ചെയ്താരാ രാജവീരന്റെ രക്ഷയിൽ.
വിധവാനാഥകൃപണവികലർക്കവനാശ്രയം 11

സുധർശനവനേവർക്കും മൃദുരശ്മി കണക്കിനെ.
തുഷ്ടപുഷ്ടജനൻ സത്യനിഷ്ഠൻ ശ്രീമാൻ പരാക്രമി 12 2


[ 232 ]

ധനുർവ്വേദത്തിലനാക് കൃപാചാര്യന്റെ ശിഷ്യനാം
കണ്ണനും പ്രിയമാർന്നാനാ നിന്നച്ഛൻ ജനമേജയ! 13

എല്ലാർക്കുമിഷ്ടനായ് വാണു ചൊല്ലാർന്ന നൃപനായവൻ
കുരുവംശം ക്ഷയിപ്പോതുത്തരയിങ്കൽ പിറന്നവൻ 14

പരീക്ഷിത്തെന്നു പേരാണ്ടോൻ പരം സൗഭദ്രനന്ദൻ.
രാജധർമ്മാത്ഥകുശലൻ രാജസർവ്വഗുണോജ്ജ്വലൻ 15

ജിതേന്ദ്രിയൻ ബുദ്ധിശാലി മേധാവാൻ ധർമ്മതൽപരൻ,
ഷഡ്വർഗ്ഗജിത്തു സദ്ബുദ്ധി നീതിശാസ്ത്രജ്ഞനുത്തമൻ 16

നിൻ താതനീ പ്രജകളെക്കാത്താനറുപതാമാണ്ടിഹ.
അവസാനിച്ചു പിന്നീടങ്ങേർക്കും ദുഃഖമാംവിധം 17

പിന്നെ നീയേറ്റു ധർമ്മാലീ മന്നിടം പുരുഷർഷഭ!
ഈ രാജ്യമായിരത്താണ്ടു ഭരിക്കുക കുലക്രമാൽ 18

ബാല്യത്തിലഭിഷിക്തൻ നീയെല്ലാർക്കുമൊരു പാലകൻ.
ജനമേജയൻ പറഞ്ഞു
ഉണ്ടായതില്ലീക്കുലജാതരാരും

പ്രജാപ്രിയം ചെയ്തവർ രഞ്ജിയാതെ
വിശിഷ്യ സദ് വൃത്തവിശേഷമുള്ള
പിതാമഹന്മാർചരിതം നിനയ്ക്കേ. 19

അവ്വണ്ണം വാണൊരെന്നച്ഛനെവ്വണ്ണം മൃതനായഹോ!
അതു ചൊൽവിൻ മുറയ്ക്കിങ്ങുണ്ടതു കേൾപ്പാനൊരാഗ്രഹം 20
 സൂതൻ പറഞ്ഞു
നൃപനിങ്ങനെ ചോദിച്ച നൃപമന്ത്രികളേവരും
പറഞ്ഞു നൃപനോടായിപ്പരം പ്രിയഹിതൈഷികൾ. 21

മന്ത്രികൾ പറഞ്ഞു
സർവ്വപൃത്ഥ്വീശ്വരനവൻ സർവ്വശാസ്ത്രവിചക്ഷണൻ
നായാട്ടിൽ പ്രിയനായ്ത്തീർന്നിതയി നിൻ ജനകൻ പ്രഭോ! 22
വില്ലാളിവീരപ്രവരൻ ചൊല്ലാളും പാണ്ഡുവിൻപടി
പാരം ഞങ്ങളിലീ രാജ്യഭാരമൊക്കെയണച്ചവൻ, 23

ഒരിക്കൽ കാട്ടിൽ നായാട്ടിലൊരു മാനിനെയ്തുതേ.
അമ്പേറ്റു പായും മാനിന്റെ പിൻപേ പാഞ്ഞു മഹാവനേ 24

കുലവില്ലും തുണിയുമായ് വാളേന്തിക്കാൽനടയ്ക്കുടൻ.
കണ്ടെത്തീലാക്കൊടുങ്കാട്ടിൽ നിന്നച്ഛൻ പാഞ്ഞ മാനിനെ 25

ക്ഷീണിച്ചുപോയ് വൃദ്ധനറുപതു ചെന്ന ജരാന്വിതൻ.
വീണ്ടും വിശന്നോനാക്കാട്ടിൽ കണ്ടാനൊരു മഹർഷിയെ 26

[ 233 ]

ചോദിച്ചിതാ നൃപൻ മൗനവ്രതിയാം മുനിയോടുടൻ;
ചോദിച്ചിട്ടും മുനിവരനോതിയില്ലൊരു വാക്കുമേ. 27

വിശപ്പും ക്ഷീണവും പൂണ്ടു ഭൃശം നൃപതിയപ്പൊഴേ
മൗനി ശാന്തൻ സ്ഥാണുകല്പൻ മുനിയിൽ കോപമാർന്നതേ. 28

മൗനവ്രതം പൂണ്ടവനാ മുനിയെന്നറിയാതഹോ!
നിൻ താതൻ ധർഷണംചെയ്ത ഹന്ത കോപാൽ മഹർഷിയിൽ.

ചത്ത പാമ്പിനെ വില്ക്കോലാൽ കത്തിത്തോണ്ടിയെടുത്തുടൻ
ശുദ്ധാത്മാവാമവൻകണ്ഠേ ചേർത്തു ഭരതസത്തമേ! 30
നല്ലതും ചീത്തയും തെല്ലും ചൊല്ലിയില്ലൊന്നുമേ മുനി

അവ്വണ്ണമേ ചൊടിക്കാതാസ്സർപ്പവും ഭേസി നിന്നുതേ. 31

50. പരീക്ഷിന്മന്ത്രിസംവാദം[തിരുത്തുക]

ശമീകപുത്രനായ ശൃംഗി പരീക്ഷിത്തിനെ ശപിക്കുന്നു. ശമീകൻ വിവരം പരീക്ഷിത്തിനെ അറിയിക്കുന്നു. പരീക്ഷിത്തു വേണ്ട മുൻ കരു തലുകൾ ചെയ്യുന്നു. കാശ്യപനും തക്ഷകനും തമ്മിലുള്ള സംഭാഷണം. തക്ഷകൻ പ്രതിഫലം കൊടുത്തു കാശ്യപനെ തിരികെ അയയ്ക്കുന്നു. വ്യാ ജവേഷത്തിൽ ചെന്നു തക്ഷകൻ പരീക്ഷിത്തിനെ ദംശിക്കുന്നു. തന്റെ പിതാവിനെ കൊന്ന തക്ഷകനോടു പകപോക്കുന്നതിനും ഉത്തങ്കന്റെ അ പേക്ഷ സാധിച്ചുകൊടുക്കുന്നതിനുമായി എന്തെങ്കിലും ചെയ്യണമെന്നു ജനമേജയൻ തീരുമാനിക്കുന്നു.

മന്ത്രികൾ പറഞ്ഞു
പിന്നെയോ മന്നവൻ മന്നവേന്ദ്ര, മാമുനിതൻ ഗളേ
ക്ഷുത്താന്നോൻ പാമ്പിനേയിട്ടു പത്തനം പോന്നു സത്വരം. 1

ആര്യനാമാ മുനിക്കണ്ടു പയ്യിലുണ്ടായ നന്ദനൻ
ശൃംഗിയെന്നു പുകഴ്ന്നോരു തുംഗകോപൻ തപോധനൻ. 2

ഗ്രഹ്മാവിനെക്കണ്ടു വന്ദിച്ചമ്മാമുനികുമാരൻ
വിരിഞ്ചസമ്മതം വാങ്ങിത്തിരിച്ചിങ്ങു വരുംവിധൗ, 3

സ്ഥാണുപ്രായന്റെ കണ്ഠേ നിൻ താതൻ പാമ്പിനെയിട്ടതായ്
ചങ്ങാതിയോതിക്കേട്ടാനാ ശൃംഗി തൻ പിതൃധർഷണം. 4

മരിച്ച പാമ്പിനെക്കണ്ഠേ ധരിച്ചും കുററമെന്നിയേ
മഹാതപസ്വി വിപുലമഹസ്സാ മുനിസത്തമൻ, 5

ജിതേന്ദ്രിയൻ ശുദ്ധശീലൻ കർമ്മനിഷ്ഠയിൽ നില്പവൻ
തപസ്സാൽ ദ്യോതിതാത്മാവായ് സ്വാംഗസംയമമാർന്നവൻ, 6

ശുഭാചാരൻ ശുഭകഥൻ ശുഭസ്ഥിതനലോലുപൻ
അക്ഷുദ്രനനസൂയൻ താൻ വൃദ്ധൻ മൗനവ്രതസ്ഥിതൻ, 7

[ 234 ] <poem>

ശരണ്യ നാകും നിൻ താതധർഷണത്തെ ശ്രവിക്കവേ ശപിച്ചൂ നിൻ ജനകനെക്കുപിതൻ തിഗ്മപൗരുഷൻ. 8

ഋഷിപുത്രൻ ബാലനെന്നാൽ ഋഷിവൃദ്ധസമപ്രഭൻ ജലസ്പർശം ചെയ്തു ശുദ്ധൻ ജ്വലൽക്കോപൻ തപോധനൻ 9

നിന്നച്ഛനെക്കുറിച്ചേവം ചൊന്നാൻ തേജസ്സിയന്നവൻ. ശൃംഗി പറഞ്ഞു നിർദ്ദോഷിയാമെൻ ഗുരുവിൽ ചത്ത പാമ്പിട്ട ദുഷ്ടനെ 10

ആശീവിഷൻ തീഷ്ണവിഷനാശു മദ്വാക്യചോദിതൻ തക്ഷകൻ ക്രുദ്ധനായ് ദംശിച്ചക്ഷണം ഭസ്മമാക്കിടും, 11

ഏഴു രാവിനകം നിങ്ങൾ കാണ്മിനെന്റെ തപോബലം. മന്ത്രികൾ പറഞ്ഞു എന്നുരച്ചിട്ടച്ഛനിരിക്കുന്നിടത്തേക്കു ചെന്നവൻ 12

സാതങ്കം താതനെക്കണ്ടീച്ചെയ്താശ്ശാപമുണർത്തിനാൻ. ഉടനാ മുനി നിൻ താതനടുക്കെച്ചൊല്ലിവിട്ടുതേ 13

ശീലമേറും ഗൗരമുഖനെന്നെ നല്ലോരു ശിഷ്യനെ. അവൻ വിശ്രാന്തനായ് ചൊന്നാനവനീശനോടോക്കെയും: 14

“ശപിച്ചൂ നിന്നെയെൻ പുത്രൻ നൃപ, സൂക്ഷിച്ചിരിക്കണം നരേന്ദ്ര, തക്ഷകൻ നിന്നെപ്പരം ദംശിച്ചെരിച്ചിടും.” 15

എന്നാഗ്ഘോരോക്തി കേടേടിടേടു നിന്നച്ഛൻ ജനമേജയ! ആത്തക്ഷകോരഗഭയാൽ കാത്തു സൂക്ഷിച്ചിരുന്നതേ. 16

പിന്നെയാസ്സപ്തമദിനം വന്നെത്തിതുനേരമേ രാജപാർശ്വം പിറപ്പെട്ടു രാജൻ, ബ്രഹ്മർഷി കാശ്യപൻ. 17

മാർഗ്ഗത്തിലാക്കാശ്യയപനെ മൂർഖൻ കണ്ടെത്തി തക്ഷകൻ ദ്രുതം പോകും കാശ്യപനോടഥ ചോദിച്ചു തക്ഷകൻ: 18

“എങ്ങോട്ടുടൻ നീ പോകുന്നിതങ്ങെന്താണൊരുകാര്യവും?” കാശ്യപൻ പറഞ്ഞു നരനാഥൻ കുരുശ്രേഷ്ഠൻ പരീക്ഷിത്തില്ലയോ ദ്വിജ! 19

ദഗ്ദ്ധനാമിന്നവൻപോലും ക്രുദ്ധനാം തക്ഷകാഹിയാൽ. സത്വരം പോയിടുന്നേനാ പൃത്ഥീശന്നാർത്തി തീർക്കുവാൻ 20

കെല്പിൽ ഞാൻ കാക്കുമനെസ്സർപ്പം ധർഷിക്കയില്ലെടോ. തക് ഷകൻ പറഞ്ഞു എന്തുവാൻ ഞാൻ കടിച്ചോനെ ഹന്ത കാപ്പാൻ നിനപ്പൂ നീ? 21

ഞാനാണാത്തക്ഷകൻ വിപ്ര, കാണ്കെൻ വീര്യം മഹാത്ഭുതം. ഞാൻ കൊത്തും നൃപനെജ്ജീവിപ്പിപ്പാൻ നീ ശക്തനല്ലെടോ.

<poem> [ 235 ]

മന്ത്രികൾ പറഞ്ഞു
ഇത്ഥം ചൊല്ലീട്ടൊരാലിന്മേൽ കൊത്തിയുഗ്രാഹി തക്ഷകൻ
കടിച്ച മാത്രയിൽ ഭസ്മപ്പടിയായ് വെന്തു മാമരം. 23

ദ്രുതം മുന്മുട്ടു ജീവിപ്പിച്ചതു കാശ്യപനാ മരം
പിന്നെ ലോഭിപ്പിച്ചതിഷ്ടം ചൊന്നാലുമിതി തക്ഷകൻ. 24

ഇതു ചൊല്ലും തക്ഷകനോടതുനേരത്തു കാശ്യപൻ
'ധനാർത്ഥിയാണു ഞാ' നെന്നാൻ പുനരാപ്പൂജ്യനോടുടൻ. 25

പരം മധുരമാംവണ്ണമുരചെയ്തിതു തക്ഷകൻ:
ആ നരേന്ദ്രനിൽനിന്നെത്ര ധനമിച്ഛിച്ചിടുന്നുവോ 26

അതിൽ പരം വാങ്ങുകയെന്നോടഥ നീ പിൻതിരിക്കുക.”
നരമുഖ്യൻ കാശ്യപനീയുരഗം ചൊന്നവണ്ണമേ 27

ഓർത്തോളം തക്ഷകൻ നല്കും വിത്തം കൈക്കോണ്ടഴിച്ചുപോയ്.
ഇതി ഇതിവിപ്രൻ പോയശേഷം ചതിയാൽ വന്നു തക്ഷകൻ 28

നരേന്ദ്രനാഥനായ് ധർമ്മപരനാം നിൻ പിതാവിനെ
സൗധേ സൂക്ഷിച്ചിരുന്നിട്ടും വേവിച്ചൂ വിഷവഹ്നിയാൽ; 29

സ്വയം പിന്നെബ് ഭവാനേററൂ ജയമോടഭിഷേചനം.
ഇതുതാൻ കണ്ടതും കേട്ടുള്ളതുമായ് നൃപസത്തമ! 30

എല്ലാം ഞങ്ങളറിഞ്ഞോളം ചൊല്ലാം പരമദാരുണം.
ഏവം നരേന്ദ്രനുടെയുത്തങ്കർഷിതന്റെയും 31

പരാഭാവം കേട്ടശേഷം പരം വേണ്ടതു ചെയ്യുക.
സൂതൻ പറഞ്ഞു
എന്നിവണ്ണം കേട്ടനേരം മന്നവൻ ജനമേജയൻ 32

അരിന്ദമൻ മന്ത്രികളോടരുളിച്ചെയ്തിങ്ങനെ.
ജനമേജയൻ പറഞ്ഞു
ഇതാരു ചൊല്ലീ വൃക്ഷത്തിൽ നിതാന്താശ്ചര്യമിങ്ങനെ? 33

ഭസ്മമായ മരത്തിന്നും കാശ്യപൻ ജീവനേകിനാൻ.
തക്ഷകൻതാൻ കടിച്ചാലും തൽക്ഷണം കാശ്യപൻ പരം. 34

മന്ത്രംകൊണ്ടു വിഷം തീർത്താൽ ഹന്ത! നാശം വരാ ദൃഢം.
ദുഷ്ടൻ നാഗാധമനവൻ ധൃഷ്ടൻ ചിന്തിച്ചു നിശ്ചയം: 35

ഞാൻകൊത്തും നൃപനും വിപ്രൻതാൻ ക്ഷണം ജീവനേകിടും
കൊട്ടൂ വിഷം തക്ഷകനെന്നൊട്ടു നാട്ടാർക്കു ഹാസ്യനാം. 36

പെട്ടെന്നിതോർത്ത വിപ്രനു തുഷ്ടിയാക്കിയതാവണം.
ഉണ്ടാമുപായമാദ്ദുഷ്ടന്നുണ്ടാക്കാം തീവ്രവേദന. 37

ഇതൊന്നു കേൾക്കുവാനുണ്ടു കൊതിയാ വിജനേ വനേ
നാഗേന്ദ്രകാശ്യപന്മാർസംവാദം കേട്ടവനേതവൻ? 38

[ 236 ]

കണ്ടതാരിതു നിങ്ങൾക്കു കൊണ്ടുകിട്ടിയതൊങ്ങനേ?
ആകവേ കേട്ടു ഞാൻ ചെയ് വൻ നാഗസംഹാരബുദ്ധിയെ. 39

മന്ത്രികൾ പറഞ്ഞു
നരേന്ദ്ര, കേൾ ഞങ്ങളോടിതാരാണക്കാലമിങ്ങനെ
പഥി വിപ്രാഹി സംവാദം കഥിച്ചതുമോതിടാം: 40

വിറകിന്നിയാ മരത്തിലൊരുവൻ നരനായക!
ഉണക്കക്കൊമ്പു നോക്കിക്കൊണ്ടണഞ്ഞന്നറി മുന്നമേ. 41

അറിഞ്ഞീലവനുണ്ടെന്നങ്ങരദ്വിജരാ ദ്രുമേ
അവനാ മാമരത്തോടെയവനീശ്വര, ഭസ്മമായ്; 42

വിപ്രപ്രഭാവാൽ വൃക്ഷത്തോടൊപ്പം ജീവിച്ചു വീണ്ടുമേ.
വിപ്രദാസനവൻ വന്നു കേൾപ്പിച്ചാനതു ഞങ്ങളെ 43

അത്തക്ഷകദ്വിജനന്മാർതൻ വൃത്തമുണ്ടായതൊക്കെയും.
ഇത്ഥം കണ്ടും കേട്ടുമുള്ള വൃത്തം കേൾപ്പിച്ചു ഭൂപതേ! 44

കേട്ടറിഞ്ഞിനി വേണ്ടുന്നമട്ടു കല്പിച്ചു ചെയ്യുക.
സൂതൻ പറഞ്ഞു
എന്നേവം മന്ത്രിമൊഴി കേട്ടത്തരം ജനമേജയൻ 45

പരം ദുഃഖിച്ചു കൈ കൈയാൽ ഞെരിച്ചു നരനായകൻ.
ഇ‍യ്ക്കു നെടുവീർപ്പിട്ടു ചുടുമാറബ് ജലോചനൻ 46

കണ്ണിൽ കണ്ണീരൊലിപ്പിച്ചു കര‍ഞ്ഞൂ നിഭൃതം നൃപൻ.
പെരുകും ദുഃഖശോകാർത്തനരുൾചെയ്തു മഹീശ്വരൻ 47

അടക്കവയ്യാക്കണ്ണീർ വാർത്തുടനങ്ങാചമിച്ചവൻ.
മുഹൂർത്തനേരം ചിന്തിച്ചൊന്നുറച്ചൂ മനുജാധിപൻ 48

അമർഷമാർന്നു കല്പിച്ചാനാമാനാമാത്യന്മാരൊടൊക്കെയും.
ജനമേജയൻ പറഞ്ഞു
ഇങ്ങച്ഛനുടെ നിർവ്വാണം നിങ്ങൾ ചൊല്ലീട്ടു കേട്ടു ഞാൻ 49

ഒന്നുടൻ നിശ്ചയിച്ചേനതിന്നതെന്നും ശ്രവിക്കുവിൻ.
പകരം ചെയ്യണം ദുഷ്ടോരഗമാത്തക്ഷകന്നുടൻ; 50

എന്നച്ഛനെക്കൊന്നുവല്ലോ ദുർന്നയം കൂടുമായവൻ
കാരണം ശ്രംഗിയെന്നാക്കിപ്പാരിന്നീശനെ വെന്നവൻ. 51

അതിൽ കാശ്യപനെ മാറ്റിയാണധികദുഷ്ടത.
ആ വിപ്രൻ വന്നിരുന്നെങ്കിൽ ജീവിച്ചേനേ പിതാവു മേ. 52

കാശ്യപൻകൃപകൊണ്ടിട്ടും മന്ത്രിമാർനീതികൊണ്ടുമേ
ഹന്ത! ഭൂപതി ജീവിച്ചാലെന്തു ചേതമവന്നതിൽ? 53

അപരാജിതനായോരാ നൃപന്നുയിർ കൊടുക്കുവാൻ
വരും കാശ്യപനേയന്നാപ്പെരുമൂഢൻ മടക്കിനാൻ. 54

[ 237 ]

ഇതേറ്റമക്രമം ദുഷ്ടമതിയാം തക്ഷകന്നിഹ
നൃപനെജ്ജീവിയായ്കെന്നാ ദ്വിജനേകീലയോ ധനം? 55

എന്നാലുത്തങ്കനു രസം പിന്നയേറ്റം മമ പ്രിയം
നിങ്ങൾക്കുമിഷ്ടമിമ്മട്ടായിങ്ങു ഞാൻ പക വീടുവൻ. 56

51. സർപ്പസത്രോദ്യമം[തിരുത്തുക]

ഋത്വിക്കുകളോടും പുരോഹിതന്മാരോടും ആലോചിച്ച് ജനമേ ജയൻ സർപ്പസത്രത്തിനു വേണ്ട ഒരുക്കങ്ങൾ ചെയ്യുന്നു. ഒരു ബ്രാഹ്മണൻ നിമിത്തം ഈ സത്രം മുഴുമിക്കാൻ സാധിക്കാതെവരുമെന്ന് മൂത്താശാരി ലക്ഷണംപറയുന്നു.

സൂതൻ പറഞ്ഞു
എന്നുരച്ചിട്ടു തന്മന്ത്രിവൃന്ദസമ്മതമോടുമേ
സർപ്പസത്രം കഴിപ്പാനായ് സത്യം ചെയ്തിതു പാർത്ഥിവൻ. 1

വിപ്ര, ഭാരതശാർദ്ദുലനപ്പരീക്ഷിൽസുതൻ നൃപൻ
വരുത്തിയൃ ത്വികസഹിതം പുരോഹിതരെ മന്നവൻ 2

വാഗ്മി ചൊന്നാൻ കാര്യസിദ്ധിയൊക്കും വചനമിങ്ങനെ.
ജനമേജയൻ പറഞ്ഞു
തക്ഷകൻ ദുഷ്ടനന്നെയച്ഛനെക്കൊന്നതിന്നിഹ 3

പ്രതിക്രിയയ്ക്കൊരുങ്ങുന്നേനതു നിങ്ങൾ വിധിക്കണം.
ഹന്ത നിങ്ങൾക്കറിയുമോ ബന്ധുവർഗ്ഗത്തൊടൊത്തുടൻ 4

തീയിൽ തക്ഷകനേ ഹോമം ചെയ്തിടേണ്ടും ക്രിയാക്രമം?
മുന്നമെന്നച്ഛനെ വിഷവഹ്നിയിൽ ചുട്ടിതായവൻ 5

എന്നാശയതുപോൽ ദുഷ്ടപന്നഗത്തെപ്പൊരിക്കുവാൻ.
ഋത്വിക്കുകൾ പറഞ്ഞു
ഇങ്ങുണ്ടൊരു മഹാസത്രമങ്ങയ്ക്കായ് ദേവകല്പിതം 6

സർപ്പസത്രം പുരാണത്തിൽ കേൾപ്പുണ്ടതു ജഗൽപതേ!
അങ്ങല്ലാതതു മറ്റാരുമിങ്ങു ചെയ്യില്ലയെന്നഹോ! 7

കഥിപ്പു പൗരാണികരാ ക്രതു ഞങ്ങളറിഞ്ഞിടും.
സൂതൻ പറഞ്ഞു
എന്നാ വാക്കങ്ങു കേട്ടപ്പോളന്നാ രാജർഷിയോർത്തുതേ 8

കത്തും തീയിൽ തക്ഷകനങ്ങെത്തി വെന്തവിധം പരം.
ഉടൻ മന്ത്രജ്ഞരാം വിപ്രരോടു ചൊന്നാൻ നരാധിപൻ: 9

“ആസ്സത്രം ചെയ് വനതിനു വേണ്ടതൊക്കെയൊരുക്കുക.”
പിന്നെയൃ ത്വികജനം ശാസ്ത്രംതന്നിൽ ചൊന്നപടിക്കുടൻ 10

സത്രശാലയ്ക്കൊത്ത ഭൂമി പാർത്തളപ്പിച്ചിതാദ്യമേ.
വേദവിദ്യാവിദഗ്ദ്ധന്മാർ പൂതർ ബുദ്ധി തികഞ്ഞവർ 11

[ 238 ]

പരമാമൃദ്ധിയോടൊത്തും പരം വിപ്രരണഞ്ഞുമേ,
പെരുത്തും ധനധാന്യം ചേർന്നൃ ത്വിക്കുകൾ നിറഞ്ഞുമേ 12

വിധിയാംവണ്ണമേ തീർപ്പിച്ചിതു നൽ സത്രശാലയെ;
മന്നന്നു സർപ്പസത്രത്തിൽ പിന്നെ ദീക്ഷ നടത്തിനാർ. 13

സർപ്പസത്രം തുടങ്ങീടുമപ്പൊളുണ്ടായതിങ്ങനെ
പരം നിമിത്തം യജ്ഞത്തിനൊരു വിഘ്നം വരുംവിധം. 14

യജ്ഞശാല ചമച്ചീടും യത്നത്തിൽതന്നെ ചൊല്ലിനാൻ
ബുദ്ധിമാൻ സ്ഥപതിശ്രേഷ്ഠൻ തച്ചുശാസ്ത്രമറിഞ്ഞവൻ, 15

സൂതൻ പൗരാണിക നിതിൽ സൂത്രധാരൻ വിധിച്ചുതേ:
“ഈദ്ദേശകാലയോഗത്തിലിത്ഥം ശാലയ്ക്കളക്കയാൽ 16

ബ്രാഹ്മണൻമൂലമീ യജ്ഞകർമ്മം സമ്പൂർണ്ണമായ് വരാ.”
ദീക്ഷയ്ക്കു മുന്നമിതു കേട്ടാ ക്ഷമാപതിയോതിനാൻ 17

കാവല്ക്കാരോ"ടിതിൽ കേറല്ലാരും ഞാനറിയാതിനി.”

52. സർപ്പസത്രം[തിരുത്തുക]

സർപ്പസത്രം ആരംഭിക്കുന്നു. പലതരത്തിലുള്ള അനവധി സർപ്പങ്ങൾ ഹോമത്തിൽ വന്നു വീണു ചുട്ടു ചാമ്പലായിത്തീരുന്നു.

സൂതൻ പറഞ്ഞു
അഥ കർമ്മം സർപ്പസത്രവിധിപോലെ തുടങ്ങിതേ
പരം നടത്തീ താന്താങ്ങൾ മുറക്രിയകൾ യാജകർ 1

കറുത്ത വസ്ത്രം ചാർത്തീട്ടു പരം ധൂമാരുണാക്ഷരായ്
ജ്വലിച്ച തീയിൽ മന്ത്രത്തോടലം ഹോമം തുടങ്ങിനാർ. 2

സർപ്പങ്ങൾക്കൊക്കെയുൾക്കമ്പമൊപ്പമാപ്പെട്ടിടുമ്പടി
സർവ്വസപ്പാഹുതി പരം ചൊവ്വിൽ ചെയ്തിതു വഹ്നിയിൽ. 3

കടുത്ത തീയിൽ പാഞ്ഞെത്തിയുടനേ ചാടി പാമ്പുകൾ
പിടഞ്ഞും തങ്ങളിൽ ദുഃഖത്തോടു കൂക്കിവിളിച്ചുമേ. 4

പൊരിഞ്ഞും ചീറ്റിയും ചുറ്റിപ്പിരിഞ്ഞും തല വാലുകൾ
തിരിഞ്ഞും കൂട്ടമായ് ക്കെട്ടിമറിഞ്ഞും തീയിൽ വീണുതേ. 5

വെള്ള നീല കറുപ്പന്മാർ കിഴവന്മാർ കിടാങ്ങളും
പല മാതിരി ശബ്ദിച്ചങ്ങെരിതീയിൽ പതിച്ചുതേ. 6

ക്രോശയോജന നീണ്ടോരും പൈച്ചെവിപ്രായരായഹോ!
ചുടുന്ന തീയിൽ ചാടുന്നൂ പിടഞ്ഞിടവിടാതുടൻ. 7

ഏവം നൂറായിരം പിന്നെ പ്രയുതം പരമർബ്ബുദം

[ 239 ] താൾ:Bhashabharatham Vol1.pdf/164 [ 240 ] താൾ:Bhashabharatham Vol1.pdf/165 [ 241 ]

54. ആസ്തീകാഗമനം[തിരുത്തുക]

കദ്രു മക്കളെ ശപിച്ച കഥയും മററും വിസ്തരിച്ചു പറഞ്ഞു് ജരൽക്കാരു സർപ്പങ്ങളെ-പ്രത്യേകിച്ചു തന്റെ സഹോദരനായ വാസുകിയെ-രക്ഷിക്കാൻ ആസ്തീകനോടാവശ്യപ്പെടുന്നു. അമ്മാവനെ സമാശ്വസിപ്പിച്ചു് ആസ്തീകൻ ജനമേജയന്റെ കൊട്ടാരത്തിൽ ചെന്നുചേരുന്നു. ദ്വാരപാലൻ ആസ്തികനെ തടുത്തുനിർത്തുന്നു.

സൂതൻ പറഞ്ഞു
വേഗം ജരൽക്കാരു ദിവ്യനാഗസ്ത്രീ പുത്രനോടുടൻ
ഉരഗേന്ദ്രൻ വാസുകിതന്നരുളലേവമോതിനാൾ 1

ജരൽക്കാരു പറഞ്ഞു
നിന്നച്ഛ്ന്നണ്ണനെന്നുണ്ണീ,യെന്നെക്കാര്യാർത്ഥമേകിനാൻ
അതിന്റെ കാലമായ് നീ ചെയ്കതുടൻ വേണ്ടവണ്ണമേ 2

ആസ്തീകൻ പറഞ്ഞു
അമ്മാമനെന്തിനായച്ഛന്നമ്മയേ നല്കിയെന്നതും
ചൊന്നാലുമതു കേട്ടാശു ചെന്നായതു നടത്തുവൻ. 3

സൂതൻ പറഞ്ഞു
ഉരച്ചാളഥ ബന്ധുക്കൾക്കരം നന്മ നിനപ്പവൾ
ഉരഗേന്ദ്രന്റെ ഭഗിനി ജരൽക്കാരുവവിക്ലബം 4

ജരൽക്കാരു പറഞ്ഞു
കദ്രുവാണമ്മ നാഗങ്ങൾക്കത്രയും പുകളാണ്ടവൾ
കോപിച്ചു മക്കളെയവൾ ശപിച്ചൂ കേൾക്ക കാരണം. 5

പുത്രന്മാരേ വിനതയോടുള്ള വാദിങ്കൽ വെച്ചുമേ
ഉച്ചൈ ശ്രവസ്സാമശ്വത്തിലച്ചതിക്കൊത്തിടായ്കയാൽ, 6

ജനമേജയയജ്ഞത്തിലഗ്നി നിങ്ങളെ വെന്തിടും
അതിൽവെച്ചുമരിച്ചിട്ടു പ്രേതലോകത്തിലെത്തുവിൻ 7

ഏവം ശപിക്കുമവളെദ്ദേവൻ ലോകപിതാമഹൻ
കേവലം സമ്മതിച്ചേകിയേവമെന്നനുമോദനം. 8

പിതാമഹാനുമതിയുമിതിൽ കേട്ടുള്ള വാസുകി
വാനോരെശ്ശരണംപുക്കാമൃതോന്മഥനാൽ പരം. 9

അമൃതം കിട്ടിയതിനാലമരന്മാർ കൃതാർത്ഥരായ്
എൻ ഭ്രാതാവിനെ മുൻപാക്കി
ബ്രഹ്മാവിൻപാർശ്വമെത്തിനാർ. 10

അവരെല്ലാം ചേർന്നു പത്മഭവനെക്കനിയിച്ചുതേ
ഭ്രപൻ വാസുകിയോടത്തീശ്ശാപം പറ്റാതിരിക്കുവാൻ 11

ദേവകൾ പറഞ്ഞു
മാ‍ഴ്കുന്നൂ ജ്‍‍ഞാതിക്ഷ്ടാലീ നാഗരാജാവു വാസുകി
മാതൃശാപം ഫലിച്ചീടായ് വതിനെന്താണു കൗശലം? 12

[ 242 ]

ബ്രഹ്മാവു പറഞ്ഞു
ജരൽക്കാരു പുമാൻ വേട്ട ജരൽക്കാരുവരാംഗിയിൽ
പിറക്കുമോ ദ്വിജൻ ശാപമുരഗങ്ങൾക്കു പോക്കിടും. 13

ജരൽക്കാരു പറഞ്ഞു
ഈ വാക്കു കേട്ടഹിശ്രേഷ്ഠനാ വാസുകി സുരോപമ!
നിന്നച്ഛനാം മഹാത്മാവിന്നെന്നെയേകിയതിന്നെടോ. 14

ഈഗാത്തിന്മുന്നമേതാൻ നീയുണ്ടായ് വന്നു നന്ദന!
ഇപ്പോഴാക്കാലവും വന്നൂ കെല്പോടെ കാക്ക ഞങ്ങളെ; 15

നീയെന്റെ സോദരനെയും തീയിൽനിന്നാശു കാക്കണം.
എന്നാലെന്നെബ്വുദ്ധിമാനാം നിന്നച്ഛനേകിയെന്നതു 16

വെറുതെയാകയില്ലെന്തു കരുതുന്നൂ കുമാര, നീ
സൂതൻ പറഞ്ഞു
ഇതു കേട്ടേവമാവാമെന്നതുമാസ്തീകനേറ്റുടൻ 17

മാഴ്കും വാസുകിയോടോതീ വീണ്ടും ജീവനിടുംവിധം.
ആസ്തീകൻ പറഞ്ഞു
ഇന്നാശ്ശാപത്തിൽനിന്നാശു പന്നഗോത്തമ വാസുകേ! 18

നിന്നെ മോചിപ്പിപ്പനീ ഞാൻ ചൊന്ന വാക്കിതു സത്യമാം
സ്വസ്ഥനായ് വാഴ്ക നാഗേശ, ചെറ്റും വൈഷമ്യമില്ലിഹ 19

രാജൻ,യത്നിപ്പനങ്ങയ്ക്കിങ്ങാശു ശ്രേയസ്സിനായി ഞാൻ.
ഭോഷ്കാകില്ലെൻ വാക്കു നേരമ്പോക്കിലും, പിന്നെയെന്തി
ഉടൻ ഞാൻ പോയ് ദീക്ഷിതനാം ജനമേജയരാജനെ [ത്രിൽ?
മംഗളോക്തികളെക്കൊണ്ടു ഭംഗിയിൽ പ്രീതനാക്കുവൻ. 21

എന്മാതുല, നൃപൻ യജ്ഞകർമ്മം നിർത്തുംപടിക്കുടൻ
എന്നിലെല്ലാമൊക്കുമാറു നന്ദിച്ചോർക്കുകഹീശ്വര! 22

മിഥ്യാബുദ്ധി ഭവാനെന്നിലൊത്തീടരുതു ലേശവും.
വാസുകി പറഞ്ഞു
ആസ്തീക, ഞാൻ ചുറ്റിടുന്നേൻ ഹൃത്തിതാ പിളരുന്നു മേ; 23

കാണ്മീലാ ദിക്കറിഞ്ഞൊന്നും ബ്രഹ്മദണ്ഡപ്രപീഡയാൽ.
ആസ്തീകൻ പറഞ്ഞു
സന്തപിച്ചീടവേണ്ടൊട്ടും ഹന്ത! നാഗപതേ, ഭവാൻ 24

വൻ തീബബയത്തിന്നു ഞാനിങ്ങന്തമിപ്പോൾ വരുത്തുവൻ.
കാലവഹ്നിക്രൂരതേജസ്സേലുമാ ബ്രഹ്മദണ്ഡമേ 25

പാടേ നശിപ്പിച്ചീടുവൻ പേടിച്ചടേണ്ട ലേശവും.
സൂതൻ പറഞ്ഞു
അനന്തരം വാസുകികികുള്ളന്തരാധി കെടുത്തവൻ 26

അംഗത്തിൽ ചേർത്തു തഴുകിയങ്ങുടൻതന്നെമണ്ടിനാൻ.

[ 243 ]

ജനമേജയരാജന്റെ ഗുണമേറും മഹാദ്ധ്വാരേ 27

ആസ്തീകൻ പന്നഗങ്ങൾക്കുള്ളാർത്തി തീർപ്പാൻ ദ്വിജോത്തമൻ.
അഗ്നിസൂര്യസമന്മാരാകുന്നനേകസദസ്യർകൾ 28

ചേർന്ന യജ്ഞസ്ഥലം കണ്ടാൻ ചെന്നാസ്തീകൻ മനോഹരം.
കടക്കുമ്പോൾ ദ്വാരപാലർ തടഞ്ഞുള്ള ദ്വിജോത്തമൻ. 29

സ്തുതിച്ചുതാനാ യജ്‍‍ഞത്തെയതിന്നുള്ളിൽ കടക്കുവാൻ.
ആ യജ്ഞശാലയ്ക്കരികത്തു ചെന്നി-
ട്ടാ യോഗിവിപ്രൻ സുകൃതി പ്രശസ്തൻ
സ്തുതിച്ചു രാജാവിനെയും പ്രസിദ്ധ-
നൃത്വിക.സദസ്യാദികളേയുമാര്യൻ. 30

55. ആസ്തീകകൃരാജസ്തുതി[തിരുത്തുക]

മുൻപു പലരും നടത്തീട്ടുള്ള അശ്വമേധാദിയജ്ഞങ്ങളെപ്പറ്റി സൂചിപ്പിച്ചു് അതുപോലുള്ള പുണ്യകർമ്മങ്ങൾ ചെയ്തിട്ടുള്ള രാജാവിനെ പുകഴ്ത്തി ആസ്തീകൻ ജനമേജയനു മംഗളം നേരുന്നു. ഈ സ്തുതിഗാഥകൾ കേട്ടു സന്തുഷ്ടനായ ജനമേജയൻ ആസ്തീകനെ അകത്തേക്കു ക്ഷണിക്കുന്നു.

ആസ്തീകൻ പറ‍ഞ്ഞു
സോമന്റെ യജ്ഞം വരുണന്റെ യജ്ഞം
പ്രയോഗത്തിൽ ബ്രഹ്മദേവന്റെ യജ്ഞം
ആമട്ടി നിൻ യജ്ഞവും മന്നവേന്ദ്ര!
പാരീക്ഷിത,സ്വസ്തിയയായകെൻ പ്രിയാർത്ഥം. 1

ശക്രന്റ യജ്ഞംനൂരുപോലെന്നു ചൊല്ലു-
ണ്ടതേവിധം നൂറു നൂറാണ്ട യജ്ഞം
ആമട്ടീ നിൻ യജ്ഞവും മന്നവേന്ദ്ര!
പാരീക്ഷിത, സ്വസ്തിയാകെൻ പ്രിയാർത്ഥം. 2

യമന്റെ യജ്ഞം ഹരിമേധന്റെ യജ്ഞം
ഭൂമീശനാം രന്തിദേവന്റ യജ്ഞം
ആമട്ടീ നിൻ യജ്‍ഞവും മന്നവേന്ദ്ര!
പാരീക്ഷിത, സ്വസ്തിയകെൻ പ്രിയാർത്ഥം 3

 ഗയന്റെ യജ്ഞം ശശബിന്ദുക്ഷിതീശൻ-
തന്റേ യജ്ഞം വൈശ്രവണന്റെ യജ്ഞം
ആമട്ടീ നിൻ യജ്ഞവും മന്നവേന്ദ്ര!
പാരീക്ഷിത, സ്വസ്തിയാകെൻ പ്രിയാർത്ഥം. 4

നരേന്ദ്രനാമജമീഢന്റെ യജ്ഞം
നരേന്ദ്രനാം രാമചന്ദ്രന്റെ യജ്ഞം
ആമട്ടീ നിൻ യജ്ഞവും മന്നവേന്ദ്ര!
പാരീക്ഷിത, സ്വസ്തിയാകെൻ പ്രിയാർത്ഥം. 5

[ 244 ]

സ്വർഗ്ഗത്തിലും പുകഴാണ്ടജമീഢ-
യുധിഷ്ഠിരൻ ധർമ്മയജ്ഞന്റെ യജ്ഞം
ആമട്ടീ നിൻ യജ്ഞവും മന്നവേന്ദ്ര!
 പാരീക്ഷിത, സ്വസ്തിയാകെൻ പ്രിയാർത്ഥം. 6

കൃഷ്ണൻ സാക്ഷാൽ സത്യവതീസുതന്റെ
താനേ കർമ്മം ചെയ്തതായുള്ള യജ്ഞം
ആമട്ടീ നിൻ യജ്ഞവും മന്നവേന്ദ്ര!
പാരീക്ഷിത സ്വസ്തിയാകെൻ പ്രിയാർത്ഥം. 7

സൂര്യാഭന്മാരിവനേ വൃത്തജിത്തിൻ-
യജ്ഞത്തെപ്പോലൊത്തിരിപ്പുണ്ടു ചുറ്റും
അറിഞ്ഞീടാതിവർകൾക്കൊന്നുമില്ലീ-
യിവർക്കേകും ദാനമെന്നും നശിക്കാ. 8

ഋത്വിക്കില്ലാ ലോകഭാഗത്തിലിന്നി-
ദ്വൈപായനന്നൊപ്പമെന്നിങ്ങുറച്ചേൻ
ഇദ്ദേഹത്തിൻ ശിഷ്യരാണൂഴി ചുറ്റു-
മൃത്വിഗ്ജനം കർമ്മദീക്ഷാസ്ഥരെല്ലാം. 9

വിഭാവസു ശ്രീഭഗവാൻ ചിത്രഭാനു
ഹിരണ്യരേതൻ കൃഷ്ണവർത്മാ ഹുതാശൻ
പ്രദക്ഷിണം ജ്വാല ചുറ്റിജ്വലിച്ചു
നിൻ ഹവ്യത്തെദ്ദേവകൾക്കായ് നയിപ്പൂ 10

 നിന്നെപോലീജ്ജീവലോകത്തിലില്ലാ
മന്നൻ പ്രജാപാലനായിട്ടു വേറെ
നിന്നിൽക്കാണും ധൃതിയാൽ പ്രീതനായേൻ
നയോ വരുണൻ ധർമ്മരാജാവുതാനോ? 11

ഇന്ദ്രൻ സാക്ഷാൽ വജ്രഭൃത്തീജ്ജഗത്തി-
ന്നെന്നവ്വണ്ണം നൽപ്രജാപാലകൻ നീ
ഞങ്ങൾക്കേറ്റം സമ്മതം മന്നവേന്ദ്ര-
നിമ്മട്ടില്ലാ മറ്റൊരാൾ പണ്ടുമില്ലാ 12

ഖട്വാംഗ നാഭാഗ ദിലീപതുല്യ-
യയാതി മാന്ധാതൃസമപ്രഭാവൻ
ആദിത്യതേജസ്സിനു തുല്യതേജ-
സ്സാബ് ഭീഷ്മരോടൊത്തൊരു സുവ്രതൻ നീ. 13

വാല്മീകിമട്ടുണ്ടു ഭവാനു വീര്യം
വസിഷ്ടമട്ടുണ്ടു ദൃഢപ്രകോപം
പ്രഭുത്വമിന്ദ്രന്നു സമം മതം മേ
 ദ്യുതിക്കു നാരായണസന്നിഭൻ നീ

[ 245 ]

യമോപമൻ ധർമ്മവിനിശ്ചയത്തിൽ
കൃഷ്ണോപമൻ സർഗഗുണത്തിലും നീ
വസൂപമേ, ശ്രീനിധിയായവണ്ണം
ക്രതുക്കളെല്ലാറ്റിനുമാശ്രയൻ നീ. 15

ദംഭോത്ഭവാഭൻ ബലമോർക്കിലങ്ങു
ശസ്ത്രാസ്ത്രമോർത്താൽ ഭൃഗുരാമകല്പൻ
ഔർവ്വർത്രിതന്മാ രൊടു തുല്യതേജ-
സ്സഥൃഷ്യനാണങ്ങു ഭഗീരഥാഭൻ. 16
സൂതൻ പറഞ്ഞു
ഇർത്ഥാം സ്തുതിപ്പോതു തെളിഞ്ഞു ഭ്രപൻ
 സദസൂരൃത്വിക്കുകളഗ്നിതാനും
അവർക്കെഴുന്നിംഗിതമങ്ങറിഞ്ഞു
ദേവൻ പറഞ്ഞൂ ജനമേജയൻതാൻ. 17

56. ആസ്തീകവരപ്രദാനം[തിരുത്തുക]

ആസ്തീകന്റെ യോഗ്യതകണ്ടു സന്തുഷ്ഠനായ ജനമേജയൻ ആ ബ്രാഹ്മണോത്തമനു വേണ്ട വരം നല്കാൻ തീരുമാനിക്കുന്നു. ഹോമത്തിൽ തക്ഷകൻ വന്നെത്തീട്ടില്ലെന്നും ആ സർപ്പം ഇന്ദ്രനെ ശരണം പ്രാപിച്ചിരിക്കയാണെന്നും അറിയിച്ച പുരോഹിതനോടു് ഇന്ദ്രനോടുകൂടി തക്ഷകനെ ആവാഹിച്ചു വരുത്താൻ രാജാവു പറയുന്നു. പുരോഹിതൻ അങ്ങനെ ചെയ്യുന്നു. ഹോമാഗ്നിയുടെ ചൂടേറ്റു പേടിച്ച ഇന്ദ്രനെ തക്ഷകൻ വിട്ടുപോകുന്നു. ഈ തക്കംനോക്കി ആസ്തീകൻ സർപ്പസത്രം നിർത്താനായി രാജാവിനോടാവശ്യപ്പെടുന്നു. ഗത്യന്തരമില്ലാതെവന്നതിനാൽ ജനമേജയൻ സർപ്പസത്രം മതിയാക്കുന്നു.

ജനമേജയൻ പറഞ്ഞു
വ്രദ്ധന്മട്ടിൽച്ചൊൽവതീബ്ബാലവെന്നൽ
വ്രദ്ധൻതന്നേ ബാലനല്ലെന്മതത്തിൽ
ഇച്ഛിക്കുന്നേൻ വരമീയാൾക്കു നല്കാൻ
വിപ്രന്മാരെ, നിങ്ങളും സമ്മതിപ്പിൻ. 1

സദസ്യന്മാർ പറഞ്ഞു
വിപ്രൻ ബാലൻപോലുമേ രാജമന്യൻ
 വിദ്വാനായാലതിലേറ്റം വിശേഷാൽ
ഇദ്ദേഹത്തിന്നിഷ്ടമങ്ങേകുകെല്ലാ-
മാത്തക്ഷകൻ ദ്രുതമെത്തും വിധത്തിൽ. 2

സൂതൻ പറഞ്ഞു
വരം വരിപ്പാൻ ദ്വിജനോടു ഭ്രപ-
നുരയ്ക്കുവാനായ് മുതിരുമ്പൊളോതീ

[ 246 ]

ഹോതാവസന്തുഷ്ടിയൊടീ ക്രിയയ്ക്കു
ഹാ!തക്ഷകൻ ദ്രുതമെത്താത്തതെന്തോ? 3

ജനമേജയൻ പറഞ്ഞു
തുടർന്നൊരീ ക്രിയ സംപൂർണ്ണമാമ്മാ-
റുടൻതന്നേ തക്ഷകൻ വന്നുചേരാൻ
ദൃഢം ശക്ത്യാ നിങ്ങളെല്ലാം ശ്രമിപ്പിൻ
ശാൻ നമ്മൾക്കവനല്ലോ വിരോധി. 4

ഋത്വിക്കുകൾ പറഞ്ഞു
ശാസ്ത്രം ഞങ്ങളോടോതുന്നുണ്ടത്ര ചൊല്ലുന്നിതഗ്നിയും
തക്ഷകൻ ഭീതനായ് ഭ്രപ, ശക്രഗേഹത്തിൽ വാഴ്വതാം. 5

കല്പാന്തരം കണ്ടു പുരാണവേദി
പാർപ്പൊന്നെന്തോ സൂത, നീ ലോഹിതാക്ഷൻ
നൃപൻ ചോദിച്ചപ്പൊഴാസ്സൂ തനോതീ
വിഭോ, കാര്യം വിപ്രരോതുംവിധംതാൻ. 6

കഴിഞ്ഞ കല്പാന്തമറിഞ്ഞൂ‍രപ്പേ-
നഴിഞ്ഞവന്നേകി വരം സുരേശൻ
'ഇരിക്കുകെൻകൂടെയടങ്ങി നിന്നെ
യെരിക്കുകില്ലഗ്നി'യതെന്നിവണ്ണം. 7

ഇർത്ഥം കേട്ടാതീക്ഷിതൻ മാഴ്കി നിന്നി-
ട്ടുദ്യോഗിപ്പിച്ചീടിനാൻ ഹോതനെത്താൻ
ഹോതൻ മന്ദ്രക്രൂരമാഹൂതി ചെയ്കേ
സ്ഫീതശ്രീമാനിന്ദ്രനും കൂടി വന്നൂ. 8

വിമാനമേറീട്ടുടനങ്ങണഞ്ഞാൻ
സമാനമാ വാനവർ വാഴ്ത്തുമാറായ്
വലാഹകൗഘത്തൊടുമൊത്തു സാക്ഷാൽ
വലാരി വിദ്യാധരസേവ്യമാനൻ. 9

ഇന്ദ്രോത്തരീയത്തിലൊതുങ്ങിയാ നാ-
ഗേന്ദ്രൻ ഭയപ്പെട്ടൊരു സൗഖ്യമെന്ന്യേ
മന്നൻ ക്രോധാൽ തക്ഷകദ്ധ്വം സനത്തി-
ന്നൂന്നിച്ചൊന്നാൻ മാന്ത്രികന്മാരൊടടേവം. 10

ജനമേജയൻ പറഞ്ഞു
പന്നഗൻ തക്ഷകൻ ദുഷ്ടനിന്ദ്രഗേഹത്തിലെങ്കിലോ
ഇന്ദ്രനോടൊപ്പമവനെ വഹ്നിയിൽ കൊണ്ടു വീഴ്ത്തുവിൻ. 11

സൂതൻ പറഞ്ഞു
പുനരേവം തക്ഷകനിൽ ജനമേജയചോദനാൽ
ആത്തക്ഷകനെയവ്വണ്ണം ഹോതനാഹുതി ചെയ്തുതേ. 12

ആഹ്വാനമേവം ചെയ്തപ്പോളാകാശത്തിന്ദ്രനൊത്തുടൻ
കാണായീ തക്ഷകൻ പ്രാണാപായഭയാതുരൻ. 13

[ 247 ]

പുരന്ദരന്നാ മഖം കണ്ടരം പേടി പിടിച്ചുപോയ്
വെടിഞ്ഞുടൻ തക്ഷകനെയണഞ്ഞൂ സ്വപുരം ഭയാൽ. 14

ഇന്ദ്രൻ പോയളവിൽ ഭീതിയൂന്നി മോഹിച്ചു തക്ഷകൻ
വഹ്നിജ്ജ്വാലയ്ക്കടുത്തങ്ങു ചെന്നിതാ മന്ത്രശക്തിയാൽ. 15

ഋത്വിക്കുകൾ പറഞ്ഞു
ക്ഷിതിനായക, നിൻ കർമ്മം വിധിയാംവണ്ണമായിതാ
ക്ഷിതിദേവന്നിനി വരം വിധിപോലെ കൊടുക്കുക. 16

ജനമേജയൻ പറഞ്ഞു
ബാല്യത്തിൽ വിദ്യാഗമസിദ്ധി സാധി-
ച്ചുള്ളാര്യനങ്ങയ്ക്കു വരംതരുന്നേൻ
ചോദിക്കുകെന്താണു ഭവാനുഭീഷ്ട-
മദേയമായാലുമതേകുവൻ ‍ഞാൻ. 17

ഋത്വിക്കുകൾ പറഞ്ഞു
ഇതാ നരേന്ദ്ര, നിൻ പാട്ടിൽ ദ്രുതമെത്തുന്നു തക്ഷകൻ

കേൾക്കുന്നതുണ്ടവൻ ചീറ്റുമൂക്കുള്ളോരുഗ്രനിസ്വനം. 18
ഇന്ദ്രൻ കൈവിട്ടൂ നിശ്ചയം സ്വർഗ്ഗലോകാൽ
പിന്നെക്കീഴ് വീണും മന്ത്രശക്ത്യാ തളർന്നും
വാനിൽ ചുറ്റീട്ടും സംജ്ഞ കെട്ടും വരുന്നൂ
നൂനം ചീറ്റുന്നൂ തീവ്രമായ് പന്നഗേശൻ. 1 9

സൂതൻ പറഞ്ഞു
പന്നഗേന്ദ്രൻ തക്ഷകനോ വഹ്നിയിങ്കൽ പതിക്കവേ
ഇതേ സമയമെന്നോർത്തിട്ടോതിയാസ്തീകനിങ്ങനെ. 20

ആസ്തീകൻ പറഞ്ഞു
വരം തരുമെനിക്കെങ്കിൽ വരിപ്പേൻ ജനമേജയ!
സത്രമിന്നിതു നില്ക്കട്ടേ വീഴൊല്ല പാമ്പുകൾ. 21

‌സൂതൻ പറഞ്ഞു
ഇപ്രകാരമവൻ ചൊല്ലെ വിപ്ര, പാരീക്ഷിതൻ നൃപൻ
അനതിപ്രീതനായ് ചൊന്നാനാസ്ത്രീകൻതന്നോടിങ്ങനെ. 22

ജനമേജയൻ പറഞ്ഞു
സുവർണ്ണം വെള്ളി പശുവെന്നിവയെന്തെങ്കിലും വിഭോ!
തവ നല്കാം പരം സത്രം നിവർത്തിച്ചുത്തരണമേ! 23

ആസ്തീകൻ പറഞ്ഞു
സുവർണ്ണം വെള്ളി പശുവെന്നിവ ചോദിപ്പതില്ല ഞാൻ
സത്രമിന്നിതു നില്ക്കട്ടേ സ്വസ്തി മാത്രകുലത്തിൽ മേ. 24

സൂതൻ പറഞ്ഞു
ആസ്തീകേവം ചൊന്നപ്പോളാപ്പാരീക്ഷിതപാർത്ഥിവൻ
വീണ്ടുമാസ്തീകനത്തമാടോതിക്കൊണ്ടാൻ വാക്യങ്ങളിങ്ങനെ. 25

[ 248 ]

പരം ചോദിക്ക ഭദ്രം തേ വരം വേറെ ദ്വിജോത്തമ
മറ്റൊന്നുമാവശ്യപ്പെട്ടതതില്ല ഭ്രഗുത്തമ! 26

പിന്നെ വേദജ്ഞരരചൻതന്നോടെല്ലാസ്സദസ്യരും
ചൊന്നാരൊന്നി'ചിവരംതാനിന്നി ബ്രാഹ്മണവേകെടോ' 27

57. സർപ്പനാമകഥനം[തിരുത്തുക]

സർപ്പസത്രത്തിൽ ഹോമിക്കപ്പട്ടു മൃതിയടഞ്ഞ സർപ്പങ്ങളുടെ പേരുകൾ കേട്ടാൽ കൊള്ളാമെന്നു ശൗനകൻ ആവശ്യപ്പെട്ടതനുസരിച്ചു് സൂതൻ പ്രധാനപ്പെട്ട പല പേരുകളും എടുത്തു പറയുന്നു.

ശൗനകൻ പറഞ്ഞു
സർപ്പസത്രാഗ്നിയിൽപ്പെട്ട സർപ്പങ്ങളുടെയൊക്കെയും
പേരു ചൊല്ലിക്കേട്ടിടുവാൻ പാരമുണ്ടിങ്ങൊരാഗ്രഹം 1

സൂതൻ പറഞ്ഞു
അനേകമായിരം പിന്നെ നാനാപ്രയുതമർബ്ബുദ്ധം
പെരുത്തുണ്ടാകയാലെണ്ണിപ്പറയാവല്ല ഭ്രസൂരി! 2

തീയിൽ ഹോമിച്ച ഭുജഗവരന്മാരുടെ പേരുകൾ
ഓർമ്മയിൽപ്പെട്ടതോതാം ഞാൻ ചെമ്മേ കേട്ടു ധരിക്കുക. 3

പ്രധനമായ് കേട്ടറിയുകിതിൽ വാസുകിവംശ്യരെ
നീലരക്തസിതന്മാരായ് നീളംഗ്ഘോരവിഷോഗ്രരായ് 4

അവശം മാതൃശാപത്താലിവർ തീയിൽ പതിച്ചവർ.
കോടിശൻ മാനസൻ പൂർണ്ണൻ ശലൻ പാലൻ ഹലീമകൻ 5

പിച്ഛിലൻ കൗണപൻ ചക്രൻ കാലവേഗൻ പ്രകോലനൻ,
ഹിരണ്യബാഹു ശരണൻ കക്ഷകൻ കാലദന്തകൻ 6

ഇവർ വാസുകിപുത്രന്മാരേവരും തീയിൽ വീണുപോയ്
മറ്റും വളരെയാ വംശേ പെറ്റുണ്ടായുള്ള പന്നഗർ 7

മഹാബലന്മാർ ഘോരന്മാരിഹ തീയിൽ ദഹിച്ചുപോയ്.
തക്ഷകാന്വയജന്മാരെക്കേൾക്ക ചൊല്ലാം ധരിക്കുവാൻ- 8

പുച്ഛാണ്ഡകൻ മുണ്ഡലകൻ പിണ്ഡസേക്തരഭേണകൻ
ഉച്ഛികൻ ശരഭൻ ഭംഗൻ ബില്വതേജാവിരോഹണൻ, 9

ശിലീ ശലകരൻ മൂകൻ സുകുമാരൻ പ്രവേപനൻ
മുൽഗരൻ ശിശുരോമാവു സുരോമാവു മഹാഹനു, 10

ഇവർ തക്ഷകവംശക്കാരേവരും തീയിൽ വീണുപോയ്.
പാരാവതൻ പാരിജാതൻ പാണ്ഡരൻ ഹരിണൻ കൃശൻ 11

വിഹംഗൻ ശരഭൻ മേദൻ പ്രമോദൻ സംഹതാപനൻ
ഇവരൈരാവതകുലോത്ഭവർ തീയിൽ പതിച്ചവർ 12
കൗരവ്യകുലജന്മാരെപ്പറയാം കേൾക്ക ഭ്രസുര!

[ 249 ]

ഏരകൻ കണ്ഡലൻ വേണി വേണീസ്കന്ധൻ കുമാരകൻ 13

ബാഹുകൻ ശൃംഗവേരാഖ്യൻ ധൂർത്തകൻ പ്രാതരാതകൻ
കൗരവ്യകുലസംഭ്രതരിവർ തീയിൽ പതിച്ചവർ. 14

ധൃതരാഷ്ട്രാന്വയഫണിവരരെക്കേൾക്കിനി ക്രമാൽ-
ചൊല്ലാം വിശേഷാഗ്രരായ് വേഗമുള്ളോരാകൂട്ടരെ ദ്വിജ! 15

ശങ്കുകർണ്ണൻ പീഠരകൻ കുഠാരമുഖസേചകർ
പൂർണ്ണാംഗദൻ പൂർണ്ണമുഖൻ പ്രഹാസൻ ശകുനീ ദരി 16

അമാഹഠൻ കമഠകൻ സുഷേണൻ മാനസാവ്യയർ
ഭൈരാവൻ മുണ്ടവേദാംഗൻ പിശംഗാഖ്യോദ്രപാരകർ 17

ഋഷഭൻ വേഗവാൻ പിണ്ഡാരകൻ നാഗൻ മഹാഹനു
രക്താംഗൻ സർവ്വസാരാംഗൻ സമൃദ്ധപടവാസകൻതമ! 18

വരാഹകൻ വീരണകൻ സുചിത്രൻ ചിത്രവേഗികൻ
പരാശൻ തരുണകൻ മണിസ്കന്ധാഖ്യനാരുണീ
തീയിൽ വീണോരേവരെയും വയ്യിങ്ങെയൊടുക്കുവാൻ. 21

പത്തി മൂന്നായുമേഴായും പത്തായും പല മാതിരി
കാലാനലോഗ്രവിഷരെക്കാലേ ഹോമിച്ചിതഗ്നിയിൽ. 22

മഹാദേഹം മഹാവേഗം മഹാദ്രിപ്പാടുയർച്ചയും
നീളം യോജനയൊന്നല്ല രണ്ടുമുള്ളഹിപുംഗവർ 23

കാമരൂപം കാമബലം കേമമാം വിഷവീര്യവും
ഒത്ത സർപ്പങ്ങൾ ഹാസത്രത്തിൽ കത്തിപ്പോയ് ശാപശക്തിയാൽ.

58. ആസ്തീകചരിതമാഹാത്മ്യം[തിരുത്തുക]

സർപ്പസത്രസമാപ്തി. ആസ്തീകപ്രശംസ. സർപ്പങ്ങളുടെ വരപ്രദാനം. ആസ്തീകചരിതമാഹാത്മ്യവും തരുഡുണ്ഡുഭസംവാദാവസാനവും.

സൂതൻ പറഞ്ഞു
ആസ്തീകാത്ഭുതമാഹാത്മ്യമത്ര കേൾപ്പുണ്ടിതന്നഹോ
പാരീക്ഷിതൻ വരം നല്കുന്നൊരിന്നേരത്തു പിന്നെയും. 1

ഇന്ദ്രൻ കൈവിട്ട നാഗേന്ദ്രൻ നിന്നൂ കേവലമംബരേ
അന്നേരം ചിന്തയിൽപ്പെട്ടു മന്നവൻ ജനമേജയൻ. 2

'കത്തിക്കാളും തീയിൽ വിധിക്കൊത്തു ഹോമിച്ചിടുമ്പൊഴും
അക്ഷണം ഭീതനായ് നില്ക്കും തക്ഷകൻ വീണതില്ലഹോ' 3
ശൗനകൻ പറ‍ഞ്ഞു
മന്ത്രജ്ഞരാം ദ്വിജർക്കപ്പോൾ മന്ത്രം തോന്നതെയായിതോ?

[ 250 ]

ഹന്ത! തക്ഷകനാത്തീയിലെന്തേ വീഴാതിരിക്കുവാൻ? 4

സൂതൻ പറഞ്ഞു
പെട്ടന്നിന്ദ്രൻ വിട്ടു ബോധം കെട്ടുഴന്നഹിയോടുടൻ
ആസ്തീകൻ നില്ക്കനില്ക്കെന്നു പേർത്തും മൂന്നുരു ചൊല്ലിനാൻ. 5

അന്തരീക്ഷത്തുള്ളുഴന്നു ഹന്ത! നിന്നിതു തക്ഷകൻ
സ്വർഗ്ഗഭൂലോകമദ്ധ്യത്തിൽ നില്ക്കും മർത്ത്യൻ കണക്കിനെ. 6

അപ്പോഴങ്ങു സദസ്യോക്തി കേൾപ്പോരാ നരനായകൻ
കല്പിച്ചിതാസ്തീകാഭീക്ഷമുറപ്പിച്ചേനേവമെന്നുടൻ: 7

എന്നാൽ ക്രിയ മുടിച്ചാലും, പന്നഗങ്ങൾക്കനാമയം
സന്തോഷിക്കട്ടെയാസ്തീകൻ, സത്യമസ്സൂ തവാക്കുമാം.' 8

ഉടൻ ഹലഹലാശബ്ദം തുടർന്നൂ ഹർഷസൂചനം
ആസ്തീകന്നു വരം നല്കിയപ്പോഴേ നിന്നിതങ്ങനെ, 9

പാണ്ഡമേയമഹീപാലപാരീക്ഷിതമഹാമഖം
പാരം പ്രസന്നനായ് ഭ്രപൻ ഭാരതൻ ജനമേജയൻ. 10

ഋത്വിക്കുകൾക്കും സഭ്യർക്കും പേർത്തും മറ്റുള്ളവർക്കുമേ
വിത്തം കൊടുത്തു നൃപതി പത്തും നൂറും സഹസ്രവും. 11

ലോഹിതാക്ഷാഖ്യനാം സൂതസ്ഥപതിക്കും മഹാപ്രഭു
അവനല്ലോ സർപ്പസത്രമവനീസുരകാരണാൽ 12

മുടങ്ങുമെന്നാദ്യമോതീ, കൊടുത്തിതവനേറ്റവും
അന്നവസ്ത്രാദിസഹിതം മന്നവേന്ദ്രൻ മഹാധനം, 13

അവനിൽ പ്രീതനായ് രാജാവവനത്ഭുതവിക്രമൻ;
പിന്നെച്ചെയ്താനവഭൃഥം മന്നവൻ വിധിയാംവിധം. 14

ഉടൻ കൃതാർത്ഥനായ് പ്രീതിപ്പെട്ടുമാസ്തീകവിപ്രനെ
സൽക്കരിച്ചു ഗൃഹത്തേയ്ക്കയച്ചൂ മാനിച്ചു മന്നവൻ. 15

വരേണമെൻ വാജിമേധാദ്ധ്വാരമുണ്ടാമതിൽ ഭവാൻ
സദസ്യനാവേണമെന്നും പൃഥിവിപതീയോനാൻ 16

കൊണ്ടാടിയാവാമെന്നേറ്റു മണ്ടിയാസ്തീകനും രസാൽ
സ്വന്തം കാര്യം ഫലിപ്പിച്ചു സന്തോഷിപ്പിച്ചു മന്നനെ. 17

സമ്മോദാൽ പോന്നമ്മയേയുമമ്മാമനെയുമായവൻ
ചെന്നു വന്ദിച്ചു വൃത്താന്തം നന്ദിച്ചെല്ലാമുണർത്തിനാൻ. 18

ഇമ്മട്ടെല്ലാം കേട്ടുടൻ നന്ദിചേർന്നാ
വ്യാമോഹം തീർന്നുള്ള നാഗങ്ങളെല്ലാം
ആസ്തീകങ്കൽ പ്രീതി കൈക്കൊണ്ടു ചൊന്നാ-
'രാസ്ഥയ്ക്കൊത്തോരിഷ്ടവരം വരിക്കൂ 19

[ 251 ]

ആസ്തീകൻ പറഞ്ഞു
അന്തിക്കുമേ പുലർക്കാലത്തുമാത്മ-
ശുദ്ധ്യാ നാട്ടിൽ ദ്വിജരും മറ്റു പേരും
ഈയെൻ ധർമ്മാഖ്യാനമോതീടിലുണ്ടാ-
കൊല്ലാ തെല്ലും ഭയമീ നിങ്ങൾ മൂലം. 20

സൂതൻ പറഞ്ഞു
സന്തോഷത്തോടവരും ഭാഗിനേയൻ-
തന്നോടോതീ സിദ്ധമാണീ വരം തേ.
പ്രീത്യാ പാരം ഞങ്ങൾ നിൻ കാമമെല്ലാം
പ്രത്യേകിച്ചും ചെയ്യുമേ ഭാഗനേയ ! 21
സുനീഥനേയുമസിതനേയുമങ്ങാർത്തിമാനെയും
സ്മരിപ്പവന്നഹിഭയമിരവും പകലും വരാ. 22

ജരൽക്കാരു ജരൽക്കാരുവിൽ ജനിപ്പിച്ച കീർത്തിമാൻ
ആസ്തീകൻ സർപ്പസത്രേ സർപ്പങ്ങളെക്കാത്തതില്ലയോ, 23

അവനെയോർത്തിടുന്നോനെ ഹിംസിച്ചീടൊല്ല മാന്യരേ!
അപസർപ്പിക്ക ഭദ്രം തേ പോക സർപ്പമഹാവിഷം. 24

ജനമേജയസർപ്പത്തിലാസ്തീകൻ ചൊന്നതോർക്കുക
ആസ്തീകവാക്കു കേട്ടിട്ടും സർപ്പം പിന്മാറിടായ്കിലോ 25

            ശിംശവൃക്ഷഫലംപോലെ തല നൂറായ് തെറിക്കുമേ.
            ഇർത്ഥം വരം ചെന്നുരഗേന്ദ്രമുഖ്യ-
രൊത്തോതിയപ്പോൾ ദൃഢമാ ദ്വിജേന്ദ്രൻ
പെരുത്തു സന്തോഷമിയന്നു പിന്നെ-
പ്പരം ഗമിക്കുന്നതിനായുറച്ചു. 26

സർപ്പങ്ങൾക്കാസർസത്രാൽ മോക്ഷം നല്കി ദ്വിജോത്തമൻ
പുത്രപൗത്രാന്വിതൻ കാലമൊത്തപ്പോൾ സിദ്ധിനേടിനാൻ.

ആസ്തീകാഖ്യാനമീവണ്ണമൊത്തപോലെയുരച്ചു ഞാൻ
ഇതു ചൊന്നാൽ സർപ്പഭയമതു പറ്റില്ലൊരിക്കലും. 28

ബ്രഹ്മൻ, നിൻ പൂർവ്വപുരുഷനെമ്മട്ടാ പ്രമതിദ്വിജൻ
പുത്രനാം രുരു ചോദിക്കേ വിസ്തരിച്ചരുൾ ചെയ്തുവോ, 29

അമ്മട്ടു കേട്ടേനിഹ ഞാൻ നന്മയോടിന്നു ചൊല്ലിനേൻ
ആദ്യംമുതല്ക്കേ കവിയാമാസ്തീകനുടെ സൽക്കഥ. 30

ഡുണ്ഡുഭോക്തിക്രമം കേട്ടു വീണ്ടും ചോദിക്കകാരണം
ധർമ്മിഷ്ഠാസ്തീകചരിതം പുണ്യമിങ്ങനെ ചൊല്ലിനേൻ; 31

ഇതു കേൾക്കുകയാൽ ബ്രഹ്മൻ, കുതുകം തീർന്നിരിക്ക നീ.