താൾ:Bhashabharatham Vol1.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സ്തുതൻ ഭവാൻ മഖഭുവി1സോമവും വഷശ്‍--
കൃതം ഹവിസ്സിവയുമശിപ്പു ഭ്രതിദൻ 16

വേദജ്ഞപ്പരിഷ യജിപ്പതും ഫലർത്ഥം
വേദാംഗാവലി പുകഴുന്നതും ഭവാനെ
വേദാംഗം മഖപരവിപ്ര3രൊക്ക യത്നം--
ചെയ്തോതുന്നതുമിഹ നിൻ പ്രിയത്തിനല്ലോ 17


26. സൗപർണ്ണം--രാമണീയകപ്രവേശം

ഇന്ദ്രൻ മഴപ്പെയ്യിച്ച് സർപ്പങ്ങളെ ആ ചൂടിൽനിന്നു രക്ഷപ്പെടുത്തുന്നു. കദ്രുവും മക്കളും രാമണീയകം എന്ന ദ്വീപിൽ എത്തിച്ചേരുന്നു.

സൂതൻ പറഞ്ഞു
ഏവം കദ്രു പുകഴ്ത്തീടും ദേവേന്ദ്രൻ ഹരിവാഹനൻ
കരിംകാർനിരകൊണ്ടിട്ടു വിരിച്ചിതു നഭസ്തലം4.1

അഭ്രങ്ങളോടു കല്പ്പിച്ചിതപ്പു 5 വർഷിപ്പിനുത്തമം
ഇടി മിന്നൽ പെട്ട കാറിപ്പടി പെയ്തു പരം ജലം. 2

പരസ്പരമതാംവണ്ണം പരം ഗർജിച്ചുമംപരേ
പ്രളയം വന്നതിൻമട്ടു വിളയാടും ഘനോൽക്കരം 3

ആരവത്തൊടുമംഭസ്സു പാരം പെയ്തു തകർക്കവേ
തിരതള്ളിത്തുള്ളുമാറു പരം വിലസിയംബരേ. 4

ഇടി വെട്ടീ ഘോരമിന്നലടിപ്പെട്ടിളകുംവിധം
തടിച്ച കാറുകൾ മഴയടിച്ചു വിതറുംവിധൗ 5

നഷ്ചടന്ദ്രാർക്കമാമ്മട്ടിൽ പെട്ടിതാകശമേറ്റവം;
ഹൃഷ്ടരായെന്നു നാഗങ്ങൾ വൃഷ്ടിയിന്ദ്രൻ കൊടുത്തതിൽ.

ഭൂതലം ശീതമാം വെള്ളം പെയ്തലം പൂർണ്ണമായിതേ
രസാതലത്തിലും ചെന്നൂ രസാൽ ശീതളമാം ജലം. 7

നാനാജലോർമ്മിനിര6യാൽ താനാരാൽ മൂടി പാരിടം
ആ മാതാവൊത്തഹികളും രാമണീയക7മെത്തിനാർ. 8

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/108&oldid=156434" എന്ന താളിൽനിന്ന് ശേഖരിച്ചത്