താൾ:Bhashabharatham Vol1.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആന സിംഹം മുതൽക്കായിക്കാണും സത്വഗണങ്ങളെ 24

കത്തിക്കാളുന്നൊരാത്തീ വന്നെത്തിച്ചിട്ടു കരിച്ചുതേ.
അങ്ങുമിങ്ങും ദഹിപ്പിച്ചു പൊങ്ങുമാക്കടുവഹ്നിയെ 25

മഴ പെയിച്ചു ദേവേന്ദ്രനുഴറ്റോടേ കെടുത്തിനാൻ.
ഉടൻ പലതരം ചാടും പടുവൃക്ഷൗഷധീരസം 26

ഇടചേർന്നൊഴുകിപ്പോയിക്കടയിലിൽ ചെന്നുചേർന്നുതേ.
പീയുഷവീര്യമിയലുമീയോരു രസവാർച്ചയും 27

നീരും പൊൻദ്രാവകവുമായ് ചേരുവൊന്നമൃതായിതേ.
പയോനിധിജലം പിന്നെപ്പയസ്സായിതു കേവലം 28

അപ്പാലിൽ പലതും ചേർന്നിട്ടുൽപാദിപ്പതു വെണ്ണയാം.
പിന്നെ ബ്രഹ്മാവിനെക്കൊണ്ടു ചൊന്നാർ ദേവകളാദരാൽ. 29

ദേവന്മാർ പറഞ്ഞു
കിളർന്നമൃതദിച്ചീല തളർന്നൂ ഞങ്ങളൊക്കെയും.
ആദിനാരായണനൊഴിച്ചാദിതേയസുരവ്രജം 30

ഏറെക്കാലം കഴിഞ്ഞല്ലോ പാരം വാരിധിമന്ഥനം.
സൂതൻ പറഞ്ഞു
ബ്രഹ്മാവു വിഷ്ണുവിനൊടായ് നിർമ്മായമരുളീടിനാൻ 31

“തിണ്ണം ശക്തിയിവർക്കേകൂ വിഷ്ണോ, നീതാനിതിൽ ഗതി”.
വിഷ്ണു പറഞ്ഞു
ഈ വേലയ്ക്കൊത്തിടുമിവരേവർക്കും ബലമേകുവാൻ

കലശാബ്ധി കലക്കട്ടേ ചലിപ്പിക്കട്ടെ മന്ദരം.
സൂതൻ പറഞ്ഞു
നാരായണൻ പറഞ്ഞാറേ പാരാതെ ജലമാണ്ടവർ 33

ദൃഢമൂക്കോടാപ്പായസ്സു കടഞ്ഞാർ വീണ്ടുമേറ്റവും.
പിന്നെ നൂറായിരം രശ്മിചിന്നുമ്മാറു തെളിഞ്ഞവൻ 34

മഥിച്ചീടും കടലിൽനിന്നുദിച്ചിതു നിശാകരൻ.
ഘൃതത്തിൽ നിന്നുയർന്നാളങ്ങഥ ലക്ഷ്മി സിതാംബര 35

സുരാദേവിയുമുണ്ടായീ പരം ശുഭാശ്വരത്നവും.
കൗസ്തുഭാഖ്യം ദിവ്യരത്നം ഘൃതമദ്ധ്യാലയർന്നുതേ 36

മരീചിവീചി വിതറി ഹരിവക്ഷസ്സിലായിതേ.
പാരിജാതം കാമധേനുവിതു രണ്ടും മഹാമുനേ! 37

ജനിച്ചു വിപ്രകാമങ്ങളൊക്കെയും നല്കിടുന്നതായ്.
ലക്ഷ്മീദേവി സുരാദേവി ചന്ദ്രൻ ദ്രുതമെഴും ഹയം 38

ഇവയെല്ലാം ദേവഭാഗമണഞ്ഞൂ ദേവപക്ഷമായ്.
ധന്വന്തരിസ്വാമി ദേവൻ പിന്നെയുണ്ടായി മൂർത്തിമാൻ 39

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/95&oldid=157213" എന്ന താളിൽനിന്ന് ശേഖരിച്ചത്