താൾ:Bhashabharatham Vol1.pdf/166

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

54. ആസ്തീകാഗമനം

കദ്രു മക്കളെ ശപിച്ച കഥയും മററും വിസ്തരിച്ചു പറഞ്ഞു് ജരൽക്കാരു സർപ്പങ്ങളെ-പ്രത്യേകിച്ചു തന്റെ സഹോദരനായ വാസുകിയെ-രക്ഷിക്കാൻ ആസ്തീകനോടാവശ്യപ്പെടുന്നു. അമ്മാവനെ സമാശ്വസിപ്പിച്ചു് ആസ്തീകൻ ജനമേജയന്റെ കൊട്ടാരത്തിൽ ചെന്നുചേരുന്നു. ദ്വാരപാലൻ ആസ്തികനെ തടുത്തുനിർത്തുന്നു.

സൂതൻ പറഞ്ഞു
വേഗം ജരൽക്കാരു ദിവ്യനാഗസ്ത്രീ പുത്രനോടുടൻ
ഉരഗേന്ദ്രൻ വാസുകിതന്നരുളലേവമോതിനാൾ 1

ജരൽക്കാരു പറഞ്ഞു
നിന്നച്ഛ്ന്നണ്ണനെന്നുണ്ണീ,യെന്നെക്കാര്യാർത്ഥമേകിനാൻ
അതിന്റെ കാലമായ് നീ ചെയ്കതുടൻ വേണ്ടവണ്ണമേ 2

ആസ്തീകൻ പറഞ്ഞു
അമ്മാമനെന്തിനായച്ഛന്നമ്മയേ നല്കിയെന്നതും
ചൊന്നാലുമതു കേട്ടാശു ചെന്നായതു നടത്തുവൻ. 3

സൂതൻ പറഞ്ഞു
ഉരച്ചാളഥ ബന്ധുക്കൾക്കരം നന്മ നിനപ്പവൾ
ഉരഗേന്ദ്രന്റെ ഭഗിനി ജരൽക്കാരുവവിക്ലബം 4

ജരൽക്കാരു പറഞ്ഞു
കദ്രുവാണമ്മ നാഗങ്ങൾക്കത്രയും പുകളാണ്ടവൾ
കോപിച്ചു മക്കളെയവൾ ശപിച്ചൂ കേൾക്ക കാരണം. 5

പുത്രന്മാരേ വിനതയോടുള്ള വാദിങ്കൽ വെച്ചുമേ
ഉച്ചൈ ശ്രവസ്സാമശ്വത്തിലച്ചതിക്കൊത്തിടായ്കയാൽ, 6

ജനമേജയയജ്ഞത്തിലഗ്നി നിങ്ങളെ വെന്തിടും
അതിൽവെച്ചുമരിച്ചിട്ടു പ്രേതലോകത്തിലെത്തുവിൻ 7

ഏവം ശപിക്കുമവളെദ്ദേവൻ ലോകപിതാമഹൻ
കേവലം സമ്മതിച്ചേകിയേവമെന്നനുമോദനം. 8

പിതാമഹാനുമതിയുമിതിൽ കേട്ടുള്ള വാസുകി
വാനോരെശ്ശരണംപുക്കാമൃതോന്മഥനാൽ പരം. 9

അമൃതം കിട്ടിയതിനാലമരന്മാർ കൃതാർത്ഥരായ്
എൻ ഭ്രാതാവിനെ മുൻപാക്കി
ബ്രഹ്മാവിൻപാർശ്വമെത്തിനാർ. 10

അവരെല്ലാം ചേർന്നു പത്മഭവനെക്കനിയിച്ചുതേ
ഭ്രപൻ വാസുകിയോടത്തീശ്ശാപം പറ്റാതിരിക്കുവാൻ 11

ദേവകൾ പറഞ്ഞു
മാ‍ഴ്കുന്നൂ ജ്‍‍ഞാതിക്ഷ്ടാലീ നാഗരാജാവു വാസുകി
മാതൃശാപം ഫലിച്ചീടായ് വതിനെന്താണു കൗശലം? 12

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/166&oldid=156481" എന്ന താളിൽനിന്ന് ശേഖരിച്ചത്