താൾ:Bhashabharatham Vol1.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്രവ്യാദയാം നിൻ തനുവും സർവ്വം ഭക്ഷിച്ചുകൊള്ളുമേ.
ദിവ്യസൂര്യാംശു തട്ടീടിൽ സർവ്വവും ശ്രദ്ധമാംവിധം 23

വെക്കം നിൻ ജ്വാലയിൽ ചുട്ടതൊക്കെയും ശുചിയായ് വരും.
അഗ്നേ, നീ പരമാം ജ്യോതിസ്സെന്നല്ലോ സ്വയമുൽഗതം 24

ഒക്കും തേജസ്സിനാൽ സത്യമാക്കെടോ മുനിശാപവും.
മുഖേ ഹോമിച്ചിടും ദേവഭാഗവും വാങ്ങുകെൻ വിഭോ! 25

സൂതൻ പറഞ്ഞു
ഏവമെന്നുടൻ ബ്രഹ്മദേവനോടേററു പാവകൻ
വിധിയായ വിരിഞ്ചന്റെ വിധി ചെയ് വാൻ ഗമിച്ചുതേ. 26

പിന്നെദ്ദേവർഷികൾ മുദാ വന്നതിൻ പടി പോയിനാർ
മുന്നത്തെപ്പോലെ മുനികൾ നന്നായി ക്രിയ നടത്തിനാർ. 27

ദിവി ദേവകൾ മോദിച്ചാർ, ഭുവിലൗകികസംഘവും,
കല്മഷം തീർന്നനലനും നന്മയോടു തെളിഞ്ഞുതേ; 28

ഏവം ഭൃഗുവിൽ നിന്നിട്ടു ശാപമേററിതു പാവകൻ.
ഈവണ്ണമാണഗ്നിശാപമുള്ളിതിഹാസവും 29

പുലോമനാശവും സക്ഷാൽ ച്യവനൻ തന്റെ ജന്മവും.

8. പ്രമദ്വരാസർപ്പദംശം

ച്യവനന്റെ വംശപരമ്പര. ആ പരമ്പരയിൽപ്പെട്ട രുരു, വിശ്വാവസു എന്ന ഗന്ധർവ്വന്റെ പുത്രിയും സ്ഥൂലകേശൻ എന്ന മഹർഷിയുടെ വളർത്തുമകളുമായ പ്രമദ്വരയെ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നു. പ്രമദ്വര യാദൃശ്ചികമായി സർപ്പദംശനമേററു മരിക്കുന്നു.

സൂതൻ പറഞ്ഞു:

അവ്വണ്ണമുള്ള ച്യവനഭാർഗ്ഗവനൊരു നന്ദനൻ
സുകന്യയിൽ പ്രമതിയെന്നുണ്ടായീ ദീപ്തശക്തിമാൻ. 1

രുരുവാം മകനുണ്ടായി പ്രമതിക്കും ഘൃതാചിയിൽ
ശുനകൻ രുരുവിന്നുണ്ടായ് പ്രമദ്വരയിലാത്മജൻ. 2

ശുനകൻ സുമാഹതത്ത്വൻ സർവ്വഭാർഗ്ഗവനന്ദനൻ
തപോവ്രതസ്ഥൻ സുദൃഢകീർത്തിമാനായ് ഭവിച്ചുതേ. 3

ബ്രഹ്മൻ, ഞാനാബ് ഭ്രരിതേജോജന്മാം രുരുവിൻ കഥ
വിസ്തരിച്ചു പറഞ്ഞിടാം ശ്രദ്ധയിൽ കേൾക്കുകൊക്കെയും. 4

ഉണ്ടായിരുന്നു പണ്ടേററം തപോവിദ്യാവിശാരദൻ
സർവ്വഭ്രതഹിരം ചെയ്യും സ്ഥൂലകേശാഖ്യാനം മുനി. 5

ഇക്കാലം തന്നെയുണ്ടാക്കീ ഗർഭം മേനകയിൽ പരം
വിപ്രർഷേ, വിശ്രുതൻ വിശ്വാവസു ഗന്ധർവ്വനായകൻ. 6

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/80&oldid=157141" എന്ന താളിൽനിന്ന് ശേഖരിച്ചത്