താൾ:Bhashabharatham Vol1.pdf/168

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജനമേജയരാജന്റെ ഗുണമേറും മഹാദ്ധ്വാരേ 27

ആസ്തീകൻ പന്നഗങ്ങൾക്കുള്ളാർത്തി തീർപ്പാൻ ദ്വിജോത്തമൻ.
അഗ്നിസൂര്യസമന്മാരാകുന്നനേകസദസ്യർകൾ 28

ചേർന്ന യജ്ഞസ്ഥലം കണ്ടാൻ ചെന്നാസ്തീകൻ മനോഹരം.
കടക്കുമ്പോൾ ദ്വാരപാലർ തടഞ്ഞുള്ള ദ്വിജോത്തമൻ. 29

സ്തുതിച്ചുതാനാ യജ്‍‍ഞത്തെയതിന്നുള്ളിൽ കടക്കുവാൻ.
ആ യജ്ഞശാലയ്ക്കരികത്തു ചെന്നി-
ട്ടാ യോഗിവിപ്രൻ സുകൃതി പ്രശസ്തൻ
സ്തുതിച്ചു രാജാവിനെയും പ്രസിദ്ധ-
നൃത്വിക.സദസ്യാദികളേയുമാര്യൻ. 30

55. ആസ്തീകകൃരാജസ്തുതി

മുൻപു പലരും നടത്തീട്ടുള്ള അശ്വമേധാദിയജ്ഞങ്ങളെപ്പറ്റി സൂചിപ്പിച്ചു് അതുപോലുള്ള പുണ്യകർമ്മങ്ങൾ ചെയ്തിട്ടുള്ള രാജാവിനെ പുകഴ്ത്തി ആസ്തീകൻ ജനമേജയനു മംഗളം നേരുന്നു. ഈ സ്തുതിഗാഥകൾ കേട്ടു സന്തുഷ്ടനായ ജനമേജയൻ ആസ്തീകനെ അകത്തേക്കു ക്ഷണിക്കുന്നു.

ആസ്തീകൻ പറ‍ഞ്ഞു
സോമന്റെ യജ്ഞം വരുണന്റെ യജ്ഞം
പ്രയോഗത്തിൽ ബ്രഹ്മദേവന്റെ യജ്ഞം
ആമട്ടി നിൻ യജ്ഞവും മന്നവേന്ദ്ര!
പാരീക്ഷിത,സ്വസ്തിയയായകെൻ പ്രിയാർത്ഥം. 1

ശക്രന്റ യജ്ഞംനൂരുപോലെന്നു ചൊല്ലു-
ണ്ടതേവിധം നൂറു നൂറാണ്ട യജ്ഞം
ആമട്ടീ നിൻ യജ്ഞവും മന്നവേന്ദ്ര!
പാരീക്ഷിത, സ്വസ്തിയാകെൻ പ്രിയാർത്ഥം. 2

യമന്റെ യജ്ഞം ഹരിമേധന്റെ യജ്ഞം
ഭൂമീശനാം രന്തിദേവന്റ യജ്ഞം
ആമട്ടീ നിൻ യജ്‍ഞവും മന്നവേന്ദ്ര!
പാരീക്ഷിത, സ്വസ്തിയകെൻ പ്രിയാർത്ഥം 3

 ഗയന്റെ യജ്ഞം ശശബിന്ദുക്ഷിതീശൻ-
തന്റേ യജ്ഞം വൈശ്രവണന്റെ യജ്ഞം
ആമട്ടീ നിൻ യജ്ഞവും മന്നവേന്ദ്ര!
പാരീക്ഷിത, സ്വസ്തിയാകെൻ പ്രിയാർത്ഥം. 4

നരേന്ദ്രനാമജമീഢന്റെ യജ്ഞം
നരേന്ദ്രനാം രാമചന്ദ്രന്റെ യജ്ഞം
ആമട്ടീ നിൻ യജ്ഞവും മന്നവേന്ദ്ര!
പാരീക്ഷിത, സ്വസ്തിയാകെൻ പ്രിയാർത്ഥം. 5

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/168&oldid=156483" എന്ന താളിൽനിന്ന് ശേഖരിച്ചത്