താൾ:Bhashabharatham Vol1.pdf/174

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഏരകൻ കണ്ഡലൻ വേണി വേണീസ്കന്ധൻ കുമാരകൻ 13

ബാഹുകൻ ശൃംഗവേരാഖ്യൻ ധൂർത്തകൻ പ്രാതരാതകൻ
കൗരവ്യകുലസംഭ്രതരിവർ തീയിൽ പതിച്ചവർ. 14

ധൃതരാഷ്ട്രാന്വയഫണിവരരെക്കേൾക്കിനി ക്രമാൽ-
ചൊല്ലാം വിശേഷാഗ്രരായ് വേഗമുള്ളോരാകൂട്ടരെ ദ്വിജ! 15

ശങ്കുകർണ്ണൻ പീഠരകൻ കുഠാരമുഖസേചകർ
പൂർണ്ണാംഗദൻ പൂർണ്ണമുഖൻ പ്രഹാസൻ ശകുനീ ദരി 16

അമാഹഠൻ കമഠകൻ സുഷേണൻ മാനസാവ്യയർ
ഭൈരാവൻ മുണ്ടവേദാംഗൻ പിശംഗാഖ്യോദ്രപാരകർ 17

ഋഷഭൻ വേഗവാൻ പിണ്ഡാരകൻ നാഗൻ മഹാഹനു
രക്താംഗൻ സർവ്വസാരാംഗൻ സമൃദ്ധപടവാസകൻതമ! 18

വരാഹകൻ വീരണകൻ സുചിത്രൻ ചിത്രവേഗികൻ
പരാശൻ തരുണകൻ മണിസ്കന്ധാഖ്യനാരുണീ
തീയിൽ വീണോരേവരെയും വയ്യിങ്ങെയൊടുക്കുവാൻ. 21

പത്തി മൂന്നായുമേഴായും പത്തായും പല മാതിരി
കാലാനലോഗ്രവിഷരെക്കാലേ ഹോമിച്ചിതഗ്നിയിൽ. 22

മഹാദേഹം മഹാവേഗം മഹാദ്രിപ്പാടുയർച്ചയും
നീളം യോജനയൊന്നല്ല രണ്ടുമുള്ളഹിപുംഗവർ 23

കാമരൂപം കാമബലം കേമമാം വിഷവീര്യവും
ഒത്ത സർപ്പങ്ങൾ ഹാസത്രത്തിൽ കത്തിപ്പോയ് ശാപശക്തിയാൽ.

58. ആസ്തീകചരിതമാഹാത്മ്യം

സർപ്പസത്രസമാപ്തി. ആസ്തീകപ്രശംസ. സർപ്പങ്ങളുടെ വരപ്രദാനം. ആസ്തീകചരിതമാഹാത്മ്യവും തരുഡുണ്ഡുഭസംവാദാവസാനവും.

സൂതൻ പറഞ്ഞു
ആസ്തീകാത്ഭുതമാഹാത്മ്യമത്ര കേൾപ്പുണ്ടിതന്നഹോ
പാരീക്ഷിതൻ വരം നല്കുന്നൊരിന്നേരത്തു പിന്നെയും. 1

ഇന്ദ്രൻ കൈവിട്ട നാഗേന്ദ്രൻ നിന്നൂ കേവലമംബരേ
അന്നേരം ചിന്തയിൽപ്പെട്ടു മന്നവൻ ജനമേജയൻ. 2

'കത്തിക്കാളും തീയിൽ വിധിക്കൊത്തു ഹോമിച്ചിടുമ്പൊഴും
അക്ഷണം ഭീതനായ് നില്ക്കും തക്ഷകൻ വീണതില്ലഹോ' 3
ശൗനകൻ പറ‍ഞ്ഞു
മന്ത്രജ്ഞരാം ദ്വിജർക്കപ്പോൾ മന്ത്രം തോന്നതെയായിതോ?

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/174&oldid=156490" എന്ന താളിൽനിന്ന് ശേഖരിച്ചത്