താൾ:Bhashabharatham Vol1.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അനന്തൻ വീര്യവാനേറ്റാൻ തനിച്ചതിനഹീശ്വരൻ. 7

പിന്നെയാപ്പർവ്വതാധീശരൻതന്നെ ദ്രുമവനാന്വിതം
തനിച്ചു പൊക്കി നാനൂക്കുള്ളുനന്തൻ ഭൂസുരോത്തമ! 8

അവനോടൊത്തു വാനോർകളാഴിപുക്കങ്ങു ചൊല്ലിനാർ:
“അമൃതിന്നായിതാ ഞങ്ങൾ മഥിക്കുന്നുണ്ടിനിജ്ജലം.” 9

അംഭോധിയതു കേട്ടേന്തിയംശം വേണമെനിക്കുമേ.
മന്ദരഭൂമണോന്മർദ്ദമെന്നാലോ ഞാൻ സഹിച്ചിടാം. 10

സുരാസുരന്മാർ കടലിൽ കൂർമ്മരാജനൊടോതിനാർ
“ഈ വന്മലയ്ക്കധിഷ്ഠാനമായ് വരേണം വിഭോ,ഭവാൻ.” 11

ആദികൂർമ്മം സമ്മതിച്ചു പേറീ പൃഷ്ഠത്തിലദ്രിയെ
ആമ താങ്ങും ശൈലമിന്ദ്രൻ യന്ത്രം കൊണ്ടിട്ടു ചുറ്റിനാൻ. 12

കടകോൽ മന്ദരമല കയർ വാസുകിയേവമായ്
കടഞ്ഞാർ ദേവദൈത്യന്മാർ കയമേറീടുമാഴിയെ 13

അമൃതത്തിന്നുവേണ്ടി പ്പണ്ടമിതോത്സാഹരായ് ദ്വിജ!
അസുരന്മാർ വാസുകിക്കുള്ളൊരു ഭാഗത്തു കൂടിനാർ. 14

വാലിന്റെ ഭാഗം കൈക്കൊണ്ടാർ കാലേ ദേവകളൊക്കേയും.
അനന്തൻ വിഷ്ണു ചെന്നൊത്തു ഭഗവാനതുനേരമേ 15
ഉലച്ചു വാസുകിശിരസ്സുലപ്പിച്ചിതു വീണ്ടുമേ.
വാനോർ വാസുകിതൻ ശീർഷം താനുലച്ചിട്ടടിക്കവേ 16

പുകഞ്ഞു തീയെഴും കാറ്റു പുറപ്പെട്ടിതു തന്മുഖാൽ.
ഒന്നായിട്ടാപ്പുകക്കൂട്ടം മിന്നൽ ചിന്നും ഘനങ്ങളായ് 17

തളരും ദേവനിരയിലിളകം മഴ പെയ്തുതേ.
ആ മഹാദ്രിയിൽനിന്നോലുമോമൽകുസുമവൃഷ്ടിയും 18

സുരാസുരപ്പരിഷമേൽ പരിചോടു ചൊരിഞ്ഞുതേ.
മന്ദരംകൊണ്ടു ദേവാസുരേന്ദ്രരബ്ധി മഥിക്കവേ 19

മേഘം മുഴങ്ങുംപടിയുള്ളാഗ്ഘോഷമുളവായിതേ.
അങ്ങു നാനാജലചരസംഘം കുന്നേറ്റരഞ്ഞഹോ! 20

അസംഖ്യം ലവണാംഭസ്സിലതുനേരം ലയിച്ചുപോയ്.
പല വാരുണഭൂതൗഘം പാതാളത്തിലിരിപ്പതും 21

സ്വയം മാമല മുട്ടീട്ടു ലയിപ്പിച്ചിതു വാരിയിൽ.
മല ചുറ്റിത്തിരിഞ്ഞേറ്റമുലയുന്ന തിരിച്ചലിൽ 22

തമ്മിൽ ‌മുട്ടിപ്പക്ഷി പാറും വന്മരങ്ങൾ മുറിഞ്ഞുപോയ്.
മരം തമ്മിൽ കൂട്ടീമുട്ടിപ്പറക്കും തീ പടർന്നുടൻ
മിന്നൽ കാറ്റിൽ പെടുമ്പോലോ മന്ദരത്തിൽപ്പരന്നുതേ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/94&oldid=157212" എന്ന താളിൽനിന്ന് ശേഖരിച്ചത്