താൾ:Bhashabharatham Vol1.pdf/153

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പരമർഷി തപോരാശി ജരൽക്കാരുവിനോടുടൻ
പറഞ്ഞു മധുരശ്ലക്ഷ്‌ണതരമായ് മൃദുഭാഷിണി. 21

പന്നഗി പറഞ്ഞു
ആര്യ, വേഗമെഴുന്നേല്ക സൂര്യനസ്തമനത്തിലായ്
ഭഗവാനേ, നിഷ്ഠയോടുമാചരിച്ചന്തിയൂക്കുക. 22

അഗ്നിഹോത്രം ജ്വലിപ്പൊന്നീ മുഹൂർത്തം രമ്യദാരുണം
ഹന്ത! കാണ്ക പടിഞ്ഞാട്ടു സന്ധ്യയായീ പരം പ്രഭോ! 23

 സൂതൻ പറഞ്ഞു
ഇത്ഥം ചൊന്ന ജരൽക്കാരുവത്യുഗ്രൻ മുനി താപസൻ
പരം ഭാര്യയൊടായ് ചുണ്ടു വിറച്ചുംകൊണ്ടു ചൊല്ലിനാൻ. 24

 ജരൽക്കാരു പറഞ്ഞു
എന്നെ നീയവമാനിച്ചിതിന്നു ഹാഹന്ത പന്നഗി!
നിന്നടുക്കലിരിക്കാ ഞാൻ വന്നപാടു നടക്കുവൻ. 25

വാമോരു, ഞാനുറങ്ങുമ്പോളാമോ ചെന്നസ്തമിക്കുവാൻ
സൂര്യന്നു കാലം വന്നാലും? ധൈര്യമുണ്ടിങ്ങുറപ്പെടോ. 26

ധിക്കാരമേറ്റൊരേടത്തു പാർക്കാനാർക്കും രുചിച്ചിടാ
പുനരെന്തോ ധർമ്മശീലനെനിക്കെന്മട്ടുകാർക്കുമോ? 27
സൂതൻ പറഞ്ഞു
ചിത്തം വിറച്ചിടുംവണ്ണമിത്ഥം ഭർത്താവുരച്ചതിൽ
ഉരചെയ്താൾ ജരൽക്കാരുവുരഗേന്ദ്രന്റെ സോദരി: 28
“അവമാനിച്ചുകൊണ്ടല്ലിങ്ങവിടുത്തെയുണർത്തി ഞാൻ
ചെററുമേ ധർമ്മലോപം തേ പറ്റൊല്ലെന്നൊർത്തു ചെയ്തതാം.”
പരം പ്രിയോക്തി കേട്ടൊതീ ജരൽക്കാരു തപോധനൻ. 30

ജരൽക്കാരു പറഞ്ഞു
അനൃതം ചൊൽവതല്ലീ ഞാനിനിപ്പോകുന്നു പന്നഗി!
പുരാ നീയൊത്തു ഞാൻ ചെയ്ത കരാറാണിതു കേവലം. 31

അത്ര സൗഖ്യത്തിൽ വാണേൻ ഞാൻ ഭദ്രേ,
ഭ്രാതാവൊടോതെടോ
ഇവിടം വിട്ടു ഞാൻ പോയാൽ ഭഗവാൻ പോയിതെന്നു നീ 32

ഞാൻ പോയാലേതുമേ നീയും വ്യസനിക്കായ്ക ശോഭനേ!
സൂതൻ പറഞ്ഞു
എന്നു ചൊന്നോരു തന്വംഗി ചൊന്നാൾ വീണ്ടുമാനിന്ദിത 33

ജരൽക്കാരുവിനോടായിജ്ജരൽക്കാരു വിഷണ്ണയായി.
ഇടറീടുന്ന വാക്കോടും വിളറീടും മുഖത്തോടും 34

തൊഴുതുംകൊണ്ടു കണ്ണീരുമൊഴുക്കിക്കൊണ്ടു സുന്ദരി
ധൈര്യമുൾക്കൊണ്ടുമുൾക്കാമ്പു വിറച്ചുംകൊണ്ടുമിങ്ങനെ. 35

പന്നഗി പറഞ്ഞു
എന്നെക്കൈവെടിയൊല്ലെ നീ ധർമ്മജ്ഞ, പിഴയെന്നിയേ
ധർമ്മപ്രിയ, പ്രിയംചെയ്തു ധർമ്മം കാപ്പവളല്ലി ഞാൻ? 36

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/153&oldid=156469" എന്ന താളിൽനിന്ന് ശേഖരിച്ചത്