താൾ:Bhashabharatham Vol1.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പെരുത്തുടൻ പ്രമദമിയന്നു പോന്നുതാൻ
മറച്ചുവെച്ചിതു സുധയെസ്സുരവ്രജം
സുരേശനങ്ങമൃതനിധാനരക്ഷയാ-
ക്കിരീടിയാം നരനു കൊടുത്തു വാസവൻ. 31

20.സൗപർണ്ണം--കദ്രുശാപം

സുതൽ ഉച്ചൈഃശ്രവസ്സിന്റെ കഥ തുടരുന്നു. കദ്രുവും വിനതയും തമ്മിലുണ്ടായ തർക്കവും പന്തയവും തന്നെ ജയിപ്പിക്കാനായി കുതിരയുടെ വാലിൽചെന്നു പറ്റിക്കൂടണമെന്നു് കദ്രു മക്കളോടു പറയുന്നു.അതനുസരിക്കാത്ത സർപ്പങ്ങളെ കദ്രു ശപിക്കുന്നു.സർപ്പനാശത്തിൽ വിഷാദിക്കേണ്ടതില്ലെന്നു പറഞ്ഞു് ബ്രഹ്മാവു് കശ്യപനെ സാന്ത്വനപ്പെടുത്തുന്നു.

സൂതൻ പറഞ്ഞു
ഇതിങ്ങീവണ്ണമമൃതമഥനം ചൊല്ലീയൊക്കെ ഞാൻ
ഇതിങ്കലല്ലോ ശ്രീയുള്ളാക്കുതിരയ്ക്കുള്ളൊരുൽഭവം. 1

ആ ഹയത്തെക്കേട്ടു കദ്രു ചൊല്ലീ വിനതയോടുടൻ
“ഉച്ചൈഃശ്രവസ്സിന്റെ നിറം ഭദ്രേയെന്തോതണം ക്ഷണം.” 2

വിനത പറഞ്ഞു
വെള്ളയാണീശ്വരാജൻ കല്യേ,നിന്മതമെന്തെടോ?
ചൊല്ലു നീയും നിറം പിന്നെപ്പന്തയംവെച്ചുമേറ്റിടാം. 3

കദ്രു പറഞ്ഞു
എന്റെ പക്ഷം വാൽ കറുപ്പാണെന്നാകുന്നു ശുചിസ്മിതേ!
ദാസ്യം പന്തയമായ് തമ്മിൽ വാദിക്കാൻ വന്നുകൊൾക നീ. 4

സൂതൻ പറഞ്ഞു
ഇത്ഥം ദാസ്യം പന്തയമായൊത്തുറച്ചിരുപേരുമേ

എന്നാൽനാളെച്ചെന്നു നോക്കാമെന്നായ് പുക്കാർ നിജാലയം.
ചതിക്കോർത്താക്കദ്രു പുത്രസഹസ്രത്തോടുതാനുടൻ
കല്പിച്ചൂ നിങ്ങൾ നീലാഞ്ജനശ്രീരോമങ്ങളായിനി 6

ആവേശിപ്പിൻ ഹയേ ദാസിയാവാതെന്നെത്തുണയ്ക്കുവാൻ.
ആ വാക്കു കേളാത്തവരെശ്ശപിച്ചാൾ ഭൂജഗങ്ങളെ. 7

കദ്രു പറഞ്ഞു
പാണ്ഡവേയൻ മഹാത്സ‌മാവാം മന്നവൻ ജനമേജയൻ
സർപ്പസത്രം ചെയ്യുമപ്പോൾ തീയിൽ നിങ്ങൾ ദഹിച്ചിടും. 8

സൂതൻ പറഞ്ഞു
അതിക്രൂര തരം ദൈവഗതിക്കൊത്തപടിക്കഹോ!
കോപത്താൽ കദ്രു ചൊന്നോരിശ്ശാപം കേട്ടു പിതാമഹാൻ. 9

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/99&oldid=157217" എന്ന താളിൽനിന്ന് ശേഖരിച്ചത്