താൾ:Bhashabharatham Vol1.pdf/171

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹോതാവസന്തുഷ്ടിയൊടീ ക്രിയയ്ക്കു
ഹാ!തക്ഷകൻ ദ്രുതമെത്താത്തതെന്തോ? 3

ജനമേജയൻ പറഞ്ഞു
തുടർന്നൊരീ ക്രിയ സംപൂർണ്ണമാമ്മാ-
റുടൻതന്നേ തക്ഷകൻ വന്നുചേരാൻ
ദൃഢം ശക്ത്യാ നിങ്ങളെല്ലാം ശ്രമിപ്പിൻ
ശാൻ നമ്മൾക്കവനല്ലോ വിരോധി. 4

ഋത്വിക്കുകൾ പറഞ്ഞു
ശാസ്ത്രം ഞങ്ങളോടോതുന്നുണ്ടത്ര ചൊല്ലുന്നിതഗ്നിയും
തക്ഷകൻ ഭീതനായ് ഭ്രപ, ശക്രഗേഹത്തിൽ വാഴ്വതാം. 5

കല്പാന്തരം കണ്ടു പുരാണവേദി
പാർപ്പൊന്നെന്തോ സൂത, നീ ലോഹിതാക്ഷൻ
നൃപൻ ചോദിച്ചപ്പൊഴാസ്സൂ തനോതീ
വിഭോ, കാര്യം വിപ്രരോതുംവിധംതാൻ. 6

കഴിഞ്ഞ കല്പാന്തമറിഞ്ഞൂ‍രപ്പേ-
നഴിഞ്ഞവന്നേകി വരം സുരേശൻ
'ഇരിക്കുകെൻകൂടെയടങ്ങി നിന്നെ
യെരിക്കുകില്ലഗ്നി'യതെന്നിവണ്ണം. 7

ഇർത്ഥം കേട്ടാതീക്ഷിതൻ മാഴ്കി നിന്നി-
ട്ടുദ്യോഗിപ്പിച്ചീടിനാൻ ഹോതനെത്താൻ
ഹോതൻ മന്ദ്രക്രൂരമാഹൂതി ചെയ്കേ
സ്ഫീതശ്രീമാനിന്ദ്രനും കൂടി വന്നൂ. 8

വിമാനമേറീട്ടുടനങ്ങണഞ്ഞാൻ
സമാനമാ വാനവർ വാഴ്ത്തുമാറായ്
വലാഹകൗഘത്തൊടുമൊത്തു സാക്ഷാൽ
വലാരി വിദ്യാധരസേവ്യമാനൻ. 9

ഇന്ദ്രോത്തരീയത്തിലൊതുങ്ങിയാ നാ-
ഗേന്ദ്രൻ ഭയപ്പെട്ടൊരു സൗഖ്യമെന്ന്യേ
മന്നൻ ക്രോധാൽ തക്ഷകദ്ധ്വം സനത്തി-
ന്നൂന്നിച്ചൊന്നാൻ മാന്ത്രികന്മാരൊടടേവം. 10

ജനമേജയൻ പറഞ്ഞു
പന്നഗൻ തക്ഷകൻ ദുഷ്ടനിന്ദ്രഗേഹത്തിലെങ്കിലോ
ഇന്ദ്രനോടൊപ്പമവനെ വഹ്നിയിൽ കൊണ്ടു വീഴ്ത്തുവിൻ. 11

സൂതൻ പറഞ്ഞു
പുനരേവം തക്ഷകനിൽ ജനമേജയചോദനാൽ
ആത്തക്ഷകനെയവ്വണ്ണം ഹോതനാഹുതി ചെയ്തുതേ. 12

ആഹ്വാനമേവം ചെയ്തപ്പോളാകാശത്തിന്ദ്രനൊത്തുടൻ
കാണായീ തക്ഷകൻ പ്രാണാപായഭയാതുരൻ. 13

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/171&oldid=156487" എന്ന താളിൽനിന്ന് ശേഖരിച്ചത്