താൾ:Bhashabharatham Vol1.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഏവം ദേവർഷിപരിഷ കേവലം സ്തുതിചെയ്യവേ
സുപർണൻ സ്വമഹസ്സിന്നങ്ങുപസംഹൃതി തേടിനാൻ.

24.സൗപർണ്ണം--സൂര്യന്റെ ഉഗ്രരൂപം

ദേവന്മാരുടെ സ്തുതി കേട്ടു ഗരുഡൻ തന്റെ ഉഗ്രരൂപത്തെപ്രതിസംഹരിക്കുന്നു.രാഹുവിന്റെ പീഡയേറ്റു ക്രദ്ധനായിത്തീർന്ന സൂര്യൻ ലോകത്തെ ദഹിപ്പിക്കത്തക്കവിധം തീക്ഷ്ണശ്മികൾ ചൊരിയുന്നു. ബ്രഹ്മാവ് ആജ്ഞാപിച്ചതനുസരിച്ച് അരുണൻ സൂര്യന് ഒരു മറയായിനിന്ന് ആ ഉഗ്രരശ്മികളിൽനിന്ന് ലോകത്തെരക്ഷിക്കുന്നു.

സൂതൻ പറഞ്ഞു
ഇതു കേട്ടാത്മദേഹത്തെയദഥപാർത്തുഖരകേശ്വരൻ
ശരീരതേജസ്സംഹാരം പരം ചെയ്വാനൊരുഹ്ങിനാൻ. 1

സുപർണൻപറഞ്ഞു
എന്റെ ദേഹം കണ്ടു പേടിക്കേണ്ടാ ലോകങ്ങളൊക്കെയും
ഭീമരൂപാവാലാകത്താൽ8 നാമീതതേബസ്സൊതുക്കിടാം. 2

സൂതൻ പറഞ്ഞു
കാമഗൻ പിന്നെയാപ്പക്ഷി കാമവീര്യൻ ഖകോത്തമൻ
പുറത്തരുനനെക്കേറ്റിപ്പരം സവിതൃമന്ദിരാൽ 3

അമ്മതന്നന്തികം പൂക്കാനമ്മഹാബ്ദി കടന്നഹോ!
ഊക്കുള്ളരുണനെപ്പൂർവദിക്കിൽ സ്ഥാപിട്ടുതാൻപരം 4

അർക്കനുഗ്രാഭയാല‍്‍ വിശ്വമൊക്കെ വേവാൻ തുടങ്ങവേ.രുരു പറഞഞു
എന്തിന്നു ഭകവാൻ സൂര്യൻ വിശ്വം വേവാൻ തുടങ്ങിനാൻ? 5

മന്യുവുണ്ടാംവിധം വാനരെന്തവന്നു പിഴച്ചുചോയ്?
പ്രമതി പറഞ്ഞു
സുധ രാഹുഭബിക്കുമ്പോളതു ചന്ദ്രക്കാർ ചൊല്കയാൽ 6

അവന്നു പകയായ്ത്തീർന്നിതവശ്യം ചന്ദ്രസൂര്യരിൽ
ആ ഗ്രഹത്തിൻ ബാധമൂലമർക്കന്നുണ്ടായി മന്യവും. 7

“എന്നിൽദ്വേഷം രാഹുവിനു വന്നതോർത്താൽ സുരാർത്ഥമാം
ബഹ്വനർത്ഥദമീക്കുറ്റമേൽപ്പതോ ഞാനൊരുത്തനാം. 8

സഹായമുണ്ടു കാര്യാർത്ഥമില്ലാപത്തിങ്കലാരുമേ
എന്നെ ഗ്രസിപ്പതു കണ്ടു നിന്നുകൊള്ളുന്നു ദേവകൾ; 9

അതിനാലീ ലോകനാശമതാനായ് നിൽക്കുവൻ ദൃഢം"

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/105&oldid=156431" എന്ന താളിൽനിന്ന് ശേഖരിച്ചത്