താൾ:Bhashabharatham Vol1.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാതാളവഹ്നിയുൾക്കൊണ്ടും ദൈതേയപ്രിയമാണ്ടുമേ
സത്വഭീഷണമായ്പാഥസ്സത്വവൃത്തി തിരണ്ടുമേ, 7

ശുഭമായമരർക്കായിട്ടമൃതുൾക്കൊണ്ടുകൊണ്ടുമേ
അപ്രമേയം പുണ്യജലമത്ഭുതപ്പടിയാണ്ടുമേ 8

ഘോരം ജലചരാരാവൽ ഭൈരവദ്ധ്വനിയാർന്നുമേ
വൻപൻ ചുഴി കലർന്നാക്കും വൻഭയപ്പാടു ചേർത്തുമേ, 9

കോളിളക്കക്കാറ്റിലോളമാളിയേറ്റമയർന്നുമേ,
ചീർത്തവീചിക്കൈയിളക്കി നൃത്തധാടി തുടർന്നുമേ, 10

ചന്ദ്രോദയക്ഷപ്പാട്ടിൽ പിന്നോളം തല്ലിയാർത്തുമേ
പാഞ്ചജന്യം ജനിപ്പിച്ചും ചഞ്ചദ്രത്നങ്ങൾ തീർത്തുമേ, 11

ഗോവിനേ വിന്ദനം ചെയ്തു ഗോവിന്ദൻ പരശക്തിമാൻ
വരാഹമൂർത്തി ഭേദിച്ച വരാംഭസ്സു കലർന്നുമേ, 12

ബ്രഹ്മർ‍ഷി വൻ തപോമൂർത്തിയത്രിമാമുനി പോലുമേ
അടി കാണാത്ത പാതാളതടിയാം ചുവടാണ്ടുമേ, 13

അദ്ധ്യാത്മയോഗനിദ്രാനുബദ്ധനാം പത്മനാഭനും
യുഗാദികാലേ സേവിക്കും യോഗതല്പത്വമാർന്നുമേ, 14

വജൂപാതഭയേ മൈനാകാദ്രിക്കഭയമേറ്റുമേ
പേടിച്ചാർക്കും രണേ ദൈത്യകോടിക്കാശ്രയമേറ്റുമേ, 15

ബഡവാമുഖവഹ്നിക്കു ജലഹവ്യം കൊടുത്തുമേ
അഗാധാപാരമയ് മാനമകന്ന വിരിവാർന്നുമേ, 16

സ്പർദ്ധിച്ചമട്ടു പലപാടെത്തിപ്പുഴകൾ നിത്യവും
എല്ലാമഭിസരിപ്പോതും തുല്യവൃത്തിക്കു ചേർന്നുടൻ, 17

ഉള്ളം പൂരിച്ചു തിരയാൽ തുള്ളുന്ന കടൽ കണ്ടുതേ.
ഗംഭീരം തിമി മകരോഗ്രമങ്ങുമിങ്ങും
വൻപേറും ജലചരഘോഷമൊത്തിരമ്പി
വിസ്താരം ഗഗനനിലയ്ക്കുനന്തമാംമ-
ട്ടൊത്താഴത്തൊടുമവരാഴിയങ്ങു കണ്ടാർ. 18

22. സൗപർണ്ണം-സമുദ്രവർണ്ണനമ

ചില സർപ്പങ്ങൾ അമ്മയുടെ വാക്കനുസരിച്ച് ഉച്ചൈഃശ്രവസ്സിന്റെ വാലിൽ ചെന്നു പറ്റിക്കൂടുന്നു. സഹോദരിമാരുടെ സമുദ്രദർശനം.

സൂതൻ പറഞ്ഞു
നാഗങ്ങളൊത്താലോചിച്ചാര‌മ്മ ചൊന്നതു ചെയ്യുവാൻ
“ഇഷ്ടം ചെയ്യായ്കയിൽ മാതാവു ശാപാൽ ഭസ്മീകരിച്ചിടും 1

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/101&oldid=156427" എന്ന താളിൽനിന്ന് ശേഖരിച്ചത്