താൾ:Bhashabharatham Vol1.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

10. രുരുഡുണ്ടുഭസംവാദം

ആ ചേര ഒരു മഹർഷിയുടെ ശാപം നിമിത്തം ആ രൂപം പ്രാപിച്ചതാണെന്നു മനസ്സിലാക്കിയ രുരു ആ കഥ വിസ്തരുച്ചു പറയാനാവശ്യപ്പെടുന്നു. രുരു പറഞ്ഞു

എൻ പ്രാണനൊക്കെയും പ്രിയയെ മുൻപു പാമ്പു കടിച്ചുതേ
അഹിവർഗ്ഗത്തിലുണ്ടെന്നെമുതല്ക്കേ ഘോരനിശ്ചയം.
1
കണ്ട പാമ്പിനെ ഞാൻ കൊല്ലുന്നുണ്ടെന്നാണെൻ കടുവ്രതം
അതിനാൽ നിന്നെ ഹിംസിപ്പേൻ മൃതിയായി നിനക്കെടോ. 2

ഡുണ്ഡുഭം പറഞ്ഞു
വിപ്രാ, മാനുഷരെക്കൊത്തും സർപ്പജാതികൾ വേറെയാം
ഡുണ്ഡുഭത്തെസർപ്പസാമ്യംകണ്ടു ഹിംസിച്ചിടായ്ക നീ. 3

ലാഭവും സുഖും വേറെ, നാശവും ദുഃഖവും സമം
ഇമ്മട്ടാം ഡുണ്ടുഭകുലം ധർമ്മജ്ഞൻ ഹിംസിയായ്ക നീ 4

സൂതൻ പറഞ്ഞു
ഇത്ഥമാ ഭുജഗം ചൊല്ലിക്കേട്ടിട്ടു രുരുവപ്പോഴേ
ഡുണ്ഡുഭം ഭീരു മുനിയെന്നോർത്തു ഹിംസിച്ചതില്ലഹോ! 5

ഭഗവാൻ രുരു ചോദിച്ചിതവനോടഥ സൗമ്യമായ്
ആട്ടെ ഭുജംഗഭാവത്തിൽപ്പെട്ടോരങ്ങാരതോതെടൊ. 6

ഡുണ്ഡുഭം പറഞ്ഞു
രുരോ സഹസ്രപാത്തെന്നു പേരെഴും മുനി മുൻപു ഞാൻ
വിപ്രശാപം കാരണത്താലിപ്പടിക്കഹിയായിനേൻ. 7

രുരു പറഞ്ഞു
ഹന്ത കോപാൽ ഭവാനെപ്പണ്ടെന്തേ വിപ്രൻ ശപിക്കുവാൻ?
എത്ര കാലം ഭവാനേവം പാർത്തിടേണം ഭുജംഗമ! 8

11. ഡുണ്ഡുഭശാപമോക്ഷം

താൻ ബാല്യത്തിൽ പുല്ലുകൊണ്ടു് ഒരു പാമ്പിന്റെ രൂപമുണ്ടാക്കിക്കാണിച്ചു പേടിപ്പിച്ച ഖഗമൻ എന്ന ബ്രാഹ്മണൻ 'നീ വിഷമില്ലാത്ത പാമ്പായിത്തീരട്ടെ' എന്നു ശപിച്ചതനുസരിച്ചാണു താൻ ഈ രൂപം പ്രാപിച്ചതെന്നും രുരുവിനെ കണ്ടതോടുകൂടി തനിക്ക് ആ ശാപത്തിൽനിന്നും മുക്തികിട്ടിയെന്നും ചേര ബ്രാഹ്മണരൂപം പ്രാപിച്ചു രുരുവിനോടു പറയുന്നു.

ഡുണ്ഡുഭം പറഞ്ഞു
പുരാ ഖഗമനെന്നുണ്ടായിരുന്നൂമേ സഖി ദ്വിജൻ
ഭൃഗം നിശിതവാക്കത്രേ താത, തീവ്രതപോവ്രതൻ. 1

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/84&oldid=157185" എന്ന താളിൽനിന്ന് ശേഖരിച്ചത്