താൾ:Bhashabharatham Vol1.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പിതൃക്കൾ പറഞ്ഞു
യായാവരാഖ്യരാം ഞങ്ങൾ സംശിതവ്രതതാപസർ
സന്താനനാശാലേലക്കുന്നിതധപതനമിങ്ങനെ 18

ഞങ്ങൾക്കുണ്ടേകസന്താനം ജരൽക്കാരുവൊരാളെടോ
മന്ദഭാഗ്യർക്കല്പഭാഗ്യനവനോ വൻതപസ്സിലാം. 19

ആ വിഡ്ഢി മകനുണ്ടാവാൻ വേൾക്കുന്നീലതുകൊണ്ടിതാ
സന്താനപ്രക്ഷയാൽ ഞങ്ങൾ കുണ്ടിൽ തൂങ്ങുന്നിതിങ്ങനെ. 20

നാഥനുണ്ടെങ്കിലുമനാഥരായ് പാപികൾപോലിതാ
അങ്ങാരു ബന്ധുവിന്മട്ടീ ഞങ്ങളിൽ കനിവാണ്ടവൻ ? 21

അറിവാനാഗ്രഹം ഞങ്ങൾക്കാര്യബബ്രാഹ്മണസത്തമ!
ശോച്യരാം ഞങ്ങളെയനുശോചിപ്പാനെന്തിതിങ്ങനെ? 22

ജരൽക്കാരു പറ‌ഞ്ഞു
എൻ പൂർവരാം പിതൃപിതാമഹന്മാർ നിങ്ങളേവരും
പറവിൻ ഞാനെന്തുവേണ്ടു ജരൽക്കാരുവതാണു ഞാൻ. 23

പിതൃക്കൾ പറഞ്ഞു
നമുക്കു കുലസന്താനസിദ്ധിക്കായുദ്യമിക്ക നീ
തനിക്കോ ഹന്ത ! ഞങ്ങൾക്കോ ധർമ്മസിദ്ധിക്കുതന്നെയോ. 24

താത, ധർമ്മഫലത്താലും തപസ്സമ്പത്തിനാലുമേ
മക്കളുള്ളോർക്കു കിട്ടുന്ന മുഖ്യമാം ഗതി കിട്ടിടാ. 25

അതിനാൽ വേൾക്കുവതിനും സുതസമ്പത്തിനും ഭവാൻ
 ശ്രമിച്ചുകൊൾക ഹേ പുത്ര, നമുക്കിതു ഹിതം പരം. 26

ജരൽക്കാരു പറ‌ഞ്ഞു
ദാരസ ഗ്രഹവും വിത്തഭാരസഞ്ചയവും പരം
കൈക്കൊള്ളാ സ്വാർത്ഥമായെന്നാൽ,വേൾക്കാം
നിങ്ങൾക്കുവേണ്ടി ഞാൻ. 27

ഈ നിശ്ചയത്തോടുകൂടി ഞാനിതിങ്ങനെ ചെയ്തിടാം
ആ വിധം കിട്ടിയാലാവാമാവില്ലെന്നാകിലില്ലതും. 28

എന്റെ നാമംപൂണ്ടുമവൾ തന്റെ ബന്ധുക്കൾ നല്കിയും
കിട്ടിയാൽ ഭാര്യയേ ഭൈക്ഷ്യമട്ടിൽ വേൾക്കുന്നതുണ്ടു ഞാൻ.
ദരിദ്രനാമെനിക്കാരു തരുവാനുണ്ടു പെണ്ണിനെ?
ഒരുവൻ ഭിക്ഷയ്യിട്ടു തരുമെന്നാകിൽ വാങ്ങുവാൻ. 30

ഏവം വേൾപ്പാൻ ശ്രമിക്കാം ഞാൻ കേവലം മൽഗുരുക്കളേ!
ചൊന്നനിശ്ചയമട്ടൊത്തില്ലെന്നാൽ വേൾക്കയുമില്ലഞാൻ. 31

അതിലുണ്ടായിവരുമൊരു ജീവി നിങ്ങളെയേറ്റുമേ
ശാശ്വതസ്ഥാനമുൾപ്പുക്കെൻ പിതൃക്കൾ സുഖമേല്ക്കുവിൻ. 32

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/88&oldid=157206" എന്ന താളിൽനിന്ന് ശേഖരിച്ചത്