താൾ:Bhashabharatham Vol1.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പക്ഷേ, സമന്ത്രം വിധിപോലെങ്ങു വട്ടവളല്ലിവൾ.
ഭൃഗുവിന്നായ് മുറയ്ക്കച്ഛനേകിനാനിപ്പുലോമയെ 31

വരലോഭംമുലമച്ഛനങ്ങയ്ക്കേകീല കീർത്തിമാൻ.
പിന്നെ വേദോക്തകർമ്മത്താലെന്നെസ്സാക്ഷീകരിച്ചുതാൻ 32

വിധിപോലിവളേ വേട്ടൂ ഭൃഗു ദാനവനന്ദന!
ഇവളായവളാണേതുമിവൻ പൊളി പറഞ്ഞിടാ 33

അനൃതം പൂജ്യമല്ലെങ്ങും നൂനം ദാനവസത്തമ്മ!

6. അഗ്നിശാപം

താൻ പണ്ടു വിവാഹം കഴിക്കാൻ ആഗ്രഹിച്ച സ്ത്രീതന്നെയാണു് അതെന്നു മനസ്സിലാക്കിയ രാക്ഷസൻ അവളെ അപമാനിക്കുന്നു. വഴിക്കുവെച്ചു പുലോമ പ്രസവിച്ചുണ്ടായ കുട്ടിയുടെ (ച്യവനൻ) തേജസ്സേററു രാക്ഷസൻ ഭീസ്മീഭ്രതനാകുന്നു. പുലോമ കുട്ടിയേയുംകൊണ്ടു തിരികെ വരുന്നു. അഗ്നിയാണു് സത്യാവസ്ഥ രാക്ഷസനെ അറിയിച്ചതെന്നു മനസ്സിലാക്കിയ ഭൃഗു അഗ്നിയെ ശപിക്കുന്നു.
സൂതൻ പറഞ്ഞു
അഗ്നിവാക്കീവിധം കേട്ടിട്ടന്നീയവളെ രാക്ഷസൻ
വരാഹരൂപൻ കൊണ്ടോടി വായുവേഗാൽ ദ്വിജോത്തമ! 1

ഉടൻ മാതാവുതൻ കുക്ഷൗപെടും ഗർഭം ചൊടിച്ചഹോ!
ച്യവനം ചെയ്തതിനാൽ ച്യവനൻതാനുമായവൻ. 2

ജനനീജഠരം വിട്ടു ഘനസൂര്യപ്രകാശനായ്
കുട്ടിയെക്കണ്ടവളെയും വിട്ടു രാക്ഷസ്സനെ ഭസ്മമായ്. 3

ഭൃഗുനന്ദനനായോരോ ച്യവനച്ചെറുപൈതലെ
എടുത്തുകൊണ്ടാശ്രമത്തേക്കാർത്ത്യാ പോന്നാൾ പുലോമതാൻ.

കണ്ണീരൊലിച്ചു കരയുംവണ്ണം ലോകപിതാമഹൻ
അന്നേരം നാന്മുഖൻ കണ്ടു മാന്യയാം ഭൃഗുപത്നിയെ. 5

വധുവായീടുമവളെ വിധി സാന്ത്വനപ്പെടുത്തിനാൻ
ധാരാളമവൾതൻ കണ്ണീരാറായിട്ടു ചമഞ്ഞുതേ. 6

അത്തന്വിയാൾ പോയവഴിക്കൊത്തൊഴിച്ച സരിത്തിനെ
പേർത്തുമന്നേരമവളെപ്പാർത്തുകണ്ടിട്ടു പത്മജൻ 7

വധൂസരേതി പേരിട്ടു വിധി ലോകപിതാമഹൻ;
ച്യവനാശ്രമഭാഗത്തേക്കതൊലിക്കുന്നു നിത്യവും. 8

ഏവം ജനിച്ചു ഭഗവാൻ ച്യവനൻ ഭൃഗുനന്ദനൻ;

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/77&oldid=157107" എന്ന താളിൽനിന്ന് ശേഖരിച്ചത്