താൾ:Bhashabharatham Vol1.pdf/172

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പുരന്ദരന്നാ മഖം കണ്ടരം പേടി പിടിച്ചുപോയ്
വെടിഞ്ഞുടൻ തക്ഷകനെയണഞ്ഞൂ സ്വപുരം ഭയാൽ. 14

ഇന്ദ്രൻ പോയളവിൽ ഭീതിയൂന്നി മോഹിച്ചു തക്ഷകൻ
വഹ്നിജ്ജ്വാലയ്ക്കടുത്തങ്ങു ചെന്നിതാ മന്ത്രശക്തിയാൽ. 15

ഋത്വിക്കുകൾ പറഞ്ഞു
ക്ഷിതിനായക, നിൻ കർമ്മം വിധിയാംവണ്ണമായിതാ
ക്ഷിതിദേവന്നിനി വരം വിധിപോലെ കൊടുക്കുക. 16

ജനമേജയൻ പറഞ്ഞു
ബാല്യത്തിൽ വിദ്യാഗമസിദ്ധി സാധി-
ച്ചുള്ളാര്യനങ്ങയ്ക്കു വരംതരുന്നേൻ
ചോദിക്കുകെന്താണു ഭവാനുഭീഷ്ട-
മദേയമായാലുമതേകുവൻ ‍ഞാൻ. 17

ഋത്വിക്കുകൾ പറഞ്ഞു
ഇതാ നരേന്ദ്ര, നിൻ പാട്ടിൽ ദ്രുതമെത്തുന്നു തക്ഷകൻ

കേൾക്കുന്നതുണ്ടവൻ ചീറ്റുമൂക്കുള്ളോരുഗ്രനിസ്വനം. 18
ഇന്ദ്രൻ കൈവിട്ടൂ നിശ്ചയം സ്വർഗ്ഗലോകാൽ
പിന്നെക്കീഴ് വീണും മന്ത്രശക്ത്യാ തളർന്നും
വാനിൽ ചുറ്റീട്ടും സംജ്ഞ കെട്ടും വരുന്നൂ
നൂനം ചീറ്റുന്നൂ തീവ്രമായ് പന്നഗേശൻ. 1 9

സൂതൻ പറഞ്ഞു
പന്നഗേന്ദ്രൻ തക്ഷകനോ വഹ്നിയിങ്കൽ പതിക്കവേ
ഇതേ സമയമെന്നോർത്തിട്ടോതിയാസ്തീകനിങ്ങനെ. 20

ആസ്തീകൻ പറഞ്ഞു
വരം തരുമെനിക്കെങ്കിൽ വരിപ്പേൻ ജനമേജയ!
സത്രമിന്നിതു നില്ക്കട്ടേ വീഴൊല്ല പാമ്പുകൾ. 21

‌സൂതൻ പറഞ്ഞു
ഇപ്രകാരമവൻ ചൊല്ലെ വിപ്ര, പാരീക്ഷിതൻ നൃപൻ
അനതിപ്രീതനായ് ചൊന്നാനാസ്ത്രീകൻതന്നോടിങ്ങനെ. 22

ജനമേജയൻ പറഞ്ഞു
സുവർണ്ണം വെള്ളി പശുവെന്നിവയെന്തെങ്കിലും വിഭോ!
തവ നല്കാം പരം സത്രം നിവർത്തിച്ചുത്തരണമേ! 23

ആസ്തീകൻ പറഞ്ഞു
സുവർണ്ണം വെള്ളി പശുവെന്നിവ ചോദിപ്പതില്ല ഞാൻ
സത്രമിന്നിതു നില്ക്കട്ടേ സ്വസ്തി മാത്രകുലത്തിൽ മേ. 24

സൂതൻ പറഞ്ഞു
ആസ്തീകേവം ചൊന്നപ്പോളാപ്പാരീക്ഷിതപാർത്ഥിവൻ
വീണ്ടുമാസ്തീകനത്തമാടോതിക്കൊണ്ടാൻ വാക്യങ്ങളിങ്ങനെ. 25

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/172&oldid=156488" എന്ന താളിൽനിന്ന് ശേഖരിച്ചത്